Skip to main content

അപഭ്രംശമേറ്റ ജീവിതങ്ങൾഇന്ദിരാബാലൻ


ജീവിതം  ഒരു മഹാപ്രയാണമാണ്. നിറയെ ചുഴികളും മലരികളും ..... ഈ സാഗരത്തിൽ നീന്തിത്തുഴയാൻ വിധിക്കപ്പെട്ട മനുഷ്യന്റെ ജീവിതച്ചിത്രങ്ങളൊ പ്രതിജനവിചിത്രം .  പലരും ഒരു യുദ്ധക്കളത്തിലെന്നപോലെ  പട പൊരുതി ജീവിതത്തെ പിടിച്ചു  നിർത്താൻ  പാടുപെടുന്നു.  ജൻമമണ്ണിനേക്കാൾ  കന്നഡ മണ്ണിൽ കഴിഞ്ഞ നാളുകൾ ചേർത്തുവെച്ചാൽ  കാഴ്ച്ചകളും,കേട്ടറിവുകളും  ധാരാളം.നമുക്കു ചുറ്റും പ്രക്ഷേപണം ചെയ്യപ്പെടാത്ത എത്രയോ ജീവിതങ്ങൾ. ഓരോരുത്തരുടേയും  ജീവിതഗതികൾ അജ്ഞാതമാണ്.   നഗരജീവിതത്തിന്റെ പരക്കംപാച്ചിലിൽ      ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ പലരുംആയുസ്സിന്റെ  മുക്കാലും താണ്ടിയിരിക്കും .  തുടക്കം മുതലേ ആസൂത്രണ ബുദ്ധിയോടെ ജീവിതത്തെ മെരുക്കിയെടുക്കുന്നവർ  ഒരു പരിധി വരെ രക്ഷപ്പെടുന്നു. . .പക്ഷേ    കണക്കുക്കൂട്ടലുകൾ പിഴക്കുന്നവരുമില്ലേ   ?.  ജീവിതം പലപ്പോഴും ഒരു സമസ്യപോലെ    !ആരോഹണാവരോഹണങ്ങളോ   അർത്ഥവിരാമങ്ങളുടേയും  രാഗവിരാഗങ്ങളുടേയും    പെരുക്കങ്ങളിൽ!.


 ഉദ്യാനനഗരി എന്ന് കേൾക്കുമ്പോൾ തന്നെ  മനസ്സിൽ വർണ്ണസുരഭിലമായ  നഗരവീഥികൾ  പീലി വിടർത്തിയാടും. വേനൽക്കാലത്തിന്റെ വരൾച്ചയിലും ഗുൽമോഹറും ,കണിക്കൊന്നപോലേയുള്ള പീതവർണ്ണ പൂക്കളും  സമൃദ്ധമായി  പൂത്തുലഞ്ഞു  നില്ക്കുന്നു.പക്ഷേ വർണ്ണങ്ങൾക്കപ്പുറംഅവർണ്ണമായ .നിഗന്ധമായ ജീവിതങ്ങൾ തള്ളിനീക്കുന്ന  എത്രയോ      മനുഷ്യർ,,,,ഏതേതു ഭാഷക്കർ,,ജീവിതങ്ങൾ, .....ജീവിതത്തിന്റെ മൂക്കുകയർ വലിച്ചിട്ടും കര പറ്റാതെ അലയുന്നവർ കൂടിയുണ്ടെന്ന  സത്യം   ആരുടേയും  ഹൃദയത്തിൽ ഒരു നോവിന്റെ കൊളുത്ത്  വലിക്കാതിരിക്കില്ല.   

ബാംഗ്ളൂരിന്റെ ഹൃദയഭാഗമായ മെജസ്റ്റിക്ക് ബസ്സ്റ്റാന്റിന്നടുത്തു ധാരാളംഅപഭ്രംശമേറ്റ ജീവിതങ്ങളെ   നിത്യേനയെന്നോണം കണ്ടു മുട്ടുന്നു. , ഉന്തു വണ്ടികളിൽ ആഹാരം വിൽക്കുന്നവർ,ചെറുകിട തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ. പാതയോരങ്ങളിൽ ഭൂത വർത്തമാനകാലങ്ങളെയെല്ലാം  പിന്തള്ളി  ബുദ്ധിസ്ഥിരതയില്ലാതെ അലയുന്നവർ  എന്നു വേണ്ട ജീവിത ചക്രവ്യൂഹങ്ങളിലെ   നട്ടം തിരിച്ചിലുകൾ കാണുമ്പോൾ നമുക്കൊക്കെ എന്തു ദുഃഖം.?
സ്വാർത്ഥതയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന  സമൂഹം മനസ്സാക്ഷിയെ പൊള്ളിക്കുന്ന പുറം ലോകത്തെ കാഴ്ച്ചകൾ.കാണാതെ കമ്പിളിപ്പുതപ്പിനുള്ളിൽ സുഖനിദ്രയിൽ.   “ഞാൻ” എന്ന അഹങ്കാരത്തിന്റെ പത്തി ഉയർത്താൻ തത്രപ്പെടുന്നവർക്കു ഈ  ജീവിതദുരിതങ്ങളൊന്നും ബാധിക്കില്ല  . എന്റെ വീട് എങ്ങിനെ മോടി പിടിപ്പിക്കാം. എന്റെ ഭാര്യ, മക്കൾ  ഇവരെ സന്തോഷിപ്പിക്കാൻ ഇനിയും എത്ര ആഢംബരങ്ങൾ,വസ്തുക്കൾ  വാങ്ങിക്കൂട്ടണം എന്ന ചിന്തയിൽ മാത്രം ഒതുങ്ങുമ്പോൾ കാഴ്ച്ചകൾക്കപ്പുറമുള്ള ക്രൂരമായ സത്യങ്ങൾ മനുഷ്യനു അന്യമാകുന്നു .പ്രകൃതി ദത്തമായ സകലതിനേയും കൈയ്യടക്കാനും. നശിപ്പിക്കാനുമുള്ള ത്വരയാണ്‌ മനുഷ്യനിൽ ഇന്നു മുന്നിട്ടുനില്ക്കുന്നത്‌. . തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർ,മണ്ണിലും  പൊടിയിലും വിഷരേണുക്കൾ ശ്വസിച്ചു വളരുന്ന കുഞ്ഞുങ്ങൾ.......ഇവരാണ്‌ ജീവിതം എന്തെന്നറിയുന്നവർ. പണ്ട്  നല്ല കാലാവസ്ഥയുണ്ടായിരുന്ന ഉദ്യാനനഗരിയുടെ മുഖം തന്നെ മാറ്റത്തിന്റെ അനിവാര്യതയിലാണിപ്പോൾ . വികസനത്തിന്റെ ഏറ്റത്തിൽ ഇവിടുത്തെ പച്ചപ്പിനും വരൾച്ചയേറ്റു. പരിസ്ഥിതി  മലിനീകരണം അധികരിച്ചു. പഴയ കാലത്തേതിൽ നിന്നും ഏതിനും പ്രകാശ വേഗത ലഭിച്ചിട്ടുണ്ട് . അതോടൊപ്പം കാത്തു സൂക്ഷിക്കേണ്ട  മൂല്യബോധങ്ങളെല്ലാം ചിതൽ തിന്നുകൊണ്ടിരിക്കുന്നു എന്നത് മറ്റൊരു സത്യം .

നഗരത്തിന്റെ തിരക്കുകളിൽ  അഴുക്കുചാലുകൾക്കും.ഓടകൾക്കും  സമീപം  വിഷഗന്ധം ശ്വസിച്ച് വർഷങ്ങളോളം ജീവിക്കുന്നവരെ മാറാരോഗങ്ങൾ പിടികൂടുന്നു.  തെരുവീഥികളിൽ നിന്നും ജീവിതത്തിരക്കുകളിൽ ഒരിത്തിരി സമയം എടുത്ത് ഭക്ഷണം കഴിക്കുന്നവരെ  ഈ നഗരത്തിന്റെ പലയിടങ്ങളിലും  കാണാം.വാഹനങ്ങളുടെ കരിയും പുകയുമേറ്റു   നിരവധി രോഗാണുക്കളും മാലിന്യങ്ങളും അടിഞ്ഞുകൂടിയിടങ്ങളിൽ നിന്നും വിശപ്പാറ്റുമ്പോൾ  വരാൻ പോകുന്ന ദുരന്തങ്ങളെ ക്കുറിച്ച്  ഓർക്കാൻ ആർക്കും നേരമില്ല. ഈ ചക്രവ്യൂഹത്തിൽ തിരിയുമ്പോൾ ഓരോ ദിവസവും താണ്ടേണ്ടത് എങ്ങിനെയെന്നായിരിക്കാം ഇവരുടെ ചിന്ത. ഇത്തരം  കാഴ്ച്ചകളൊക്കെ    കാണുമ്പോൾ   അർത്ഥമുള്ള,സുഗന്ധമുള്ള   ജീവിതം പലർക്കും ഇല്ല എന്ന സത്യം ബോധ്യപ്പെടും.. കാഴ്ച്ചനഷടപ്പെട്ടവർ ,മാറാവ്യാധികളിൽ  അലയുന്നവർ,, ജീവിതക്കടം വീട്ടാൻ പലിശക്കാരന്‌ മുന്നിൽ മാനാഭിമാനം  നഷ്ടപ്പെടുന്നവർ....ഒരു നേരത്തെ ഭക്ഷണത്തിനു ശരീരം  വില്ക്കാൻ നിർബന്ധിതരാകുന്നവർ.....ഇങ്ങിനെ നിസ്സഹായതയുടെ  പടുകുഴികളിൽ അകപ്പെട്ടവരെത്ര!വീടിനുമുന്നിൽ    എന്നും ഒരു സ്ത്രീ കീറിപ്പറിഞ്ഞ  ഉടുവസ്ത്രവുമായi ഭ്രാന്തമായി എന്തൊക്കെയോ പുലമ്പി  ചപ്പുചവറുകൾ  തന്റെ വസ്ത്രത്തിനുള്ളിലേക്ക് തിരുകികയറ്റുന്നത്   കാണാം.  സ്ഥിര ബോധമില്ലാതെ അവർ ചെയ്യുന്നത് കാണുമ്പോൾ  തോന്നും ഇവർക്കും നല്ലൊരു കാലം ഉണ്ടായിരുന്നിരിക്കില്ലേ? .ജീവിതത്തിലെ ഏതെങ്കിലും ഉൾക്കൊള്ളാനാവാത്ത പ്രതിസന്ധികളായിരിക്കാം ഇതുപോലുള്ളവരെ ഈയവസ്ഥയിലേക്ക് തള്ളുന്നതെന്ന ചിന്ത  വല്ലാതെ ആകുലപ്പെടുത്താറുണ്ട്‌.


   റോഡു പണി,കെട്ടിടം പണി തുടങ്ങിയ ജോലിക്കായെത്തുന്നവരെ ബാംഗ്ളൂരിലെ ഉൾഗ്രാമങ്ങളിൽ കാണാം. തെരുവോരങ്ങളിൽ കുടിലുകളും മരക്കൊമ്പുകളിൽ  തൊട്ടിലുകളും കെട്ടി പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് മേൽക്കൂ​ര കെട്ടി കഴിയുന്ന ജീവിതങ്ങൾ. ഋതു ഭേദങ്ങളില്ലാതെ അദ്ധ്വാനിക്കുന്ന മനുഷ്യക്കോലങ്ങൾ പക്ഷേ അവരുടെ  മുഖങ്ങളിൽ കാണുന്ന  സംതൃപ്തി ധനാഢ്യന്റെ മുഖത്തു കാണാനാവില്ല. അവരെ സംബന്ധിച്ച അന്നന്നത്തെ അന്നമാണ്‌ മുഖ്യം. ഒന്നും ഓർക്കാൻ നേരമില്ലാതെ ദിനം മുഴുവൻ അദ്ധ്വാനിക്കുന്നു. വൈകുന്നേരം കിട്ടുന്ന കൂലികളിൽ ജീവിതത്തിന്റെ സംതൃപ്തി കണ്ടെത്തുന്നു. പണമുള്ളവനാകട്ടെ  തന്നേക്കാൾ മറ്റുള്ളവർ  വലുതാകുന്നുണ്ടോ എന്ന ചിന്തയാൽ നീറി നീറി ശരീരത്തെഅസുഖങ്ങളുടെ  കൂമ്പാരമാക്കുന്നു . ദാഹിക്കുന്നവർക്ക് ഒരിത്തിരി വെള്ളം  പോലും കൊടുക്കാതെ ഉള്ള  പൈസ മുഴുവൻ ആശുപത്രികളിലേക്ക്  എറിയുന്നു. എന്നിട്ടും സമാധാനം കിട്ടുന്നുണ്ടോ ? നഗരക്കാഴ്ച്ചകളിൽ പറയാനെത്രയോ കാര്യങ്ങൾ...മുന്നിൽ നീണ്ടു വലിഞ്ഞു കിടക്കുന്നു. ഇവിടെ മനുഷ്യൻ മൽസരിക്കാൻ സദാ തത്രപ്പെടുന്നു .  കുശുമ്പും അസൂയയും മൽസരബുദ്ധിയും  വളർത്തി ഉള്ള ആയുസ്സു പോലും ചുരുക്കുന്നു. ഇതിനിടയ്ക്കു നാല് കാശായാൽ  പൊങ്ങച്ച സംസ്ക്കാരത്തിന്റെ  മേലങ്കിയണിഞ്ഞു നടക്കുന്നവർ .അൽപ്പന്നർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുട പിടിക്കുമെന്നെല്ലാം പണ്ടെ എഴുതി വെച്ച ചൊല്ലുകൾ എത്ര വാസ്തവങ്ങൾ. എന്നാൽ  തുളുമ്പാത്ത നിറകുടങ്ങളും ഉണ്ട്. അവരെപ്പോഴും ഒരേ മനസ്സിന്നുടമകളും നല്ലവരും ആയിരിക്കും.  .സത്യവും ധർമ്മവും  കൈമുതലായിട്ടുള്ളവരിന്നും  ജീവിത ചതുരംഗക്കള്ളികളിൽ  വിജയപഥങ്ങളിലെത്താതെ  ...! .  "ജയിപ്പൂ ശകുനിമാരനേകം."... ഇങ്ങിനെ നീളുന്നു ജീവിതച്ചിത്രങ്ങൾ.  താളം നഷ്ടപ്പെട്ട.... .അപഭ്രംശമേറ്റ ജീവിതങ്ങൾ .!...അസ്തിത്വം   നഷ്ടപ്പെട്ട് ..നിർഗന്ധമായ,,,അവർണ്ണമായ  ജീവിതങ്ങളിലേക്കു കൂടി സമൂഹത്തിന്റെകാഴ്ച്ചയെ  ക്ഷണിക്കുന്നു, അവിടെ നിന്നും ജീവിതത്തിനു ലഭിക്കുന്നപാഠങ്ങൾ  പരുക്കൻ മനസ്സുകളെ കാരുണ്യത്തിലേക്ക് നയിക്കാനുതകും.നമുക്കു മുന്നിലുള്ള കാണാൻ ശ്രമിക്കാത്ത കാഴ്ച്ചകളിലേക്കും  ഒരു നിമിഷം    കണ്ണു തുറക്കു !

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…