സിഡിബി ന്യൂസ് ബ്യൂറോ കൊച്ചി - 11
ജീവിതത്തെ അദ്ധ്വാനം കൊണ്ട് അടയാളപ്പെടുത്തിയ അഞ്ചു യുവതികളുടെ വിജയകഥയാണിത്. പരാധീനതകളാൽ അരികുവത്ക്കരിക്കപ്പെട്ട അവർ സ്വന്തം ഇഛാശക്തികൊണ്ട് ജീവിതത്തിൽ വസന്തം തീർത്ത കഥ. അതിനു നിമിത്തമായതാകട്ടെ നീരയും.
പായമ്പ്രയിലെ നാട്ടിടവഴികളിലൂടെ എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും അവർ അഞ്ചു യുവതികൾ നടന്നു പോകുന്നതു കാണുമ്പോൾ ഗ്രാമീണർക്ക് ഇപ്പോഴും കൗതുകമാണ്. അരയിൽ രണ്ടു കത്തി, ബെൽറ്റിൽ കരുവി, പുറകിൽ കുടുക്ക. കോഴിക്കോട് ജില്ലയിലെ കുണ്ടമംഗലത്തിനടുത്തുള്ള പായമ്പ്ര നാളികേര ഫെഡറേഷന്റെ നീര ടെക്നീഷ്യ?ാരാണ് ഈ അഞ്ചു വനിതകൾ. - റിജില, വിദ്യ, ഗീത, ഷീന, മാസ്റ്റർ ടെക്നീഷ്യൻ അനിത. വനിതകൾക്ക് അപ്രാപ്യമെന്നു സമൂഹം കരുതിയിരുന്ന തൊഴിൽ മേഖലയുടെ ആകാശം ഇവർ അഞ്ചുപേർ ചേർന്ന് കീഴടക്കിയിട്ട് രണ്ടു മാസം കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ കേരളത്തിലെ ആദ്യത്തെ വനിതാ നീര ടെക്നീഷ്യ?ാർ എന്ന ബഹുമതി ഇവർക്കായിരിക്കും. ചങ്കുറപ്പുള്ള പെങ്കുട്ട്യോൾ - എന്ന് നാട്ടിലെ കാരണവ?ാർ അവരെ പുകഴ്ത്തുന്നു.
നാളികേര വികസന ബോർഡിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പായമ്പ്ര ഫെഡറേഷന് നീര ടാപ്പിങ്ങിന് ലൈസൻസ് ലഭിച്ചതു കഴിഞ്ഞ ജനുവരിയിലാണ്. ഇതേ തുടർന്ന് ടാപ്പിങ് പരിശീലനത്തിന് താൽപര്യമുള്ളവരിൽ നിന്ന് ഫെഡറേഷൻ അപേക്ഷ ക്ഷണിച്ചു. പുരുഷ?ാർ എത്തിയെങ്കിലും വനിതകൾ ആരും വന്നില്ല. ഫെഡറേഷൻ പ്രസിഡന്റ് അരവിന്ദൻ സംഭവം വിശദീകരിച്ചു. വിവരം അറിയാത്തതുമൂലമാകാം എന്നു കരുതി പഞ്ചായത്ത് ഓഫീസിലും വില്ലേജ് ഓഫീസിലും റേഷൻ കടയിലുമെല്ലാം നോട്ടീസ് പതിച്ചിട്ടും പ്രയോജനമുണ്ടായില്ല. ഒടുവിൽ കുടുംബശ്രീ നേതൃത്വത്തെ വിവിരം അറിയിച്ചു. അപ്പോൾ വനിതകൾ എത്തി. 20 പേർ. പല പ്രായക്കാർ. ഇതിൽ ആരോഗ്യം കുറഞ്ഞവർ, പ്രായം കൂടിയവർ, തടി കൂടിയവർ അങ്ങനെയുള്ളവരെ ഒഴിവാക്കി . ഒടുവിൽ ഈ അഞ്ചു പേരെ തെരഞ്ഞെടുത്തു. ഇവരിൽ ഇപ്പോൾ മാസ്റ്റർ ടെക്നീഷ്യനായ അനിതയ്ക്ക് ഒരു ബാച്ചു നേരത്തെ പരിശീലനം ലഭിച്ചിരുന്നു. അതുകൊണ്ടാണ് പുതുതായി വന്ന വനിതകളെ പരിശീലിപ്പിക്കാൻ അനിതയും ചേർന്നത്. അനിതയെ കൂടാതെ പരിശീലകരായി പ്രകാശൻ, ഷാബിൻ, ബാലകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു. പായമ്പ്രയിൽ ചന്ദ്രൻ എന്ന കർഷകന്റെ തെങ്ങിൻ തോപ്പിലായിരുന്നു പരിശീലന കേന്ദ്രം. വളരെ നല്ല സഹകരണമായിരുന്നു. താമസിക്കാനുള്ള സൗകര്യം വരെ ഒരുക്കി നൽകി അദ്ദേഹം. പരിശീലനത്തിനിടയിൽ നാളികേര ബോർഡിൽ നിന്ന് ടെക്നിക്കൽ ഓഫീസർ മൃദുല വന്നു, കണ്ടു. വനിതകളുടെ പരിശീലനത്തെ പ്രോത്സാഹിപ്പിച്ചു. പരിശീലനത്തിനു വന്നവരിൽ ഷീനയുടെ അച്ഛൻ മരം കയറ്റ തൊഴിലാളിയാണ്. അദ്ദേഹമാണ് മകളെ ടെക്നീഷ്യൻ ജോലിക്ക് പ്രോത്സാഹിപ്പിച്ചതു. അങ്ങനെ അവൾ നീര ടെക്നീഷ്യനായി. ഗീതയ്ക്ക് ഭർത്താവിന്റെയും മക്കളുടെയും പൈന്തുണ ലഭിച്ചു. റിജിലയെ പ്രോത്സാഹിപ്പിച്ചതു ഭർത്താവ് സുരേഷാണ്. പിന്നീട് സുരേഷും നീര ടെക്നീഷ്യൻ പരിശീലനം പൂർത്തിയാക്കി. ഇപ്പോൾ ഇരുവരും നീര ടാപ്പിംങ്ങ് നടത്തുന്നു. കേരളത്തിലെ ആദ്യ നീര ടെക്നീഷ്യൻ ദമ്പതികൾ!! ഇരുവരും നേരത്തെ തെങ്ങിന്റെ ചങ്ങാതിമാരായിരുന്നു. അന്ന് യന്ത്രം വച്ചാണ് തെങ്ങിൽ കയറിയതെങ്കിൽ ഇപ്പോൾ റിജിലയ്ക്ക് അതൊന്നും ആവശ്യമില്ല. ചകിരി ചവിട്ടുകളിലൂടെയാണ് അവൾ തെങ്ങിൻ മുകളിലേയ്ക്ക് കുതിക്കുന്നത്.
തെങ്ങിൻപൂങ്കുലയുടെ മോഡലായി കൈതക്കാൽ ചെത്തിയാണ് ആദ്യം പരിശീലനം തുടങ്ങിയത്. പിന്നെ യഥാർത്ഥ തെങ്ങിൻ കുല തന്നെ താഴെ കൊണ്ടുവന്ന് ചെത്തി പഠിച്ചു. അടുത്ത പടി തെങ്ങു കയറ്റമായിരുന്നു. സാവകാശം, വളരെ സാവകാശം എല്ലാവരും തെങ്ങിന്റെ മുകളിലേയ്ക്ക് പിച്ചവച്ചു. പിന്നെ എല്ലാവരും തെങ്ങുകളുമായി ചങ്ങാത്തത്തിലായി. ഇപ്പോൾ ഇവർ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു- അരവിന്ദേട്ടൻ ചിരിച്ചു.
ഇവരുടെ പ്രശസ്തി അങ്ങു ഡൽഹി വരെ എത്തിക്കഴിഞ്ഞു. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലുമൊക്കെ വന്നതു കണ്ടിട്ടാവണം, കഴിഞ്ഞ ആഴ്ച്ചയിൽ തമിഴ്‌നാട്ടിൽ നിന്ന് ചിലർ വിളിച്ചിരുന്നു. വനിതകൾക്ക് നീര ടെക്നീഷ്യൻ പരിശീലനം നൽകാമോ എന്നു ചോദിച്ച്. വലിയ ഓഫറാണ് അവർ നൽകിയത്. വനിതകൾ നീര ടാപ്പു ചെയ്യുമ്പോൾ കാണുന്ന ഒരു പ്രത്യേകത, കൂടുതൽ നീര ലഭിക്കുന്നു എന്നതാണ്. അത് വളരെ കൃത്യമായി തിരിച്ചറിയാം. ചിലപ്പോൾ അവർ ടാപ്പു ചെയ്യുന്ന തെങ്ങുകളിൽ പുരുഷ ടെക്നീഷ്യ?ാർ കയറി നീര എടുക്കാറുണ്ട്. അളവിൽ പ്രകടമായ വ്യത്യാസമുണ്ട്. അതുകൊണ്ട് ഏതു വിധേനെയും ഈ വനിതാ ടെക്നീഷ്യ?ാരെ പിടിച്ചു നിർത്താൻ ഞങ്ങൾ ശ്രമിക്കുന്നു. ടാപ്പു ചെയ്യുന്ന തെങ്ങുകളുമായി അവർക്ക് ഒരുതരം ആത്മബന്ധമാണ,് അതുകൊണ്ടു കൂടിയാവാം അവർ ടാപ്പു ചെയ്യുമ്പോൾ തെങ്ങു കൂടുതൽ നീര നൽകുന്നത് - അരവിന്ദേട്ടൻ പിന്നെയും ചിരിച്ചു.
ഫെഡറേഷനു വേണ്ടി പായമ്പ്ര ഉത്പാദക സംഘത്തിലെ തെങ്ങുകളാണ് ഈ വനിതാ ടെക്നീഷ്യന്മാർ ടാപ്പ് ചെയ്യുന്നത്. അഞ്ചു പേരും ഇപ്പോൾ അഞ്ചു തെങ്ങു വീതം ചെത്തുന്നുണ്ട്. മൂന്നു ലിറ്റർ മുതൽ അഞ്ചു ലിറ്റർ വരെ നീര ലഭിക്കുന്ന തെങ്ങുകളാണ്. തെങ്ങുടമയ്ക്ക് നീര ലിറ്ററിന് 50 രൂപ പ്രകാരം വില നൽകുന്നു. ലിറ്ററിന് 40 രൂപവീതമാണ് ഇപ്പോൾ ടെക്നീഷ്യനമാർക്ക് നൽകി വരുന്ന വേതനം. കഴിഞ്ഞ മാസത്തിൽ ഇവർക്ക് 12000 മുതൽ 14000 വരെ രൂപ വേതനം ലഭിച്ചു. ഒരാൾക്ക് മാസം 25000 രൂപയെങ്കിലും വരുമാനം ലഭിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം - അരവിന്ദേട്ടൻ വ്യക്തമാക്കി. അടുത്തയിടെ ഈ അഞ്ചു വനിതാ ടെക്നീഷ്യ?ാർക്കും പായമ്പ്ര പഞ്ചായത്തു വക സ്വീകരണം നൽകുകയുണ്ടായി. എം എൽ എ യാണ് ഇവരെ അനുമോദിക്കാൻ എത്തിയത്.
പണ്ട് ഗർഭിണികൾക്ക് നൽകിക്കൊണ്ടിരുന്ന ടോണിക്കാണ് നീര. മുഴുവൻ ഇരുമ്പല്ലേ. - അരവിന്ദേട്ടൻ വിശദീകരിച്ചു. പക്ഷെ, അന്ന് ഇങ്ങനെയായിരുന്നില്ല ഇത് ഉത്പാദിപ്പിക്കുന്നത്. അബ്ക്കാരി നിയമപ്രകാരം ഗവണ്‍മന്റ് നീരയെ മദ്യത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ആ രീതിയെല്ലാം മറന്നു പോയി. ഇപ്പോൾ നാളികേര വികസന ബോർഡ് കഠിന പ്രയത്നം നടത്തിയാണ് ലൈസൻസ് സംഘടിപ്പിച്ച് കർഷകർക്ക് നൽകിയിരിക്കുന്നത്. അതുകൊണ്ട് കർഷകർക്കും ഇവരെപോലെ നീര ടാപ്പു ചെയ്യുന്നവർക്കും വലിയ നേട്ടമായി. പായമ്പ്ര ഫെഡറേഷനിൽ രണ്ടായിരത്തിലധികം കർഷകരുണ്ട്. ഫെഡറേഷന്റെ കീഴിൽ ഇപ്പോൾ 16 ഉത്പാദക സംഘങ്ങളാണ് ഉള്ളത്. ഇതിൽ പായമ്പ്ര ഫെഡറേഷനാണ് നീര ലൈസൻസ് ലഭിച്ചിരിക്കുന്നത്. അമ്പതു തെങ്ങുകൾ മാത്രമെ ഇപ്പോൾ ടാപ്പു ചെയ്യുന്നുള്ളു. ലഭിക്കുന്ന നീര കോഴിക്കോട് നാളികേര ഉത്പാദക കമ്പനിക്കാണ് നൽകുന്നത്.
വിവരങ്ങൾക്ക് കടപ്പാട് - പി.അരവിന്ദൻ, പ്രസിഡന്റ്, പായമ്പ്ര ഫെഡറേഷൻ. ഫോൺ - 9846494029.
തയാറാക്കിയത് - ആബെ ജേക്കബ്.