14 Dec 2011

ഭരണ ഭരണി



കെ.എസ്‌.ചാർവ്വാകൻ


കവിത പ്രകൃതിയാണ്‌, സ്ത്രീയാണ്‌. അതുകൊണ്ട്‌ കവിതയ്ക്ക്‌ മാസമുറയുണ്ട്‌.
പ്രകൃതിയുടെ രണ്ടുസ്വയയാമങ്ങൾ കവിതയിൽ ഒഴുകിപ്പരക്കുന്നു. എല്ലാ കവിതകളും
അതാത്‌ മാസങ്ങൾ കഴിയുമ്പോൾ വീണ്ടും ജനിയ്ക്കുന്നു. ജനിപ്പിക്കുന്നു. ഇത്‌
കാവ്യ ഗ്ലോബലൈസേഷന്റെ നിയമമാണ്‌.


 
സാൽവദോർ ദാലി  ബ്രഷില്ലാതെ
കാട്ടാക്കട മുരുകന്റെ കവിതയിൽ
ചിത്രങ്ങൾ നെയ്യുന്നു.
ദെരിദ തീക്കുനിയുടെ വാക്കുകളിൽ
മരണത്തിൻ മണം പിടിക്കുന്നു.
അമേരിയ്ക്കയുടെ ആയുധം
ബിൻലാദന്റെ നെഞ്ചിൽ പതിയ്ക്കുന്നു
അവർ വിറ്റു വളർത്തിയ
പാവം ബിൻലാദൻ

 
1. ലോകനേതാക്കൾ മൗനം വിദ്വാനഭൂഷണമായി
അണിഞ്ഞിരിയ്ക്കുന്നു
പ്രതികരണങ്ങൾ
പ്രതികരിയ്ക്കുന്നില്ല...
പ്രതികാരങ്ങൾക്കും
പ്രതികരണങ്ങൾക്കും
ഇപ്പോൾ മാർക്കറ്റിൽ നല്ല വില.
വാങ്ങാനും ആളുവേണ്ട
വിൽക്കാനും ആളുവേണ്ട
നെറ്റ്‌ മാർക്കറ്റിംഗിൽ
വിൽപ്പനക്കാരില്ല.
വായനക്കാരും എഴുത്തുകാരും ഇല്ല.
നെറ്റിൽ തിരഞ്ഞ്‌
പ്രതികരിച്ചാൽ
മാംഗോജ്യൂസും, ആപ്പിൾ ജ്യൂസും
അമൂലും, കോംപ്ലാനും
നാപ്കിനും, പാർവ്വതിയുടെ രാത്രിരഹസ്യങ്ങൾ മുതൽ
ഡോളർ നോളണ്ടുവരെ
വീട്ടിലെത്തുന്നു.
മൻമോഹനും കാരാട്ടും
സുഭാഷ്ചന്ദ്രനും മൗനംകാച്ചിക്കുടിച്ച്‌
യൂറോപ്പിന്റെ ഡോളറിൽ
കണ്ണുനട്ടിരിയ്ക്കുന്നു.
2. ഭീകരന്റെ വേട്ടയറിയാതെ
നിയമപാലകരും നീതിപാലകരും
കോടതിയിൽ തമ്പടിയ്ക്കുന്നു.
നീരാരാഡി...നീരാറാഡി...
ഈ ഉത്തരാധുനിക ഉത്തരാധുനിക
നാലക്ഷരമന്ത്രങ്ങൾ
ഇപ്പോൾ കിട്ടിയ
വാർത്താപെട്ടിയിൽ പരക്കുന്നു.
സ്വകാര്യത്തിൽ സ്വകാര്യം പറഞ്ഞ്‌
മൻമോഹനും സോണിയാജിയും
പാർലമന്റിൽ കഥകളിയ്ക്കുന്നു.
മലയാള മണ്ണിൽ അഭിമാനമാം
എം.പിമാർ റൊട്ടികടിച്ച്‌
ചായകുടിച്ച്‌ ദിമ്പിടിവാങ്ങി
ദില്ലിയിൽ ഉറങ്ങുന്നു.
ചരിത്രത്തിന്‌ കരമില്ലല്ലോ...
ഇറക്കുമതിയിലും കയറ്റുമതിയിലും
ചരിത്രം റിക്കോർഡിടുന്നു
സമ്പത്ത്‌ സൂചികൾ
പോയിന്റുകളിൽ സിക്സറടിയ്ക്കുന്നു
വിദേശബാങ്കുകളിൽ
ഇന്ത്യൻ പണം പെരുകി നിറയുന്നു
നമ്മുടെ രാജ്യം വളരുന്നു.
3. കർഷകർ വളർന്നു വളർന്നു
ചീറ്റിപ്പൊട്ടുന്നു.
ദലിതർ വികസിച്ച്‌ വികസിച്ച്‌
വികസിക്കാൻ ഇടമില്ലാതായിരിയ്ക്കുന്നു.
നേതാക്കളുടെ കണ്ണുകൾ
വികസനത്തിൽ കുഴഞ്ഞു കുഴഞ്ഞു കുഴഞ്ഞ്‌
സ്വയം വികസിയ്ക്കാൻ കഴിയാതെ
വിദേശങ്ങളിൽ കുടിപാർക്കുന്നു
വരും വരും കാലങ്ങളെ
ഉള്ളാകെ കണ്ട്‌, ഉള്ളാലെപാർത്ത്‌, ഉള്ളിൽ നുണഞ്ഞ്‌
കാഷ്യുനട്ട്‌ കൊറിച്ച്‌
മെഡിക്കൽ സീറ്റുകൾ വിഭജിച്ച്‌
എൻഞ്ചിനിയറിംഗിൽ തരപ്പെട്ട്‌
ചാനലിൽ മൊഴിഞ്ഞ്‌
പത്രങ്ങളിൽ പതിഞ്ഞ്‌
ജനങ്ങൾക്കിടയിൽ കിടന്ന്‌
പട്ടിണി കിടന്നു കിടന്നു കിടന്ന്‌
ബന്തുകളിച്ചു കളിച്ചു കളിച്ച്‌
നിരാഹാരം കഴിച്ചു കഴിച്ചു കഴിച്ച്‌
വികസനയാത്രകൾ നടത്തി നടത്തി നടത്തി
വീണ്ടും ഭരണത്തിൻ ഭരണിയിൽ
കയറി നക്കി നക്കി
രസം ജനങ്ങൾക്കു നൽകി നൽകി നൽകി
4.
ഇരിയ്ക്കുമീ ടേണിൽ
കവിത മുറക്കു പോകുന്നു.

(കവിത റിയാലിറ്റി ഷോകളിലോ മറ്റ്‌ ടി.വി പരിപാടികളിലോ പങ്കെടുക്കുവാൻ
പാടുള്ളതല്ല. പങ്കെടുത്താൽ കവിതയെ സൃഷ്ടിയിൽ നിന്നും പുറത്താക്കും:
അമ്മക്കവിതകൾ:)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...