Skip to main content

പ്രതിദിനം 47000 രൂപയ്ക്കു വരെ നീര വിൽക്കുന്ന പാർലർ


ആർ. ഹേലി
റിട്ട.അഗ്രിക്കൾച്ചർ ഡയറക്ടർ, പേൾഹിൽ, ആറ്റിങ്ങൽ
ആലപ്പുഴ ദേശീയപാതയിൽ കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌  ആഫീസിന്‌ സമീപം റോഡിൽ നിരയായി  കാറുകൾ പാർക്ക്‌ ചെയ്യുന്നു. അതുകൊണ്ടാകണം, സാധാരണ ഗതിയിൽ വേഗം ഓടിച്ചു പോകാറുള്ള ദേശീയ പാതയിൽ ആകെ ഒരു ട്രാഫിക്‌ സ്ലോഡൗൺ.  കാരണം മറ്റൊന്നുമല്ല അവിടെ പ്രവർത്തിക്കുന്ന നീര പാർലറിലേക്ക്‌ വാഹനങ്ങളിൽ വരുന്ന സന്ദർശക ബാഹുല്യമത്രെ!
 കറപ്പുറം നാളികേര ഉത്പാദക കമ്പനി ഇപ്പോൾ ഇത്തരം ഒന്നല്ല പത്തിലധികം നീര പാർലറുകൾ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  തുറന്നിട്ടുണ്ട്‌. നല്ല നീര തണുപ്പിച്ചതു   നൽകി യാത്രക്കാർക്ക്‌ പുതിയ ഉ​‍േ?ഷവും  ഉത്സാഹവും  ലഭ്യമാക്കുന്നു.   മദ്യാംശം തീരെ ഇല്ലാത്ത  ആരോഗ്യ പാനീയം കുടിക്കാനുള്ള തിരക്ക്‌! കഞ്ഞിക്കുഴി ബ്ലോക്ക്‌ ഓഫീസിന്‌ സമീപം  ട്രാഫിക്‌  ജാമിന്‌ കാരണം ഇതാണ്‌.
തിരക്കിനിടയിൽ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട  കറപ്പുറം കമ്പനിയുടെ  ചെയർമാൻ  അഡ്വക്കേറ്റ്‌ പ്രിയേഷിനെ കണ്ടപ്പോഴാണ്‌ അവരുടെ കമ്പനി  എത്രമാത്രം പുരോഗമിച്ചു എന്ന വിവരം അറിയാൻ ഇടയായത്‌.  ദിവസം 2500 ലിറ്റർ നീര  സംസ്ക്കരിക്കാൻ കഴിയുന്ന പ്ലാന്റ്‌  സമീപത്തുള്ള അയ്യപ്പൻ ചേരിയിൽ തയ്യാറായി കഴിഞ്ഞിരിക്കുന്നു.!  കേരള ഗവർണ്ണറെക്കൊണ്ട്‌ ഉദ്ഘാടനം ചെയ്യിക്കാനാണ്‌ അവരുടെ മോഹം. ഫിലിപ്പീൻസ്‌ പ്രസിഡന്റ്‌  അമേരിക്കയിൽ തേങ്ങ വെള്ളം  ലക്ഷക്കണക്കിന്‌ ലിറ്റർ വിറ്റഴിക്കാനുള്ള ഒരു പരിശ്രമത്തിന്റെ മുന്നണി പടയാളിയായി  പ്രവർത്തിച്ച വാർത്തകൾ മാധ്യമങ്ങളിൽ കണ്ടത്‌ ഓർത്തുപോയി!  നേട്ടങ്ങളും  പ്രയാസങ്ങളും  ഉത്കണ്ഠകളും വെല്ലുവിളികളും  കർഷക പൈന്തുണയും ഒക്കെ വിവരിച്ച കൂട്ടത്തിൽ അദ്ദേഹം പറഞ്ഞ ഒരു വാചകം  മറക്കാൻ കഴിയുകയില്ല. ചില ദിവസങ്ങളിൽ ഈ നീര പാർലറിന്റെ  വിറ്റു വരവ്‌ 47000 രൂപയാണ്‌.
നാട്ടിലെമ്പാടും നീര പാർലറുകളും,  മൂല്യ വർദ്ധിത  ഉൽപന്ന നിർമ്മാണ കേന്ദ്രങ്ങളും ഒക്കെ നാം മോഹിക്കുന്ന രീതിയിൽ,  ശരിയായ വിധത്തിൽ പ്രവർത്തിപ്പിക്കാൻ  കഴിഞ്ഞാൽ  ആയിരക്കണക്കിന്‌  കോടി രൂപയുടെ വരുമാനവും ലക്ഷക്കണക്കിനാളുകൾക്ക്‌ തൊഴിലും  കേരളത്തിലേക്ക്‌ ഒഴുകിയെത്താൻ അധികം കാലതാമസം വരില്ല.
മൂന്നു വർഷം മുൻപ്‌ നീര  പാർലറുകൾ നമ്മുടെ ഒരു സ്വപ്നമായിരുന്നു. ഇന്ന്‌ ഇതിനെ ഈ സ്ഥിതിയിലേയ്ക്ക്‌ എത്തിച്ചവർ അതിനു വളരെ ക്ലേശിച്ചിട്ടുണ്ടെങ്കിലും  അവർ കൃഷി വികസന ചരിത്രത്തിലെ ഓർക്കപ്പെടുന്ന നായക?​‍ാരായി മാറിയിരിക്കുന്നു. ആവേശവും പ്രതീക്ഷയും പ്രതിബന്ധങ്ങളെ തട്ടിമാറ്റി പുരോഗമിക്കാനുള്ള നിശ്ചയദാർഢ്യവുമൊക്കെ നിറഞ്ഞു നിൽക്കുന്ന ഈ കാലത്ത്‌ ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങളിലേയ്ക്ക്‌ കേരളത്തെ സ്നേഹിക്കുന്ന സർവരുടെയും  ചിന്ത കടന്നു ചെല്ലേണ്ടതായിട്ടുണ്ട്‌ എന്നത്‌ നാം മറക്കാൻ പാടില്ല.
കേരളത്തിലും ഭാരതത്തിലും 'നീരയുഗം' പിറന്ന്‌ കഴിഞ്ഞിരിക്കുന്നു.
ആദ്യമായി ചിന്തിക്കേണ്ട കാര്യം നീര എപ്രകാരം ഉപയോഗിച്ചാൽ അതിനെ ഒരു 'ആഹാരപാനീയമായി' നമ്മുടെ പ്രതിദിന ആഹാരചര്യയിൽ ചേർക്കാം എന്നതാണ്‌. യാത്രയ്ക്കിടയിൽ ഉ​‍േ?ഷം കിട്ടാനുള്ള ഒരു ശീതളപാനീയം മാത്രമല്ലല്ലോ നീര!
നീര  ഒരു ശീലമാക്കി ആരോഗ്യത്തിന്റെ വിവിധ രീതിയിലുള്ള പരിപോഷണത്തിന്‌ എപ്രകാരം നമുക്ക്‌ ഉപയോഗപ്പെടുത്താം എന്നതിനെ പറ്റിയുള്ള മുൻകാല  അറിവുകൾക്കു പുറമെ ഗവേഷണത്തിലൂടെ പുതിയ അറിവുകൾ കൂടി നാം സൃഷ്ടിക്കണം. അതിന്‌ സമയമായി.
ഫിലിപ്പൈൻസിലും തായ്‌ലന്റിലും ഇന്തോനേഷ്യയിലും ഇത്തരം പഠനങ്ങളും ഗവേഷണങ്ങളും പഴയ നാട്ടറിവുകളുടെ അടിസ്ഥാനത്തിൽ നടത്തുന്നത്‌ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്‌. ഈ രംഗത്ത്‌ ഫുഡ്‌ ടെക്നോളജിസ്റ്റുകളാണ്‌ അവരുടെ മുൻപന്തിയിൽ! നമ്മുടെ നാട്ടിൽ ഈ രംഗത്ത്‌ ശാസ്ത്രമേഖലയുടെ കടന്നുവരവ്‌ വളരെ വളരെ മന്ദഗതിയിലാണ്‌ എന്നു തോന്നുന്നു.
നീരയുടെ ഗുണനിലവാരം ആരാണ്‌ ഉറപ്പ്‌ വരുത്തുന്നത്‌. നീര ടാപ്പു ചെയ്യാൻ  ലൈസൻസ്‌ നൽകുന്നതുപോലെ തന്നെയല്ലേ അതിന്റെ ഗുണനിലവാരം നില നിർത്തുന്നതും.  കലർപ്പുകൊണ്ട്‌  ഏതെങ്കിലും ആരോഗ്യഹാനി വന്നാലോ. അതിനാൽ ഗുണനിലവാരം വളരെ പ്രധാനപ്പെട്ടതാണ്‌. കാരണം നീര ഉത്പാദനവും വിൽപനയുമെല്ലാം ആരോഗ്യവർദ്ധനവിനാണ്‌; അല്ലാതെ  മനുഷ്യന്റെ ബോധം കെടുത്തി പണം വാരിക്കൂട്ടാനല്ല. ഇത്‌ വളരെ ശ്രദ്ധിക്കപ്പെടണം.
നീരയുഗം പിറന്നു എന്നു പറഞ്ഞതിന്റെ കാര്യം മറ്റൊന്നുമല്ല. തെങ്ങിൻ തൈകൾക്കു  പ്രിയം വർദ്ധിച്ചിരിക്കുന്നു. എല്ലാവർക്കും 3-​‍ാം വർഷം തന്നെ കായ്ക്കുന്ന തൈകൾ വേണം. അതിനാൽ ഗുണമേ?യില്ലാത്ത തൈകൾ വീടുകൾ തോറും കയറിയിറങ്ങി ചിത്രങ്ങളും മറ്റും കാണിച്ച്‌ വിറ്റഴിക്കുന്ന സമ്പ്രദായം തുടങ്ങി കഴിഞ്ഞിരിക്കുന്നു. 500 രൂപയ്ക്കു വിൽക്കുന്ന അത്ഭുത തെങ്ങിൻ തൈകൾ വരെ വിപണയിലുണ്ടത്രെ. കൃഷിവകുപ്പും നാളികേര ബോർഡും കേന്ദ്ര നാളികേര ഗവേഷണ സ്ഥാപനവും ഒത്തുചേർന്നു ഇക്കാര്യത്തിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയില്ലെങ്കിൽ അത്‌ തെങ്ങുകൃഷിയെ ദോഷകരമായി ബാധിക്കും.
നീരയ്ക്കായി തെങ്ങുകൾ ടാപ്പു ചെയ്യുമ്പോൾ തെങ്ങിനു നൽകേണ്ട പരിചരണം സംബന്ധിച്ച ശുപാർശകൾ മാദ്ധ്യമങ്ങളിൽ പോലും വരുന്നില്ല. ഇപ്പോൾ ആറുവർഷം പ്രായമായ തെങ്ങു വരെ നീര ടാപ്പിങ്ങിന്‌ ഉപയോഗിക്കുന്നു. ഇത്‌ സംബന്ധിച്ചുള്ള നമ്മുടെ മുൻകാല നിരീക്ഷണങ്ങൾ നീര ഒരു വൻവ്യവസായമാകുന്നതോടെ തീരെ അപ്രസക്തമാവും. ഇത്‌ സംബന്ധിച്ച ഉന്നത നിലവാര ഗവേഷണത്തിന്‌ സാമ്പത്തിക പൈന്തുണ, ഗവേഷണ സ്ഥാപനങ്ങൾക്ക്‌ നൽകുന്നില്ല എന്നത്‌ അവർ ആവശ്യപ്പെടാത്തതുകൊണ്ടാണെങ്കിൽ അത്‌ മഹാ വേദനാജനകമാണ്‌. ഹരിതവിപ്ലവകാലത്ത്‌ നെല്ലിന്റെയും ഗോതമ്പിന്റെയും ഗവേഷണത്തിനു വേണ്ടി നൽകിയ പൈന്തുണ ഒന്നാലോചിച്ചു നോക്കിയാൽ മതി. അമേരിക്കൻ മോട്ടോർ കമ്പനികളായ ഫോർഡും, റോക്ക്ഫെല്ലറുമാണ്‌ അതിന്‌ ചുക്കാൻ പിടിച്ചതു. കേര ഗവേഷണത്തിന്റെ  അലകും പിടിയും എല്ലാം മാറ്റി നവീകരിക്കണം. ഇനിയെങ്കിലും ഗവേഷണ കേന്ദ്രങ്ങളുടെയും സർക്കാർ ഫാമുകളുടെയും ഭൂമി, ആവശ്യപ്പെടുന്ന സർവ്വർക്കും ഭാഗം ചെയ്യുന്ന പ്രവണത നിർത്തണം. അപ്രകാരമുള്ള ഒരു നയം 'കാർഷിക നയം' അംഗീകരിച്ചതു വഴി കേരളം സ്വീകരിച്ചിട്ടുണ്ട്‌. അത്‌ അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കണം.
മറ്റു കേരകൃഷി രാജ്യങ്ങളിൽ പ്രധാനമായും അമേരി​‍്ക്കൻ കമ്പനികളുമായി സഹകരിച്ച്‌ പുതിയ വിഭവങ്ങൾ കേര ഉൽപന്ന രംഗത്ത്‌ കണ്ടുപിടിച്ച്‌ വിപണിയിൽ എത്തിക്കുന്നുണ്ട്‌.  അതും നാം ശ്രദ്ധിക്കണം. ഇന്ത്യയിലെ തന്നെ ഭക്ഷ്യ, ആരോഗ്യ, സൗന്ദര്യവർദ്ധക മേഖലയിൽ,   വ്യാപാരം, വികസനം തുടങ്ങിയ രംഗങ്ങളിലുള്ള  ഏജൻസികളുമായി ചേർന്നുള്ള ഗവേഷണവും ഈ കൂട്ടായ്മയുടെ ആവശ്യമാണ്‌. നമ്മുടെ  പുതിയ ഗവേഷണ പദ്ധതികൾ   കേരകൃഷി രംഗത്ത്‌ മാത്രമല്ല കേര വിഭവ നിർമ്മാണ മേഖലയിലേക്ക്‌ കൂടി ആരംഭിക്കേണ്ടതുണ്ട്‌. ആരംഭിച്ചതു വികസിപ്പിക്കുകയും വേണം.
ഇതിൽ കാർഷിക സർവ്വകലാശാലയും സർക്കാരും ബോർഡും മാത്രമല്ല വ്യവസായികൾ, ഡവലപ്പ്‌മന്റ്‌ സ്റ്റഡീസിൽ ഗവേഷണം നടത്തുന്ന സംഘാടകർ, സാമ്പത്തിക വിദഗ്ദ്ധർ, എൻജിനീയറിംഗ്‌ വിദഗ്ദ്ധർ, മാദ്ധ്യമ വിദഗ്ദ്ധർ ഇവരെല്ലാം പങ്കാളികളാകണം. അതിനുള്ള അവസരം കേരളത്തിലുണ്ട്‌. ദിവസവും 2000 ലിറ്റർ നീര നൽകാമോ, നൂറു ടൺ നീര പഞ്ചസാര തരാമോ എന്ന അന്വേഷണങ്ങൾ കിട്ടുമ്പോൾ അവയിൽ കാര്യമുണ്ട്‌ എന്നു നാം അറിയണം. ഇൻഡ്യൻ റയിൽവേയ്ക്ക്‌ വൻതോതിൽ കരിക്ക്‌ ദിവസവും നൽകുമോ എന്നു ചോദിച്ചപ്പോൾ അതിന്‌ ആരും ടെൻഡർ നൽകിയില്ല എന്ന ഒരു കഥ നമ്മുടെ ഇടയിൽ പ്രചരിക്കുന്നത്‌ ആരും നിഷേധിച്ചിട്ടില്ല. നീരയുടെ കാര്യത്തിൽ അത്‌ വരാൻ പാടില്ല.
നീര സംബന്ധിച്ച കാര്യങ്ങളിൽ സമഗ്രമായ ഒരു നയരൂപീകരണം അത്യന്താപേക്ഷിതമാണ്‌. കേരളത്തിൽ തന്നെ ഒരായിരം നീര പാർലറുകൾ വേഗം രൂപമെടുത്തേക്കും. നീര അധികം വന്നാൽ അതിൽ നിന്നും ശർക്കരയും തേനും ജാമും ഒക്കെ ഉണ്ടാക്കുന്ന വിദ്യ നാട്ടിൽ പ്രചരിപ്പിക്കാൻ വിഷമമില്ല. അപ്പോൾ  നീര ജനലക്ഷങ്ങളുടെ ജീവിത ഭദ്രതയിൽ  സ്വാധീനം ചെലുത്തുന്ന അസംസ്കൃത വിഭവമാകുകയാണ്‌. നാം അറിയാതെ മാറ്റങ്ങൾ വരുന്നു.
ഇതിന്റെ സർവ്വേകൾ, പഠനങ്ങൾ, സാദ്ധ്യതകൾ, വിപണി, തുടങ്ങി ഈ വ്യവസായം വരുമ്പോൾ കിട്ടാവുന്ന നികുതി വർദ്ധനവ്‌ ഇവയെല്ലാം നാം ശ്രദ്ധിക്കുന്ന സമയം വന്നെത്തിയിരിക്കുന്നു.
തെങ്ങുകൃഷി കഴിഞ്ഞ 20 വർഷമായി തളർന്നു കിടക്കുകയായിരുന്നു. നീര വന്നപ്പോഴാണ്‌ കേരപ്രേമം വർദ്ധിച്ചിരിക്കുന്നത്‌. തെങ്ങിൻ തൈ വിറ്റഴിയ്ക്കാൻ രണ്ടു വർഷം മുൻപേ പ്രയാസപ്പെട്ടിരുന്ന സ്ഥലത്താണ്‌ ഇപ്പോൾ ഇത്രയും പുതുമാന്യതയുള്ള വിഭവമായി അത്‌ മാറിയിരിക്കുന്നത്‌. നാളികേര വിലയും വെളിച്ചെണ്ണ വിലയും നീര നിയന്ത്രിയ്ക്കുന്ന ദിനം ആസന്നമായെന്ന്‌ ഒരു വ്യാപാരി പറഞ്ഞത്‌ ഞാൻ ഓർക്കുന്നു. അപ്പോൾ ഇതെല്ലാം പഴയപോലെ നടക്കും എന്ന്‌ വിചാരിക്കാൻ പാടില്ല.
നാളികേര വികസനം സംസ്ഥാനത്ത്‌ കൃഷിവകുപ്പിന്റെ  പ്രമുഖ പ്രവർത്തനമായി മാറണം. കൃഷി ഭവൻ അടിസ്ഥാനത്തിൽ പഞ്ചായത്തുകളും കുടുംബശ്രീയും ഒക്കെ ഒത്തുചേർന്ന്‌ കേര പരിചരണ ശ്രമങ്ങൾ ശാസ്ത്രീയമാക്കണം. വികസന പ്രസ്ഥാനമാക്കണം.
തെങ്ങിന്റെ ഇടവിളകൃഷി, സമ്മിശ്രകൃഷി തുടങ്ങിയ സംരംഭങ്ങൾക്ക്‌ പറ്റിയ സമയം സമാഗതമാകുകയാണ്‌. കഴിഞ്ഞ വർഷങ്ങളിൽ പച്ചക്കറി രംഗത്ത്‌ വൻ പുരോഗതി മാത്രമല്ല സാർവ്വത്രികമായ അംഗീകാരം നേടാൻ കഴിഞ്ഞതും മാർഗ്ഗരേഖയായി കണക്കാക്കണം. പച്ചക്കറി കൃഷി രംഗത്ത്‌ ഉത്പാദനത്തോടൊപ്പം വിപണനവും മെച്ചപ്പെടുത്തിയപ്പോഴാണ്‌ കൂട്ടായ്മയിൽ കൃഷി ചെയ്യുന്ന കർഷകർക്ക്‌ വൻ വിജയം ഉണ്ടായത്‌. അതും മറക്കാൻ പാടില്ലാത്ത വഴികാട്ടിയാണ്‌.
തെങ്ങുകൃഷിയുടെ ചരിത്രത്തിലെ വളരെ അഭിമാനർഹമായ ഒരു മുഹൂർത്തത്തിലാണ്‌ ഈ കൊല്ലത്തെ കാലവർഷത്തെ നാം സ്വാഗതം ചെയ്യുന്നത്‌. നാമിപ്പോൾ വായിച്ച്‌ ആഹ്ലാദിക്കുന്ന നീര ന?​‍ാനുഭവങ്ങൾ അത്ഭുതം പരത്തുന്നു. അറുപതു തെങ്ങിലെ നീര വിറ്റപ്പോൾ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ നീര കമ്പനിയിൽ നിന്നു കിട്ടിയതിൽ സംതൃപ്തനായ ഫാദർ ജോർജ്ജും, ഒരു മാസം 10 തെങ്ങുകൾ ചെത്തി നീര ശേഖരിച്ചതിന്‌ 41000 രൂപ പ്രതിഫലം വാങ്ങിയ ടെക്നീഷ്യൻ പ്രവീണുമൊന്നും ഫിലിപ്പൈൻസ്കാരല്ല, നമ്മുടെ  കൊല്ലം ജില്ലയിലുള്ളവർ തന്നെ. അവരുടെ വിജയ കഥകൾ ആബെ ജേക്കബ്‌ നാളികേര ജേണലിൽ എഴുതിയത്‌ എത്രമാത്രം ആവേശമാണ്‌ ജനങ്ങൾക്ക്‌ നൽകുന്നത്‌ എന്നതിനെപ്പറ്റി മാദ്ധ്യമ പഠന കേന്ദ്രവും, സർവ്വകലാശാലയും സർവ്വേ നടത്തിയിരുന്നെങ്കിൽ  അത്‌ അവാർഡ്‌ വാരിക്കൂട്ടുന്ന ഒരു അമൂല്യ പഠനമാകുമായിരുന്നു.
ചുരുക്കത്തിൽ നീര ഒരു ആവേശമായി പടരുകയാണ്‌. ഇതിനെ ഒരു മഹാ സാമ്പത്തിക വളർച്ചയ്ക്കുള്ള ഐശ്വര്യ പാതയാക്കാൻ ആദ്യമായി ആവശ്യമായിരിക്കുന്നത്‌ പ്രവർത്തന മേഖലകളിൽ  മികച്ച രീതിയിലുള്ള ഏകോപനം യഥാർത്ഥ്യമാക്കുക എന്നതാണ്‌. നീര നൽകുന്ന സന്ദേശവും മറ്റൊന്നല്ല, പൂർവ്വികർ കൽപവൃക്ഷം എന്നു വിളിച്ച്‌ ആരാധിച്ചിരുന്ന തെങ്ങിന്റെ പരിചരണം ഒരു ശീലമാക്കണം എന്നതത്രെ. കേരളം തീർച്ചയായും അവസരത്തിന്‌ ഒത്ത്‌ ഉയരും എന്ന പ്രതീക്ഷിയ്ക്കാം. അതിനു വേണ്ടി പ്രാർത്ഥിയ്ക്കാം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…