Skip to main content

എഴുത്തുകാരന്റെ ഡയറിസി.പി.രാജശേഖരൻ


 "ഒരു ജാമ്യം! പ്ലീസ്‌..."

" ഒന്നു രണ്ട്‌ കൊലപാതകങ്ങളും കുറെ മോഷണങ്ങളും കൂടി നടത്തേണ്ടതുണ്ട്‌. ഈ
മാസത്തെ ക്വാട്ട തികയ്ക്കണമെങ്കിൽ അത്രയെങ്കിലും ചെയ്യേണ്ടേ സാർ" ഇന്ന്‌
ഏതൊരു കൊലപാതകിയ്ക്കും നാട്ടിലെ ഒരു വക്കീലിനെകണ്ട്‌ പതിനായിരം രൂപയും
കൊടുത്താൽ മേൽപ്പറഞ്ഞ ഒറ്റവാചകം ഉള്ളിൽ വച്ച്‌, ജാമ്യം നേടാനാകും. പത്രം
വായിച്ച്‌ നാമിപ്പോൾ ഞെട്ടാറില്ലെങ്കിലും മൂക്കത്ത്‌ വിരൽവയ്ക്കാതെ തന്നെ
ഒന്ന്‌ ചിന്തിച്ചുപോകുന്നുണ്ട്‌, എന്നത്‌ സത്യം. പിടിയ്ക്കപ്പെടുന്ന ഓരോ
കള്ളനേയും കൊലപാതകിയേയും പിടിച്ചുപറിക്കാരനേയും
പോക്കറ്റടിക്കാരനേയുമെല്ലാം പത്രങ്ങൾ ജനത്തിന്‌
പരിചയപ്പെടുത്തുന്നതിങ്ങനെയാണ്‌
. "ടിയാണ്‌ എതിരെ കേരളത്തിലെ പല
സ്റ്റേഷനുകളിലായി ഇരുപതോളം മോഷണക്കേയ്സുകളും നാലുകൊലപാതകങ്ങളും ഒട്ടേറെ
പിടിച്ചുപറി കേയ്സുകളും നിലവിലുണ്ട്‌. ഒരു ക്വട്ടേഷൻ കൊലപാതകത്തിൽ
ജയിലിലായി ജാമ്യം നേടി ഇന്നലെയാണ്‌ കക്ഷി പുറത്തിറങ്ങിയത്‌." എന്നു കൂടി
വാർത്തയിലുണ്ടാകും. 
പിടിച്ചു പറിയ്ക്കുക; അകത്താക്കുക, ജാമ്യം നേടി
വീണ്ടും അത്‌ തന്നെ തുടരുക. മോഷണവും കൊലപാതകവും തെളിവുകൾ നശിപ്പിയ്ക്കലും
ഒറ്റയടിയ്ക്ക്‌ ചെയ്യാവുന്നകുറ്റ കൃത്യങ്ങളായതിനാൽ ഒറ്റകേയ്സിൽ
അകത്താവുകയും ഒറ്റ ജാമ്യത്തിൽ പുറത്താവുകയും ചെയ്യാം. പുറത്തായാൽ ഉടൻ
തന്നെ അടുത്ത കൊലപാതകം ആസൂത്രണം ചെയ്യുകയുമാകാം.

       കഴിഞ്ഞ മാസം നാമെല്ലാം ഒരുമിച്ച്‌ മൂക്കത്ത്‌ വിരൽവച്ചതു സൗമ്യയെകൊന്ന
വേലുച്ചാമിയുടെ പടം പത്രത്തിൽ കണ്ടപ്പോഴാണ്‌. അവന്‌ അവിടെ
പരമസുഖമായിരുന്നു എന്ന്‌ നമുക്കെല്ലാം ഉറപ്പായി. ഒരു എലുമ്പൻ
ചെക്കനായാണ്‌ ആദ്യം അവനെ നാം പത്രത്തിൽ കാണുന്നത്‌. ഏതാണ്ട്‌ ഒരു
കൊല്ലക്കാലത്തെ ജയിലിലെ സുഖവാസത്തിന്‌ ശേഷം വേലുച്ചാമി തടിച്ച്‌
കൊഴുത്ത്‌ നല്ല സുമുഖനായി വീണ്ടും കോടതിയിൽ അവതരിച്ചതു നാം കണ്ടു.
വിധികേട്ട്‌ വേലുച്ചാമി പുച്ഛിച്ചു ചിരിച്ചു എന്നു നാം വായിച്ചറിഞ്ഞു.

വേലുച്ചാമി എങ്ങിനെ പുച്ഛിയ്ക്കാതിരിയ്ക്കും. കോടതി ഞങ്ങൾക്ക്‌
പുല്ലാണേയെന്നും ജഡ്ജിമാരെല്ലാം ശുംഭന്മാരാണെന്നും കൊഞ്ഞാണന്മാരാണെന്നും
ഒക്കെപറയുന്നവരാണ്‌ നമ്മുടെ മന്ത്രിമാരായും നേതാക്കളായും ഈ കൊച്ചുകേരളം
ഭരിയ്ക്കുന്നത്‌. മാത്രമോ ഹൈക്കോടതി ശിക്ഷിച്ചാലും സുപ്രീംകോടതി
രക്ഷിയ്ക്കും എന്നുവരെ നമുക്ക്‌ വിശ്വാസമായിരിയ്ക്കുന്നു. സർക്കാർ
ഖജനാവിലെ പണം ലക്ഷക്കണക്കിന്‌ വക്കീലന്മാർക്ക്‌ മറിച്ചാൽ, പിന്നെ ഭരണം
കയ്യിൽ കിട്ടുമ്പോൾ ദുഷ്ടന്മാരായ ചില വക്കീലന്മാരെ പ്രോസിക്യൂട്ടർമാരായി
നിയമിയ്ക്കുക കൂടി ചെയ്താൽ, ശരിയ്ക്കും പ്രോസിക്യൂട്ട്‌ ചെയ്യേണ്ടവനെ
രക്ഷിച്ചെടുക്കാനും, രക്ഷിയ്ക്കേണ്ടവനെ പ്രോസിക്യൂട്ട്‌ ചെയ്യാനും
പറ്റുമെന്ന്‌ വേലുച്ചാമിയെ വക്കീൽമാരാരോ പഠിപ്പിച്ചെടുത്തിട്ടുണ്ട്‌.

അതാണ്‌ വേലുച്ചാമി കോടതിയെ നോക്കി പുച്ഛിച്ച്‌ ചിരിച്ചതു.
       അല്ലേയ്‌, വിവരമില്ലാത്ത, കോടതിയും നിയമവും നിശ്ചയമില്ലാത്ത,
എന്നെപ്പോലത്തെ സാധാരണ, കഴുതബുദ്ധിക്കാരായ ജനത്തിന്‌  ഒരു സംശയമുണ്ട്‌.
ഒരു തെറ്റിന്‌ ശിക്ഷിച്ച്‌ ജാമ്യം കിട്ടയയാൾ വീണ്ടും വീണ്ടും അതേ തെറ്റ്‌
ചെയ്യുമ്പോൾ പിന്നെയും അയാളെ ജാമ്യത്തിൽ വിടുന്നത്‌ ഏത്‌
സാമാന്യനീതിയ്ക്ക്‌ വേണ്ടിയാണ്‌ എന്ന്‌ ഈയുള്ളോന്‌ മനസ്സിലാകുന്നില്ല.
ഓരോ കേയ്സിലും ജാമ്യം നൽകുമ്പോൾ അയാളുടെ മുൻകാലചരിത്രവും, ജീവിതരീതിയും
ആവർത്തിച്ച്‌ ചെയ്യുന്ന കുറ്റകൃത്യങ്ങളും കണക്കിലെടുക്കരുത്‌ എന്ന്‌ ഏത്‌
നിയമമാണ്‌ പറയുന്നത്‌ എന്നും എനിയ്ക്കറിയില്ല.

       ഇവിടെ പിടിച്ചുപറിയും, മാലപൊട്ടിയ്ക്കലും മോഷണവും ദിവസേന അനവധി
നടന്നുകൊണ്ടിരിയ്ക്കുന്നു. ഒരു കലാപരിപാടി പോലെ തട്ടിക്കൊണ്ടുപോകളും
കൊലപാതകവും ഗ്രാമങ്ങളിലേയ്ക്കുപോലും വ്യാപിച്ചുകൊണ്ടിരിയ്ക്കുന്നു.
ഇതിനോക്കെ അടിസ്ഥാന കാരണം കുറ്റവാളി അർഹമായവിധം ശിക്ഷിയ്ക്കപ്പെടുന്നില്ല
എന്നതു തന്നെയാണ്‌. പാലക്കാട്‌ 'ഷീല' എന്ന ഒരുവീട്ടമ്മയെ വീട്ടിൽ കയറി
ആക്രമിച്ച്‌ അരും കൊല നടത്തിയവരെ പോലീസ്‌ ഉടൻ പിടികൂടി. അതിൽ
പ്രധാനകുറ്റവാളി ചോദ്യം ചെയ്യലിനിടയിൽ മരണപ്പെടുകയും ചെയ്തു.

ഷീലയെക്കൊന്നതിനേക്കാൾ പാതകം സമ്പത്തിനെ കൊന്നതാണ്‌ എന്ന രീതിയിലാണ്‌
ഇപ്പോൾ കോടതി വ്യവഹാരവും മാധ്യമവാർത്തകളും നാം അറിയുന്നത്‌. പോലീസ്‌
സ്റ്റേഷനിൽ മർദ്ദനമേറ്റ്‌ ഒരാൾ മരിച്ചാൽ ഇത്രവലിയ പൊല്ലാപ്പുണ്ടാകേണ്ട
കാര്യമില്ല. ഒരു പാർട്ടിക്കാരന്‌ മറ്റൊരു പാർട്ടിക്കാരനെ കൊല്ലാനും
കൊലയാളിയെ ഏത്‌ വിധേനയും രക്ഷിച്ച്‌ സ്വീകരിയ്ക്കാനും അവകാശമുള്ള ഈ
നാട്ടിൽ, പോലീസിന്റെ അടികൊണ്ട്‌, ഒരു ദുഷ്ടൻ ചത്താൽ, അത്‌ വലിയ
ഒരപരാധമൊന്നുമല്ല, "അപരാധി രക്ഷപ്പെടരുതെന്നും നിരപരാധി
ശിക്ഷിയ്ക്കപ്പെടരുതെന്നും" പറയുന്ന കോടതി നിയമത്തിന്റെ അന്തരാർത്ഥം,
അപരാധികൾ ശിക്ഷിയ്ക്കപ്പെടണമെന്ന്‌ തന്നെയാണ്‌.  'കുറ്റവും ശിക്ഷയും'
ഗൗരവമായെടുക്കുന്ന ചില രാജ്യങ്ങൾ ഇന്നും ലോകത്തുണ്ട്‌. അവിടെ
കുറ്റകൃത്യങ്ങൾ കുറവും ജനസാമാന്യത്തിന്‌ സമാധാനജീവിതം കൂടുതലുമാണ്‌.

എന്തിന്‌, നമ്മുടെ പഴയ രാജാക്കന്മാർ മോഷ്ടാക്കളേയും കുറ്റവാളികളേയും
പൊതുജനസമക്ഷത്തിൽ വിചാരണ ചെയ്യുകയും ശിക്ഷിയ്ക്കുകയും ചെയ്തിട്ടുണ്ട്‌.
ഇന്നത്തെ ഭരണാധികാരികളേക്കാൾ കൂടുതൽ നിയമവും നീതിയും മാനുഷികതയും
ഉള്ളവരായിരുന്നു അവർ. കുറ്റം ചെയ്യുന്നവർ ന്യൂനപക്ഷവും അതിന്‌
വിധേയരാകുന്നവർ ഭൂരിപക്ഷവും ആയതിനാൽ കുറ്റവാളികളെ കണ്ടെത്തി
ശിക്ഷിയ്ക്കുക എളുപ്പമാണ്‌. പക്ഷേ, ഇന്നിതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല.
       കോടതി ജാമ്യവ്യവസ്ഥ മാറണം. ആരെങ്കിലും രണ്ടാൾ ജാമ്യം നിൽക്കുക എന്നതിന്‌
പകരം രാജ്യത്തോടും സമൂഹത്തോടും കുടുംബത്തോടും കടപ്പാടുള്ള രണ്ടാൾ ജാമ്യം
നിൽക്കണം എന്നാകണം, പഴയ അയ്യായിരം രൂപയും പതിനായിരം രൂപയ്ക്കും ഇന്ന്‌
ഒരുവിഷമവുമില്ല. കുറ്റവാളിയ്ക്ക്‌ ജാമ്യം കിട്ടാൻ മിനിമം 25
(ഇരുപത്തിയഞ്ച്‌) ലക്ഷം കെട്ടിവയ്ക്കണം എന്ന്‌ നിയമം വരണം.

കുറ്റകൃത്യങ്ങളുടെ ഗൗരവവും ആവർത്തന സ്വഭാവവും കണക്കിലെടുത്ത്‌
അതിവേഗകോടതികൾ രൂപംകൊണ്ട്‌, കഠിനമായ ശിക്ഷാരീതികൾ നടപ്പിലാക്കണം.

കുറ്റവാളിയ്ക്ക്‌ ശുപാർശ ചെയ്യുന്നതും ഒത്താശചെയ്യുന്നതുമെല്ലാം
കുറ്റകരമാണെന്ന്‌ നിയമത്തിലുണ്ടായാൽ പോരാ; അത്‌ നടപ്പിലാക്കണം. അനാവശ്യ
ജാമ്യാപേക്ഷകളും ഇടപെടലുകളും ഗൗരവമായി കാണണം. അപ്പോൾ ചില വക്കീലന്മാരും
കുടുങ്ങും! പോലീസ്‌ സ്റ്റേഷനിൽ നിന്ന്‌ പിടിച്ചിറക്കിക്കൊണ്ട്‌ പോകാൻ
വരുന്നവരെ ആദ്യം അകത്താക്കണം. ഇന്നത്തെ നില തുടർന്നാൽ പത്തുവർഷത്തിനകം
കേരളത്തിലെ സമാധാന ജീവിതം പൂർണ്ണമായും തകരും. കള്ളന്റെ കയ്യിലെ
താക്കോലാകരുത്‌ ഈ ജാമ്യവ്യവസ്ഥ!! പോലീസിനേയും കോടതിയേയും ഭയപ്പെടുത്തും
വിധം ഭരണം താറുമാറാകുന്നത്‌ തിരിച്ചറിയാൻ, ഇനിയും വൈകിക്കൂടാ...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…