Skip to main content

നാളികേരത്തിന്റെ പ്രാധാന്യം - പ്രകൃതി ചികിത്സയിൽ


*ഡോ. കല്ല്യാൺ ഉൽപലാക്ഷൻ

കേരം തിങ്ങും നാടാണ്‌ കേരളം - മലയാളിക്ക്‌.
       നാളികേരത്തിനോടുള്ള ഇഷ്ടം ചെറുതൊ ന്നുമല്ല. നമ്മുടെ ആഹാരക്രമം
വീക്ഷിച്ചാൽ നാളികേരത്തിന്റെ സാന്നിദ്ധ്യവും പ്രാധാന്യവും കുറേക്കൂടി
വ്യക്തമാകും. പഴയ ആളുകൾ ഒരു കറിയും ഇല്ലെങ്കിൽപോലും ചോറിൽ വെളിച്ചെണ്ണ
ഒഴിച്ച്‌ കഴിക്കുന്നത്‌ കാണാം. അൽപം ഉള്ളിയും മുളകും ചതച്ച്‌ അതിൽ
വെളിച്ചെണ്ണ ചേർത്താൽ അത്യുഗ്രൻ ചമ്മന്തിയും റെഡി. കഞ്ഞിയിൽ നാളികേരമോ,
നാളികേരപാൽ ചേർത്തോ കഴിക്കുന്നതും മലയാളിക്ക്‌ പ്രിയം തന്നെ. കറികൾ
ഏതെടുത്താലും നാളികേരം ഇല്ലാതെ പറ്റാത്ത അവസ്ഥ. തലയിലായാലും
ശരീരത്തിലായാലും വെളിച്ചെണ്ണ പുരട്ടി തടവി കുളിക്കുന്നതിന്റെ സുഖം ഏതൊരു
കേരളീയനും മനസ്സിലായിട്ടുണ്ട്‌.


മുടിയിലും ശരീരത്തിലും എന്നുംവെളിച്ചെണ്ണ തേയ്ക്കുന്നതു കൊണ്ടായിരിക്കാം കഴിഞ്ഞ തലമുറയെ ജരാനരകൾ ബാധിക്കാതിരുന്നത്‌. തികഞ്ഞ ആരോഗ്യസമൃദ്ധിയും ദീർഘായുസ്സും കുറഞ്ഞ
രോഗഭാരവും പഴയ ആളുകൾ നേടിയത്‌ നാളികേരത്തിന്റേയും വെളിച്ചണ്ണയുടേയും
സഹായത്തോടുകൂടിയാണ്‌.  വെളിച്ചെണ്ണയേയും നാളികേരത്തേയും പുതിയ തലമുറ
ഭയത്തോടെ സമീപിക്കാൻ തുടങ്ങിയപ്പോൾ രോഗഭാരവും കൂടിയെന്നതാണ്‌ സത്യം.

പ്രകൃതിജീവനവും നാളികേരവും
പ്രകൃതിജീവന ഉപാസകർ നാളികേരത്തേയും വെളിച്ചെണ്ണയേയും
കരിക്കിൻവെള്ളത്തേയും ഔഷധമായി കാണുന്നു. ഹൃദ്രോഗവും കൊളസ്ട്രോളും
വർദ്ധിപ്പിക്കുവാൻ നാളികേരവും വെളിച്ചെണ്ണയും ഹേതുവാകുന്നു എന്ന സംശയം
ആധുനിക വൈദ്യശാസ്ത്രം നിലനിർത്തുമ്പോഴും ഹൃദ്രോഗികളെ പ്രകൃതി ചികിത്സകർ
ചികിത്സിക്കുന്നത്‌ നാളികേരവും കരിക്കിൻവെള്ളവും ഉപയോഗിച്ചുകൊണ്ടാണ്‌.
രോഗചികിത്സയിൽ പല അത്ഭുതങ്ങളും പ്രകൃതി ചികിത്സകർ ഉണ്ടാക്കുന്നതും
നാളികേരത്തിന്റെ സഹായത്തോട്‌ കൂടിയാണ്‌.

പ്രകൃതി ചികിത്സകർ നാളികേരം പച്ചയായിതന്നെ ഉപയോഗിക്കുന്നു. പഴങ്ങൾ ഉപയോഗിക്കുമ്പോഴും വേവിക്കാത്ത പച്ചക്കറികൾ ഉപയോഗിക്കുമ്പോഴും ഒപ്പം നാളികേരവും ണല്ലോരളവിൽ തന്നെ എടുക്കുന്നു. ആഹാരത്തിൽ ഒരുനേരം പഴങ്ങൾ മാത്രം കഴിക്കുക എന്ന്‌ പ്രകൃതി ചികിത്സകർ നിർദ്ദേശിക്കുമ്പോഴും നാളികേരം അതിൽ മുഖ്യമായി  വരുന്നു.
ഒരുനേരം പഴങ്ങളും നാളികേരവും കഴിക്കുമ്പോൾ ഉയർന്ന പ്രതിരോധശേഷി
കൈവരുന്നു. നാളികേരത്തി ലുള്ള നാരുകൾ ദഹനേന്ദ്രിയ വ്യൂഹത്തെ
വൃത്തിയാക്കുകയും രക്തത്തിലെ വിഷ സങ്കലനാവസ്ഥ ഒഴിവാക്കുകയും ചെയ്യുന്നു.


രക്തത്തിലെ വിഷസങ്കലനം എല്ലാ രോഗങ്ങളുടേയും അടിസ്ഥാനകാരണമായി പ്രകൃതി
ചികിത്സകർ ചൂണ്ടിക്കാണിക്കുന്നു. അണുബാധകളെ ചെറുക്കുവാനുള്ള കഴിവ്‌
നാളികേരം ഉപയോഗിക്കുന്ന വരിൽ കൂടുതലാണ്‌. നാളികേരത്തിലടങ്ങിയിരിക്കുന്ന
പോഷകഘടകങ്ങൾ  പൊതുവായ ആരോഗ്യസ്ഥിതിയെ ഉയർത്തുന്നു. പ്രമേഹരോഗികൾ നാളികേരം കഴിയ്ക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയുന്നതായി കാണാറുണ്ട്‌.


പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതാണ്‌
കാരണം. എല്ലുകൾക്ക്‌ ബലം വെയ്ക്കാനും നാളികേരം തന്നെയാണ്‌ പ്രകൃതി
ചികിത്സകർ നൽകുന്നത്‌. പനിപോലെയുള്ള പകർച്ചവ്യാധികളിൽ കരിക്കിൻവെള്ളം
കൊടുത്തുകൊണ്ടുള്ള ഉപവാസമാണ്‌ നിർദ്ദേശിക്കുന്നത്‌. ത്വക്ക്‌ രോഗികൾക്ക്‌
നാളികേരപാൽ വെന്ത വെളിച്ചെണ്ണ പുരട്ടി ഇളംവെയിൽ കൊള്ളിക്കും. വെന്ത
വെളിച്ചെണ്ണയുടെ ഉപയോഗത്തിൽ ത്വക്ക്‌ രോഗികളുടെ ചൊറിച്ചിൽ എളുപ്പത്തിൽ
കുറയുന്നത്‌ കാണാം.


പ്രകൃതിയിലെ ഗ്ലൂക്കോസാണ്‌ കരിക്കിൻ വെള്ളം. കടുത്തക്ഷീണത്തിലിരിക്കുന്ന
ഒരാൾക്ക്‌ ഒരു ഗ്ലാസ്സ്‌ കരിക്കിൻ വെള്ളം കൊടുത്ത്‌ നോക്കുക. ക്ഷീണം പമ്പ
കടക്കും.  വൃക്കയിൽ കല്ലുള്ളവർക്കും കരിക്കിൻവെള്ളം തന്നെ ശരണം. ഏത്‌
നിലയ്ക്ക്‌ നോക്കിയാലും നാളികേരവും, വെളിച്ചെണ്ണയും, കരിക്കിൻവെള്ളവും
രോഗമെന്ന ഇരുളിനെ നീക്കുവാനും ആരോഗ്യമെന്ന വെളിച്ചത്തെ നേടുവാനും
സഹായിക്കുന്നു എന്നതിൽ തർക്കമില്ല.

*ഗാന്ധിജി നാച്ചുറോപതി ഹോസ്പിറ്റൽ, കണിമംഗലം പി.ഒ., തൃശ്ശൂർ -27, ഫോൺ :
0487 2449634, 9447425945

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…