15 Nov 2011

ഓംകാരം

ഇന്ദിരാബാലൻ 




സ്നേഹത്തിന്റെ ഉറവ വറ്റാത്ത 
ചിത്തത്തിലെ തപിക്കുന്ന കണങ്ങൾക്ക് 
അഗ്നിയുടെ ചൂട്‌... 
വസുധയുടെ മാനസപുത്രിയായി മണ്ണിന്റെ 
സംഗീതം പാടി പിറന്നുവീണവൾ 
പതിയുടെ കാല്പ്പാദങ്ങളെ അനുക്ഷണം 
പിന്തുടർന്ന്‌ സ്നേഹത്തിന്റെ പൂന്തേൻ 
പുരട്ടി ജീവിതതന്ത്രി മീട്ടിയവൾ 
അഗ്നിയുടെ പവിത്രതയേക്കാൾ 
പരിശുദ്ധിയാർജ്ജിച്ചവൾ 




നിശാചരനാൽ അപഹരിക്കപ്പെട്ട്‌ 
തിളങ്ങുന്ന കണ്ണുകളിൽ 
പ്രതീക്ഷയുടെ കെടാവിളക്കു കത്തിച്ചവൾ 
സ്ത്രീയെന്ന പദത്തെ സാർഥകമാക്കിയവൾ 
പാപികളുടെ വചനങ്ങളിൽ 
പരിഹാസത്തിന്റേയും, അപവാദത്തിന്റേയും 
അറക്കവാൾ ആഞ്ഞുവീശി 
അവൾ, പുരുഷൻ കൂട്ടുനിന്ന 
ഗർഭഭാരവുമായി 
നിഷ്ക്കരുണം അരണ്യഗർഭേ 
തിരസ്ക്കൃതയായവൾ 


ഉള്ളിലൂറുന്ന ജീവന്റെ 
രക്ഷക്കായ് ഭിക്ഷാംദേഹിയായ്...... 
തപഃചൈതന്യം പൂണ്ടവൾ 
അവളുടെ ആർത്തനാദം 
ഭൂമിയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി 
അത്‌ ഓംകാരത്തിന്റെ ധ്വനിയായിരുന്നു 
ഇന്നും ഭൂമിയുടെ ഹൃദയവടുക്കളിൽ നീറിക്കൊണ്ടിരിക്കുന്ന 
ഓംകാരം........! 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...