15 Nov 2011

അമിത പ്രതീക്ഷകളും മോഹചിന്തകളും


ടിയെന്‍ജോയ്

സഖാക്കളെപ്രത്യയശാസ്ത്രപ്രമേയത്തിന്റെ  കരട്പോലും പാര്‍ട്ടിരഹസ്യമായിരിക്കുന്ന ഒരു സംഘജീവിതം (ഉന്നധാധികാരസമിതികളുടെ ശ്രേണിബദ്ധതയുടെ പാരുഷ്യവും), ചര്‍ച്ചക്ക്‌ ദിവസങ്ങള്‍ശേഷിക്കുമ്പോള്‍പോലും കേന്ദ്രസമിതി അംഗത്തിന്‌ രേഖ ലഭ്യമാകാതിരിക്കാന്‍ കാരണമാകുമോ? മാധ്യമങ്ങളില്‍ ഘോഷിക്കപ്പെടുന്നത്ര ഗൌരവം ഈ അജണ്ടക്കും ഇജങ്ങ നല്‍കുന്നില്ല എന്നതാണോ ഈ ആലസ്യത്തിണ്റ്റെ ഫലശ്രുതി. രഹസ്യവും രഹസ്യവാദവും ഏറേനാള്‍ നിലനിന്നതിണ്റ്റെ ചരിത്ര ഭാരമുള്ള C P M L  (രാമചന്ദ്രന്‍വിഭാഗം)പോലും പാര്‍ട്ടികോണ്‍ഗ്രസ്സിന്‌ (nov 7 - 12 /2011) 6 മാസം മുന്‍പുതന്നെ രാഷ്ട്രീയ പ്രമേയവും പരിപാടികളും ഭേദഗതികളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചക്കായി വിതരണം ചെയ്തു.

നിരീഷകപ്രതിനിധിയായി അവരുടെ സംസ്ഥാനസമ്മേളനത്തില്‍ ഞാനുമുണ്ടായിരിന്നു. വോട്ടെടുപ്പിലൊഴിച്ചു(അതുമുണ്ടായിരുന്നു) എല്ലാനടപടികളിലും (ഭക്ഷണം അടക്കം! സഖാവ്‌ എന്നപദത്തിന്‌ വീണ്ടും അര്‍ത്ഥം തോന്നുന്നു എന്ന്‌ ഒരു പത്തനംത്തിട്ടക്കാരന്‍ പറഞ്ഞത്‌ ഈ ഇടവേളയിലാണ്‌) പങ്കെടുക്കുവാനുള്ള അവകാശം! ഈ സമീപഭൂതകാല പ്രാങ്ങ്‌ കോണ്‍ഗ്രസ്സ്‌ അനുഭവത്തിണ്റ്റെ അനന്യത ചൂണ്ടിക്കാട്ടിയത്‌ മറ്റൊന്നും കൊണ്ടല്ല.
സഖാക്കള്‍ ആവശ്യപ്പെട്ടപോലെ പ്രത്യയശാസ്ത്ര സമസ്യകളെക്കുറിച്ച്‌ എഴുതിത്തരുമ്പോള്‍ ഒരു ഇജങ്ങ നിലപാടിണ്റ്റെ പ്രാഗ്‌രൂപംപോലും ഇല്ലാതിരിക്കുന്നത്‌ (സംഘടനാരഹസ്യത്തിണ്റ്റെ ജഡഭാരം!) എണ്റ്റെ ഇടപെടലിണ്റ്റെ സമഗ്രതയെ പരിമിതപ്പെടുത്തുമെന്ന്‌ മുന്‍കൂറ്‍ ജാമ്യമെടുക്കുവാനാണ്‌ (നീണ്ടവാചകത്തിന്‍ ക്ഷമ!) അതുകൊണ്ട്‌ വാര്‍ന്ന്‌വീഴുന്ന അക്ഷരകൂട്ടങ്ങളില്‍ രാഷ്ട്രീയപ്രമേയത്തിണ്റ്റെയും പരിപാടിയുടെയും തീമുകളാകും അധികവും തുളുമ്പിത്തെറിക്കുക (പാര്‍ട്ടിസമ്മേളനങ്ങളില്‍ ഉല്‍ഘാടനപ്രസംഗകര്‍ക്ക്‌ സംസാരിക്കുവാനുള്ള അച്ചടിച്ച രേഖ ഞാന്‍ വായിച്ചിട്ടുണ്ട്‌ മേത്തല ലോക്കല്‍കമ്മറ്റിയുടെ അരാകുളം ബ്രാഞ്ചിണ്റ്റെ സമ്മേളനത്തില്‍ പതാകഉയര്‍ത്തിയ എനിക്ക്‌ ആദരസൂചകമായി സഖാക്കള്‍ ഈ രേഖ (രഹസ്യമായി) തന്നു!  




അമിത പ്രതീക്ഷകളും മോഹചിന്തകളും൧. പ്രത്യയശാസ്ത്രരേഖയിലെ നവവ്യക്തതയില്ലാതെ തന്നെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നു!- ഈ ആത്മസംതൃപ്തി കടുത്ത പ്രയോഗ വാദിക്കുപോലും അലങ്കാരമല്ല. പ്രയോഗത്തിനും സിദ്ധാന്തത്തിനും അല്‍പമൊക്കെ ദാരിദ്യ്രം നേരിടുന്ന സമകാലീനസന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും! ക്രൂഷ്ച്ചോവിണ്റ്റെ20 [1956] പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ (സി.പി.എസ്‌. u) റിപ്പോര്‍ട്ടു മുതലെങ്കിലും, ലോകകമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ നടന്നുവന്ന അവലോകനങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ എന്തു ചലനങ്ങളാണ്‌ സൃഷ്ടിച്ചത്‌? 1964 ല്‍ പാര്‍ട്ടിപിളരുന്നതുവരെയുള്ള ഘട്ടത്തില്‍?
ലോക കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളില്‍, പ്രത്യയശാസ്ത്രപ്രശ്നങ്ങളില്‍ സ്വന്തം തലച്ചോറുപയോഗിക്കുന്ന' (മാവോ) ഒന്നാം സിക്രട്ടറിമാര്‍ വിരളമായിരുന്ന എന്ന അപകടാവസ്ഥയെ ഓര്‍ക്കുമ്പോഴാണ്‌, ഈ ചരിത്രഘട്ടം പ്രധാനമാകുന്നത്‌. അതാത്‌ രാജ്യങ്ങളില്‍ വിജയിച്ച കമ്മ്യൂണിസ്റ്റ്‌ വിപ്ളവങ്ങളുടെ നേതൃനിരയുടെ പരിഗണനയില്‍ വിപ്ളവം നടക്കാത്ത രാജ്യങ്ങളും അവിടത്തെ സാമൂഹ്യപരിവര്‍ത്തനങ്ങളും, പ്രധാനമായിരുന്ന ഒരുകാലം പതുക്കെ മാറിക്കൊണ്ടിരുന്നു - ഒരു രാജ്യത്ത്‌ മാത്രം വിപ്ളവം നടക്കുക, ലോകവിപ്ളവത്തിണ്റ്റെ സാദ്ധ്യതകള്‍ മങ്ങുക തുടങ്ങിയ കഠിനയാഥാര്‍ത്ഥ്യങ്ങള്‍ - ലോക കമ്മ്യൂണിസ്റ്റ്‌ സാഹോദര്യത്തിണ്റ്റെ സംഘാടനത്തിലും വേവലാതികള്‍ സൃഷ്ടിച്ചിരുന്നു.  ഇന്ത്യയില്‍ 1964 നുശേഷം തിരുത്തല്‍വാദം സമം സി.പി.ഐ അതിസാഹസികത്വമെന്നാല്‍ മാവോയിസ്റ്റുകള്‍ - ഇതായിരുന്നു സമീപനം! ഈ പ്രയോഗ ലാളിത്യത്തിന്‌ പരിമിതികളേറെയുണ്ട്‌ - ഒരു കാര്യംമാത്രം സൂചിപ്പിക്കട്ടെ - 


ലോകമാവോയിസത്തിണ്റ്റെ പരിമിതവിജയം ഉണ്ടായത്‌ നേപ്പാളില്‍ മാത്രമാണ്‌. ഭരണകൂടത്തിണ്റ്റെ അടിച്ചമര്‍ത്തലുകളില്‍ പൂര്‍ണ്ണനാശം സംഭവിക്കാത്ത സായുധ വിപ്ളവശ്രമത്തിണ്റ്റെ നേപ്പാള്‍ അനുഭവം, ഇന്ന്‌ ഈ 'അയല്‍രാജ്യം' നേരിടുന്ന ഭരണപ്രതിസന്ധിയുടെ തുടര്‍ക്കഥ - ഇതൊന്നും സി.പി.എം. ന്‌ അന്യമായിക്കൂടാ!ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ സി.പി.എം. കാഡറുകളെ കൊല്ലുന്നു എന്ന ക്രൂരസത്യം മാത്രമാണോ - മാവോയിസ്റ്റു സാഹസികത്വങ്ങളുടെ പിടിപ്പില്ലായ്മയെ എതിര്‍ക്കാനുള്ള കാരണം?അവര്‍ സി.പി.എം.കാരെ കൊല്ലുന്നില്ല, മറ്റാളുകളെ കൊന്നും സ്വയം ജീവനൊടുക്കിയും വിപ്ളവം നടത്തുന്നു. 

അങ്ങിനെയെങ്കില്‍ അത്‌ സ്വീകാര്യമാണോ? മരിച്ചുപോയ എല്ലാപ്രതിഭാധനരായ മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍മാരുടെയും പേര്‌ വഴികാട്ടികളുടെ കൂട്ടത്തില്‍ നിലനിര്‍ത്തുന്ന സി.പി.എം.ന്‌ ഇത്‌ ഒരു 'പ്രത്യശാസ്ത്ര' സമസ്യകൂടിയാണ്‌ - "ഇതല്ല മാര്‍ക്സിസം ഇതായിരുന്നില്ല ലെനിനും മാവോയും നടപ്പാക്കിയത്‌" എന്ന്‌. ആശയദാര്‍ഢ്യത്തോടെ ഈ 'വഴിതെറ്റിയ' മാവോയിസ്റ്റുകളോട്‌ പറയുവാന്‍ - അവര്‍ വഴിതെറ്റിയവരാണെന്ന വിലയിരുത്തല്‍ ആദ്യം ഉണ്ടാവേണ്ടതില്ലേ - പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്ത്‌, നേതാക്കളെ കൊല്ലുന്നവരോടുപോലും പ്രത്യയശാസ്ത്രവേദം ഓതണമെന്ന കാര്യം - തികച്ചും അപ്രയോഗികമാണോ?. തിരുത്തല്‍വാദവും സി.പി.ഐ.യുടെ ചരിത്രവും - പ്രയോഗതലത്തില്‍ അവരുമായി ഐക്യം നിലനില്‍ക്കുമ്പോള്‍ ഒരു വിഷയമായി ഞാനുയര്‍ത്തുന്നില്ല.


മാത്രമല്ല, ഒരു കമ്മ്യൂണിസ്റ്റ്‌ ലയനത്തിണ്റ്റെ സാദ്ധ്യതയിലാണ്‌ എണ്റ്റെ വിശ്വാസം. വരുംനാളുകളില്‍ ഈ ഏകീകരണം രൂപംകൊള്ളുന്നതിന്‌ ഒരുപാട്‌ 'തലനാരിഴകീറുന്ന' ചര്‍ച്ച ആവശ്യമാണ്‌.  'പാര്‍ലിമെണ്റ്ററി വ്യവസ്ഥയില്‍ സായുധ ഗറില്ലാ സമരം നടത്തി വിപ്ളവം വിജയിക്കുമെന്ന വ്യാമോഹം ഞങ്ങള്‍ക്കില്ല" ഈ ശരിയായ സമീപനമുദ്ര സി.പി.ഐ.യുടെയും സി.പി.എം.ണ്റ്റെയും പ്രവര്‍ത്തനങ്ങളിലുണ്ട്‌. പക്ഷേ 1964 മുതലെങ്കിലും സ്വീകരിച്ചുപോന്ന ഈ നയവ്യക്തതയുടെ 'അനുഭവങ്ങള്‍ സമാഹരിച്ച്‌' വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്‌. 
പ്രത്യയശാസ്ത്രരേഖയുടെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ (എ) നിയമവിധേയവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കല്‍ (ബി) മന്ത്രിസഭാരൂപീകരണം, മന്ത്രിസഭയില്‍ പങ്കുചേരല്‍ (സി) അഭിപ്രായവ്യത്യാസമുള്ളവരുമായി യോജിച്ച പ്രവര്‍ത്തനംഇക്കാര്യങ്ങളില്‍ കൂറേക്കൂടി വ്യക്തതവേണം. ൬. കോണ്‍ഗ്രസ്സിനെതോല്‍പ്പിച്ച്‌ ബി.ജെ.പി അധികാരത്തില്‍ വന്നതാണ്‌ - ഇനിയും വരാനുള്ള സാദ്ധ്യതയുണ്ട്‌. 


ഈ മൂര്‍ത്ത യാഥാര്‍ത്ഥ്യം ഉയര്‍ത്തുന്ന പ്രധാനപ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ സ്പര്‍ശിച്ചുപോകുകമാത്രമാണ്‌ ഇനി ചെയ്യുന്നത്‌. 
പറയുന്നപോലെ അപകടകാരിയല്ലേ ഇന്ത്യന്‍ ഫാസിസം?. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നതാണ്‌ ജര്‍മ്മന്‍ ഫാസിസം.
ചരിത്രത്തിലെ സാമ്യങ്ങളില്‍നിന്ന്‌, തുടങ്ങി വ്യത്യസ്തകളും വിശകലനവിധേയമാക്കണംയാണ്‌ - വംശഹത്യയുടെ കൊടുംപാതകം, ബാബറി മസ്ജിദിണ്റ്റെ തകര്‍ച്ച - ഇതിനൊക്കെ ശേഷവും സംഘപരിവാരങ്ങള്‍ക്ക്‌ തെരഞ്ഞെടുപ്പുവിജയം നല്‍കുന്ന ജനമനശാസ്ത്രപുതുമ ഗൌരവമായി കാണണം. (കുഞ്ഞാലിക്കുട്ടിക്ക് വന്‍ഭൂരിപക്ഷം നല്‍കിയ കേരളീയനാനുഭവവും!)1975 ലെ ത്രിവര്‍ണ്ണ അടിയന്തിരാവസ്ഥയില്‍നിന്ന്‌ എന്തുപാഠങ്ങളാണ്‌ പഠിച്ചത്‌? 

ജനാധിപത്യവും, വിപ്ളവവും, തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം, ഈ കല്‍പനകളെല്ലാം....അടിയന്തരാവസ്ഥ വരുന്നേ എന്ന 'പുലിപ്പേടി' യായി മാത്രമല്ല അവതരിപ്പിക്കേണ്ടത്‌. നമ്മള്‍ അധികാരത്തില്‍ വരുമ്പോള്‍ ഏകാധികാരദുരന്തം സംഭവിക്കില്ല. സോഷ്യലിസ്റ്റ്‌ നിയമവാഴ്ചയുണ്ടാകും. ഇക്കാര്യങ്ങള്‍ ഇപ്പോള്‍തന്നെ പകല്‍വെളിച്ചംപോലെ വ്യക്തമാക്കണം. പാര്‍ട്ടിയുടെ കിടപ്പറ രഹസ്യമായി നമ്മുടെ ഭാവി സമുദായ സങ്കല്‍പം വിടര്‍ന്നുകൂടാ൭. കമ്മ്യൂണിസത്തിണ്റ്റെ രാഷ്ട്രീയപ്രയോഗത്തിണ്റ്റെ 'ദര്‍ശനവ്യഥകളില്‍', പാര്‍ട്ടികോണ്‍ഗ്രസ്സിണ്റ്റെ മുന്നോടിയായി നടക്കുന്ന പ്രത്യയശാസ്ത്ര ചര്‍ച്ചകളില്‍ - വ്യക്തതയാണ്‌ പ്രധാനം. 
എങ്കിലും ഗവേഷണഫലങ്ങളെ ഭയപ്പെടാത്ത ഗവേഷണങ്ങ' ളിലാണ്‌ മാര്‍ക്സിസത്തിണ്റ്റെ ഭാവി. അല്‍പം നിറഭേദങ്ങളോടെ നിലനില്‍ക്കുന്ന 'മാര്‍ക്സിസങ്ങളുടെ' ബഹുസ്വരത, പാര്‍ട്ടി പരിപാടിയുടെ സുവ്യക്തതതയോട്‌ മുഖംതിരിച്ചു 

പിടിക്കേണ്ടതുണ്ടോ?'മുടങ്ങിക്കിടക്കുന്ന ഗവേഷണ പഠനകേന്ദ്രങ്ങളുടെ പുനരുജ്ജീവനം'വും പ്രത്യയശാസ്ത്ര പ്രമേയം ഒരിക്കലും അടച്ചിട്ട വാതിലാവരുതെന്ന കരുതലും സി.പി.എം. ല്‍നിന്ന്‌ പ്രതീക്ഷിക്കാവുന്നതല്ലേ?൮. കേരളത്തിലെ നവകേരള മാര്‍ച്ചിനു ലഭിച്ച ആവേശകരമായ സ്വീകരണ തുടക്കത്തില്‍ (കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌) കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി ഇങ്ങിനെപറഞ്ഞു" സി.പി.എം പാര്‍ട്ടി മെമ്പര്‍മാരുടെ മാത്രം പാര്‍ട്ടിയല്ല' ആവേശത്തിമര്‍പ്പില്‍, കമ്മിറ്റിത്തീരുമാനം അറിയിക്കുന്ന ലാഘവധ്വനിയില്ലാതെ പറഞ്ഞ ഇക്കാര്യം സ:പിണറായി വിജയന്‍ മാറ്റി പറഞ്ഞിട്ടില്ല. - ഒരു ബഹുജനപ്രസ്ഥാനത്തിണ്റ്റെ നിലപാടിണ്റ്റെ തെളിച്ചം ഇത്തരം വാക്കുകളിലുണ്ട്‌ - അതു തുടരാനാവണമെങ്കില്‍? - മുന്നണി പടയാളിത്വം (vangodism ) വര്‍ക്കറിസം, ഇക്കാര്യങ്ങളുടെ അഭിലഷണീയത - പ്രത്യയശാസ്ത്രചര്‍ച്ചയില്‍ ഇതുകൂടിപെടുമോ?  

'സ്വപ്നങ്ങള്‍ കാണുക' ലെനിന്‍ തൊഴിലാളികളോട്‌ പറഞ്ഞു. ഇന്ന്‌ സ്വാതന്ത്യ്രവും ജനാധിപത്യവുമില്ലെങ്കിലും, വംശഹത്യയുണ്ടെങ്കിലും പരിസ്ഥിനാശമുണ്ടെങ്കിലും - ഉയര്‍ന്നവേതനം മതി, 'മെച്ചപ്പെട്ട' സാമ്പത്തിക വളര്‍ച്ച മതി എന്നു കരുതുന്നവരെ, സ്വപ്നനഷ്ടം സംഭവിച്ചവരെ, ജനാധിപത്യവാദികള്‍ വീണ്ടുമുണര്‍ത്തണം. കടമെടുക്കാത്ത ചിന്തകളുടെ സ്പര്‍ശമെങ്കിലും പ്രത്യയശാസ്ത്രപ്രമേയത്തിണ്റ്റെ പിറവിക്കൊടുവില്‍ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ. ഈ കുറിപ്പുകള്‍ അവസാനിപ്പിക്കുന്നതിനുമുന്‍പ്‌, രാഷ്ട്രീയപാര്‍ട്ടികളുടെ പഠനഗവേഷണങ്ങള്‍ തപ്പിത്തടയുന്ന അല്ലെങ്കില്‍ എളുപ്പത്തില്‍ ഉത്തരം കണ്ടെത്തി എമ്പക്കമിടുന്ന രണ്ടു കാര്യങ്ങളെക്കൂടി!എ) ഗാന്ധിയുള്ളതുകൊണ്ട്‌, ഗാന്ധിസമുള്ളതുകൊണ്ട്‌ വിപ്ളവത്തിന്‌ വിജയിക്കാനായില്ല. ബി) ഗോര്‍ബച്ചേവാണ്‌ സോഷ്യലിസത്തിണ്റ്റെ ഘാതകന്‍ എല്ലാ ചര്‍ച്ചകള്‍ക്കുശേഷവും യാതൊരു സ്വയംവിമര്‍ശനവുമില്ലാത്ത, ഞങ്ങള്‍ക്കെന്തു പ്രതിസന്ധിയെന്ന്‌ ഊറ്റംകൊള്ളുന്ന ഒരു വിഫലരേഖ ചാപിള്ളയായി പിറക്കുമോ?അശുഭചിന്തയോടുള്ള എണ്റ്റെ ആഭിമുഖ്യം ഞാന്‍ ഒളിച്ചുവെക്കുന്നില്ല. ....

ടിയെന്‍ജോയി, ബ്യൂട്ടി കണ്‍സള്‍ട്ടന്റ്,കൊടുങ്ങല്ലൂർ

........................................................................... അധികവായനക്ക്‌

. ഒരു വിജയത്തിണ്റ്റെ ഉല്‍ക്കണ്ഠകള്‍-ടിയെന്‍ ജോയ്‌൨. 

അര്‍ഹിക്കുന്ന ബഹുമതികളോടെ-ടിയെന്‍ ജോയ്‌

കമ്മ്യൂണിസ്റ്റ്‌ ലയനം-ലഘുലേഖ 2011 - ടിയെന്‍ജോയ്‌ (പേജ്‌ 7-16, 4,. ഇങ്ങിനെയും കുറെ മലയാളികള്‍-ലഘുലേഖ 2011  ടിയെന്‍ ജോയ്‌ (പേജ്‌ - 84-87)൫. നിങ്ങള്‍ക്ക്‌ ഹസാരേയും പ്രണയിക്കാം-കേരളീയം ഒക്ടോബര്‍ ടിയെന്‍ ജോയ്‌ ൬. സംവാദം - കമ്മ്യൂണിസ്റ്റ്‌ -കോമ്രേഡ്‌ ഒക്ടോബര്‍ ഏകീകരണവും വിശാല ഇടതുപക്ഷ2011  / നവംബര്‍ ഐക്യവും സ:വി.എസ്‌. അച്യുതാനന്ദന്‍, സ:എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, സ:ബിനോയ്‌ വിശ്വം മുതലായവര്‍

1951  ലെ പ്രമേയം൮. ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിണ്റ്റെ-കെ. ദാമോദരന്‍ ഓര്‍മ്മക്കുറിപ്പുകള്‍ സൂര്യകാന്തി 87,നമ്മുടെ എം.എല്‍.എമാര്‍ ഒരു-സി. അച്യുത വരേണ്യവര്‍ഗ്ഗമായിത്തീര്‍ന്നുവോ
?മേനോന്‍ സൂര്യകാന്തി 1987. കേരള കമ്മ്യൂണിസത്തിണ്റ്റെ-ടിയെന്‍ ജോയ്‌ അനന്യത -(കേരളീയം പ്രസിദ്ധീകരിക്കുന്നത്‌)11  പാര്‍ട്ടിയോട്‌ - ഭാഗം 1, 2-ടിയെന്‍ ജോയ്‌ ൨൦൦൭ ഭാഗം രണ്ട്‌ (41 , 50-() അനുബന്ധം൧൨. നവസാമൂഹ്യ പ്രസ്ഥാനത്തിണ്റ്റെ-ലഘുലേഖ 2011 ശക്തിദൌര്‍ബ്ബല്യങ്ങള്‍ടിയെന്‍ ജോയ്‌ (പേജ്‌ 62 , 64

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...