11 Mar 2015

ശ്രീനാരായണമതം വരും നൂറ്റാണ്ടുകളുടെ വഴികാട്ടി



എസ്‌. സുവർണ്ണകുമാർ

   "ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്‌'' എന്ന ധർമ്മത്തിലധിഷ്ഠിതമായ സനാതന മതമാണ്‌ നമ്മുടെ മതം. ആയതിനാൽ ആരും മതപരിവർത്തനത്തിനും മതപരിഷ്ക്കരണത്തിനും മുതിരേണ്ട ആവശ്യമില്ല" എന്ന്‌ 1927 മേയ്‌ 9-​‍ാം തീയതി പള്ളാതുരുത്തിയിൽ നടന്ന എസ്‌.എൻ.ഡി.പി. യോഗത്തിന്റെ 24-​‍ാമത്‌ വാർഷികസമ്മേളനത്തിൽ നേരിട്ട്‌ സന്നിഹിതനായി എഴുതി നൽകിയ മഹത്തായ സന്ദേശത്തിലൂടെയാണ്‌ ലോകാരാദ്ധ്യനായ പ്രവാചകൻ ശ്രീനാരായണ ഗുരു തന്റെ മതത്തിന്‌ അംഗീകാരം നൽകിയത്‌. ഗുരു ജീവിതാന്ത്യത്തിൽ വ്യക്തമാക്കിയ ഈ മതത്തിനാണ്‌ തന്റെ പ്രിയ ശിഷ്യൻ മഹാകവി കുമാരനാശാൻ അതിനും നാല്‌ വർഷങ്ങൾക്കു മുൻപ്‌ 1923 ജൂൺ 15 ന്‌ ശിവഗിരി മഠത്തിൽ വെച്ച്‌ "ശ്രീനാരായണമതം" എന്ന്‌ പേരു നൽകി ആദ്യമായ ശ്രീനാരായണ മത പ്രഖ്യാപനം നടത്തിയത്‌. "നമ്മുടെ മതഗുരു ശ്രീനാരായണഗുരുവാണ്‌. നമ്മുടെ മതം ശ്രീനാരായണ മതമാണ്‌. അതുകൊണ്ട്‌ ആരും തന്നെ മതപരിവർത്തനത്തിനും മതപരിഷ്കരണത്തിനും തയ്യാറാകരുത്‌" എന്ന്‌ ദൃഡസ്വരത്തിൽ കുമാരനാശാൻ "മതപരിവർത്തനരസവാദം" എന്ന പുസ്തകത്തിന്റെ 3, 4, 5, 25, 26 പേജുകളിലൂടെ 1923 ജൂൺ 15-​‍ാം തീയതി ശിവഗിരി കുന്നിൽവച്ച്‌ പ്രഖ്യാപനം നടത്തുകയുണ്ടായി. തന്റെ മഹാഗുരുവിന്റെ മനസ്സ്‌ മുൻകൂട്ടി വായിച്ചറിഞ്ഞ കുമാരനാശാൻ 1924 ജനുവരി 16 ന്‌ പല്ലനയാറ്റിലെ റെഡീമർ ബോട്ടപടകടത്തിൽ അന്തരിക്കുന്നതിന്‌ ഏതാനും മാസങ്ങൾക്കു മുമ്പാണ്‌ മഹത്തായ ശ്രീനാരായണമത പ്രഖ്യാപനം നടത്തിയത്‌. ഈ മതപ്രഖ്യാപനത്തിനെതിരെയുള്ള ഒരു അട്ടിമറിയായിപോലും റെഡീമർ ബോട്ടപകടത്തെ ഇന്നും ആശാൻ സ്നേഹികൾ സംശയിക്കുന്നു. ശാശ്വകീകാനന്ദസ്വാമികളെ പോലെ തന്നെ മഹാകവി കുമാരനാശാനും നല്ലൊരു നീന്തൽ വിദഗ്ധനായിരുന്നുവെന്ന വസ്തുത പ്രത്യേകം സ്മരണീയമാണ്‌.

ബുദ്ധമതസാരവും, ക്രിസ്തുമതസാരവും, ഇസ്ലാംമതസാരവും, ഹിന്ദുമതസാരവും സിക്കുമതസാരവും എല്ലാം സമന്വയിക്കുന്ന ഏകമതസാരമാണ്‌ ശ്രീനാരായണമതസാരം. ഇതുതന്നെയാണ ശ്രീനാരായണഗുരുവും കുമാരനാശാനും വിഭാവനം ചെയ്ത ശ്രീനാരായണമതം. ഇത്രയും വ്യക്തമായ തെളിവുകൾ നിരത്തിയിട്ടും ശ്രീനാരായണമതം പ്രചരിപ്പിക്കുവാൻ നാം തയ്യാറാകാതെ "ശ്രീനാരായണഗുരുവിന്റെ  പേരിൽ മതമോ"? എന്ന്‌ ചോദിച്ച്‌ അവഹേളിക്കുന്നവർ അനേകവർഷങ്ങളായി ഗുരുനിന്ദയാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. ശ്രീനാരായണ മതം  പ്രവാചകനായ ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത അനുകമ്പയുടെയും കാരുണ്യത്തിന്റെയും ദൈവീകതയുടെയും മാനവികതയുടെയും സ്നേഹവാത്സല്യങ്ങളുടെയും മതമാണ്‌. അതുകൊണ്ടുതന്നെ ശ്രീനാരായണമതം വരും നൂറ്റാണ്ടുകളുടെ വഴികാട്ടിയുമാണ്‌.

    ശിവഗിരിമഠത്തിന്റെ പ്രഥമ മഠാധിപതിയായി ശ്രീനാരായണഗുരു അഭിഷേകം ചെയ്ത ശ്രീമദ്‌ ബോധാനന്ദസ്വാമികളായിരുന്നു ആദ്യ ശ്രീനാരായണമത പ്രചാരകൻ. ഗുരുവിന്റെയും ബോധാനന്ദസ്വാമിജിയുടെയും അടുത്തടുത്തുള്ള മഹാസമാധിക്കു ശേഷം 1930 ഒക്ടോബർ 21 ന്‌ വിജയദശമി നാളിൽ ശിവഗിരി മഠത്തിന്റെ രണ്ടാമത്‌ മഠാധിപതി ഗോവിന്ദാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിൽ ചേർന്ന ശ്രീനാരായണ ധർമ്മസംഘത്തിന്റെ പൊതുയോഗം "ശ്രീനാരായണമതം" പ്രചരിപ്പിക്കാനുള്ള അഞ്ചാമത്‌ നിശ്ചയം ഐകകണേഠ്യന പാസ്സാക്കുകയുണ്ടായി. എന്നാൽ ഖേദകരമെന്നുതന്നെ പറയട്ടെ ഇവിടുത്തെ ഭൂരിപക്ഷജനതയ്ക്ക്‌ ഏറ്റവും കൂടുതൽ പീഢനങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും അവകാശനിഷേധങ്ങളും സമ്മാനിച്ച ചാതുർവർണ്യവാദികളുടെ പിണിയാളുകളായി ശിവഗിരിമഠത്തിൽ കടന്നുകൂടിയിരുന്ന ചില സന്യാസിമാർ ആ തീരുമാനത്തെ അട്ടിമറിക്കുകയാണുണ്ടായത്‌. പിന്നീട്‌ ശ്രീനാരായണ മതം പ്രചരിപ്പിക്കാനുള്ള ശ്രീനാരായണധർമ്മസംഘത്തിന്റെ മഹത്തായ ഈ നിശ്ചയം. 67 വർഷങ്ങൾക്കുശേഷം ശ്രീനാരായണഗുരു ജയന്തി ദിനമായ 1997 സെപ്തംബർ 15-​‍ാം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക്‌ പുണ്യശ്രീ ശാശ്വതികാനന്ദ സ്വാമിജിയുടെ നിർദ്ദേശ പ്രകാരവും അനുഗ്രഹാശിസ്സുകളോടും കൂടി എസ്‌. സുവർണ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശ്രീനാരായണീയർ കൊല്ലത്തെ എസ്‌.എൻ.ഡി.പി. യോഗം ഹെഡാഫീസിനു മുന്നിലുള്ള ശ്രീനാരായണ ഗുരു പ്രതിമയ്ക്കു മുൻപിൽ സത്യപ്രതിജ്ഞ ചെയ്ത്‌ ചുമതല ഏറ്റെടുത്ത്‌ നടപ്പിലാക്കുകയാണുണ്ടായത്‌. അന്ന്‌ എസ്‌. സുവർണ്ണകുമാർ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ മറ്റ്‌ ശ്രീനാരായണീയരായ പതിനഞ്ച്‌ ചെറുപ്പക്കാർ ഏറ്റുചൊല്ലി ശ്രീനാരായണമതപ്രചാരകരായി ചുമതല ഏറ്റു. ശ്രീനാരായണമത വിശ്വാസികൾ ജീവിക്കേണ്ടതിനാവശ്യമായ ജീവിതവ്യവസ്ഥകളും തയ്യാറാക്കി നടപ്പിലാക്കിയിട്ടുണ്ട്‌. ആ ജീവിതവ്യവസ്ഥ പ്രകാരം ജീവിക്കുന്ന ആയിരക്കണക്കിന്‌ ശ്രീനാരായണീയർ ഇന്നു ശ്രീനാരായണ മതവിശ്വാസികളായി ലോകത്തിന്റെ പല ഭാഗത്തും ഉണ്ട്‌.
    1998 ജൂൺ 15 ന്‌ ശ്രീനാരായണമത പ്രചാരണത്തിനുവേണ്ടി "ശ്രീനാരായണമത സംഘം" എന്ന ആഗോള പ്രസ്ഥാനത്തിന്‌ രൂപം നൽകുകയും സംഘടന ക്യു.781/1998-​‍ാം നമ്പരായി രജിസ്റ്റർ ചെയ്ത്​‍്‌ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മതസംഘത്തിന്റെ പ്രവർ ത്തനം ലോകവ്യാപകമായി സമാധാനപരമായി സംഘടിപ്പിച്ചു വരികയാണ്‌. മതസംഘത്തിന്റെ രക്ഷാധികാരി പുണ്യശ്രീ. ശാശ്വതികാനന്ദ സ്വാമിജി ആയിരുന്നു. മത സംഘത്തിന്റെ ചെയർമാൻ എസ്‌. സുവർണ്ണകുമാറാണ്‌. സ്ഥാപക ജനറൽ സെക്രട്ടറി ഹരിദാസ്‌ നെന്മാറ. പിന്നീട്‌ ശ്രീകാന്ത്‌ വെള്ളാക്കോട്‌. ഇപ്പോൾ എസ്‌. സുവർണ്ണകുമാർ ചെയർമാനും,  പ്രബോധ്‌ എസ്‌. കണ്ടച്ചിറ  ജനറൽ സെക്രട്ടറിയും മുംബൈ പീതാംബരൻ. വി. പണിക്കർ, അഡ്വ. വിജയൻശേഖർ, ബാലകൃഷ്ണൻ പെന്നപ്പുറത്ത്‌, കീർത്തി രാമചന്ദ്രൻ, മധുമാറനാട്‌, എസ്‌. അരവിന്ദാക്ഷൻ തമ്പി എന്നിവർ വൈസ്‌ ചെയർമാൻമാരും, രാജു ഇരിങ്ങാലക്കുട, കെ.ടി അനിൽകുമാർ, മണ്ണാർക്കാട്‌ സിബിൻ ഹരിദാസ്‌, സതി കരുനാഗപ്പള്ളി, ആർ.ഹരിരാജ്‌, പി.ജി ശിവബാബു, സുധാകർ ജി പൊള്ളാച്ചി, അനിൽ വെൺകുളം, കുമളി സോമൻ, കൂട്ടിക്കട സുരേഷ്‌ എന്നിവർ സെക്രട്ടറിമാരും ക്ലാവറ സോമൻ ട്രഷററുമായ ഇരുപത്തിയഞ്ചംഗ ഡയറക്ടർ ബോർഡാണ്‌ ശ്രീനാരായണ മതസംഘത്തിന്‌ നേതൃത്വം നൽകുന്നത്‌. 7 പേരുള്ള ഒരു കേന്ദ്രേസ്രട്ടറിയേറ്റാണ്‌ മതസംഘത്തിന്റെ ദൈനംദിനഭരണച്ചുമതല നിർവ്വഹിക്കുന്നത്‌. വെട്ടിക്കവല ഗുരുപ്രിയാമഠം മഠാധിപതി മാതാ ഗുരുപ്രിയാജി ശ്രീനാരായണമതസംഘം ആചാര്യയാണ്‌. എല്ലാവർഷവും ശ്രീനാരായണമതകൺവേൺഷൻ സംഘടിപ്പിച്ചുവരുന്നു. ശ്രീനാരായണമതസംഘം, ശ്രീനാരായണമതപ്രചരണത്തിനായി കുടുംബയോഗങ്ങളിലാണ്‌ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്‌.

    ശ്രീനാരായണ മതവിശ്വാസികളായി ജീവിക്കാനാഗ്രഹിക്കുന്നവരും ശ്രീനാരായണമതപ്രചാരണത്തിൽ താൽപ്പര്യമുള്ളവരും "ചെയർമാൻ, ശ്രീനാരായണമതസംഘം , നമ്പർ 2, കടയ്ക്കാവൂർ ഗാർഡൻസ്‌, തുമ്പറ, മുണ്ടയ്ക്കൽ, കൊല്ലം സിറ്റി, കൊല്ലം 691001, കേരളം" എന്ന വിലാസത്തിലോ 9447069080 എന്ന മൊബെയിൽ  നമ്പരിലോ ബന്ധപ്പെടുക.    പ്രവാചകൻ ശ്രീനാരായണഗുരുവിന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാകട്ടെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...