ശ്രീകൃഷ്ണദാസ് മാത്തൂര്‍
****************************
റിയാസിന്റെ ബാര്‍ബര്‍ഷോപ്പ്
കൂട്ടുവെട്ടി തീരാത്ത കത്രിക, മണ്ണാത്തിപ്പുള്ളായവതരിച്ച് തലയ്ക്കു ചുറ്റും വട്ടമിട്ടു പറക്കല്‍, നെഞ്ചില്‍ പെയ്തുപറ്റിയ പുസ്തകം (1), രോമകൂപങ്ങളില്‍ സംത്രാസം, "മുള്മുരിയ്ക്കേ നീ സാന്റെിയാഗോ"
സിറ്റി സൂപ്പര്‍മാര്‍ക്കറ്റ്
തുലാസിനു ജീവന് വയ്പ്പിച്ച് ഒരുപിടി പല്ലുകള്‍, നാട് നുള്ളിക്കുഴിച്ച നുണക്കുഴിയുമായ് അളന്നു തൂക്കിയ കുശലത്തില്‍ സ്വാഗതം, നാടിന്റെ കൃഷിഭൂമി മുറ്റിക്കിടക്കുന്ന കുട്ടകള്‍.
മണല്മാറ്
മണ്ണുമാന്തിത്താന്നോന്നികള്ക് ഒരായിരം വട്ടം നിവര്‍ത്തി വച്ച് നല്ല നിലയിലെത്തുന്നവള് - മുസ്സഫാ ! (2)
ട്രാന്‍സ്ഫോര്‍മര്‍ പുരകള്‍
അതിരുതിരിച്ചിടങ്ങളില് ഒരു കവിതയുടെ സ്വപ്നാടനം, നടക്കുന്ന ഒറ്റപ്പന, ഓഫീസ് ബാഗില്‍ ഗര്‍ഭസ്ഥം ആദ്യകവിതാസമാഹാരം, പ്രിയ അസ്മോ..!(3)
പിടഞ്ഞുണര്‍ന്നു ലൈറ്റിട്ട്
ചെവിവട്ടം പിടിച്ചപ്പാര്ട്ട്മെന്റ് ലൈറ്റണച്ചു തിരിഞ്ഞു കിടക്കുമ്പോള്‍, പിന്നാമ്പുറത്തെ ചുവരുചാരി വീടുവിട്ട ഒരു പഴയകുട്ടി , ഒറ്റമരമായ് നിന്നു വിതുമ്പുന്നു, റംസാന്‍പിറ ഒരു ഇമചിമ്മല്‍...
സ്കൂളൊഴിഞ്ഞ പഴുതില്‍
വണ്ടിയുമായിറങ്ങുന്ന മോയ്തീനിക്ക, പത്തനംതിട്ട-കോഴിക്കോട് ദൂരം ചിരിയില്‍ വെട്ടിക്കുറച്ച് , ആട്ടോഗീയറുള്ള ഒട്ടകം...
കണ്ണും ഗുഹ്യഭാഗവും വായും മൂക്കും
പെഷവാറിന്റെ കാടുകള്‍ക്ക് സാക്ഷ്യം പറയുന്ന പാകിസ്താന് പവലിയനിലെ ചെന്നായ്ത്തോല് (4) തന്റെ ജീവനു നൂറ്റമ്പതു ദിര്‍ഹമെന്നു മുറുമുറുത്തുകൊണ്ടനുയാത്ര ...
കള്ളക്കടത്തു വസ്തുവായ്
സ്നേഹം മാറോടണച്ചു പൊതിഞ്ഞ് പാകിസ്താന്‍കാരന്റെ വണ്ടിയിലേറുമ്പോള് കൈയ്യില്‍ നിന്ന് വിടാതൊരു കൈ യാത്ര പറയാതെ കൂടെ..!! (3) ******* ****** കുറിപ്പ് ::
1. പൌലോ കൊയലോയുടെ 'ആല്‍ക്കെമിസ്റ്റ് '.
2. അബുദാബി യിലെ ഒരു വ്യാവസായിക നഗരം. 3. പ്രവാസകവി സുഹൃത്ത് അസ്മോ പുത്തഞ്ചിറ. 4. ദുബായ് ഗ്ലോബല്‍ വില്ലേജിലെ പാകിസ്താന് പവിലിയനില്‍ കണ്ട ചെന്നായ്ത്തോല് ... |
23 May 2015
മുസ്സഫ സ്കെച്ചുകള്‍.
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...