അജയ് മേനോൻ
കൊണ്ടുവന്നില്ലതൊന്നുമേ
ഞാനന്നു
കൊണ്ടുപോകതുമില്ലൊന്നു
നിശ്ചയം
കണ്ടിരിക്കുന്ന നേരത്തു
നമ്മളോ
ഒന്നുരണ്ടാക്കിടാൻശ്രമം
ചെയ്‌വതും
തൊട്ടയൽക്കാരനെക്കാൾ
മികച്ചതാം
മുറ്റിയകാറു ,ബംഗ്ലാവു
മായിടാം,
ഒട്ടുമില്ല കരുണയും,
സ്നേഹവും
ദു:ഖിതർക്കിറ്റുദാഹനീ
രേകിടാൻ
പെട്ടിയിൽ പത്തുപുത്തൻ
നിറയ്ക്കണം
പത്തുപേരെച്ചതിച്ചായ്
കിലുംസുഖം
കിട്ടണം തനിക്കെന്നാണൊ
രാഗ്രഹം
ഇന്നുകാണുന്നമായയാൽ
വിസ്മൃതി
കൊണ്ടുകൺകൾമറച്ചിടും
കാലമേ
കൊണ്ടുപോകുവതൊന്നുതാൻ
പുണ്യവും
നിന്റെകർമ്മങ്ങൾനൽകും
യശസ്സതും.