Skip to main content

ആരോഗ്യം

 ഡോ.കാനം ശങ്കരപ്പിള്ള

 

 

കുടിയന്മാരുടെ കരള്‍

നാലിനം കരള്‍ രോഗങ്ങളാണ്‌ പ്രധാനമായും കേരളത്തില്‍ കാണപ്പെടുന്നത്.ഇവയില്‍
പ്രമുഖസ്ഥാനം സിറോസ്സിസ് അഥവാ​‍ മഹോദരം എന്ന രോഗത്തിനാണ്‌. നമ്മുടെ
പ്രമുഖ കലാകാരന്മാരിലും സാഹിത്യകാരന്മാരിലും പലരുടെയും അകാല
ചരമത്തിന്റെ കാരണം ഈ സിറോസ്സിസ് തന്നെ.

ഒരിക്കല്‍ പോലും മദ്യം സേവിക്കാത്തവര്‍ക്കും സിറോസ്സിസ് എന്ന കരള്‍ രോഗം
ഉണ്ടാകാം.എന്നാല്‍ മദ്യപാനികളില്‍ നല്ല പങ്കും ,പലപ്പോഴും അകാലത്തില്‍ തന്നെ,
മരണമടയുന്നതിനു കാരണം മദ്യപാനത്താല്‍ കരളില്‍ സിറോസ്സിസ് ബാധിക്കുന്നതിനെ
തുടര്‍ന്നാണ്‌.മദ്യപാനികളില്‍ മറ്റ് രോഗബാധകളും മാരകമായിത്തീരാം.എലിപ്പനി എന്ന
ഓമനപ്പേരില്‍ അറിയപ്പെടുന്ന ലപ്റ്റോസ്പൈറാ രോഗം തന്നെ നല്ല ഉദാഹരണം.
കരളിനെ ബാധിക്കുന്ന ചിരകാല(ക്രോണിക് ) രോഗമാണ്‌ മഹോദരം എന്നറിയപ്പെടുന്ന
സിറോസ്സിസ്.കരളിലെ അടിസ്ഥാന കോശങ്ങള്‍ക്കു നാശം സംഭവിക്കയും അവയുടെ സ്ഥാനം
കൊഴുപ്പോ ചകരിപോലുള്ള ഫൈബ്രസ് ടിഷ്യവോ കയ്യടക്കുകയോ ചെയ്യുമ്പോള്‍ സിറോസ്സിസ്
ഉടലെടുക്കും.മിക്കപ്പോഴും ദീര്‍ഘകാലത്തെ മദ്യപാന സ്വഭാവം ആവും ഈ മാരകാവസ്ഥയുടെ
കാരണം.മദ്യപാനം ശീലമാകുന്നതോടെ ആഹാരത്തോടുള്ള താല്‍പ്പര്യം കുറയുന്ന.
കാദംബരീരസജ്ഞന്മാരക്കരുചിപ്രദമഷ്ടിയും എന്നാണ്‌ കവിവചനം.
മദ്യപാനികള്‍ കഴിക്കുന്ന ആഹാരത്തിന്റെഅളവു കുറയുന്നു,കുറച്ചു വല്ലതും കഴിച്ചാല്‍ തന്നെ അതില്‍ നല്ല പങ്കും ഛര്‍ദ്ദിച്ചു കളയും. ശേഷിക്കുന്നതില്‍ കുറച്ചു മാത്രം ആഗിരണം ചെയ്യപ്പെടുന്നു.
അതാകട്ടെ കരളിലെ കുഴപ്പം
കാരണം ശരിയായി അപചയപ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാകില്ല.മദ്യം നേരിട്ടു കരളില്‍
ചെയ്യുന്ന വിഷപ്രയോഗത്തിനു പുറമേ പോഷകാഹാരക്കുറവ്,ബീ കോമ്പ്ലക്സ് വൈറ്റമിന്റെ കുറവ് എന്നിവയും സിറോസ്സിസ്സിനെ ക്ഷണിച്ചു വരുത്തുന്നു.പകരുന്ന മഞ്ഞപ്പിത്തം വന്നവരില്‍ കുറേ പേര്‍ക്കും കാലാനതരത്തില്‍ സിറോസ്സിസ് ബാധ പിടിപെടാം.

നാല്‍പ്പതിനും അറുപതിനും ഇടയിലുള്ള പുരുഷന്മാരിലാണ്‌ സിറോസ്സിസ് ബാധ കൂടുതലും
കാണപ്പെടുന്നത്.രോഗലക്ഷണങ്ങള്‍ വളരെ സാവധാനമാണ്‌ പ്രകടമാവുക.ചിലരില്‍ ലക്ഷണം ഒന്നും കാണുകയില്ല.റോഡപകടത്തിലോ മറ്റൊ മരണമടഞ്ഞ് പോസ്റ്റ് മോര്‍ട്ടം ചെയ്യുമ്പോള്‍  ആവാം ചിലരില്‍ കരള്‍ ചകിരി പരൗവത്തിലാണെന്നു കണ്ടെത്തുക.കരളില്‍ കുറേ ഭാഗം  സിറോസ്സിസ്ബാധ പിടിപെടാതെ ഇരുന്നാല്‍ രോഗലക്ഷണം പ്രകടമായില്ല എന്നു വരാം.


വിദഗ്ദ്ധ ചികില്‍സ ലഭിക്കാത്ത പക്ഷം മാ​‍രകമായിത്തീരുന്ന രോഗമാണ് സിറോസ്സിസ്.
കരളില്‍ കൂടി പോകുന്ന പോര്‍ട്ടല്‍ രക്തപ്രവാഹം തടസ്സപ്പെടുന്നു.അന്നപഥത്തില്‍ നിന്നാഗിരണം
ചെയ്യപ്പെടുന്ന പോഷകാഹാര ഘടകങ്ങള്‍ പോര്‍ട്ടല്‍ സിരകള്‍ വഴി കരളില്‍ എത്തിക്കപ്പെട്ടാല്‍
മാത്രമേ ചയാപചയ പ്രവര്‍ത്തങ്ങള്‍ ശരിയായി നടക്കയുള്ളു.പോര്‍ട്ടല്‍ രകതപ്രവാഹം കുറയുന്ന
തോടെ ശരീരപ്രവര്‍ത്തങ്ങള്‍ എല്ലാം തന്നെ മന്ദഗതിയിലാകും.കരളിന്റെ വലിപ്പം കൂടുന്നു.രോഗബാധയാല്‍ നഷ്ടപ്പെട്ട കോശങ്ങള്‍ക്കു പകരമ്പുത്തന്‍ കോശങ്ങള്‍ അടങ്ങിയ ചെറുതോ വലുതോ ആയ നിരവധി മുഴകള്‍ കരളില്‍ രൂപമെടുക്കും.അതിനാലാണ്‌ വലിപ്പം കൂടുന്നത്.ക്രമേണ ഉദരത്തിനുള്ളില്‍വെള്ളം കെട്ടും.വയര്‍ വീര്‍ക്കും.അതിനാല്‍ മഹോദരംഎന്ന പേര്‍.ദഹനക്കുറവ്,ഓക്കാനം,ഛര്‍ദ്ദില്‍ ഇവയെല്ലാം ഉണ്ടായിത്തുടങ്ങും.വിശപ്പു നശിക്കും.തൂക്കം കുറയും.കാലുകളില്‍
നീരുവരും.

മഞ്ഞപ്പിത്തലക്ഷണങ്ങൾ കാട്ടും.മുഖത്തു കറുത്ത പാടുകള്‍ വരും.നഖങ്ങള്‍ തത്തച്ചുണ്ടുപോലാകും.പുരുഷന്മാര്‍ക്കും സ്തനങ്ങള്‍ വളരും.വൃഷണങ്ങള്‍ ചുങ്ങും ഷണ്ഡത്വം ഉടലെടുക്കും.രോഗത്തിന്റെ ഗൗരവം കൂടുമ്പോള്‍ പോര്‍ട്ടല്‍ രക്തപ്രവാഹം ഡീവിയേഷന്‍ റൂട്ടുകള്‍ വഴി ഹൃദയത്തിലേക്ക് ചെന്നെത്തും.തുടര്‍ന്നു മറ്റു്‌ ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.പൊക്കിളിനു ചുറ്റും നീലിനികള്‍ പിടഞ്ഞു കാണപ്പെടും.ഗ്രീക്കു പുരാണത്തില്‍ തലനാരിഴകള്‍ സര്‍പ്പങ്ങളായുള്ളഒരു ദുര്‍ദ്ദേവതയുണ്ട്-മെഡൂസാ.ഇത്തരം നീലിനികള്‍ക്കു മെഡൂസ്സായുടെ തല എന്നാണ്‌ വൈദ്യഭാഷ.എട്ടുകാലിയുടെ രൂപത്തില്‍ മുഖത്തും തോളിലും കഴുത്തിലും പാടുകള്‍ ഉടലെടുക്കും. സ്പൈഡര്‍എന്നാണിവയ്ക്കു പേര്‍.കൈപ്പത്തികള്‍ ചെമന്നു തുടുക്കും.വൃഷണള്‍ ചുരുങ്ങും.സ്ത്രീ ഹോര്‍മോണുകള്‍ അപചയം ചെയ്യപ്പെടാതെ പോകുന്നതിനാല്‍ പുംസ്തനവൃദ്ധി ഉണ്ടാകും.സ്ത്രീകളിലാകട്ടെ മുഖത്തു രോമം വളരും
--

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…