Skip to main content

മൂല്യവർദ്ധിത നാളികേരോൽപന്നങ്ങൾ


കെ. എസ്‌. എം. എസ്‌. രാഘവറാവു, നവീൻ കെ. രസ്തോഗി, എ. ഹൃഷികേശ്‌


നമ്മുടെ രാജ്യത്തെ കേരകർഷകന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിന്‌
മൂല്യവർദ്ധിത നാളികേരോൽപന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനായി നാളികേര
വികസന ബോർഡ്‌ വളരെക്കാലം മുമ്പ്‌ തന്നെ സെന്റർ ഫോർ ടെക്നോളജിക്കൽ
റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടുമായി സഹകരിച്ച്‌ ഗവേഷണ പദ്ധതികൾ
നടപ്പാക്കിവരുന്നുണ്ട്‌.  നാളികേരത്തിൽ നിന്ന്‌ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ
നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ മൈസൂറിലെ
സേൻട്രൽ ഫുഡ്‌ ടെക്നോളജിക്കൽ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌
അഗ്രഗണ്യരാണ്‌.

 
ബോർഡിന്റെ ധനസഹായത്തോടെ തേങ്ങാപ്പാൽ ഉൽപന്നങ്ങൾ, കോക്കനട്ട്‌ ഡയറ്ററി
ഫൈബർ, വെർജിൻ കോക്കനട്ട്‌ ഓയിൽ തുടങ്ങിയവ ഇൻസ്റ്റിറ്റിയൂട്ട്‌
വികസിപ്പിക്കുകയുണ്ടായി.  മെച്ചപ്പെട്ട രുചിയുള്ളതും
പോഷകസമ്പുഷ്ടമായതുമായ വിവിധതരം ഉൽപന്നങ്ങൾ ഉപഭോക്താവിൽ
എത്തിക്കുന്നതിനുള്ള ഇൻസ്റ്റിറ്റിയൂട്ടിന്റെ നിരന്തരമായ പരിശ്രമങ്ങൾക്ക്‌
അംഗീകാരമെന്ന നിലയിൽ ബോർഡ്‌ 2006ൽ ഏറ്റവും മികച്ച ഗവേഷണസ്ഥാപനത്തിനുള്ള
ദേശീയ അവാർഡ്‌ നൽകി ഇൻസ്റ്റിറ്റിയൂട്ടിനെ ആദരിച്ചു.
സമഗ്രസംസ്ക്കരണവും ഉപോൽപന്നങ്ങളുടേയും സഹോൽപന്നങ്ങളുടേയും ഉത്പാദനവും
നാളികേര സംസ്ക്കരണവ്യവസായം സാമ്പത്തിക തലത്തിൽ കാര്യക്ഷമമാക്കുന്നതിന്‌
അത്യന്താപേക്ഷിതമാണ്‌.  ഈ വസ്തുത മനസ്സിലാക്കിയാണ്‌ ഈ ദിശയിൽ
വൈവിധ്യമാർന്ന ഉൽപന്നങ്ങൾ നിർമ്മിക്കുവാനുള്ള ഗവേഷണങ്ങൾ ആരംഭിക്കുവാൻ
ബോർഡ്‌ ഇൻസ്റ്റിറ്റിയൂട്ടിന്‌ ധനസഹായം നൽകുന്നത്‌.  നാളികേര
ഉപോൽപന്നങ്ങളിൽ നിന്ന്‌ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള
സാധ്യത നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്‌. വികസിപ്പിച്ചെടുത്ത
ഉൽപന്നങ്ങളെല്ലാം തന്നെ കർഷകർക്ക്‌ മെച്ചപ്പെട്ട വിലയും ഉപഭോക്താവിന്‌
മെച്ചപ്പെട്ട ഉൽപന്നങ്ങളും ലഭ്യമാക്കുകയും വ്യവസായമേഖലയ്ക്ക്‌
ഉൽപാദനച്ചെലവ്‌ കുറച്ച്‌ വരുമാനം വർദ്ധിപ്പിക്കുവാൻ സഹായകരമാകുകയും
ചെയ്യുന്നു.
മൂല്യവർദ്ധിത നാളികേരോൽപന്നങ്ങൾ
ഗവേഷണ - വികസന പ്രവർത്തനത്തിന്റെ മുഖ്യലക്ഷ്യം നാളികേര സംസ്ക്കരണ മേഖലയിൽ
നൂതന സാങ്കേതിക വിദ്യകൾ ആവിഷ്ക്കരിച്ച്‌ അവലംബിക്കുക മുഖേന പരമ്പരാഗത
നാളികേരോൽപന്നങ്ങളെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ സമ്പട്‌വ്യവസ്ഥയെ
ജീവസ്സുറ്റ വാണിജ്യ സാധ്യതകളുള്ള ഒന്നായി പരിണമിക്കുന്നതിനുള്ള സാങ്കേതിക
ഗതിവേഗം നൽകുകയും, നാളികേര ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായി നാളികേരോൽ
പന്നങ്ങളിൽ നിന്ന്‌ ഉപഭോക്തൃ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ
സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും നാളികേര സംസ്ക്കരണത്തിലെ
ഉപോൽപന്നങ്ങൾ മൂല്യവർദ്ധിതവും ശേഖരണക്ഷമവും സൗകര്യപ്രദവുമായ ഉൽപന്നങ്ങൾ
ഉത്പ്പാദിപ്പിക്കുന്നതിന്‌ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ്‌.
സേൻട്രൽ ഫുഡ്‌ ടെക്നോളജിക്കൽ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിൽ നടത്തിയ
ഗാഢതേങ്ങവെള്ളം (കോക്കനട്ട്‌ ഹണി), കരിക്ക്‌ പാനീയം (കോക്കനട്ട്‌ ലസ്സി),
കോക്കനട്ട്‌ വേ പ്രോട്ടീൻ, ഗാഢ തേങ്ങാവെള്ളത്തിൽ നിന്നുണ്ടാക്കിയ
കോക്കനട്ട്‌ സ്പ്രെഡ്‌, ഡയറ്ററി ഫൈബർ, കോക്കനട്ട്‌ സൂഫ്ലേ, തേങ്ങാചട്ണി
എന്നീ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ ഗവേഷണവികസന പ്രവർത്തനങ്ങളാണ്‌
ലേഖനത്തിൽ പ്രതിപാദിക്കുന്നത്‌.
കരിക്ക്‌ പാനിയം (കോക്കനട്ട്‌ ലസ്സി)
കരിക്കിൻ വെള്ളവും കാമ്പും കലർത്തിയാണ്‌ പാനീയം നിർമ്മിച്ചതു. ഇതിന്‌
തേങ്ങയുടെ ഉന്മേഷദായകവും പുതുമയാർന്നതുമായ രുചിയും, സ്വാദും നല്ല
സൂക്ഷിപ്പ്‌ കാലാവധിയും ഉണ്ടായിരുന്നു. പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകളാൽ
സമ്പുഷ്ടവുമായിരുന്നു. കരിക്ക്‌ കാമ്പും വെള്ളവും അടിച്ചുചേർത്ത്‌
ഒരുപോലെയാക്കിയപ്പോൾ നല്ല പാനീയമായി.  പക്ഷേ; വായുവിൽ തുറന്നിരുന്നപ്പോൾ
ക്രമേണ അതിന്റെ സ്വാദും വാസനയും പോഷകഗുണങ്ങളും നഷ്ടമായി, പുളിക്കാൻ
തുടങ്ങി. മിശ്രിതം അമ്ലത്വം കുറഞ്ഞതാകയാൽ സ്റ്റര്റിലൈസ്‌ ചെയ്ത കുപ്പിയിൽ
പാക്ക്‌ ചെയ്യേണ്ടതാണ്‌.


 
ഒന്നിച്ച്‌ മിശ്രിതപ്പെടുത്തിയ കരിക്ക്‌ കാമ്പും വെള്ളവും ചേർത്ത പാനീയം
ചീസ്‌ ക്ലോത്തിൽ അരിച്ച്‌ ചൂടാക്കി സ്റ്റര്റിലൈസ്‌ ചെയ്ത ഗ്ലാസ്സ്‌
കുപ്പികളിലാക്കുന്നു. കുപ്പികൾ ചൂടുവെള്ളത്തിൽ മുക്കി കഴുത്ത്‌
ഭാഗത്തുള്ള വായു പുറത്ത്‌ കളയുന്നു. പിന്നീട്‌ സീൽ ചെയ്യുന്നു.
പ്രിസർവേറ്റീവുകൾ ഒന്നും തന്നെ ചേർക്കാത്ത ഉൽപന്നത്തിന്‌ കരിക്കിന്റെ
സവിശേഷമായ രുചിയും വാസനയും ഉള്ളതായിക്കണ്ടു. സ്പോർട്ട്സ്‌ പാനീയങ്ങൾക്ക്‌
100 കോടി ഡോളറിന്റെ ലോകവിപണിയാണുള്ളത്‌.  കരിക്ക്‌ പാനീയത്തിന്‌
സ്പോർട്ട്സ്‌ പാനീയമെന്ന നിലയിൽ അനന്ത സാധ്യതകളാണുള്ളത്‌.
ഈ ഉൽപന്നത്തിന്‌ കരിക്ക്‌ കാമ്പിന്റേയും വെള്ളത്തിന്റേയും
പോഷകഗുണങ്ങളുണ്ട്‌. മാത്രമല്ല, കാമ്പ്‌ കൂടി ചേർക്കുന്നതിനാൽ സവിശേഷതകൾ
അങ്ങനെതന്നെ നിലനിൽക്കുന്നു. പിഎച്ചിൽ വ്യത്യാസം വരുത്താതെയും
രാസവസ്തുക്കളൊന്നും തന്നെ ചേർക്കാതെയുമാണ്‌ ഉൽപന്നം തയ്യാറാക്കിയത്‌.
അനുകൂല പരിതസ്ഥിതിയിൽ സൂക്ഷിച്ചാൽ ഇത്‌ ആറുമാസത്തിലധികം
കേടുകൂടാതെയിരിക്കും.
2. ഗാഢതേങ്ങാവെള്ളം (കോക്കനട്ട്‌ ഹണി)
തൂൾതേങ്ങ യൂണിറ്റുകളിൽ നിന്ന്‌ ശേഖരിച്ച തേങ്ങാവെള്ളം മാലിന്യങ്ങൾ നീക്കം
ചെയ്യുന്നതിനായി അരിക്കുകയും സേൻട്രിഫ്യൂജ്‌ മേഷീനിൽ കടത്തിവിട്ട്‌
ഖരപദാർത്ഥങ്ങളേയും കൊഴുപ്പും അകറ്റുകയും ചെയ്യുന്നു. ലവണങ്ങൾ
അടങ്ങിയിരിക്കുന്നതുമൂലമുള്ള ഉപ്പുരസം മാറ്റിയതിനുശേഷം തേങ്ങാവെള്ളം
ആവശ്യമായ ഗാഢത ലഭിക്കുന്നതിനായി, തിൻഫിലിം ഇവാപൊറേറ്ററിൽ കൂടി
കടത്തിവിടുന്നു. അതിനുശേഷം ഗാഢത വർദ്ധിപ്പിക്കുന്നതിനായി പഞ്ചസാര
ചേർക്കുന്നു.


 
തേങ്ങാവെള്ളത്തിന്റെ ഗാഢത സെല്ലുലോസ്‌ അസെറ്റേറ്റ്‌ മെംബ്രേൻ ഉപയോഗിച്ച്‌
പ്രതിലോമവ്യതിവ്യാപനം നടത്തി കൂട്ടാവുന്നതാണ്‌. തിൻ ഫിലിം ഇവാപൊറേറ്റർ
മുഖേന തേങ്ങാവെള്ളം ഗാഢമാക്കി. ഗാഢതേങ്ങാവെള്ളത്തിൽ ഉപ്പിന്റെ സാന്ദ്രത
അധികമായതിനാൽ അതുപോലെ ഉപയോഗിക്കുവാൻ ബുദ്ധിമുട്ടാണ്‌. അതിനാൽ, അതിൽ
നിന്ന്‌ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഉണ്ടാക്കുവാൻ തീരുമാനിച്ചു.  ഇതേ
ഉദ്ദേശ്യത്തോടെ ഗാഢതേങ്ങാവെള്ളത്തിൽ പല അനുപാതത്തിലുള്ള ഗാഢപഞ്ചസാരലായനി
ചേർത്ത്‌ പരീക്ഷണം നടത്തി.  ഉയർന്ന അനുപാതത്തിൽ പഞ്ചസാരചേർത്ത
സാമ്പിളുകളാണ്‌ മൊത്തം ഗുണമേന്മയിൽ മെച്ചമായിക്കണ്ടത്‌.
ഗാഢതേങ്ങാവെള്ളം ഉപയോഗിച്ച്‌ കോക്കനട്ട്‌ സ്പ്രെഡ്‌
പാഴാക്കിക്കളയുന്ന  നാളികേര ഉപോൽപന്നങ്ങളിൽ നിന്ന്‌ മൂല്യവർദ്ധന നടത്തി
ഉത്പ്പാദിപ്പിക്കുന്ന ഉൽപന്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ കോക്കനട്ട്‌
സ്പ്രെഡ്‌. സ്വാദിഷ്ഠമായ സ്പ്രെഡ്‌ സാന്റ്‌വിച്ചുകളിലും ചപ്പാത്തി, ദോശ
എന്നിവയ്ക്കൊപ്പവും ഉപയോഗിക്കാം. സ്പ്രെഡ്‌ ഉണ്ടാക്കാൻ ആവശ്യമായ
പഞ്ചസാരയുടെ പകുതിഭാഗം ഗാഢതേങ്ങാവെള്ളവും സിട്രിക്‌ ആസിഡ്‌, പെക്ടിൻ,
ബെൻസോയിക്‌ ആസിഡ്‌ എന്നിവയും ചേർത്തതിനുശേഷം തെർമൽ ട്രീറ്റ്‌മന്റ്‌
നടത്തുന്നു. ഇതിനൊപ്പം ചേർക്കുന്ന ഡയറ്ററി ഫൈബർ സ്പ്രെഡിന്‌ തേങ്ങയുടെ
രുചിയും മണവും കാഴ്ചയ്ക്ക്‌ ഭംഗിയും നൽകുന്നു.


 
തേങ്ങാവെള്ളം മസ്ലിൻ തുണിയിൽ അരിച്ചതിനുശേഷം ഫിലിം ഇവാപോറേറ്ററിൽ
ഗാഢമാക്കുന്നു. ഇതിൽ പഞ്ചസാര, വെള്ളം, പെക്ടിൻ ലായിനി, സൻതാൻലായിനി,
സിട്രിക്‌ ആസിഡ്‌ എന്നിവ ചേർത്തതിനുശേഷം  ഒട്ടുന്ന പരുവമാകുന്നത്‌ വരെ
ചൂടാക്കുന്നു. അതിലേക്ക്‌ ഗാഢതേങ്ങവെള്ളം ചേർക്കുന്നു; അതിനുശേഷം ഡയറ്ററി
ഫൈബർ ചേർക്കുന്നു.  


തേങ്ങാപ്പാൽ എടുത്തശേഷമുള്ള പീരയിൽ നിന്ന്‌ ജലാംശം
അകറ്റിയശേഷം സോൾവെന്റ്‌ എക്സ്ട്രാക്ഷനിലൂടെ കൊഴുപ്പ്‌ മാറ്റി നന്നായി
പൊടിച്ചെടുക്കുന്നതാണ്‌ ഡയറ്ററി ഫൈബർ. സ്പ്രെഡ്‌ മിശ്രിതത്തിലേക്ക്‌
പ്രിസർവേറ്റീവ്‌ ചേർത്ത്‌ സ്റ്റര്റിലൈസ്‌ ചെയ്ത ഗ്ലാസ്സ്‌ കുപ്പികളിൽ
നിറച്ച്‌ അന്തരീക്ഷോഷ്മാവിൽ സൂക്ഷിക്കുന്നു. തേങ്ങയുടെ തനത്‌ രുചിയുള്ള
ഈ ഉൽപന്നം ആറ്‌ മാസം വരെ കേട്കൂടാതെയിരിക്കും.
പാഴാക്കി കളയുന്ന ഉപോൽപന്നത്തിന്റെ മൂല്യവർദ്ധനയാണിവിടെ നടക്കുന്നത്‌.
ആവശ്യമായ പഞ്ചസാരയ്ക്ക്‌ പകരം ഗാഢതേങ്ങാവെള്ളം ചേർത്തത്‌ ഉൽപന്നത്തിന്‌
തേങ്ങയുടെ സവിശേഷ വാസനയും രുചിയും നൽകി. ഉൽപന്നത്തിൽ ചേർക്കുന്ന ഡയറ്ററി
ഫൈബറിന്‌ വളരെയധികം ആരോഗ്യപരമായ ഗുണങ്ങളുണ്ട്‌. കൃത്രിമ
വസ്തുക്കളൊന്നുംതന്നെ ചേർക്കാത്ത കോക്കനട്ട്‌ സ്പ്രെഡിന്‌,
ആരോഗ്യകാര്യങ്ങളിൽ അവബോധം വർദ്ധിച്ചുവരുന്ന ഇന്നത്തെക്കാലത്ത്‌ നല്ല
വിപണി സാധ്യതയാണുള്ളത്‌.
കോക്കനട്ട്‌ സൂഫ്ലേ
കോക്കനട്ട്‌ സൂഫ്ലേ പൂപോലെ മൃദുവായ  ബേയ്ക്ക്‌ ചെയ്തെടുത്ത വിഭവമാണ്‌.
വെണ്ണ, മുട്ടയുടെ മഞ്ഞയും വെള്ളയും കരുക്കൾ എന്നിവ കോൺഫ്ലവറിൽ ചേർത്ത്‌
അതിനൊപ്പം പഞ്ചസാരയും പാലും കരിക്കിൻ വെള്ളവും കൂടി ചേർത്താണ്‌
കോക്കനട്ട്‌ സൂഫ്ലേ ഉണ്ടാക്കുന്നത്‌.  ബേയ്ക്ക്‌ ചെയ്തോ തണുപ്പിച്ചോ
സൂഫ്ലേ ഉണ്ടാക്കാം. വെണ്ണയും കോൺഫ്ലവറും പാലും ചൂടുവെള്ളവും ഒന്നിച്ച്‌
ചേർത്ത്‌ മിശ്രിതപ്പെടുത്തി കൂട്ട്‌ നല്ല കുറുകിയ പരുവത്തിൽ
മാർദ്ദവമുള്ളതാക്കുന്നു. അതോടൊപ്പം നല്ലവണ്ണം അടിച്ചു പതപ്പിച്ച
മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര എന്നിവ ചേർക്കുന്നു. മുട്ടയുടെ വെള്ളയും
പഞ്ചസാരയും ചേർത്ത്‌ നന്നായി ഇളക്കിച്ചേർത്തതിനുശേഷം ബേയ്ക്ക്‌
ചെയ്യുന്നു.

 
വേറൊരു രീതിയിൽ തയ്യാറാക്കുമ്പോൾ തിളയ്ക്കുന്ന പാലിൽ ക്രീം, പഞ്ചസാര,
മുട്ടയുടെ വെള്ള, കോൺഫ്ലവർ എന്നിവ ചേർത്തിളക്കുന്നു. മിശ്രിതം
കട്ടിയാകുന്നതുവരെ ചൂടാക്കുന്നു. സോഡിയം അൽജിനേറ്റ്‌, നാളികേരസത്ത്‌,
കരിക്കിൻ വെള്ളം, നന്നായി പതപ്പിച്ച മുട്ടവെള്ള എന്നിവ
മിശ്രിതത്തിലേക്ക്‌ ചേർത്ത്‌ മോൾഡുകളിൽ ഒഴിച്ച്‌ തണുപ്പിക്കുന്നു.
കോക്കനട്ട്‌ സൂഫ്ലേയുടെ റെഡിമിക്സ്‌ ഉണ്ടാക്കുവാനുള്ള ശ്രമങ്ങൾ
നടക്കുകയാണ്‌.

 
തേങ്ങപ്പീരയിൽ നിന്ന്‌ തേങ്ങചട്ണി
തേങ്ങാപ്പാൽ എടുത്തതിനുശേഷമുള്ള പീരയിൽ നിന്ന്‌ തേങ്ങചട്ണിയുണ്ടാക്കാം.
ഉഴുന്ന്‌, പച്ചമുളക്‌, കറിവേപ്പില, മല്ലി, ഇഞ്ചി, പുതിന, പുളി,
വെളുത്തുള്ളി, ഉപ്പ്‌, വെള്ളം എന്നിവ ഒന്നായി അരച്ച്‌ ആവശ്യമുള്ള അളവ്‌
തേങ്ങപ്പീരയുമായി ചേർത്ത്‌ ചട്ണിയുണ്ടാക്കാം. പാകമാക്കിയെടുത്ത ചട്ണി
പാക്ക്‌ ചെയ്യുന്നു. കൂടുതൽ കാലം കേട്‌ കൂടാതെ സൂക്ഷിക്കാവുന്ന
തേങ്ങചട്ണിപ്പൊടി തയ്യാറാക്കാനുള്ള പരിശ്രമത്തിലാണ്‌.

 
കോക്കനട്ട്‌ വേയിൽ നിന്നുള്ള ഉൽപന്നങ്ങൾ സംബന്ധിച്ച അദ്ധ്യയനം
കോക്കനട്ട്‌ വേ പ്രോട്ടീൻ വെർജിൻ കോക്കനട്ട്‌ വ്യവസായത്തിലെ
ഉപോൽപന്നമാണ്‌. അതായത്‌ ശീതികരിച്ച തേങ്ങാപ്പാലിൽ നിന്നും നാളികേരക്രീം
എടുത്തതിനുശേഷം ബാക്കിവരുന്ന ലായനി അൾട്രാഫിൽട്രേഷനും സ്പ്രേഡ്രയിംഗും
നടത്തി കോക്കനട്ട്‌ പ്രോട്ടീൻ പൗഡർ ഉണ്ടാക്കാം. പ്രോട്ടീൻ
വേർതിരിച്ചെടുക്കാനുള്ള പഠനങ്ങളും ഇൻസ്റ്റിറ്റിയൂട്ടിൽ നടക്കുന്നുണ്ട്‌.

 
നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച്‌ മൂല്യവർദ്ധിത നാളികേരോൽപന്നങ്ങൾ
നിർമ്മിക്കാൻ അനന്തസാധ്യത കളാണുള്ളത്‌. സർക്കാർ ഏജൻസികളും സ്വകാര്യ
ഏജൻസികളും ഗവേഷണ - സ്ഥാപനങ്ങളുമായി ഒത്തുചേർന്ന്‌ നൂതനസാങ്കേതികവിദ്യകൾ
വികസിപ്പിക്കുന്ന തിനുവേണ്ടി പ്രവർത്തിക്കുകയും ഗവേഷണപ്രവർത്തന ങ്ങൾക്ക്‌
ധനസഹായം നൽകുകയും ചേയ്യേണ്ടത്‌ പ്രോത്സാഹനീയമാണ്‌.
ഡിപ്പാർട്ട്‌മന്റ്‌ ഓഫ്‌ ഫുഡ്‌ എൻജിനീയറിംഗ്‌,
സേൻട്രൽ ഫുഡ്‌ ടെക്നോളജിക്കൽ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌, മൈസൂർ - 570 020.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…