വാക്കും മൊഴിയും


സജീവ്‌ 

പറഞ്ഞു പറഞ്ഞു അരികുകൾ 
തേഞ്ഞുപോയ വാക്കുകളെ 
ഓർമയുടെ പിൻവഴിയിൽ
മറന്നുവച്ചു പോന്നവർ ക്കായി 
ചിരിയും  മൊഴിയും  ഉന്മാദവും 
പ്രണയവും മഴയും നിലാവും 
പുഴയും കടലും പൂക്കാലവും 
ഓരോ ചിഹ്നങ്ങളാ ക്കി  ഓരോ 
പ്രതീകങ്ങളാക്കി ഊരു ചുറ്റുന്നൂ
പുതു യുഗത്തിലെ സൂതരും  മാഗധരും,
വാക്കും  മൊഴിയും  വാമൊഴി ചേലും
വാങ്മയ വിസ്മയ ജാലവും
വഴിയിൽ കളഞ്ഞു പോയ വർ
അറിയാതെ പോകുന്നൂ 
അക്ഷരപ്പൂട്ടിൽ തുറന്ന മായിക ലോകങ്ങൾ ...
പാണരും അമാലന്മാരും  നടന്നൊഴിഞ്ഞ
വഴികളിൽ മറന്നുവച്ച നന്തുണി 
ഇനിയേതു യുഗ സന്ധ്യയിൽ  
ആര് വന്നു വീണ്ടെടുക്കും ...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ