പാർപ്പിടങ്ങൾ

പാർപ്പിടങ്ങൾ
എം.കെ.ജനാർദ്ദനൻ

വീടു ബ്രോക്കറോട്‌ വിശാഖ്‌ പറഞ്ഞു.
"വാടക കൂടിയാലും പ്രശ്നമില്ല. നല്ല വീടുവേണം"
ബ്രോക്കർ ഫെഡറിക്‌ നല്ല വീടു തന്നെ കണ്ടെത്തി. ധാരാളം സൗകര്യം വൃത്തി.
വെള്ളം കറണ്ട്‌ എല്ലാം - ഓകെ.
വീടെങ്ങിനെ സാർ?
ഇഷ്ടമായി നമ്പർ വൺ.
താക്കോൽ കൈമാറുമ്പോൾ ഫെഡറിക്കിനു കമ്മീഷൻ രൂപ 2000 കിട്ടി. അയാൾ
പ്രാർത്ഥനയിലായിരുന്നു കരാർ നടപ്പാകണേയെന്നു - നടന്നിരിക്കുന്നു.
നടത്തിത്തന്ന ദൈവത്തിനു നന്ദി!
നവദമ്പതിമാർ വിശാഖും ശ്രുതിയും ജീവന്റെ സ്വപ്ന കൊക്കൂൺ ഉടച്ച്‌
ശലഭങ്ങളായി താമസിക്കാൻ ചിത്രശലഭങ്ങളെപോലെ അവിടേയ്ക്കു പറന്നെത്തി.
രണ്ടുവീട്ടിലും അവരുടെ അച്ഛനമ്മമാർക്കും പ്രായമായി. വെറെ മക്കളില്ല.
വീടുവിട്ടകലണമോ എന്ന്‌ രണ്ടുപേരുടേയും അച്ഛനമ്മമാർ തിരക്കി. വേണം
ട്രാൻസ്ഫറല്ലേ പോകാതെപറ്റുമോ എന്നുപറഞ്ഞൊപ്പിച്ചു. വേണം ട്രാൻസ്ഫർ
ചോദിച്ചു വാങ്ങിയത്‌ മനഃപൂർവ്വം. വയസ്സായ മാതാപിതാക്കളുടെ
വാതരോഗക്കുഴമ്പു നാറ്റത്തിൽ നിന്നും അകന്നു സ്വച്ഛമായി മധുവിധുഘോഷിക്കാൻ.
ആഗ്രഹം സഫലീകരിച്ചപ്പോൾ ഭാര്യാഭർത്താക്കളും വൃദ്ധരായ മാതാപിതാക്കൾ
ഒറ്റപ്പെട്ടു. വിശാഖും ശ്രുതിയും താമസം തുടങ്ങി. നല്ല രസകരമായ ലൈഫ്‌.
ആദ്യദിനം തന്നെ രണ്ടാളും പാതി ശരീരം മായ്ച്ചു അർദ്ധനാരീശ്വരന്മാരായി!
       രണ്ടുനാലു ദിവസം അങ്ങിനെ ആഹ്ലാദിച്ചപ്പോൾ അയൽവീട്ടുടമസ്ഥ അഖില വന്നുകയറി
നവദമ്പതിമാരെ പരിചയപ്പെടാൻ. അഖില സ്വന്തം വീടു വാടകയ്ക്കു നൽകി
മറ്റൊരിടത്തു പോയി വാടകവീട്ടിൽ പാർക്കുന്നു. കാളിംഗ്‌ ബെൽ കേട്ട്‌ ഗേറ്റു
തുറന്നു. അഖില വന്നു. സ്വയം പരിചയപ്പെടുത്തി.
ഞാൻ അഖില- നിങ്ങളുടെ അയൽവീടിന്റെ ഉടമസ്ഥ. പരിചയപ്പെടാൻ വന്നതാ.
സന്തോഷം ഇരിക്കൂ.
ജോലി
ഹയർസെക്കന്ററി അധ്യാപിക.
ഗുഡ്‌. ടീച്ചിംഗ്‌ പ്രോഫഷൻ എനിക്കിഷ്ടമായിരുന്നു.
എം.കോം കഴിയവേ കിട്ടിയത്‌ ബാങ്കിലാണ്‌. എല്ലാം ഓരോ വിധി.
ആഗ്രഹിക്കുന്നതല്ല മറിച്ചു കിട്ടുക.
നമ്മുടെ കാര്യത്തിൽ നിന്നും വ്യത്യസ്തമായി ഇപ്പഴത്തെ കുട്ടികളുമായുള്ള
ഗുരുശിഷ്യബന്ധങ്ങൾ ഐമീൻ ഇന്ററാക്ഷൻസ്‌ എങ്ങിനെ-അത്‌ പറയാത്തത്താണുത്തമം."
ടീച്ചർ വിശദീകരിച്ചില്ല. അപ്പോൾ 'കോൺടാക്റ്റ്‌' അധഃപതിച്ചിരിക്കുന്നു.
ഷുവർ അതൊക്കെ ആരുതിരക്കുന്നു. നമുക്കു ശമ്പളം കിട്ടുന്നുണ്ട്‌ അതല്ലേ
വേണ്ടൂ" ആ ചർച്ച നീണ്ടില്ല.
അഖില പറഞ്ഞു.
ഈ വീട്ടിലെ താമസം പന്തിയല്ല. അത്‌ പറയാനാവന്നത്‌.
"എന്താ അങ്ങിനെ പറയാൻ എന്തു പറ്റി?"
ഒന്നും പന്തിയല്ല. ഏത്‌ ദുഷ്ടന്മാർ ഭരണത്തിൽ കയറിയാലും കൂടെകൂടെ വിലകൂടി,
നികുതി കൂടി, കറണ്ടുചാർജു കൂട്ടി, ജനങ്ങളെ ശ്വാസം മുട്ടിച്ച്‌ കൊല്ലലും,
ലക്ഷം കോടികൾ അമക്കലുമാണ്‌ അവരുടെ ഭരണങ്ങളുടെ യുവജനതയെ ഷണ്ഡന്മാരാക്കി
മാറ്റാൻ ക്രിക്കറ്റിനേം സിനിമയേയും വളർത്തി രാക്ഷസരൂപങ്ങളാക്കി
നൽകിയിട്ടുണ്ട്‌. മതിയല്ലോ-രാജ്യം ആർക്കു വേണം പോയി തുലയട്ടെ".
"അത്‌ വിട്ടുകളയാം. ഞാൻ ആ വീടുവാങ്ങി ചതിയിൽപെട്ടു. മറിച്ചുവിൽക്കാൻ
നോക്കി. കൊള്ളാവുന്നവർ വാങ്ങുന്നില്ല. പിന്നെ വാടകക്കു നൽകിയശേഷം ഞാൻ
വേറൊരുവീട്‌ വാടകയ്ക്ക്‌ എടുത്തു."
പ്ലീസ്‌ അഖില എന്താണ്‌ ഈ വീടിന്റെ കുഴപ്പമെന്നു പറഞ്ഞില്ല. ശ്രുതി ആശങ്കപ്പെട്ടു.
അഖില പറഞ്ഞു.
ഓ ഗേറ്റിനുനേരെ അടഞ്ഞു കിടക്കുന്ന മുറി ചീട്ടുകളി കേന്ദ്രമാണ്‌. കളി
മാത്രമല്ല അനുബന്ധ സംഗതികളും ആമുറിക്കു ചുറ്റിനുമുള്ള വീടുകളിലുണ്ട്‌.
എന്നുവച്ചാൽ.

പുരുഷന്മാരുടെ അറിവോടെ 'സ്ത്രീ'വിൽപന നടത്തുന്ന വീടുകളാണ്‌ മാന്യകളല്ല.
കണ്ടാൽ തോന്നില്ല പക്ഷെ രാത്രിയിലും പകളും ഒരുപോലെ 'പ്രോസ്റ്റു'കൾ, മാഡം
മനസ്സിലാക്കുന്നുണ്ടോ? ശ്രുതിയിൽ ആധിയുടെ കൊള്ളിമീൻ മിന്നി.
തീപിടിച്ചപോലെ കരൾ കരിയാൻ തുടങ്ങി.
"അതിനവിടം അടച്ചിട്ടിരിക്കുകയല്ലേ? പിന്നെങ്ങിനെ?
"മുറിയുടമ ജയിലിലാ നാളെ അയാൾക്കു വിടുതലാണത്രെ. അയാളിറങ്ങിയാൽ ഇപ്പോഴത്തെ
സമാധാനം കുളമാകും". ലക്ഷങ്ങൾവച്ചുള്ള വെട്ടിമലർത്ത്‌ ചീട്ടുകളി
സംഘങ്ങളെത്തും- അഖില ടീച്ചർ പോയി. അവർ പറഞ്ഞത്‌ നേര്‌ തന്നെ. അയാളെത്തി
മൂന്നുമാസം വെറും തടവു തീർന്നിരിക്കുന്നു. തൂക്കിലേറ്റേണ്ട കുറ്റവാളികളെ
വെറും 'സില്ലി'യായ ശിക്ഷണൽകി കോടതിവിടുകയാണ്‌ കള്ളന്മാരും കൊലപാതകികളും
ശിക്ഷിക്കപ്പെടാതെ രക്ഷപെട്ടുവേന്ന്‌ വീണ്ടും കൊല്ലുന്നു. ഭവനഭേദനങ്ങൾ
കവർച്ചകൾക്കും കണക്കില്ല. ഒരു രാജ്യത്ത്‌ ഇത്തരം കോടതികളുടെ
ആവശ്യമെന്തെന്ന്‌ ആരും സംശയിച്ചുപോയാൽ ഉടനെ കോർട്ടലക്ഷ്യക്കുറ്റത്തിനു
കേസ്സാകും! വിചിത്രം കുളിമുറിയിൽ കളിയും ലക്ഷങ്ങളുടെ പന്തയവും
വെട്ടിമലർത്തലും, അട്ടഹാസവും പൊട്ടിച്ചിരിയും രാത്രിമുഴുവനും അരങ്ങേറി.
സാമൂഹ്യവിരുദ്ധർക്കരികെ ഏകാന്ത ചുറ്റുപാടിൽ ഭയം തോന്നി. അപ്പോഴാണ്‌
താങ്ങും തണലുമായിരുന്ന സ്വന്തം അച്ഛനമ്മമാരുടെ വിലയറിയുന്നത്‌. പ്രായം
ചെന്ന്‌ അവരുടെ ശരീരം രോഗങ്ങളാൽ ജീർണ്ണിക്കവേ ദേഹത്ത്‌ പുരട്ടുന്ന
വേപ്പെണ്ണയുടെയും മറ്റും നാറ്റം ദുസ്സഹമായിത്തോന്നുകയാലാണ്‌ ഹണിമൂൺ
ഘോഷിക്കാൻ ട്രാൻസ്ഫർ വാങ്ങിയെത്തിയത്‌. എന്നിട്ടിപ്പോൾ ഇവിടെ രണ്ടൊ നാലോ
പ്രാവശ്യമൊഴികെ ഇച്ഛാപൂർവ്വം  തമ്മിൽ കലരാനായില്ല. അഖില ടീച്ചർ
പറഞ്ഞതൊക്കെ സത്യമാണെന്നു തിരിച്ചറിഞ്ഞതോടെ എല്ലാസ്വസ്ഥതയും തകർന്നു.
പിന്നത്തെ രാത്രികളിലെല്ലാം അർദ്ധനാരീശ്വരൻ പണിമുടക്കി. എതിർദിശയിലെ
മുറിയിൽ എന്നും വെട്ടിമലർത്ത്‌ ലക്ഷങ്ങളുടെ കളിയാണ്‌. ഏത്‌ നിമിഷവും ഏത്‌
ദുരന്തവും സംഭവിക്കാം രാത്രിയിൽ ചുറ്റുവീടുകളെ ലക്ഷ്യമാക്കി ബൈക്കുകളുടെ
വരവുണ്ട്‌. ഒരു യുവതിയുടെ പതിവുകാരനുപകരം അവളിൽ മറ്റൊരുവൻ കയറി.
ശയിച്ചതിൽ അർദ്ധരാത്രി രണ്ടു പുരുഷന്മാരുടെ കൂട്ടത്തല്ല്‌ അരങ്ങേറി.
അടുത്തദിനം ചീട്ടുകളി തർക്കത്തിൽ കത്തിക്കുത്തും ബഹളവും പോലീസും വൻതുക
വാങ്ങി കുത്തിയവനു അനുകൂല മഹസ്സർ എഴുതിയത്രെ!
അന്നുരാത്രി ബെഡ്ഡ്‌ ർറൂമിൽ കിടക്കവെ സ്വസ്ഥത നഷ്ടപ്പെട്ട്‌ ശ്രുതി പറഞ്ഞു.
വീടുമാറണം അഖില പറഞ്ഞത്‌ ശരിയാ.
വിശാഖ്‌ ഓർത്തത്‌ വേറെകാര്യമാണ്‌.
ആറുമാസത്തേക്കു അഡ്വാൻസ്‌ കൊടുത്ത അമ്പതിനായിരം ഒരാഴ്ചയായപ്പോഴേക്കും
ർറൂം വിട്ടാൽ ആരുമടക്കിത്തരും. ബ്രോക്കർ തിന്നു മലമാക്കിക്കളഞ്ഞ
രണ്ടായിരം സഹിക്കാം.
അമ്പതിനായിരം ആരുതരും ശ്രുതി. പുതിയ വീടിനുകൊടുക്കാൻ കാശെവിടെ" കുറേനാൾ
പോകട്ടെ- ഒരു ആറു മാസം. അഡ്വാൻസ്‌ കിട്ടുംവരെ. "ചേട്ടന്‌ അഡ്വാൻസിലാ
ശ്രദ്ധ ആധിപിടിച്ച്‌ എന്റെ ജീവൻ പോകുന്നതിലല്ല.

നീ തന്നെയല്ലേ കാരണം. ട്രാൻസ്ഫർ ചോദിച്ചു വാങ്ങിയിട്ട്‌ കള്ളം പറഞ്ഞു
പ്രശാന്ത ജീവിതം തേടിയിറങ്ങിയത്‌ അനുഭവിക്കുകതന്നെ - അവൾ പിണങ്ങി.
പിറ്റേന്നു തന്നെ ഫെഡറികിനെ വരുത്തി രഹസ്യമായിട്ട്‌ ചീത്തപറഞ്ഞു.
സ്റ്റുപിട്‌ അയൽകൊള്ളാത്തവീടാണൊ എടുക്കേണ്ടത്‌ മാനമുള്ളവർക്കു താമസിക്കാൻ.
അത്തരം ഒരു പാരഡൈസ്‌ ഭവനം എവിടെകിട്ടാൻ സാർ. നാടിന്റെ പൊതുചിത്രം
തന്നെയാണ്‌ ഇത്രതെരുവ്‌. എല്ലാ അക്രമങ്ങൾക്കു പിന്നിലും മന്ത്രിമാരുടെ
അണ്ടർസ്റ്റുഡ്‌ പിൻതുണയുണ്ട്‌. കോടതിവെറും പ്രഹസനമാണ്‌. എവിടെ നല്ല
അയൽക്കാരെകിട്ടും-
കിട്ടാതിരിക്കില്ല താൻവാ നോക്കാം.

ശ്രുതിയും ഒപ്പം പോയി. അവർ കാറെടുത്ത്‌ ഇറങ്ങി ശ്രുതി തനിക്കരുകിലും
ഫെഡറിക്‌ ബാക്കിലും ഇരുന്നു അനേകം വാടക വീടുകൾ നിരീക്ഷിച്ചു.
എല്ലാറ്റിനും തന്നെ കുറ്റമുണ്ട്‌. ഇനിയെവിടെ കണ്ടെത്തുമോ ആവൊ? ഭരിക്കുന്ന
മന്ത്രിയുടെ അയാൾ ഗതിയില്ലാത്ത കാലത്ത്‌ താമസിച്ച ഒപ്പിട്ട പഴയവീടാണ്‌
ഒന്ന്‌. തൊട്ടരുകൾ മന്ത്രിവേല ചെയ്യുന്നതിനിടക്കു കോടികൾ കട്ടുണ്ടാക്കി
മഹാസൗധം!
ഇതുമതിയോ സാർ.
നോക്കിക്കളയാമെടോ"
"എന്നാലത്തു വേണ്ടസാർ കട്ടുമുടിച്ചു ശാപംകിട്ടിയ പൊതുമുതൽ കൊണ്ടുപണിത
വീട്‌ നിത്യവും കണികാണാത്തത്താണല്ലോ അതിന്മേൽ പ്രകൃതി ശാപവും, അനാഥലക്ഷം
ദരിദ്രരുടെ ഉപ്പും കണ്ണീരുമുണ്ട്‌. പിറക്കുന്ന മക്കളെപോലും ആശാപം
വിട്ടുപോകില്ല. ഈ മണ്ണിൽ നിത്യവും ചവിട്ടാതിരിക്കുന്നതാണുത്തമം!
അന്നത്തെ തേടൽ നിഷ്ഫലം!
വിശാഖ്‌ ജോലിക്കുപോയി പിറ്റേന്ന്‌
സന്ധ്യക്കു വരാൻ വൈകിക്കൊണ്ടിരിക്കുന്ന നേരം. അന്നു രാവിലെ
ശ്രുതിമുറ്റമടിക്കുമ്പോൾ ഊർന്നുവീണ സാരി നിലത്തേക്കു വീണ നിമിഷത്തിൽ
ചീട്ടുകളി നടത്തിപ്പുകാരൻ 'കാട്ടുപോത്ത്‌' നരരൂപം ശ്രുതിയുടെ
ബ്ലൗസിനുള്ളിലെ മുഴകൾ കാണാനിടയായി. ആലിലപോലത്തെ അവളുടെ അണിവയറും
ദൃഷ്ടിയിൽ പെട്ടു ആശകയറിയിരുന്നു. കുടികഴിഞ്ഞ്‌ വൈകിട്ട്‌ അവൻ
ഗേറ്റിലെത്തി കാളിംഗ്‌ ബെൽ അമർത്തി. അവളെത്തി നോക്കുമ്പോൾ അവൻ ക്രിമിനൽ.
ചീട്ടുരാജാവ്‌ നോബിൻ ആടുന്ന കാലുകളിൽ. അവൾ തിരക്കി.
ആരാ എന്തുവേണം"
അറിയത്തില്ലേ അയൽക്കാരൻ നോബിൻ ഒരു പാവമാണ്‌. വിശാഖ്‌ സാറെന്റെ പഴയ
സുഹൃത്തല്ലേ ഗേറ്റുതുറന്ന്‌ ഒന്നു സംസാരിക്കട്ടെ."
ആളില്ല വരുന്നേയുള്ളൂ.
അതിന്തൊ വരട്ടെ ഞാൻ കാത്തിരിക്കാം.
ഗേറ്റ്‌ തുറക്കപെട്ടു.
ബഫല്ലൊനരൻ കയറിഇരുപ്പായി. ഇടക്കിടെ കണ്ണ്‌ അവളെ ഒളിച്ചുനോക്കി. നേരം
ഇഴഞ്ഞുനീങ്ങി. ഏഴ്‌ മണി. ഒരു മൊബെയിൽ സന്ദേശം. വിശാഖിന്റെയാണ്‌. വണ്ടി
ബ്രേക്ക്‌ ഡൗണായി പോയതിനാൽ വഴിയിൽപെട്ടു. വരാൻ വൈകും. പത്തുമണിയോടെ
പ്രതീക്ഷിക്കാം. അവൾക്കു ഭീതിയായി. അവൾ അറിയിച്ചു.
വണ്ടി ബ്രേക്ക്ഡൗണായി. വരാൻ വൈകും.
അതിനെന്താ ഞാനിരിക്കാം. മാഡത്തിനു ഒരുകൂട്ടിരിക്കുന്നതും നല്ലതല്ലേ?
വീണ്ടും വിശാഖിന്റെ കോൾ. അവൾ നോബിനുമായുള്ള പരിചയം എന്തെന്നു തിരക്കവേ
അവൻ ക്രിമിനലും വ്യാജനും നുണയാണു പറഞ്ഞതെന്നും ഉടനെ
ഇറക്കിവിട്ടേക്കണമെന്നും അറിയിപ്പു കൊടുത്തു. തനിക്കു പരിചിതനേയല്ലെന്നും
പ്രത്യേകം പറഞ്ഞു.
അവൾ ഗേറ്റു തുറന്നിട്ട്‌-
ഇറങ്ങിപോകണം, എനിക്കു ഗേറ്റടയ്ക്കണം.
വൈകിയാലും വിശാഖിനെ കണ്ടിട്ടേ പോകുന്നുള്ളൂ ഞാനിരിക്കാം. ശ്രുതി
അകത്തുപോയി. തന്റെ കരാട്ടെയുടെ അവസാനത്തെ കുപ്പായമായി വൈറ്റ്‌ കോട്ടും
പാന്റുമിട്ട്‌ അരയിൽ ബ്ലാക്ക്ബൽറ്റും കൊരുത്ത്കെട്ടി. അഞ്ച്‌ വയസ്സുമുതൽ
15 വർഷം പഠിച്ചു നേടിയ ബൽറ്റാണ്‌. 'ബ്ലാക്ക്‌'. അവൾ ശരവേഗത്തിൽ ചില
അഭ്യാസമുറകൾ തനിയെ കാണിച്ചുതുടങ്ങിയത്‌ നോബിൾ ശ്രദ്ധിച്ചു. തടി
കേടാകുമെന്നു ഭയം കയറി. പതുക്കെ ഭയം വളർന്നു മുറ്റി എഴുന്നേറ്റു ഒന്നും
പറയാതെ പോകാൻ നോക്കി.
ഇരിക്കണം കുറച്ചുകഴിഞ്ഞാൽ വിശാഖ്‌ വരും.
അവൻമിണ്ടാതെ വേഗം സ്ഥലം കാലിയാക്കി. അവൾ ഗേറ്റുപൂട്ടി ഡ്രസ്സ്മാറി
നൈറ്റിയിട്ടു. 10 മണിക്കു വിശാഖ്‌ എത്തി. അവൾ കാര്യം പറഞ്ഞു ഇരുവരും
പറഞ്ഞു ചിരിതുടങ്ങി. കുഴപ്പത്തിനു വന്നിരുന്നെങ്കിൽ അവന്റെ ആറാം വാരി
ചവിട്ടി ഒടിച്ചേനെ ഞാൻ. രണ്ടാളും വീണ്ടും പൊട്ടിച്ചിരിച്ചു. പിറ്റേന്നു
വീണ്ടും വീടു നോക്കി. ണല്ലോരു വീട്‌ കാണിച്ചു ബ്രോക്കർ.
അയൽക്കാരൻ ആരാണ്‌?"
പോലീസിലെ സർക്കിളാ"
ഗുഡ്‌ കള്ളനെ ഭയക്കേണ്ടല്ലോ.
കൊള്ളാം കൈക്കൂലി വൻതുക കിട്ടിയേ കേസ്സുകേൾക്കൂ ഏമാൻ. കള്ളും കുടിച്ചു
തിണ്ണനിരങ്ങി വൈകിയെത്തിനാലുകാലിൽഇഴഞ്ഞേ വീട്ടിൽ കയറൂ. പിന്നെ കെട്ടിയോളെ
ഇടി. തെറി, കുട്ടികളുടെ കൂട്ടക്കരച്ചിൽ.എല്ലാംകഴിഞ്ഞ്‌ കതകടയ്ക്കാൻ ഭാര്യ
മറന്നുപോയ ഒരു ദിവസം 20 പവൻ കള്ളൻ കൊണ്ടുപോയി. ഇതുവരെ പ്രതിയെ
കിട്ടിയിട്ടില്ല. അങ്ങിനെ മാതൃകാപോലീസാണ്‌ അദ്ദേഹം.
ആ വീട്‌ വേണ്ടേ വേണ്ട.
ഇനി ഒരു വീടേയുള്ളൂ. അതും ബോധിക്കാത്ത പക്ഷം ബ്രോക്കർകാശ്‌
ഇൻസ്റ്റാള്‍മന്റായി തിരിച്ചു തന്നേക്കാം. എന്നെ വിട്ടേക്കണം.
ആ വീട്‌ ഇഷ്ടപ്പെട്ടു. വിദേശമലയാളിയുടെ അധ്വാനവും വിയർപ്പും കൊണ്ടു പണിത
ഇരുനിലമാളിക. സൂപ്പർ ഹൗസ്‌ - പക്ഷേ, സാർ മൂന്നുമാസമേ താമസിച്ചൊള്ളു.
അതിനിടെ അയൽവീട്ടിൽ കൂട്ടമരണം നടന്നു ആത്മഹത്യ- കണ്ടില്ലേ കാടുകയറി
മുറ്റം മൂടിക്കിടക്കുന്നു. അതോടെ മാളിക വീട്‌ ആർക്കും വാടകയ്ക്കുപോലും
വേണ്ടാതായി. മതിലിന്റെ തൊട്ടപ്പുറമല്ലേ?
അവർക്കെന്തുഭവിച്ചു കൂട്ടമായ ആത്മഹത്യ എന്തിനായിരുന്നു. ആരെ ജാമ്യം
നിർത്തിച്ചതിച്ചു. വൻതുകയുടെ ബാധ്യത വന്നു പെട്ടു. പരമസാത്വികരായിരുന്നു.
പറഞ്ഞിട്ടെന്ത്‌ അവരുടെ സത്കർമ്മങ്ങൾക്കു ദൈവം കൊടുത്തത്‌ വിപരീത
ഫലമാണ്‌. മാളികയിൽ താമസിക്കാനാളെ കിട്ടിയാൽ മതി. ഉടമക്ക്‌ വാടക വേണ്ട."
അതുമതി നമുക്ക്‌" ശ്രുതി പറഞ്ഞു.

അടുത്ത വീട്ടിലെ ബ്രഹ്മരക്ഷസ്സുകൾ പരമശുദ്ധരായിരുന്നില്ലേ- നമ്മളും
അതുപോലെത്തന്നെ കൂട്ടായിരിക്കും തീർച്ച" അവർ വീടെടുത്തു താമസം തുടങ്ങി.
പിന്നീട്‌ കിട്ടാവുന്നതിന്റെ നാലിലൊന്ന്‌ ഭാഗം വിലക്കു ഉടമ അവൾക്കുതന്നെ
ആ വീട്‌ രജിസ്ട്രാറാക്കി നൽകി. കുറേനാൾ പോകെ മരിച്ചവീടും വാങ്ങി വീട്‌
നവീകരിച്ചു പെയിന്റടിച്ചു മനോഹരമാക്കി. അച്ചനമ്മമാരോട്‌
കള്ളംപറഞ്ഞിറങ്ങിപ്പോന്ന പാപഭാരം അഴിച്ചുകളയാൻ അവിടെ വൃദ്ധസദനം തുടങ്ങി.
ഇപ്പോൾ അഞ്ച്‌ അന്തേവാസികളുണ്ട്‌. അവർക്കും വസ്ത്രവും അന്നവും ശ്രദ്ധയും
അവർ നൽകിപ്പോന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?