സന്തോഷ് പാലാ
mcsanthosh@yahoo.com
ടൈംസ്ക്വയറില്‍ ബോളു വീഴാന്‍
കാത്തിരുന്നവര്‍ക്കിട്ട്
ഒരു പണികൊടുക്കാനും
ഞങ്ങള്‍ ടെക്കികള്‍
വെറും കടലാസുപുലികളും
കൂലിയടിമകളുമല്ലെന്ന്
തെളിയിക്കാനുമായി
ഡല്‍ഹിലേക്ക് ചാനല്‍ മാറ്റി
ഒരു ഷോട്ടകത്താക്കി.
പുളകിതമാക്കും പുഞ്ചിരിയാല്‍
എന്നെ ആനയിച്ച്,
ആഘോഷിപ്പിച്ച്
കഴിഞ്ഞ വര്‍ഷം ചെയ്ത സഹായങ്ങളെ
ഒത്തിരി സ്നേഹത്തോടെ ഓര്‍ത്തെടുത്ത
ബന്ധുക്കളെയും കൂട്ടുകാരെയും
കെട്ടിപ്പിടിച്ച് ഉമ്മ വച്ച് ,പൊട്ടിച്ചിരിച്ച് ,തൊട്ടുനക്കി
ബെന്‍സുകാറിന്റെ മുന്‍സീറ്റിലേക്കു ചായുമ്പോള്‍
അമ്പട നിന്നെ പറ്റിച്ചേയെന്നവരും
അമ്പട നിങ്ങളെ പറ്റിച്ചേയെന്നു ഞാനും
ഇയാളെ പറ്റിച്ചേയെന്നു ഭാര്യയും
എല്ലാരെയും പറ്റിച്ചേയെന്നു മക്കളും
മന:സുഖം തീര്‍ത്ത് യാത്ര തുടരുമ്പോള്‍,
ആണ്ടുമുഴുവന്‍ കൊടുത്ത പണികളെ ഓര്‍ത്ത്
ബന്ധുക്കളും കൂട്ടുകാരും
വീണ്ടും വീണ്ടും പുഞ്ചിരിക്കുമ്പോള്‍,
ആണ്ടുമുഴുവന്‍ കൊടുത്ത പണികളെ ഓര്‍ത്ത്
ഞാനുമെന്റെ കാറും
വീണ്ടും വീണ്ടും പൊട്ടിച്ചിരിക്കുമ്പോള്‍
അമേരിക്കന്‍ അഭിനയക്കളരിയിലെ
മഹാപ്രതിഭകളായ മലയാളിമനുഷ്യജീവിതങ്ങളെ,
അത്യുല്‍പ്പാദന ശേഷിയുള്ള കറവപ്പശുക്കളുടെ
അകിടുതാങ്ങികളെ,പാല്‍വില്‍പ്പന
നിങ്ങളുടെ പ്രതിനിധിയായ
എന്നോടു പൊറുക്കേണമേ...
ദൈവമെ,വിശപ്പില്‍ മാത്രം പൊട്ടിമുളയ്ക്കുന്ന
വിപ്ലവത്തിന്റെ വിത്ത്
ഞങ്ങളുടെ മണ്ണിലുണ്ടാകാതെ കാക്കേണമേ...
ഫ്ലോറല്‍ പാര്‍ക്കിലെ കുര്യാച്ചനങ്കിളും
പുതു വര്‍ഷവും
സ്നേഹത്തിന്റെ ചിഹ്നങ്ങളായ പുളിച്ച തെറികള്‍
പൂക്കളായഭിഷേകം ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പെ
നിലത്തിരുന്ന ബക്കറ്റില്‍
കഴിഞ്ഞ വര്‍ഷത്തെ ഒന്നും മിച്ചമില്ലെന്ന്
ഒളികണ്ണിട്ട് ഉറപ്പാക്കിയിരുന്നു.
ന്യൂഇയര്‍ റെസലൂഷന്‍ അവിടെയിരിക്കട്ടെ.
കുപ്പി മുത്തുന്ന ഫോട്ടോയ്ക്ക്
ഫെയിസ്‌ബുക്കിലൊരു
ലൈക്കടിക്കാന്‍ കരുണയുണ്ടാകേണമേ...