സുരേഷ് ഗംഗാധർ
.രണ്ടിലൊന്ന്
ഉണ്ണാതവൾ
മൌനവ്രതമെടുത്തു
പ്രഭാതവണ്ടിക്ക്
പോകുമെന്നുറപ്പിച്ചു
പറഞ്ഞു.
ഇരുൾപ്പാളിപിളർന്നു
സത്യം പുറത്തുവരാൻ
ഞാൻ തൊടിയിലേക്കുത്ന്നെ
നോക്കിയിരുന്നു.
അപ്പുറത്ത് മുത്തശ്ശി
പിറുപിറുക്കുന്നുൻണ്ടായിരുന്നു
“മാവിൽത്തിന്നാൽ
പണിയാരത്തിൽ കുറയും”
കരഞ്ഞുകരഞ്ഞവൾ
ഉറങ്ങി,
വക്കീലാപ്പീസിലേക്കുള്ള
പടവുകളിൽ
എന്റെ മനസുടക്കിനിന്നു;
മാങ്ങയോ ?
അണ്ടിയോ ?
രണ്ടായാലും
മാമ്പൂവല്ലെന്നുറപ്പ്.
മയോപ്പിയ
സ്വപ്നം കണ്ടിരിക്കേ
മഞ്ഞളിപ്പ് ബാധിച്ചു
ബന്ധമറ്റകലേക്കൂർന്ന
തറിയാനേറെവൈകി,
ഇലകളടർന്ന്
ആഴങ്ങളിലെക്ക്
പതിക്കുന്നതായിരുന്നു രോഗം.