Skip to main content

മീനിന്‌ ദാഹമില്ല


സാനന്ദരാജ്‌

       ഒരു സേൻകഥ പറഞ്ഞുകൊണ്ട്‌ ആരംഭിക്കാം:
ഒരിക്കൽ സമുദ്രത്തിലെ ഒരു കുഞ്ഞുമീൻ അമ്മ മീനിനോടു ചോദിച്ചു "എന്താണമ്മേ
ഈ സമുദ്രം? അമ്മമീൻ പറഞ്ഞു "കുഞ്ഞേ! നീ ജീവിക്കുന്നതും ചലിക്കുന്നതും
സമുദ്രത്തിലാണ്‌. നീ സമുദ്രത്താൽ നിർമ്മിതമാണ്‌. സമുദ്രമില്ലെങ്കിൽ നീ
ഇല്ല. സമുദ്രം നിന്റെ ഉള്ളിലുണ്ട്‌. പുറമേയുമുണ്ട്‌. നിന്റെ അന്ത്യവും
സമുദ്രത്തിൽത്തന്നെ! കുഞ്ഞുമത്സ്യത്തിന്‌ ഒന്നും മനസ്സിലായില്ല. "എങ്കിൽ
ഞാൻ ഒന്നു പറയാം; സമുദ്രം  മനസ്സിലാവണമെങ്കിൽ സമുദ്രത്തിനു പുറത്തു
കടക്കണം..." "സമുദ്രത്തിനു പുറത്തുകടന്നാൽ ഞാൻ മരിച്ചുപോവില്ലേ?
"കുഞ്ഞുമീൻ ചോദിച്ചു."എങ്കിൽ സമുദ്രം എന്തെന്ന്‌ അറിയാനുള്ള നിന്റെ ആശ
ഉപേക്ഷിക്കൂ!" കുഞ്ഞുമീനിനോടൊപ്പം കടലിന്റെ അടിയോളം സഞ്ചരിച്ചശേഷം,
ജീവനോടെ പുറത്തുവന്ന്‌ വായനക്കാർക്ക്‌ നൽകുന്ന, അത്യുദാത്തവും
അനന്യലബ്ധവുമായ ഒരു റിപ്പോർട്ടാണ്‌ ഹരികുമാറിന്റെ മത്സ്യം- ജീവിതം എന്ന
ആവിഷ്കാരം!'

സേൻഗുരുക്കന്മാർ 'എന്താണു സെൻ?' എന്ന ചോദ്യത്തിന്‌ സ്വന്തം നിലയിൽ ഉത്തരം
പറയാൻ നിർബ്ബന്ധിതരാണ്‌. അല്ലാതെ ബുദ്ധവചനങ്ങൾ കാണാതെ പഠിച്ചു
ചൊല്ലിയതുകൊണ്ട്‌ കാര്യമില്ല. ബുദ്ധനാണല്ലോ ചരിത്രത്തിലെ ആദ്യത്തെ
സേൻഗുരു.'എന്താണ്‌ സെൻ?' എന്ന ചോദ്യത്തിന്‌ സെൻ സാഹിത്യത്തിൽ എണ്ണമറ്റ
ഉത്തരങ്ങൾ ലഭ്യമാണ്‌. അവയിൽ, ഏറ്റവും ഇഷ്ടപ്പെട്ടതു പറഞ്ഞാൽ ഗുരുവാകാൻ
പറ്റില്ല. സ്വന്തമായി നിർവ്വചിക്കുക തന്നെ വേണം.
പൊതുവേ പറഞ്ഞാൽ, സേൻഗുരുക്കന്മാർ ശരീരമുപേക്ഷിക്കാൻ
തീരുമാനിച്ചുകഴിഞ്ഞാൽ, ഉത്തമശിഷ്യനോട്‌ 'സെൻ' നിർവ്വചിക്കാൻ
ആവശ്യപ്പെടും. ആദ്യദിവസം, ശിഷ്യൻ ഗുരുവിന്റെ മുന്നിലെത്തി പറഞ്ഞു:
"കഴിഞ്ഞ 20കൊല്ലം ഞാൻ സെൻ പഠിച്ചു. പക്ഷേ, 'സെൻ' സ്വന്തമായി
നിർവ്വചിക്കാനുള്ള കഴിവോ അറിവോ എനിക്കില്ല! അല്ല, നിനക്കുപറ്റും ! ഗുരു
പറഞ്ഞു. രണ്ടാം ദിവസം ശിഷ്യൻ പറഞ്ഞു: എനിക്കു ഗുരു ആവണ്ട, മരിച്ചാൽ മതി!
അല്ല നിനക്കു പറ്റും! ഗുരുപറഞ്ഞു. മൂന്നാംദിവസം ശിഷ്യൻ കടന്നുവന്നപ്പോൾ
ഗുരു തന്റെ ഇരിപ്പിടത്തിൽ നിന്നും എണീറ്റുനിന്നു, എന്നാണു കഥ!ശിഷ്യന്‌
ശരിയുത്തരം കിട്ടി, എന്നു ഗുരുവിനു ബോധ്യമായി. എങ്കിലും അതുപറയുക തന്നെ
വേണം. ശിഷ്യൻ പറഞ്ഞു 'നൗനസ്‌!' ഉത്തരം അംഗീകരിച്ചുകൊണ്ടു ഗുരു, ശിഷ്യനെ
തന്റെ പീഠത്തിലേക്ക്‌ ആനയിച്ചു. ശിഷ്യൻ ഗുരുവായി!
'നൗനസ്‌' എന്നൊരു പദം ഒരു നിഘണ്ടുവിലുമില്ല. അത്‌ ശിഷ്യൻ സ്വയം
സൃഷ്ടിച്ചതാണ്‌. അതാണു സെൻ!
'ദി പവർ ഓഫ്‌ നൗ!' എന്ന കൃതിയുടെ കർത്താവായ എക്കാർട്ടുതോലെ പറയുന്നു:"ഈ
സത്യം ഞാൻ സ്വയം" കണ്ടെത്തിയതാണ്‌. ഒരു ഗുരുവിന്റേയും അനുഗ്രഹമില്ലാതെ!
ആകെ അസ്വസ്ഥമായിരുന്നു തോലെയുടെ ജീവിതം. നോക്കിയാൽ കാണാവുന്നത്ര
അടുത്താണുവീടെങ്കിലും അദ്ദേഹം പാർക്കിലാണുറങ്ങിയിരുന്നത്‌.

പിച്ചക്കാരോടും വീടില്ലാത്തവരോടുമൊപ്പം. ഒരുറക്ക മദ്ധ്യേ, അദ്ദേഹം
ചാടിയെണീറ്റു. നേരെ വീട്ടിലേയ്ക്കു നടന്നു. ബാക്കിയുറക്കം വീട്ടിൽ
തന്നെയാക്കി! തോലെ പറയുന്നു: എനിക്കുണ്ടായ ആനന്ദത്തിന്‌ അതിരില്ല.
പിന്നീടാണ്‌ സെൻ ബുദ്ധമതത്തിലെ ചില പുസ്തകങ്ങൾ വായിച്ചതു. എന്റെ
കണ്ടെത്തൽ സത്യം തന്നെ എന്നു ഉറപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു അത്‌.
'കോഴ്സ്‌ ഇൻ മിറക്കിൾസ്‌' എന്ന ഗ്രന്ഥവും വായിക്കാനിടയായി. നൗ അഥവാ
ഇപ്പോൾ മാത്രമാണു സത്യം എന്ന്‌ എനിക്കു സംശയലേശമന്യേ അനുഭവവേദ്യമായി"
'കോഴ്സ്‌ ഇൻ മിറക്കിൾ'സിൽ ഈ നിമിഷത്തെ 'ഹോളി ഇൻസ്റ്റന്റ്‌' എന്നാണു
വിശേഷിപ്പിക്കുന്നത്‌. 'സത്യ'ത്തിന്‌ ഒരു നിമിഷത്തെ ആയുസ്സേയുള്ളൂ.
അതാണ്‌, 'കോഴ്സ്‌ ഇൻ മിറക്കിൾസ്‌' പഠിപ്പിക്കുന്നത്‌. സമയരാശിയിൽ 'ഈ
നിമിഷം' മാത്രം സത്യം എന്നു ബോദ്ധ്യംവരണമെങ്കിൽ വേറെ ചില സത്യങ്ങൾകൂടി
അറിഞ്ഞിരിക്കണം:
ഒന്ന്‌ : മനുഷ്യരാശിയിൽ 'ഞാൻ! 'മാത്രം സത്യം!
രണ്ട്‌: സ്ഥലരാശിയിൽ 'ഇവിടം മാത്രം സത്യം!
മൂന്ന്‌: 'കർമ്മരാശി'യിൽ 'ഇത്‌!' മാത്രം സത്യം!
അങ്ങനെ, നാലഞ്ചുസത്യങ്ങളുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല ഒരിക്കലുമില്ല.
ഒറ്റസത്യമേയുള്ളു:
"ഞാൻ!"
ഈ സത്യമറിഞ്ഞുകഴിഞ്ഞാൽപ്പിന്നെ, ഒരു കർമ്മവും ചെയ്യേണ്ടതായിട്ടില്ല.
വെറുതെ ചുമ്മായിരുന്നാൽ മതി! ഭക്തനായ തമിഴ്‌ കവി പാടുന്നു: 'ദൈവമേ! നീ
ചുമ്മായിരിക്കാതെ, എനിക്കു ചുമ്മായിരിക്കാനുള്ള വഴി പറഞ്ഞുതരൂ!'
'സെൻ' എന്നാൽ ചുമ്മാതിരിക്കലാണ്‌! ഒരു സെൻ കവിത ഇപ്രകാരമാണ്‌.
..........
....
ഈ വരികൾ ചൊല്ലിക്കേട്ട ശിഷ്യൻ ഒരുവരിക്കൂട്ടിച്ചേർത്തു.
................... 'താവോയുടെ പുസ്തകം', വാസ്തവത്തിൽ,
ചുമ്മായിരിക്കാനുള്ള മാർഗ്ഗമാണ്‌ പറഞ്ഞുതരുന്നത്‌. ചുമ്മായിരിക്കലിനു
ചൈനീസ്‌ ഭാഷയിൽ ' വൂ-വി' എന്നാണ്‌ പറയുക. താവോയുടെ പുസ്തകത്തിൽ ഒറ്റ
കഥാപാത്രമേയുള്ളു. 'ഉയർന്ന മനുഷ്യൻ'. സത്യമറിഞ്ഞവനാണ്‌ ഉയർന്ന മനുഷ്യൻ.
കർമ്മരാഹിത്യമാണ്‌ ഉയർന്ന മനുഷ്യന്റെ മുദ്ര!
താവോയിസത്തിലെ യിൻ-യാൻ ധ്രുവത്വം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെങ്കിലും
അസാധ്യമൊന്നുമല്ല. സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം വൈരുദ്ധ്യാത്മകമാണ്‌.
മനസ്സുകൊണ്ട്‌ സൃഷ്ടിക്കും മുമ്പുള്ള പ്രപഞ്ചത്തിലേക്കു പോകാൻ കഴിയണം.
അതാണ്‌ താവോ! 'താവോ' എന്ന പദത്തിനു 'വഴി' എന്നേ അർത്ഥമുള്ളൂ. ഈ വഴിയിലൂടെ
സഞ്ചാരം അസാധ്യമാണ്‌. അനാവശ്യവുമാണ്‌. എന്തെന്നാൽ, മനുഷ്യൻ
ചുമ്മായിരിക്കുക മാത്രമേ വേണ്ടൂ, വഴി തന്നെ സഞ്ചരിച്ചുകൊള്ളും!
ഒഴുക്കിനൊത്ത്‌ ഒഴുകുക, എന്നൊക്കെ പറയാറില്ലേ, അതുതന്നെ
ഏതൊഴുക്കിനൊത്തൊഴുകേണ്ടത്‌. തീർച്ചയായും അത്‌ സമൂഹത്തിന്റെ
ഒഴുക്കിനോടൊത്തല്ല; പിന്നെ? പ്രപഞ്ചത്തിന്റെ ഒഴുക്കിനോടൊത്ത്‌! അതാണ്‌
ശരിയുത്തരം.

ആർക്കും ഭൂതകാലത്തിൽ ജീവിക്കാൻ സാധ്യമല്ല; ഭാവി ജീവിതവും അത്രതന്നെ
അസാധ്യമാണ്‌. എന്താണ്‌ കാരണം? ഭൂതകാലത്തിൽ ശ്വാസോച്ഛ്വാസം അസാധ്യമാണ്‌.
ഭാവിയിലും അത്‌ അസാധ്യമാണ്‌. ഇപ്പോൾ, ഈ നിമിഷം മാത്രമേ ശ്വസിക്കുക
സാധ്യമാകൂ! ശ്വാസമാണല്ലോ ജീവന്റെ അടയാളം. ജീവന്റെ എന്നുപറഞ്ഞാൽ
ജീവിതത്തിന്റെ എന്നാണർത്ഥം. മറിച്ചുപറഞ്ഞാൽ ഒരു 'ജീവൻ' ഈ
ഭൂമിയിലെന്തൊക്കെ ചെയ്യുന്നുവോ അവയുടെ ആകെത്തുകയാണ്‌ ആ ജീവന്റെ ജീവിതം.
ഇവിടെ ദുർഗ്രഹതയ്ക്കു വകുപ്പില്ല. പകൽപോലെ വ്യക്തവും സത്യവുമാണത്‌!
അതുകൊണ്ട്‌ ബോധപൂർവ്വം ശ്വസിക്കുക. അതുമാത്രമേ വേണ്ടൂ! 'ഞാൻ
ശ്വസിക്കുന്നു!' എന്നു പറഞ്ഞാൽ 'ഞാൻ ജീവിച്ചിരിക്കുന്നു!'  എന്നാണർത്ഥം
'ഞാൻ ജീവിച്ചിരിക്കുന്നു' എന്ന വസ്തുത ആരാണ്‌ സർട്ടിഫൈ ചെയ്യേണ്ടത്‌. ഞാൻ
തന്നെ! ഞാൻ ജീവിച്ചിരിക്കുകയും, അതു എനിക്കു തന്നെ സർട്ടിഫൈ ചെയ്യാൻ
കഴിയുകയും ചെയ്യുമെങ്കിൽ, അതിൽപരം ആനന്ദം എന്താണുള്ളത്‌? എന്റെ അസ്തിത്വം
എന്നിൽത്തന്നെ നിക്ഷ്പിത്തമാണ്‌. മറ്റാരെങ്കിലിലുമോ മറ്റെന്തെങ്കിലിലുമോ
അല്ല! ഈ തിരിച്ചറിവാണു ആത്യന്തികമായ അദ്വൈതാനുഭവം. അത്‌
ആനന്ദാനുഭവമല്ലാതെ മറ്റൊന്നുമല്ല. ഈ ആനന്ദം ചരിത്രപരമോ ഭൂമിശാസ്ത്രപരമോ
ആയ ഉപാധികളാൽ ഹനിക്കപ്പെടുന്നില്ല. അതു സ്ഥലാതീതവും കാലാതീതവുമാണെന്നു
മറവിയുടെ നിർമ്മാണം
എം.കെ.ഹരികുമാർ
എസ്.പി.സി.എസ്. വില rs  85
സാരം.
ഭാവുകത്വം ഇനിയില്ല, മറവിയുടെ നിർമ്മാണം, പ്രയോജനം എന്ന തത്വം, അനുനിമിഷം
മാറുന്ന വഴികൾ, സ്വയം വിമോചിപ്പിക്കുന്ന ഒഴുക്ക്‌ - നവദ്വൈതം എന്നീ ഇതര
രചനകളും പുനഃപുനഃവായനയ്ക്ക്‌ യോഗ്യവും ദീർഘപഠനത്തിനും ധ്യാനമനനങ്ങൾക്കും
സാധ്യത നിലനിർത്തുന്നവയുമാണ്‌. അതിനിവിടെ മുതിരുന്നില്ല. പകരം ഒരു സെൻ
കഥകൂടി പറഞ്ഞുകൊണ്ട്‌ വഴിയിൽ നിന്ന്‌ മാറിനിൽക്കാം.
കഥയുടെ പേര്‌ 'വയലറ്റ്‌ നിലം' എന്നാണ്‌.
നിനഗാവാ കവിയും സെൻ വിദ്യാർത്ഥിയുമായിരുന്നു. ഒരിക്കൽ അയാൾ സെൻ ഗുരുവായ
ഇക്യുവിനെ കണ്ടുമുട്ടി.
'ഡയറ്റോഗുജി' എന്ന ആശ്രമത്തിലാണ്‌ ഗുരു താമസിച്ചിരുന്നത്‌.
'വയലറ്റ്‌ നിലം' എന്നാണാപദത്തിനർത്ഥം.
ആഗതനെ കണ്ടു ഇക്യു ചോദിച്ചു:
'നിങ്ങളാരാ?'
'ഒരു സെൻ വിദ്യാർത്ഥി!'
'എവിടെനിന്നും വരുന്നു?'
'അങ്ങയുടെ നാട്ടിൽ നിന്നു തന്നെ!'
'ഈയിടെ, അവിടെയെന്തൊക്കെയുണ്ട്‌ വിശേഷം?'
'കാക്കകൾ കരയുന്നു; പ്രാവുകുറുകുന്നു!'
'ഇപ്പോൾ നിങ്ങൾ എവിടെ നിൽക്കുന്നു?'
'വയലറ്റ്‌ നിലത്തിൽ!'
'അതെങ്ങനെ?'
'സൂര്യകാന്തി, ക്രിസാന്തമസ്‌, മോണിംഗ്‌ ഗ്ലോറി, മിസ്ക്കാന്തസ്‌...!'
'ഇവ പൊയ്ക്കഴിഞ്ഞാലോ?'
'ഹേമന്തനിലത്തിലെത്തും!'
'അവിടെയെന്തുണ്ട്‌?'
" പുഴ ഒഴുകുന്നു, കാറ്റുവീശുന്നു..."
ശിഷ്യന്റെ സെൻ സഹജമായ മറുപടി കേട്ട്‌ ഗുരു അത്യന്തം വികാര വിവശനായി. ഗുരു
പറഞ്ഞു: 'മകനേ! നീ എത്തേണ്ടിടത്ത്‌ എത്തി!'
ഹരികുമാറും എത്തേണ്ടിടത്ത്‌ എത്തിയിരിക്കുന്നു!!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…