പരിഭാഷ:ഡോ.ഷൺമുഖൻ പുലാപ്പറ്റ
പലപ്പോഴും ആഹാരം
ദിവസങ്ങളോളം കിട്ടാറില്ല
ചിലപ്പോഴൊക്കെ കിട്ടിയാലും
അത് കൈയ്യിൽ നിന്നും
തട്ടിപ്പറിക്കപ്പെടുന്നു
എന്നാലും മനുഷ്യൻ
ആഹാരത്തെക്കുറിച്ച്
ചിന്തിക്കാതിരിക്കുന്നില്ല
അതു നേടാനുള്ള പരിശ്രമം
ഉപേക്ഷിക്കുന്നുമില്ല.
ചിലപ്പോൾ ദീർഘകാലത്തോളം
അവന് സ്നേഹം
ലഭിക്കാതാകുന്നു.
ജീവിതത്തിലൊരിക്കലും
കിട്ടിയെന്നും വരില്ല
പലപ്പോഴും സ്നേഹം
കരഗതമായിട്ടും
അത്
കൈവിട്ടുപോകുന്ന
സന്ദർഭങ്ങളുണ്ട്
എന്നാവും,
ഹൃദയമിടിക്കുന്നതുവരെ
അവൻ സ്നേഹത്തെ കുറിച്ച്
ആലോചിച്ചുകൊണ്ടേയിരുന്നു
ഇതുപോലെ തന്നെയാണ്
ശരിക്കും
വിപ്ലവത്തെക്കുറിച്ചുള്ള
ചിന്തകളും
അതൊരിക്കലും
പഴയതാകുന്നില്ല.
katyani