Skip to main content

പടവുകളിൽ പലതും പാഴാക്കുന്നവർ


* എം.പുഷ്പാംഗദൻ

സി.പി.കൃഷ്ണകുമാറിന്റെ 'ഉയരങ്ങളിലേക്ക്‌' മലയാളനോവൽ സാഹിത്യത്തിലെ
നഗരജീവിത ചിത്രങ്ങളുടെ ഏറ്റവും പുതിയ പതിപ്പാണ്‌.
ആദ്യപതിപ്പിലെ നഗരമനുഷ്യർ അതിജീവനം തേടി ചെറിയ
നഗരങ്ങളിലെത്തിയവരായിരുന്നു. അതിലെ കഥാപാത്രങ്ങൾ കൂടുതലും ഇനിയും
നഗരവൽക്കരിക്കപ്പെടാത്ത, ഗ്രാമജീവിതം കൈമോശം വരാത്ത സാധാരണ
തൊഴിലാളികളായിരുന്നു. സ്ത്രീകഥാപാത്രങ്ങൾ നഗരസംസ്കാരങ്ങളെ അകലെ നിന്ന്‌
ആശങ്കയോടും അത്ഭുതത്തോടും വീക്ഷിച്ചിരുന്നവരും. അവരുടെ ജീവിതാനുഭവങ്ങളിൽ
ഗൃഹാതുരത്വവേദനകളും ജീവനില്ലാത്ത യന്ത്രങ്ങളോട്‌ മല്ലടിക്കുന്നതിനും
നിസ്സാഹായ അവസ്ഥകളും മോഹഭംഗങ്ങളും നിറഞ്ഞുനിന്നു. ഒപ്പം നാലുകെട്ടുകളുടെ
സുരക്ഷിതത്വത്തിൽ നിന്നും നഗരത്തിലേക്ക്‌ വലിച്ചെറിയപ്പെട്ടവരുടെ
ദൈന്യാവസ്ഥകളും നഗരവുമായി പൊരുത്തപ്പെടാനുള്ള വ്യഗ്രതയും
നഷ്ടപ്പെട്ടുകൊണ്ടിരുന്ന നാടൻ മനസ്സുകളുടെ നൊമ്പരങ്ങളും ആ കഥകളിൽ
നനവുപരത്തി.
       പിന്നീടുള്ള പതിപ്പുകളിൽ ഭൂരിഭാഗവും പ്രവാസിയുടെ ഒറ്റപ്പെടലിന്റെ,
അന്യതാബോധത്തിന്റെ , യാന്ത്രികതകളുടെ, കഥകളായിരുന്നു. നഗരമനുഷ്യനെ
പുറംലോകം പലതരത്തിൽ വിലയിരുത്തി. അവനു പുതിയ പരിവേഷങ്ങൾ കിട്ടി. ഗ്രാമീണ
മനുഷ്യനെ അപേക്ഷിച്ച്‌ പരിഷ്കാരിയായി, മേനിപറച്ചിലുകാരനായി
ആത്മാർത്ഥതയില്ലാത്തവനായി ദ്രുദഗതിക്കാരനായി, അവൻ ചിത്രീകരിക്കപ്പെട്ടു.
       ദശകങ്ങളായി പാലായന സംസ്കാരത്തിന്റെ ഇരകളാണ്‌ മലയാളികൾ.
ദൂരദേശങ്ങളിലേക്ക്‌ ചിതറി ത്തെറിച്ച്‌ ആദ്യം ഭൂമിശാസ്ത്രപരമായ പിന്നെ
മാനസികമായി സ്വന്തക്കാരിൽ നിന്നും പിറന്ന സമൂഹത്തിൽ നിന്നും അകളാൺ
വിധിക്കപ്പെട്ടവർ. സ്വന്തം നാട്ടിലും വീട്ടിലും വിരുന്നുകാരായി മാറുന്ന
പ്രവാസി മലയാളികളുടെ കഥകൾ നമുക്കുഏറെ സുപരിചിതങ്ങളാണ്‌.
       കൃഷ്ണകുമാറിന്റെ പതിപ്പിലെ, 'ഉയരങ്ങളിലെ', മുഖ്യപ്രവാസി കഥാപാത്രങ്ങൾ
പക്ഷെ ഇവരിൽ നിന്നും ഭിന്നരാണ്‌. ഈ പ്രവാസികൾക്ക്‌ ജോലി ഒരു
അതിജീവനമാർഗ്ഗം മാത്രമല്ല അതിനുമുപരി ഒരു പരമ ജീവിതോഉദ്ദേശ്യമായി
അതുമാറുന്നു. മാർഗ്ഗത്തെ ലക്ഷ്യമാക്കുന്ന പുതിയ തലമുറയുടെ മാറിയ
മൂല്യബോധങ്ങളും അവ സൃഷ്ടിക്കുന്ന പ്രഹേളികകളുമാണിവിടെ പ്രധാന
പ്രതിപാദ്യവിഷയം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ,
എലിയോട്ടത്തിൽ,മൂല്യാധിഷ്ഠിതമായ പല പരികൾപ്പനകളും (ദാമ്പത്യം, മാതൃത്വം,
എന്നിവ അടക്കം) പാർശ്വവൽക്കരിക്കപ്പെടുന്നു. കാലഹരണപ്പെട്ട
ആശയങ്ങളാകുന്നു. വിപണിയുടെ ഊരാക്കുടുക്കുളിൽപ്പെട്ട്‌ വികൃതമാക്കപ്പെട്ട
കോർപ്പറേറ്റ്‌ മൂല്യങ്ങളുടെ പണിപ്പുരയിൽ നിന്നും ഉരുത്തിരിയുന്ന ഒരു
ബ്രാന്റു ചെയ്യപ്പെടുന്ന ഉൽപന്നമായി മാറുന്നു സുഭദ്രയെന്ന
കേന്ദ്രകഥാപാത്രം.
       നഗരജീവി ഒറ്റപ്പെടുന്നത്‌ അവൻ വന്നുചേരുന്ന പുതിയ സമൂഹത്തിലാണ്‌ എന്നത്‌
പഴയ കഥയാണ്‌. വൈകാരിക ബന്ധങ്ങളേക്കാൾ ആഴം കുറഞ്ഞ, പറപ്പു കൂടുതലുള്ള
ഇലക്ട്രോണിക്‌ ബന്ധങ്ങളാണിന്നു നഗരങ്ങളിൽ കൂടുതലും. നഗരത്തിലെ ചെറിയ
ഫ്ലാറ്റിലെ അടുത്ത മുറിയിലെ മകൻപോലും അച്ഛനിൽ നിന്നും മാനസികമായി വളരെ
അകലെയാണ്‌. ചിലന്തികളെ പോലെയാണിന്ന്‌ ഓരോ വളരുന്ന കുട്ടിയും. സ്വന്തം വല
സ്വയം നെയ്യുന്നവർ. 'ഉയരങ്ങളിലെ' പ്രതീക്‌ അച്ഛന്റെ സാമീപ്യത്തേക്കാൾ
പുസ്തകങ്ങളെ സ്നേഹിക്കുന്നത്‌ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ
ഭാഗമായാണ്‌. ഇതാണ്‌ പുതിയ ജീവിതയാത്രയുടെ അടിസ്ഥാന മാതൃക, രീതിശാസ്ത്രം.
ആനന്ദും സുഭദ്രയും പ്രതീകും എല്ലാം ഈ മാതൃക സൃഷ്ടിക്കുന്ന, കൂടുതൽ
ഭദ്രമെന്ന്‌ അവർ വിശ്വസിക്കുന്ന, തികച്ചും സ്വകീയമായ കുക്കൂണുകളിലാണ്‌. ഈ
സമൂഹ പരിവർത്തനം നോവലിന്റെ കേന്ദ്രപ്രമേയമായി ഭംഗിയായി കൃഷ്ണകുമാർ
അവതരിപ്പിച്ചിരിക്കുന്നു.

ആൾക്കൂട്ടത്തിനിടയിലെ വീർപ്പുമുട്ടലുകൾ പല പഴയ പതിപ്പുകളിലും നാം കണ്ടു.
ആൾക്കൂട്ടത്തിലല്ല, കൊടുമുടികളുടെ ഉച്ചിയിലാണ്‌ 'ഉയരങ്ങളിലെ' ആനന്ദിന്‌
വീർപ്പുമുട്ടലുകൾ അനുഭവപ്പെടുന്നത്‌. കാക്കനാടന്റെ 'സിന്ന'യുടെ ആത്മാവ്‌
ആനണ്ട്‌ മേനോനിൽ നമുക്കു കാണാം. ഈ വീർപ്പുമുട്ടലുകൾ പുതിയ സാങ്കേതിക
സംസ്കാരങ്ങളുടെ, അധിനിവേശതന്ത്രങ്ങളുടെ കൂടപ്പിറപ്പുകളാണ്‌. ആധുനിക
കോർപ്പറേറ്റ്‌ സംസ്കാരത്തിലെ കൂടിവരുന്ന മത്സരങ്ങളാണ്‌, അവയ്ക്കു ബീജം
നൽകുന്നത്‌. മനുഷ്യന്റെ നിർത്താത്ത, പടികൾ കയറാൻ പലപ്പോഴും മൂല്യങ്ങളെ
അടിയറ വെച്ചുകൊണ്ടുള്ള തീവ്രശ്രമങ്ങളും അവയുടെ പ്രവചനാതീതമായ
ദൂഷ്യഫലങ്ങളും തമ്മിലെ പൊരുത്തക്കേടുകളാണ്‌ അവയെ പോറ്റിവളർത്തുന്നത്‌.
       ഒരു സിസിഫസ്‌ സിൻഡ്രത്തിന്റെ ഇരകളാണ്‌ ആനന്ദും ഡോ.ഗോപാലകൃഷ്ണനും. ജീവിതം
സിസിഫസിതേപോലുള്ള ഒരു നിരർത്ഥക സംഘർഷം മാത്രമാണ്‌ എന്ന കാമുവിന്റെ
തിരിച്ചറിവ്‌ വളരെ വൈകിയാണ്‌ അവർക്കുണ്ടാവുന്നത്‌. അടുത്ത ഇര സുഭദ്രയുടെ
മനസ്സിലും ചില അസ്വസ്ഥമായ ഉരുൾപൊട്ടലുകൾ തുടങ്ങുന്നിടത്താണ്‌ കഥ
വിരാമമിടുന്നത്‌.

       മനുഷ്യൻ അടിസ്ഥാനപരമായി ഒറ്റപ്പെട്ടവൻ തന്നെയെന്ന ദർശനം കൃഷ്ണകുമാർ
സാധൂകരിക്കുന്നു. ലൂക്കാച്ചന്റെ 'ഒരുവന്‌ കൃത്യമായി അറിയാവുന്ന ലോകം
അവന്റെ ആന്തരിക ലോകം മാത്രം' എന്ന കാഴ്ചപ്പാടിൽ നിന്നും ഒരു ചുവടു
കൂടിതാണ്‌ അവൻ അറിയാനാഗ്രഹിക്കുന്ന ലോകവും അവന്റേതു മാത്രം എന്ന
നിലയിലേക്കുള്ള അവന്റെ പതനം ഈ നോവലിൽ ദർശിപ്പിക്കുന്നു.
       മൂല്യ നഷ്ടമല്ല, മൂല്യങ്ങളുടെ മൊത്തമായ ആദേശമാണ്‌ കൃഷ്ണകുമാറിന്റെ
നോവലിലെ പ്രമേയം. ബന്ധങ്ങൾ വൈകാരിക തലത്തിൽ നിന്നും മാറി, തികച്ചും
പ്രായോഗികമായ വ്യാവസായിക തലത്തിലെത്തി ഇവിടെ വഴിമുട്ടി നിൽക്കുന്നു.
ജീവിതം ഒരു അക്കങ്ങളുടെ കളി മാത്രമായി കാണുന്ന മനുഷ്യരുടെ
ഗതികിട്ടാപ്രേതങ്ങൾ അലഞ്ഞു നടക്കുന്നു പേജുകളിൽ.
       ഉയരങ്ങളിലേക്ക്‌ എന്ന ശീർഷകം വിരോധാഭാസമായ, വളരെ അസംബന്ധമായ ഒന്നായി
വായനക്കാരനു മുമ്പിൽ ശക്തമായി തെളിഞ്ഞു വരുന്നു. ധാർമ്മിക മൂല്യങ്ങളുടെ
പിൻബലമില്ലാത്ത, മാനുഷിക ബന്ധങ്ങളെ തമസ്കരിക്കുന്ന പടികയറ്റം
ഉയരത്തിലേക്കോ അതോ തമോഗർത്തത്തിലേക്കോ ഒരുവനെ നയിക്കുന്നത്‌ എന്ന നിഗമനം
വായനക്കാരന്റെ മൂല്യബോധത്തിനു വിട്ടുകൊടുത്ത്‌ വിദഗ്ദമായി അണിയറയിലേക്ക്‌
പിൻവാങ്ങുന്നു നോവലിസ്റ്റ്‌.

(* മുംബയിൽ ഒരു ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയുടെ ഫൈനാൻസ്‌ സബ്സീഡിയറിയുടെ
സിഇഒ. സാമ്പത്തിക ശാസ്ത്രത്തിനു പുറമെ ചരിത്രം, സാഹിത്യം, സോഷ്യോളജി
എന്നിവയിൽ തൽപരൻ.)

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…