നിന്നോര്‍മ്മകള്‍ക്കുദയ
ചാരുത പകരുവാ-
നിടനെഞ്ചിലൊരുഹരിതകാലം
പുതുക്കുവാ-
നണയുന്നു
പതിയെ പുലര്‍ഗീതമായോമനേ-
യിടയില്‍
തൂമണവുമായിന്നുമാ പ്രിയസ്വനം.
മഹിതമ,ല്ലതിലുപരിയൊരു
പ്രണയലോകമാ-
ണോര്മ്മകള്ക്കാകെച്ചിലങ്കചാര് ത്തുന്നതും
ചിരമോഹമണയാതെ
കാത്തുവയ്ക്കുന്നൊരാ-
സുരകാലമായ്
പിന്നില്‍നിന്നുചിരിതൂവതും.
കര്‍ണ്ണികാരംനിറയെ
നിന്‍ സ്മിതപ്പൂക്കളാല്‍
രമണീയമാക്കിടുന്നൊരു
സുഖദ പുലരിയെ-
ന്നോര്‍മ്മയില്‍
പതിവുപോ-ലനുപമേയീവിധ-
മറിയുന്നുവോ,നീയുമൊരുവേള-യെന്നെ യും?
* * *
അലിഞ്ഞടുത്തീടുമൊരു
ഗാനംകണക്കെന്റെ
മൊഴികളിന്നിരുള്‍വീണ
വഴിയിലൂടയരുവാന്‍
സ്‌മൃതികളില്‍നിറയുമാ,സ്നേഹവര് ണ്ണങ്ങളി-
ന്നഴല്‍വീണ
ഹൃദയചിത്രങ്ങള്‍ തെളിക്കുന്നു.
ഇടയിലൂടൊരുബാല്യസ്മരണതന്‍
കിരണമെ-
ന്നിമകളിലൊരു
പുതിയ കാവ്യം രചിക്കുന്നു;
ശ്രുതിനിലയ്ക്കാതുളളിലമരുമൊരു
മോഹമെന്‍
വ്യഥിത
വിപഞ്ചികയെത്തൊട്ടുണര്‍ത്തുന്നു !!
വന്നുനില്ക്കുന്നരികെയിരുളിലാ ശ്വാസമായ്
പുതുതാരകാകാരമായ്
പ്രിയദെ, നിന്‍സ്മിതം
എന്നകം
കേഴുന്ന വരികളില്‍ നിന്നെഞാന്‍
ചേര്‍ത്തുനിര്‍ത്തുന്നദയമായ്
നിത്യ,മാദരം.
* * *
തെറ്റിയൊരു
വരിയിലൂടരുകില്‍വന്നിന്നെന്റെ
ചുറ്റിലും;
സ്‌മരണതന്‍ പനിനീരുതിര്‍ക്കവേ,
ഛേദിപ്പതെന്തു
ദ്രുതകാലമേ, പതിവുപോല്‍
ചോദിപ്പു;
ഭാരിച്ചയോര്‍മ്മപോല്‍ പുലരിയും!
തിരുസന്നിധിയില്‍
ലയിച്ചു നില്‍ക്കുമ്പോഴു-
മിഹ!
ക്രൗഞ്ചമിഥുനമായ് വീണു പിടയ്ക്കുന്നു;
കരളിനോടൊത്തയാ,
നാള്‍മുതല്‍ തരളിത-
മായ്‌ത്തീര്‍ന്നതാം
സുദിനമോരോന്നുമീവിധം.