Skip to main content

ദൈവത്തിന്റെ സ്വന്തം നാട്‌


 കുര്യാക്കോസ്‌.വി.വി

കേരളം ദൈവത്തിന്റെ സ്വന്തം നാടോ? ചിലരെങ്കിലും ഒരു നിമിഷം സ്വാഭാവികമായും ചിന്തിച്ചു പോകാം. ആഗോള ടൂറിസം മാർക്കറ്റിൽ കേരളത്തെ ഒരു നല്ല വിൽപന ചരക്കാക്കി മാറ്റുന്നതിനുവേണ്ടി കണ്ടെത്തിയ ഒരു വിപണന തന്ത്രം അല്ലേ ഇത്‌?
    കുബേര-കുചേല വ്യത്യാസമില്ലാതെ നാമെല്ലാം ഏറ്റവും മനോഹരമായി-അഭിമാനമായി കാണുന്നത്‌ അവനവന്റെ വീടിനെയാണ്‌. ഓരോരുത്തരും അവനവന്റെ വീടിനെ/കുടുംബത്തെ അഭിമാനത്തോടെ നോക്കി കാണുന്നു അഹങ്കരിക്കുന്നു. ഒരാൾ അവന്റെ കഴിവിന്റെ പരമാവധി ശേഷിയും ഉപയോഗിച്ച്‌ ആ വീടിനെ അതിമനോഹരമാക്കി സംരക്ഷിക്കും. ഏതൊരു വിശിഷ്ട വസ്തു ലഭിച്ചാലും. ഒരു കൗതുക വസ്തു കണ്ടാൽ സ്വന്തം പോക്കറ്റിന്‌ ഒതുങ്ങുമെങ്കിൽ അത്‌ സ്വന്തമാക്കിയും വീടിന്‌ അലങ്കാരമാക്കുന്നു. അതുപോലെ വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, കാഴ്ച വസ്തുക്കൾ, ഉദ്യാന സസ്യങ്ങൾ, മറ്റ്‌ അലങ്കാരങ്ങൾ തുടങ്ങിയ എല്ലാ വിശിഷ്ട വസ്തുക്കളും സ്വന്തമാക്കുന്നതിനും സ്വന്തം ഭവനം മോടി പിടിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. അത്തരം വസ്തുക്കൾ ഒന്നും തന്നെ എത്രവേണ്ടപ്പെട്ടവർക്കാണെങ്കിലും വിശിഷ്ഠ വ്യക്തിക്കാണെങ്കിലും നാം ഒരിക്കലും സമ്മാനിക്കാൻ തയ്യാറാകില്ല. അത്തരം വസ്തുക്കൾ സുഹൃത്തുക്കളോ, സ്വന്തക്കാരോ, അയൽക്കാരോ സംഘടിപ്പിച്ച്‌ തന്റെ പ്രസക്തിക്ക്‌ മങ്ങലേൽപ്പിക്കാതിരിക്കണമെന്ന്‌ മനസ്സിലെങ്കിലും ആഗ്രഹിക്കുകയും ചെയ്യും. അതാണ്‌ പച്ചയായ മനുഷ്യൻ. ഏതൊരാളും, സ്ഥാപനവും സമീപത്ത്‌ നിലനിൽക്കുന്ന മികച്ച മാതൃകയിൽ നിന്നും ഒരു പടികൂടി മുകളിലായിരിക്കണം. മികച്ചതായിരിക്കണം എന്റെ വീടിന്റെ Design, Interior, Exterior, Ambiance,, എന്ന്‌ ആഗ്രഹിക്കുന്നതും സ്വാഭാവികം, ചുരുക്കി പറഞ്ഞാൽ സ്വന്തം വീടും പുരയിടവും എന്തുകൊണ്ടും വ്യത്യസ്ഥവും, ഏറ്റവും മനോഹരവും ലഭ്യമായതിൽ വെച്ചേറ്റവും ശ്രേഷ്ഠ മാതൃകയിലുള്ളതുമായിരിക്കണം എന്നതിൽ തർക്കമില്ല.
    നമുക്ക്‌ നാമോരുത്തരുടെയും വീടും പരിസരവും ഒന്ന്‌ പരിശോധിക്കാം. നമ്മുടെ വീട്ടിലും പുരയിടത്തിലുമായി(അഞ്ചോ-പത്തോ സെന്റ്‌ ആയാൽ പോലും) എത്രത്തോളം ഇനം (Species, variety) ജീവജാലങ്ങളെ കാണാം. വിവിധയിനം പൂമ്പാറ്റങ്ങൾ, വണ്ടുകൾ, തേനീച്ചകൾ, ഷഡ്പദങ്ങൾ, പക്ഷികൾ, ഈച്ചകൾ, ഉറുമ്പുകൾ, ചിലന്തികൾ, തവളകൾ, ഓന്തുകൾ, പല്ലികൾ, കൊതുകുകൾ, പാറ്റകൾ, പ്രാണികൾ, എലികൾ, പുഴുക്കൾ, മണ്ണിളക്കി നോക്കിയാൽ കാണുന്ന നിരവധിയായ ജീവികൾ, രാത്രികാലങ്ങളിൽ കടന്നുവരുന്ന ജീവജാലങ്ങൾ. ഇവയുടെ എണ്ണം നൂറിൽ ഒതുങ്ങുമോ? ഇല്ലെന്നാണന്റെ അഭിപ്രായം. നിങ്ങൾക്ക്‌ പരിശോധിക്കാം. സസ്യസമ്പത്തിലേക്ക്‌ ഒന്ന്‌ കണ്ണോടിച്ചാലത്തെ അവസ്ഥ എന്തായിരിക്കും. ഇതിലും വിചിത്രമായിരിക്കും വിവിധ ഇനം കാർഷിക തോട്ടവിളകൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറി ഇനങ്ങൾ, അലങ്കാര സസ്യങ്ങൾ, കോമ്പൗണ്ട്‌ പൂർണ്ണമായും സിമന്റ്‌ കട്ടവിരിച്ചിട്ടില്ലെങ്കിൽ നിരവധിയായ പുൽച്ചെടികൾ, ആയുർവ്വേദ സസ്യങ്ങൾ, വള്ളിപടർപ്പുകൾ, മുൾചെടികൾ, വിവിധയിനം പായൽ സസ്യങ്ങൾ, ഫേൺസ്‌, കൂൺ വർഗ്ഗങ്ങൾ, മോസസ്‌, ജലജന്യ സസ്യങ്ങൾ തുടങ്ങി അന്ത്യമില്ലാത്ത ലിസ്റ്റ്‌, നഗ്ന നേത്രങ്ങൾക്ക്‌ ഗോചരമല്ലാത്ത അനേകയിനം സൂക്ഷ്മ ജീവികൾ, ആൽഗകൾ, ബാക്ടീരിയ, വൈറസുകളും, വായുവിലും വെള്ളത്തിലും ഒഴുകി നടക്കുന്ന അതിസൂക്ഷ്മ ജീവികളിൽ തുടങ്ങി ലിസ്റ്റ്‌ പിന്നെയും അനന്തമായി നീളുന്നു.
    കേരളത്തിന്റെ വിവിധ ഇനം വനമേഖല, മലനാട്‌, ഇടനാട്‌, തീരപ്രദേശം, നദികൾ, തടാകങ്ങൾ, കായലുകൾ, അറബിക്കടൽ തുടങ്ങിയ എല്ലാ പ്രദേശങ്ങളിലേയും ജീവജാലങ്ങളേയും, സസ്യലതാധികളേയും ഒന്ന്‌ ലിസ്റ്റ്‌ ചെയ്യാൻ ശ്രമിച്ചു നോക്കൂ. മറുപ്രദേശത്തും, ധ്രുവങ്ങളിലും കാണുന്ന ഏതാനും ജീവികളും സസ്യങ്ങളും ഒഴികെ എല്ലാം തന്നെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ കണ്ടെത്താൻ കഴിയും. ഹിമാലയത്തിൽ നിന്നെത്തുന്ന പൂമ്പാറ്റകളും, സീസൺ അനുസരിച്ച്‌ പറന്നെത്തുന്ന ദേശാടന പക്ഷികളും നമ്മുടെ സമ്പത്തു തന്നെയാണ്‌. ഗുജറാത്തിലെ തപ്തിനദി മുതൽ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലൂടെ കന്യാകുമാരി വരെ 1500 കിലോമീറ്റർ  ദൈർഘ്യത്തിൽ നീണ്ടുകിടക്കുന്ന പശ്ചിമഘട്ട പർവ്വതം (Western Ghat)ലോകത്തിലെ എട്ട്‌ അതിപ്രധാന Hotspot കളിൽ ഒന്നാണ്‌. പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന 39 World Heritage site കളിൽ 20 എണ്ണവും ഈ കൊച്ചു കേരളത്തിലാണെന്ന്‌ വസ്തുത പ്രത്യേകം പ്രസ്താവ്യമാണ്‌. പശ്ചിമ ഘട്ടത്തിന്റെ പരിസ്ഥിതി പ്രാധാന്യം ജൈവ വൈവിധ്യം വിലമതിക്കാൻ (Quantify ചെയ്യുന്നതിന്‌) മനുഷ്യസാധ്യമല്ല. സാക്ഷാൽ സൃഷ്ടാവ്‌ തന്നെ കിണഞ്ഞ്‌ പരിശ്രമിക്കേണ്ടി വരും. ജീവജാലങ്ങളുടെ ആരോഗ്യ പരമായ വിന്യാസത്തിന്‌ മുഴുവൻ ജീവജാലങ്ങളും സമജ്ജസമായി നിലകൊള്ളണമെന്ന തിരിച്ചറിവിലാണ്‌ Tiger Reserve കൾ National Parks IÄ, Lion Safari Park, Bird Satuary Elephant Reserve, Crocodile conservation തുടങ്ങി നിരവധിയായ സംരക്ഷണ പദ്ധതികൾ നിലകൊള്ളുന്നത്‌. കേരളം അങ്ങിനെ ലോകത്തിന്റെ ഒരു demostration plot ആണ്‌, Hcp Biological ആണ്‌, ഒരു പൂങ്കാവനമാണ്‌.
    ദൈവസൃഷ്ടിയിൽ ഒന്നു പോലും വൈരൂപ്യമുള്ളതോ,ദുഷ്ട ശക്തിയോ അല്ല. ഭീകരവിഷമുള്ള കാളസർപ്പങ്ങളും, സിംഹം, കടുവാ, പുലി തുടങ്ങിയ ഹിംസ്ര ജന്തുക്കളും, ആകാരത്തിൽ സുരുന്മാരും, ഈ പ്രകൃതിയുടെ പരിപാലനത്തിന്‌ അത്യന്താപേക്ഷിതരും ആണ്‌. സസ്യജാലങ്ങളിൽ ഒന്നുപോലും ഈ പൂങ്കാവനത്തിന്‌ അലങ്കോലം സൃഷ്ടിക്കുന്നതോ, അരോചകമോ അല്ല. സൂക്ഷ്മ ജീവികളുടെ അസാന്നിദ്ധ്യം ഇവിടെ ജീവന്റെ നിലനിൽപ്പു തന്നെ ചോദ്യം ചിഹ്നമാക്കി മാറ്റും. അത്രക്ക്‌ പ്രസക്തമാണ്‌ അവയുടെ പ്രവർത്തനങ്ങൾ - അവ പ്രകൃതിക്ക്‌ നൽകുന്ന സേവനങ്ങൾ, ലോകത്തിൽ മറ്റെവിടെയെങ്കിലും ഇത്രയും വൈവിധ്യങ്ങൾ ഒന്നിച്ച്‌ കാണാൻ സാധിക്കുമോ എന്ന്‌ സംശയമാണ്‌. ഇന്ത്യയുടെ തന്നെ മറ്റ്‌ ഭൂഭാഗങ്ങളിലേക്ക്‌ ഒന്ന്‌ കണ്ണോടിച്ചാൽ ഇത്‌ ബോധ്യമാകും. ദൈവ സൃഷ്ടിയിൽ 99% സൃഷ്ടികളും നമ്മുടെ നാട്ടിൽ കേരളത്തിൽ ഉണ്ടെന്നതാണ്‌ എടുത്തുപറയേണ്ട മേന്മ. മനുഷ്യസഹജമായ ബലഹീനത ദൈവസന്നിധിയിലും കാണാൻ ശ്രമിക്കുകയാണെങ്കിൽ സൃഷ്ടാവ്‌ സ്വന്തം സൃഷ്ടികളുടെ എല്ലാറ്റിന്റെയും പതിപ്പുകൾ-പരിഛേദം (നോഹയുടെ പെട്ടകത്തിലെ പോലെ) കേരളത്തിൽ ശേഖരിച്ചു വെക്കാൻ മറന്നില്ല. നമ്മുക്കിഷ്ടപ്പെട്ട എല്ലാ വസ്തുക്കളും സ്വന്തം വീട്ടിൽ ശേഖരിക്കുന്നതുപോലെ ദൈവവും അൽപം സ്വാർത്ഥത കാണിച്ച്‌ ഇതെല്ലാം (സൃഷ്ടികളെല്ലാം) കേരളത്തിൽ ശേഖരിച്ചുവെച്ചുവേങ്കിൽ ഇത്‌ ദൈവത്തിന്റെ സ്വന്തം ഭവനമല്ലേ? ദൈവത്തിന്റെ സ്വന്തം നാടല്ലേ? കേരളത്തെ Gods Own Country എന്നല്ലാതെ മറ്റെന്തു വിളിക്കും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…