Salomi john valsen Death is a mist of myth It takes us to the supreme abode Our bereavement is a Devine design Death is orchestrated and programmed by a master mind. Death is an irony of the human life Ensure us a place which we unknown But we know that it is an antithetical phase From which none can withdraw, or escape. Humans dread death with uncountable reason Though death is not an end At any moment it can embrace us with its chilling wet hands But it has a bespoke fragrance and camaraderie Some count it as a great calamity Which taken us to the numbing world of the dead A tilling land for the dead, only the dead Treads and casting rituals to the dead dear ones on their way Somebody made it with a Devine design The frozen fusion of body and soul The chilling silence, life’s debenture… The wise and the wicked, the friend and the foe Ends in the ashes without leaving a space where he lived … കവി അയാൾ കവിയായിരുന്നു എഴുതാൻ കഴിയാത്ത കവിതകൾ നെഞ്ചിൽ കോറിയിട്ടു സ്വപ്നാടനത്തിൽ സ്വയം മറക്കുന്നവൻ നിലാവുറങ്ങിയ നേരം സ്വര ഭേദങ്ങളിഴയുന്ന രാക്കാറ്റിൻ രാഗമേറ്റുപാടി ഒറ്റപ്പെട്ട രാക്കിളികൾ ജീവിതത്തിന്റെ ഉൾക്കടൽ ഉൽക്കടമായ തിരനോവുകൾ കാത്തുവെച്ചു,, കവിക്കായ് ... കടലിരംബത്തിൽ കവിതയുടെ സ്വരസ്ഥാനമിടെറി അസ്പഷ്ടമായ പല്ലവിയുടെ നേർത്ത ഈണം അനുപല്ലവിയുടെ നെഞ്ചിൽ താള ഭേദങ്ങളായി തൂലികത്തുമ്പിൽ കണ്ണീർമഷി പുരട്ടി കവി കാത്തിരുന്നു..... കിനാവിൽ കണ്ണീർ പുരട്ടുന്ന നിമിഷങ്ങൾ കാപട്യത്തിന്റെ കനൽകാട്ടിൽ ശരണാർത്ഥിയായ ശരീരം മരണ മാലാഖമാരുടെ ഉണർത്തുപാട്ടിൽ പ്രകംബിതമായി. രൂപമില്ലാത്ത കെണികളിൽ കവിയുടെ ജന്മം കുരുങ്ങി നീങ്ങി ഉടലിൽ നിറഞ്ഞു നിന്ന കവിതയുടെ സ്പന്ദം ചാപിള്ളയായി പിറക്കാനിരിക്കുന്ന കണക്കേതുമില്ലാത്ത പാഴ് വിലാപങ്ങളുടെ സൂതികാഗൃഹത്തിൽ ശ്വാസവേഗങ്ങൾ നഷ്ടപ്പെട്ടു കിടന്നു. ... കവി കവിയല്ലാതായി , . കവിതകൾ ചരമ ഗീതങ്ങളായ് നെഞ്ചിൽ അപശ്രുതി മീട്ടി.. എഴുതാനിടമിടാത്ത വിചാരങ്ങളുടെ താക്കോൽ പഴുതിലൂടെ പുറം കാഴ്ചകളിലേക്ക് കണ്ണ് വിടർത്തി….. ആ മാത്രയിൽ കാലം പുറത്തു കാൽ കുഴഞ്ഞു വീഴുന്നതറിഞ്ഞു കവി കണ്ണിമ താഴിട്ടു പൂട്ടി ഒരു വിറയൽ,,, ഒരു വിഭ്രാന്തി ... ഒരു വിസ്പോടനം ..... കവിയുടെ ഉദകക്രിയയ്ക്ക് പിറക്കാത്ത കവിത മാപ്പ് സാക്ഷിയായി മൌനത്തിന്റെ പാറമടയിൽ ഒളിച്ചു ........ |
23 May 2015
Chilling silence, കവി
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...