Skip to main content

സംഭ്രമങ്ങളുടെ മുൾമുനകളിൽ


കെ.ഇ.എൻ

ഒന്ന്‌
       കഥയെ മലയാളഭാഷ മനസ്സിലേറ്റു വാങ്ങിയത്‌ ജീവിതത്തിന്റെ നിറപ്പൊരുളാണ്‌.
കഥകഴിഞ്ഞു എന്ന്‌ പറഞ്ഞാൽ നിസ്സംശയമായും ജീവിതം നിലച്ചുവേന്നല്ലാതെ
മറ്റൊരർത്ഥവും മലയാളത്തിലില്ല.  അത്ര മേൽ കഥ മനുഷ്യജീവിതത്തിന്റെ
ആർദ്രമായ ഭൂമിയും അനന്തമായ ആകാശവുമാണ്‌.  കാര്യങ്ങളെ പോലും കഥയാക്കുന്ന
സൊറപറച്ചിലിനെ വെറും സമയം കൊല്ലിയായല്ല മറിച്ച്‌ ഒരു ജീവിതപ്രവേശത്തിന്റെ
പുളകമായി സ്വീകരിക്കാനുള്ള സന്നദ്ധതയാണ്‌ ആഗോളവത്കരണാനന്തര കാലം
ആവശ്യപ്പെടുന്നത്‌.  കുഞ്ഞുങ്ങളും മുതിർന്നവരും തമ്മിലുള്ള സൊറയാണ്‌,
പണ്ട്‌, പണ്ട്‌ അങ്ങിനെയിങ്ങനെ തുടങ്ങി ഒരു പാട്‌ ആശ്ചര്യങ്ങളും
ആശങ്കകളും സൃഷ്ടിച്ചുകൊണ്ട്‌ പലതരം കഥകളായി നമ്മുടെ ജീവിതത്താഴ്‌വരകളിൽ
തളിർത്തത്‌ അവസാനിക്കാത്തവിധം തുടരുന്ന കഥകളെ താത്കാലികമായെങ്കിലും
തളിർത്തത്‌ അവസാനിക്കാത്തവിധം തുടരുന്ന കഥകളെ താത്കാലികമായെങ്കിലും
കടിഞ്ഞാണിടാൻ വേണ്ടി മറ്റൊരു കഥയെത്തന്നെ ആശ്രയിക്കുകയാണ്‌ മനുഷ്യ സമൂഹം
മുമ്പ്‌ ചെയ്തത്‌.
       ഒരു രാജാവിന്‌ അഞ്ഞുമക്കൾ, നാലു മക്കളുടെ പേരു ചേർത്ത്‌ കഥ കേൾക്കുന്നവർ
അഞ്ചാമത്തെ  കുട്ടിയെ പേര്‌ വിളിക്കണമെന്ന്‌ കഥപറഞ്ഞുതീരും മുമ്പേ
പരസ്പരം തീരുമാനിച്ചു കൊണ്ടാണ്‌ കഥ പറയാൻ തുടങ്ങുന്നത്‌.  ഒന്നാമൻ, ക,
രണ്ടാമൻ ഥ, മൂന്നാമൻ മ, നാലാമൻ, തി, ഇതൊക്കെ ചേർത്ത്‌ കഥകേൾക്കുന്നവർ
അഞ്ചാമത്തെ കുട്ടിക്ക്‌ പേരിട്ടാൽ അത്‌, കഥമതി എന്നാവും.  അതോടെ
കഥകേൾക്കുന്നത്‌ അവസാനിപ്പിക്കേണ്ടി വരുമെന്ന്‌ മുൻ അനുഭവങ്ങളിൽ നിന്നും
അറിഞ്ഞിരുന്നത്‌ കൊണ്ട്‌ കുട്ടികളാരും രാജാവിന്റെ അഞ്ചാമത്തെ കുട്ടിക്ക്‌
പേരു വിളിക്കുമായിരുന്നല്ലോ.  പേരില്ലാത്ത ഒരഞ്ചാം കുട്ടിയായി ഇന്നും കഥ
തുടരുകയാണ്‌.
       കുഞ്ഞുനാളിൽ തന്നെ കുട്ടികൾക്കുവേണ്ടി മാറ്റാരോ പാടുന്ന താരാട്ട്‌
പാട്ടുകളും കഥയും  തമ്മിൽ ഒരു താരതമ്യവും സാധ്യമല്ല.  താരാട്ട്‌
കുട്ടികളുടെ ചെലവിൽ മുതിർന്നവർ വാത്സല്യം  ആഘോഷിക്കുന്നതാണ്‌ എന്നാൽ, കഥ
അങ്ങനെയല്ല.  കഥ കേൾക്കുന്നതിനിടയിൽ ഉറങ്ങിപ്പോകുന്ന കുട്ടികൾപോലും
ഉണർന്നാൽ, എന്നിട്ടെന്തുണ്ടായി എന്ന്‌ അനിവാര്യമായും ചോദിക്കും!  എന്നാൽ,
ഒരു താരാട്ടിൽ ഒരു എന്നിട്ടുമില്ല.  അത്‌ തുടക്കത്തിൽ തന്നെ
തീർന്നുപോകുന്ന ഒരു താളമാണ്‌.  കഥ പക്ഷേ, പിന്നെയിലും എന്നിട്ടിലും
തട്ടിത്തടഞ്ഞാണ്‌ തിടം വെയ്ക്കുന്നത്‌.  കാര്യം കുറുകിക്കുറുകിയാണത്‌
സ്വയമൊരു കഥയായി കരുത്താർജ്ജിക്കുന്നത്‌.  അപ്പോൾ ഷഹർസാടാ നിരന്തരം
കഥയുത്പാദിപ്പിക്കുന്ന നിതാന്തമായ ജീവിത ജാഗ്രതയുടെ ഒരനശ്വരസ്മാരകമാകും.

രണ്ട്‌
       അങ്ങനെ ഷഹർസാദ സുൽത്താനെ തോൽപ്പിച്ചു.  ആയിരത്തൊന്നു രാവിൽ അവൾ പറഞ്ഞ
വിലോഭനീയമായ കഥകൾക്കിടയിൽ രാജാവിന്റെ വാൾ വീണുപോയി.  ഷഹർസാദയുടെ മിച്ചം
കിട്ടിയ ശിരസ്സ്‌ കഥയുടെ വിജയസ്രോതസ്സായി ഉയർന്നു നിന്നു.  അധികാര
സ്ഥാപനങ്ങൾക്കെതിരെ സ്വന്തം ശക്തി കഥ അങ്ങനെ തെളിയിച്ചു.  ഇതൊക്കെ
പണ്ട്‌, പണ്ട്‌.  ഇന്ന്‌ കഥ കാര്യവും കാര്യം കഥയുമായി.  പഴയ
പടക്കോട്ടകളൊക്കെയും പുരാവസ്തുക്കളായി.  ഷഹർസാദയും സുൽത്താനുമൊപ്പം പഴയ
കഥപറച്ചിൽ രീതികളും ചരിത്രസ്മരണകളിലം#​‍ു പുനർപാരായണത്തിലുമൊതുങ്ങി.

       കഥ അപ്പോഴും പുതിയ ആകാശങ്ങൾ തേടി ചിറകടിച്ചുകൊണ്ടേയിരുന്നു.
അനുഭൂതിയുടെ അപരിചിത ഭൂമിതേടി വിനിമയത്തിന്റെ വിസ്മയങ്ങൾ കൊതിച്ച്‌,
ഇല്ലാത്ത ഇരുട്ട്‌ മുറിയിലെ, ഉള്ള പൂച്ചയെ തേടി വായനാ വഴികളിലൊക്കെയും
മുള്ള്‌ വിരിച്ച്‌, പുതിയ സുൽത്താന്മാരുടെ തലകൾക്കുള്ളിൽ സ്ഫോടനങ്ങൾ
സൃഷ്ടിച്ച്‌, ഇനി കഥാലോകത്തൊരു ഷഹർസാദയില്ലെന്നറിയിച്ചുകൊണ്ട്‌ പുതിയകഥ,
പഴയ ഭാവുകത്വത്തിന്റെ ഗർഭഗൃഹങ്ങളിൽ കിടന്ന്‌, പിറവിക്ക്‌ വേണ്ടി പിടഞ്ഞു
സീറോ+സീറോ= ബിഗ്ബാങ്ങ്‌ എന്ന യുവ കഥാകൃത്ത്‌ രാകേഷ്ണാഥ്‌ കെ.ആറിന്റെ
കഥാസമാഹാരത്തിൽ നിറയുന്നത്‌, ആദിമദ്ധ്യാന്ത പൊരുത്തമുള്ള കഥയുടെ
നിർവൃതിയല്ല, പുതിയ  രീതിക്കുള്ള തീവ്രപൊറുതി കേടുകളാണ്‌.  സാമ്പ്രദായിക
വിനിമയരീതികളെ സാഹസികമായി മറിച്ചിടാനുള്ള സൗന്ദര്യപരീക്ഷണങ്ങൾ, കുറ്റി
പൊരിക്കാനുള്ള ഒരു കാളക്കിടാവിന്റെ വീറോടെ രാകേഷ്ണാഥിന്റെ
അസ്വസ്ഥകഥാലോകങ്ങളിൽ നിന്നും കുതറുകയാണ്‌.  സംഭ്രമങ്ങളുടെ മുൽമുനകളിൽ
നിന്നാണ്‌, രാകേഷ്ണാഥിന്റെ കഥകൾ കഥയുടെ പൂർവ്വമാതൃകകൾക്കപ്പുറം കടക്കാൻ
പിടയുന്നത്‌.  ആ അർത്ഥത്തിൽ അത്‌ വഴിതെറ്റി നടത്തത്തിന്റെ
സ്വർഗ്ഗകാഹളമാണ്‌.  സുദൃഢമായ കാഴ്ചപ്പാടുകൾക്ക്‌ പകരം ശിഥില
കാഴ്ചകൾകൊണ്ട്‌ സമാന്തരകാഴ്ചപ്പാട്‌, അല്ലെങ്കിൽ ഒരു കാഴ്ചപ്പാട്‌
സൃഷ്ടിക്കാനാണ്‌ രാകേഷ്‌ നാഥ്‌ ശ്രമിക്കുന്നത്‌.  കഥപറച്ചിലിന്റെ
ഉപരിപ്ലവതകളെ മറിച്ചിടുക വഴി ഒരു രണ്ട്‌ ചുവട്‌ മുന്നിലും, ഉജ്വലമായ ഒരു
ജീവിതവീക്ഷണവുമായി അതിനെ ഐക്യപ്പെടുത്താനാകായ്കകൊണ്ട്‌ ഒരു ചുവട്‌
പിന്നിലുമായി.  ഇപ്പോൾ സ്വയം പിളർന്നാണ്‌ രാകേഷ്ണാഥ്‌ എന്ന
ശ്രദ്ധേയർഹിക്കുന്ന യുവകഥാകൃത്തിന്റെ കഥാലോകം ഒരു വായനാ വെല്ലുവിളിയായി
നിവർന്നുനിൽക്കുന്നത്‌.  സർഗധനനായ ഈ യുവകഥാകൃത്തിന്‌ സ്വന്തം രചനകളുടെ
തുടർച്ചയിൽ വെച്ച്‌ ഈയൊരു വൈരുധ്യത്തെ മുറിച്ചു കടന്ന്‌ മുന്നോട്ട്‌
പോകാൻ കഴിയും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…