സത്താർ ആദൂർ
മഴക്കാല
ബസ്സ് യാത്രയിലെ
നോട്ടങ്ങൾ മഴത്തുള്ളികളെയും കടന്ന്
എത്ര പെട്ടെന്നാണ്
വീടുകൾക്കുമേലെ
പന്തലുവിരിച്ചപോലെ നിൽക്കുന്ന
ടെറസുകൾക്കുള്ളിലേക്കെത്തുന്
ചിറകുമുട്ടി
തൂങ്ങിയാടുന്ന വവ്വാലുകൾ
ഏതെല്ലാം നിറം
കറുത്തത്
വെളുത്തത് പിന്നെ
ക്രീമും ബ്രൗണും...
ഫ്രൈം
ഇനി 'ബ്രാ'യിൽനിന്നും
ജദികളിലേക്ക് തിരിക്കാം
വർണ്ണിക്കാനാവുന്നില്ല
മനം മയക്കുന്ന ഡിസൈനുകൾ...
അഴയ്ക്കകൾ
മച്ചിന്റെ മുകളിലേക്ക്തന്നെ
കയറി വരേണ്ടിയിരിക്കുന്നു
പിന്നാമ്പുറങ്ങളിൽ
ക്കിടന്നാൽ ആരുകാണാൻ...?