നിറം ഒരു പ്ളാനറ്റ്പോലെയാണ്‌.

എം.കെ.ഹരികുമാർ

നിറങ്ങള്‍ ഒരു വിര്‍ച്വല്‍
യാഥാര്‍ത്ഥ്യമാണ്‌.
ഉദാഹരണത്തിന്‌
ഒരു ചുവപ്പ്‌ എവിടെയുമുണ്ട്‌-കുരുതിക്കും കളത്തിനും
കൊടിക്കും കുപ്പായത്തിനും പഴത്തിനും.
ആ നിറത്തിന്‍റെ വിര്‍ച്വല്‍ പ്രതിച്ഛായ
അനന്തമായി വ്യാപിച്ചിരിക്കയാണ്‌.
നമുക്ക്‌ എവിടേക്കും അതിനെ കൊണ്ടുപോകാനാവില്ല.
അതിനെ നമുക്ക്‌ കൊടിയായോ
പഴങ്ങളുടെ തൊലിയുടെ നിറമായോ
ഉപസ്ഥലമാക്കിയെടുക്കാം.
കൊടി അല്ലെങ്കില്‍ കുപ്പായം അപ്പോള്‍ നിറമല്ല .
നിറത്തിന്‍റെ പ്രതിനിധാനവും അറിവും
ഉപയോഗവുമാണ്‌.
നിറം എന്ന കേവല അനുഭവം
ഒരു പ്ളാനറ്റ്പോലെയാണ്‌.
അതില്‍ നിന്ന് നാം ഒരു പ്രതിച്ഛായ
ചീന്തിയെടുത്ത്‌ മറ്റൊരു പ്ളാനറ്റുണ്ടാക്കുന്നു.
നിറം ഒരു ഉപ പാഠമാണ്‌, പ്രതീകമല്ല.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ