ശ്രീല.വി.വി.
മയിൽ നൃത്തം
മുറ്റത്തൊരു മയിൽ
നൃത്തം കണ്ടു
കോൾമയിർകൊണ്ടു
ഞാൻ നിന്നു പോയ്
സവിസ്മയം
ഒരു കാടരികിൽ
പൂത്തങ്ങനെ നിൽക്കും പോലെ
ആയിരം പീലിക്കണ്ണാ
ലു ഴിയും രാഗം പോലെ
ഏതു ജന്മാന്തര
സ്മൃതിയാൽ വന്നെത്തിയി
മേഘനാദാനുലാസി
ഓർമ്മയിൽ പിടയുന്നൂ
പെറു മെന്നാശിച്ചു
ഞാൻ പുസ്തക
ത്താളിൽ വച്ചു
പൊടിഞ്ഞമയിൽപ്പീലി
പീലി ചൂടിയെത്തുന്ന
മുരളീഗാനം
യമുനാ നദി യിലെ
നീലിച്ച കല്ലോ ലങ്ങൾ
നീരവ മ രി കി ലെൻ
മകളെ ത്തുന്നു കാതിലാ
പൊരുൾ മന്ത്രിക്കുന്നു
എന്തിത് സന്തോ ഷിക്കാൻ?
നാടിത് മരുഭൂവാകുന്നതിൻ
ലക്ഷണമിതെന്നമ്മേ
ഓർത്തു ഞാനിതേപ്പറ്റി
വന്ന വാർത്തകൾ
പെട്ടന്നണഞ്ഞു
ഹർഷോന്മാദം
മാഞ്ഞു പോയ്
മയിലുമെൻ
മോഹന സ്വപ്നങ്ങളും.
ഒന്നിനുമാവുന്നില്ല
ഒരുങ്ങിയിറങ്ങാൻ
കണ്ണാടി നോക്കുമ്പോൾ
മറ്റാരെയോ കാണുന്നു
സൂക്ഷിച്ചു നോക്കുമ്പോ
ഴത് ശീലാബതി
പുരാണത്തിലെ
ഉഗ്രIതപസ്സിന്റെ ഭാര്യ
സൂര്യനെ ദഹിപ്പിച്ച
ശീലവതിയല്ല
എൻഡോസൾഫാൻ
ദുരത്തിൽ തളർന്ന
മിഴികളുമായ്
വേദനകൾ തിന്ന്
ഇഞ്ചിഞ്ചായി
മരിച്ചവൾ
നോട്ടം കണ്ണാടി
തുളച്ച് വന്നെന്റെ
ചാന്ത് പെട്ടിയിൽ
ചോരയിറ്റുന്നു.
പ്രേതങ്ങൾക്കെന്തുമാവാം
ഉണ്ണാനിരിക്കുമ്പോൾ
വിശപ്പ് കെട്ടുപോകുന്നു
അന്നം മാത്രം സ്വപ്നം
കാണുന്നൊരു ജനത
കാട്ടിലലയുമ്പോൾ
വിശന്ന് വിശന്ന്
മണ്ണുവാരിത്തിന്നുമ്പോൾ,
ഏതോ നാട്ടിലുണ്ണികൾ
വിശന്ന്
തളർന്നിരിക്കുമ്പോൾ
നല്ല സ്വപ്നങ്ങൾ
കാണട്ടേയെന്ന്
പ്രാർത്ഥിക്കുവതെങ്ങനെ
അപമാനിതയായ
സോദരിമാർ നീതി കിട്ടാ
തുറങ്ങുമ്പോൾ
ദു. സ്വപ്നം കണ്ടു
ഞെട്ടുമ്പോൾ
അലസമൊരുസവാരി
ക്കിറങ്ങാനാവുന്നീല
കവലയിൽ കൊടിയേന്തിയ
ചാവേറുകൾ ചോര ചിന്തിയൊടുങ്ങുമ്പോൾ
വേട്ടക്കാർ തിരശ്ശീലയിൽ
അഴിഞ്ഞാടി
തിമിർക്കുമ്പോൾ
ആവുന്നില്ല അരങ്ങിൽ
കണ്ടാസ്വദിക്കാനുമാവക.
ഉയിർപ്പ്
പ്രണയം ഒരു കുരിശേന്തിയ
യാത്രയാണ്
ഉറ്റവർ നിങ്ങളെ
തള്ളിപ്പറയും
മാലോകർ പരിഹസിക്കും
പ്രിയമുള്ള ഒരാൾ
ഒറ്റിക്കൊടുത്തെന്നു വരും
എന്നിട്ടും
ദുർഘടം പിടിച്ച
വഴിയിലൂടെ
ഒരു പുഞ്ചിരിയുടെ
നിലാവെട്ടത്തിൽ
കൂസലേതുമില്ലാതെ
യാത്ര തുടരും
വിചാരണയ്‌ക്കൊടുവിൽ,
കുരിശിൽ
തറച്ചാലും ,മൂന്നാം നാൾ
ഉയിർത്തെഴുന്നേറ്റു വരും.
തിരുവാതിര
പാതിരാപ്പൂ തേടിപ്പോയ
തിരുവാതിര
നിരാശയുടെ പൊടിക്കാറ്റിൽ
മോഹാലസ്യപ്പെട്ടു
ആർത്തിയുടെ
വേനൽ സ്പർശങ്ങളിൽ
കറുകയും പൂവാം
കുരുന്നിലയും
കരിഞ്ഞമർന്നു
ദ്രുത ശബ്ദ താളങ്ങളിൽ
തട്ടിയൊരു
തിരുവാതിരപ്പാട്ട്
പേടിച്ചൊളിച്ചു
കാച്ചിലും ചേമ്പും ചേനയും
ഭൂമി കാണാനാശിച്ചു
പോലുമില്ല
ഒരൂഞ്ഞാൽത്താളം മാത്രം
ധൈര്യം സംഭരിച്ച്
ഇരമ്പുന്ന വാഹനങ്ങളെ
പിന്നിട്ട്
പാർക്കിലേക്ക് സമരസപ്പെട്ടു
പലവർണ്ണക്കുപ്പായങ്ങൾ
ക്കിടയിൽ
ഒരു വെളുത്ത വ സ്ത്രം
മലയാളത്തെപ്പോലെ
അപകർഷപ്പെട്ട്
മൗനം വരിച്ചു