നിഷാ ജി
ഞാനവനെ വെറുത്തു
അവന്
വ്യക്തിത്വമില്ലായിരുന്നു
അവനെന്നെ
നേരിയ
ഇരുട്ടിൽ തേടിവന്നു
ഞാനുറങ്ങുമ്പോൾ
അവനെന്നെ കെട്ടിപ്പുണർന്നു
അവന്റെ ഗന്ധം
എന്നിൽ ഓക്കാനം ഉണ്ടാക്കി
എന്റെ വെറുപ്പ്
വളർന്നു...
നീണ്ട കാട്ടുപുല്ലുകൾ പോലെ
പക്ഷേ ...
ഇരുട്ടിൽ
ഞാനവനെ ദാഹിച്ചു
ഞാൻ കാത്തിരുന്നു
അവൻ വന്നില്ല
സമയബിന്ദുക്കൾ
ഇറ്റിറ്റുവീണു
ഞാനറിഞ്ഞു
എനിക്കവനോട്
പ്രണയമാണെന്ന്
എന്റെ സ്നേഹവൃക്ഷം
വളർന്നു
വളർന്നു പന്തലിച്ചു.
അവസാനമില്ലാതെ
ആകാശവരമ്പുകൾക്കുമപ്പുറം
സമുദ്രസീമകൾക്കുമപ്പുറം