Skip to main content

നിലത്തെഴുത്ത്പ്രേമന്‍ ഇല്ലത്ത്
പെരിയാര്‍ വസന്തം

ഞങ്ങള്‍ ഉഷ്ണമേഘല നിവാസികള്‍ (പ്രവാസി എന്ന് ക്ലീഷേ ),ഇപ്പോള്‍ മുല്ലപ്പൂ മണമുള്ള

അറബി കഥകളുടെ പ്രഭാ വലയത്തിലാണ്. അതിര്തികള്ക് അപ്പുറത്ത് നിന്ന്  വീശുന്ന

കാറ്റിനു മുല്ലപ്പൂവിന്റെ ഉന്മാദ ഗന്ധം. അവിടെ നഗരങ്ങളില്‍ ,തെരുവുകളില്‍ എല്ലാം

മുല്ലകള്‍ നൃത്തം ചെയ്യുന്നു. നാണം കുണുങ്ങിയായ അതിന്റെ അമ്മചെടികളില്‍ നിന്നും

വിടുതല്‍ നേടിയിരിക്കുന്നു. അതിന്റെ ദലങ്ങല്ക് കൊട്ടാരങ്ങളെ  പ്രകമ്പനം
കൊള്ളിക്കാന്‍

കഴിയുമെന്ന് ലോകത്തിനു നേരറിവുകള്‍ പകര്‍ന്നു കിട്ടിയിരിക്കുന്നു.


മരുഭുമിയുടെ വരണ്ട മണ്ണില്‍ മലയാളത്തിന്റെ മാദക ദളങ്ങള്‍ ചരിത്രം
രചിക്കുന്ന വിസ്മയത്തില്‍ മതിമയങ്ങി നിന്ന ഞങ്ങള്‍ മുല്ലപ്പെരിയാറിലേക്ക്
അവ പറന്നെത്തിയത്‌ കണ്ടു കോരിത്തരിച്ചു.

ഇനിയെന്തൊക്കെ സംഭവിക്കും!

സാമ്രാജ്യങ്ങള്‍ പുഷ്പം പോലെ തകര്‍ത്തെറിഞ്ഞ മുല്ലകള്ക് പൊളിഞ്ഞു വീഴാറായ
ഒരു അണക്കെട്ട് തകര്‍ത്തെറിഞ്ഞു പുതിയത് ഉയര്‍ത്താന്‍ എത്ര നേരം വേണം!
ജനലക്ഷങ്ങളുടെ സമരാവേശം അറേബ്യന്‍ വസന്തത്തിനും ഒരു പടി മുന്നിലുമാണ്.
മുല്ലയുടെ തണ്ടുകളില്‍ അണി ചേരാന്‍ " എ" മുതല്‍ "സെഡ്" വരെയുള്ള പാര്‍ടി
അണികളും നേതാകളും , സാക്ഷാല്‍
മുല്ലമാരും,പിതാക്കന്മാരും,നാ
യരീഴവരും,പിന്നെ  ചുവപ്പന്‍ പടകളും കയ്യും
മെയ്യും മറന്നു മുന്നിലുണ്ട്.

വിപ്ലവത്തിനുള്ള എല്ലാ സാഹചര്യങ്ങളും റെഡി.

വിപ്ലവങ്ങളില്‍ പൂക്കളുടെ സാന്നിധ്യം ചരിത്രത്തിലാദ്യമായി
സന്നിവേശിപ്പിച്ചത് മറ്റാരുമല്ല.

വിപ്ലവത്തിന്റെ പിതാമഹന്‍ സാക്ഷാല്‍ മാവോ തന്നെ.

"ഒരു നൂറു പൂക്കള്‍ വിരിയട്ടെ

ഒരായിരം ആശയങ്ങള്‍ ഉണരട്ടെ"

അപ്പോള്‍ ഒന്നും പുതിയതല്ല. എല്ലാം മുന്‍പേ പോയവര്‍ പറഞ്ഞു വെച്ചിട്ടുണ്ട്.

അങ്ങനെ മുല്ലപ്പെരിയാര്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ താഴ്വാരമായി മാറിയിരിക്കുന്നു.

ജന്മ നാടിന്റെ ഉണര്തെഴുന്നെല്പില്‍ ഞങ്ങള്‍ അഭിമാന പുളകിതരായി.

വിദൂരതയില്‍   അറബിക്കടലിനു ഇപ്പുറത്ത് നിന്നും മനസ്സ് കൊണ്ട് ഞങ്ങള്‍

മുല്ലപ്പെരിയാറിലെ നിറ സാന്നിധ്യമായി.

എന്നാല്‍ ഇവിടെ സമര പരിസ്സരങ്ങള്‍ അതി വ്യത്യസ്തം ആയിരുന്നു.

വിപ്ലവത്തിന്റെ തീ ജ്വാല ആര്‍കെതിരെ എന്ന മൌലികമായ അവ്യക്തത

മുല്ലപ്പെര്യാറിനെ അതിലെ ജലം പോലെ ആഴത്തില്‍ തളം കെട്ടി നില്കുന്നു.

അണക്കെട്ടിന്റെ താല്‍കാലിക കാസ്ടോട്യന്‍ മുഖ്യ മന്ത്രി പറയുന്നു

പ്രതിഷേധം തമിള്‍ നാടിനോ ,അവിടത്തെ ജനത്തിനോ, മറ്റാര്കെങ്കിലും  എതിരല്ല.

സമര മുന്നേറ്റത്തിനു ഒപ്പം കൂടിയ മന്ത്രിമാര്‍ പ്രഖ്യാപിക്കുന്നു ഇത്

അന്തിമ വിപ്ലവമാണ്. എന്നാല്‍ ഇത് കേന്ദ്ര സംസ്ഥാന സര്കാരുകള്ക് എതിരല്ല.

എന്തിനു, ഇതൊരു സമരം പോലും അല്ല.....

പോളിറ്റ് ബ്യൂറോ അതിന്റെ സ്വത സിദ്ധമായ ബൌദ്ധികതയുടെ പ്രകാശം

പരത്തുന്ന നിലപാടും വെളിപ്പെടുത്തി.

"തമിള്‍ നാട് തമിള്‍നാടിന്റെതെന്നും,കേരളം കേരള്തിന്റെതെന്നും പറയുന്ന

ജല രേഖകള്‍ പരസ്പരം അന്ഗീകരികാനുള്ള സാസ്കാരിക സമന്വയം

ഉണര്‍ന്നു വരേണ്ടതുണ്ട്. "

ഏറ്റു മുട്ടാന്‍ ഒരു എതിരാളിയില്ലാതെ മുല്ലപ്പെരിയാര്‍ വിപ്ലവ വീര്യം

സ്പില്‍ വേയിലെ നീരോഴുക്കിനോപ്പം ഒലിച്ചു പോകുന്നു.

വിപ്ലവത്തിന് ഗര്‍ഭം പേറി വീര്‍ത്ത വയറുമായി ഡാം ,പിറവിയുടെ

അനിവാര്യ വേദനയുടെ നാളുകളെണ്ണി പകച്ചു നില്കുന്നു.

ഒരു തകര്‍പന്‍ വിപ്ലവത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി

എത്തിയ  മുല്ലപ്പൂകള്‍ നാണം കുണുങ്ങികളായി തിരിച്ചു

പറക്കുമ്പോള്‍ അവയുടെ ചുണ്ടുകളില്‍ നിന്നും  .

ഒരുഅറബി ചൊല്ല്  വഴുതി വീഴുന്നുണ്ടായിരുന്നു

" അര്‍ഹതയില്ലാത്തത് ആഗ്രഹിക്കരുത്" .

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…