3 മിനിക്കഥകൾ
ദിപുശശി തത്തപ്പിള്ളി

 1. പൊരുൾ
ആദ്യം കരഞ്ഞത് അവളായിരുന്നു. അയാൾ പക്ഷേ ചിരിക്കുകയായിരുന്നു. പക്ഷേ കാര്യകാരണങ്ങളുടെ പുറന്തോടുകൾ പൊട്ടിച്ച് പൊരുളുകളുടെ ഇളം വിത്തുകൾ പുറത്തെടുത്തപ്പോൾ അവൻ ഞെട്ടിത്തരിച്ച് കരഞ്ഞു. അവൾ ചിരിക്കാനും തുടങ്ങി
2. നിഴലാട്ടം
"നിങ്ങളെന്തിനാണ് എപ്പോഴും എന്റെ പിന്നാലെ?"
"ഞാൻ നിങ്ങളുടെ നിഴലാണ്."
"നിങ്ങൾക്കു തെറ്റി. എനിക്കു നിഴലില്ല. ശരീരമില്ല. മനസ്സ് ആരോ മോഷ്ടിച്ചുകൊണ്ടുപോയി. ആത്മാവ് തേടി നടക്കുകയാണ് ഞാനിപ്പോൾ ".
"നിങ്ങൾക്കാണ് തെറ്റിയത്. ഞാൻ നിങ്ങളുടെ നിഴലാണ്. നിങ്ങളുടെ ഉള്ളിലെ മൃഗമൂർഛയുള്ള കോംപ്ലക്സുകളുടെ ഒരു ധൂമരൂപം ".എന്റെ വായടഞ്ഞു.
3. വഴി                       
കേരളത്തിലങ്ങോളമുള്ള ഏതു വഴികളും അയാൾക്ക് ഹൃദിസ്ഥമായിരുന്നു. വഴികളെക്കുറിച്ചുള്ള ഏതു സംശയത്തിനും ആളുകൾ അയാളെ സമീപിച്ചു. അയാളുടെ കഴിവ് പരിഗണിച്ച് നാട്ടുകാർ അയാൾക്ക് ഒരു സ്വീകരണം നൽകി. ചാനലുകൾ അയാളെക്കുറിച്ച് സ്പെഷ്യൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.പത്രങ്ങൾ അയാളെക്കുറിച്ച് കവർസ്റ്റോറികൾ തയ്യാറാക്കി.അപ്പോഴൊക്കെയും അയാൾതിരഞ്ഞുകൊണ്ടിരുന്നത് സ്വന്തം ഭാര്യയുടെ ഹൃദയത്തിലേക്കുള്ള വഴിയായിരുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ