സി.പി.ചന്ദ്രൻ
ആലിപ്പഴങ്ങൾ
വിരുന്നിൽ വിളമ്പുന്ന
സൗഹൃദ സന്ദർശനത്തിന്റെ
നാളിൽ
ഞാൻ
സൗഹൃദം വറ്റും
ഹൃദയങ്ങളാണെന്റെ
ആത്മമിത്രങ്ങൾക്കു
മുള്ളതെന്നറിയുന്നു.
മാധവിക്കുട്ടിക്ക്
മലയാളത്തിൻ ഹരിതാഭമാം തൊടിയിലെ
നീർമാതളച്ചില്ലയിൽ
കൂടുക്കൂട്ടിത്തിമർത്തു പാടിയ കുയിലേ
വിട, എന്നേക്കുമായ്
ആൺകോയ്മക്കൊടി
യുയരെപറന്നീടുമീസാഹിതീദേശത്തു നീ
പെൺകരുത്തിൽ
ശ്രീതുളുമ്പുമഴകായ്
മഴവിൽ നിറകാന്തിയായ്
ഏഴഴകിൻ സ്വരവർണ്ണരാജി
വിതറിതേജോമയപ്പൊൻ പേനയാൽ !