കെ. വി. സുമിത്ര
കാറ്റില്‍ പൂത്തുലഞ്ഞ
കടല്‍,
തിര, സന്ധ്യ, നിറങ്ങള്‍
നിറവില്‍ ദീപ്തിമുദ്ര പതിഞ്ഞ
ഞാറ്റുവേലകള്‍, ഹരിതഗന്ധം.
മുഖശൂന്യം, ഇരുട്ടില്‍ ഭ്രാന്തന്‍പാറകള്‍
ആത്മാവില്‍ തൊട്ടൊരാള്‍...
ആകാശത്തിനും മഴമേഘങ്ങള്‍ക്കും മീതെ
നെഞ്ചിന്‍കൂട്ടില്‍ തീയും പുകയും
മഴയും വെയിലുമായി...
അദൃശ്യമായൊരു നൂലില്‍
കെട്ടിവലിഞ്ഞുകൊണ്ടങ്ങനെ
കാണാസ്വപ്‌നങ്ങള്‍ക്കും
കണ്ടുണര്‍ന്ന ദിനങ്ങള്‍ക്കും
കരളുറച്ച് വഴിയുറച്ച്
നനഞ്ഞൊട്ടി നില്ക്കാനൊരാള്‍
മഴപോലെ, മഴവില്ലൊളി
തെളിയുംപോലെ
ഉള്ളില്‍ തട്ടിവിളിക്കും
ഉള്ളുറപ്പുള്ളൊരാള്‍