11 Mar 2015

ചാവുമുറി, Necrology


സലോമി ജോൺ വത്സൻ


ഞാൻ മരിച്ചവൻ
ചാവുമുറിയുടെ ദുർഗന്ധത്തിൽ
അപരന്റെ  മരണം അറിയുന്നവൻ
രാപ്പകലുകളിൽ ആരൊക്കെയോ
ഇരുൾ ചൂഴുന്ന ഈ ഈറ്റില്ലം
തേടിയെത്തുന്നു.
അനാഥത്വത്തിന്റെ അന്ധകാരം
അജ്ഞാത ജടങ്ങൾക്കു മഞ്ജയൊരുക്കുന്നു.
അറിയാത്തവർ ഞങ്ങൾ
മൃതക്കാട്ടിൽ ഒറ്റപ്പെട്ടവർ ... ..
മരണ മഹായാനം
തുഴഞ്ഞു കുഴഞ്ഞവർ...
മലയോളം ദുരന്തം നെഞ്ചിലെറ്റി
മടുപ്പോടെ മരിച്ചു മറഞ്ഞവർ
നാഫ്തലിന്റെ ചൂരിൽ...
ചോരയുറഞ്ഞവർ .

എന്നിട്ടും
ഉപേക്ഷിക്കപ്പെട്ട ശവങ്ങളായ്
ആരെയോ കാത്തിരിക്കുന്നവർ.
ആരും വരില്ലെന്നറിഞ്ഞിട്ടും.....
പ്രിയമുള്ളവരുടെ
നേർത്ത വിലാപങ്ങൾക്കായ്...........
വെറുതെ ........വെറുതെ .........
ഹിമാവായുവിൽ ,
ഉറഞ്ഞു ,
വിറകൊള്ളാതെ......
വിറകു കൊള്ളിയായ്  ....
ഇരുട്ടിന്റെ  നിലവറയിൽ
ഞങ്ങൾ
നരകത്തിന്റെ താരാട്ട് കേൾക്കുന്നു..
മുജജൻമങ്ങളുടെ
ഉണർത്തു പാട്ടിനായ്
കാതോർത്തു   കേഴുന്നു .
ശപിക്കപ്പെട്ടവരുടെ
ബലിതർപ്പണത്തിൽ
ഞങ്ങൾ ഏകാകികളാകുന്നില്ല.




Necrology
                                                                       
In the lack luster of my life
In this lair you came
With a lien
To caress my moribund dreams or to
Count the necrology?
Can’t you heard
The echo of the lamentation
In this deserted land
I am alone
And a tenuous serenity prevails
Since I love this chaotic and
Intolerably manifold world.
Love is a veiled reality…
The little stars are feebly winking
In the dark cloud
As if in a deep dirge
There done the obit of moon
Oh! My dear…
Clad me soon
Can you guess my sorrow?
Which engulf my weaker mind
Does the stinking smell smother you
But I never invited you
Why did you startle?
To see my pale face
This is not a tavern
Don’t come as a stray man
This is a lair with dead yesterdays
And unborn tomorrows
How can I follow you dear
No farewell to bid or no
Last song to sing,
because I am dead…
and no words to whisper……
to console you dear….

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...