Skip to main content

തെങ്ങ്‌ - നാം വീണ്ടും സ്വന്തമാക്കേണ്ട സമ്പത്ത്‌


പി. അനിതകുമാരി

തെങ്ങിനെക്കുറിച്ചുള്ള ഒരു പഴഞ്ചൊല്ല്‌ തന്നെ സമ്പത്തിനേയും
നിക്ഷേപത്തിനേയും കുറിച്ചാണല്ലോ. സമ്പത്ത്‌ കാലത്ത്‌ തൈ പത്ത്‌ വെച്ചാൽ
ആപത്ത്‌ കാലത്ത്‌ കായ്‌ പത്ത്‌ തിന്നാം?. ആരോഗ്യദായകമായ ശുദ്ധഭക്ഷണം
തന്നെ ഒന്നാന്തരം സമ്പത്താണ്‌. പോഷകകനി?യായ ഈ കേരഫലത്തിന്റെ
നാനാമൂല്യങ്ങൾ എത്രതലമുറകളെ ഊട്ടിവളർത്തിയെന്ന്‌ നമുക്ക്‌ നന്ദിയോടെ
സ്മരിക്കാം !

എന്നാൽ വിലയുടെ ഏറ്റക്കുറച്ചിലുകൾ, തേങ്ങയിടുന്ന തിന്റെ
ബുദ്ധിമുട്ടുകൾ, രോഗകീടബാധകൾ എന്നിങ്ങനെയുള്ള പ്രയാസങ്ങൾ നിരത്തി
(അനുഭവിച്ചും) നാം തെങ്ങിനേയും അതിന്റെ നന്മകളേയും പുറംകൈകൊണ്ട്‌
വകഞ്ഞുമാറ്റുകയാണോ? ദശലക്ഷ ക്കണക്കിന്‌ കുടുംബങ്ങളെ അന്നമൂട്ടുന്ന
വൃക്ഷവിള തന്നെയാണിന്നും തെങ്ങ്‌. കയറിന്റേയും  കയറുൽപന്നങ്ങളു ടേയും
നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഇന്നുമുണ്ടേറെ,  പ്രത്യേകിച്ച്‌
ഗ്രാമീണ സ്ത്രീകൾ. പരിസ്ഥിതിക്കും മണ്ണിനും മനസ്സിനും ഇത്രമാത്രം
അനുയോജ്യമായ ?സുവർണനാരുകൾ? മറ്റെവിടെയാണ്‌ കിട്ടുക? കോടികളുടെ
വിദേശനാണ്യം ഈ ?സുവർണനാരുകൾ? നേടിത്തന്നുകൊണ്ടിരിക്കുന്നു.
നമ്മുടെ അടുക്കളയുടെ ഗന്ധവും ശബ്ദതാളങ്ങളും രുചിഭേദങ്ങളും
നാളികേരത്തിനൊപ്പമല്ലാതെ ഓർക്കാനാവുമോ? അതിന്റെ വില ദൂരെയിരിക്കുന്ന
പ്രവാസികൾ അനുഭവിച്ചറിയുന്നുണ്ടാകും. ഒരു തെങ്ങിന്‌ വിലയിട്ടാൽ ഒരുപക്ഷേ
ജീവിതത്തോളമാകുമത്‌, നമ്മുടെ കൈകൾക്കും മുറ്റത്തെ മണ്ണിനും സുഹൃത്തായ,
പഴയ ഈർക്കിൽ ചൂലിനും ഇന്ന്‌ വിലയുണ്ട്‌.  പ്ലാസ്റ്റിക്‌ ഒഴിവാക്കുന്നതിൽ
ഈ ലളിതവിദ്യയും തന്റേതായ പങ്ക്‌ വഹിക്കുന്നില്ലേ? നമ്മുടെ അടുക്കളയിൽ തീ
പൂട്ടിയിരുന്ന ഊർജ്ജമരം തന്നെയല്ലേ തെങ്ങ്‌?

കായംകുളം സി.പി.സി.ആർ.ഐ ഗ്രാമങ്ങളിൽ നടത്തിയ പങ്കാളിത്തവിശകലനത്തിൽ വെളിവായത്‌ ഏകദേശം 29 ശതമാനം കുടുംബങ്ങളും തെങ്ങിൽ നിന്ന്‌ (പുരയിട കൃഷി) ആണ്‌ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വിറകിന്റെ ഭൂരിഭാഗവും കണ്ടെത്തുന്നത്‌ എന്നാണ്‌. 15.78
ശതമാനം കുടുംബങ്ങളും വിറകാവശ്യത്തിന്റെ 75 ശതമാനവും, 31.57 ശതമാനം
കുടുംബങ്ങൾ വിറകാവശ്യത്തിന്റെ 50 ശതമാനവും, 21 ശതമാനം കുടുംബങ്ങൾ
വിറകാവശ്യത്തിന്റെ 25 ശതമാനവും തെങ്ങിൽ നിന്നാണത്രേ
ശേഖരിച്ചുപയോഗിക്കുന്നത്‌. ഇന്നത്തെ വിലനിലവാരത്തിൽ എത്ര സമ്പത്താണ്‌
വർഷം തോറും വീട്ടുവളപ്പുകളിലെ തെങ്ങുകൾ ഗ്രാമീണഭവനങ്ങളിൽ എത്തിക്കുന്നത്‌
എന്ന്‌ നോക്കുക. ഭക്ഷണം പാകം ചെയ്യാനുള്ള ഊർജ്ജാവശ്യം ഭക്ഷ്യസുരക്ഷയിലെ
പ്രധാന ഘടകമാണ്‌. എന്തിനേറെ ജപ്പാനിലും മറ്റും പ്രചാരം
നേടിക്കൊണ്ടിരിക്കുന്ന ഗ്രാമീണ ടൂറിസത്തിൽ വിറകടുപ്പിൽ സ്വയം പാകം
ചെയ്യുന്ന ഭക്ഷണങ്ങളും, ഗ്രാമീണ ജീവിതരീതി പാക്കേജുകളും വളരുന്ന
സാമ്പത്തിക സാഹചര്യത്തിൽ കേരളത്തിലും പ്രചാരമാകില്ലെന്ന്‌ ആര്‌ കണ്ടു?


അന്ന്‌ സഹചാരിണിയായ കേരവൃക്ഷം നമുക്ക്‌ മുതൽക്കൂട്ടാകും
തെങ്ങ്‌ കൂട്ട്‌ വിളകൾക്ക്‌ തോഴൻ, സമഗ്രകൃഷിക്ക്‌ നായകൻ - ബാബുവിന്റെ ഹരിതമാതൃക
മറ്റ്‌ വിളകൾക്ക്‌ കൂട്ടായി, താങ്ങായി, സഹായിയായി മാത്രമേ നാം തെങ്ങിനെ
കരുതിയിട്ടുള്ളൂ. മറ്റു ചില ചിരസ്ഥായി വിളകളെ താരതമ്യം ചെയ്യുമ്പോൾ
തെങ്ങ്‌ മാതൃകാ സാമൂഹ്യസസ്യം   തന്നെയെന്ന്‌ ഉറപ്പിക്കാം. മണ്ണിനേയും
ജീവനേയും ഊട്ടിവളർത്തുന്ന ചെറുപരിസ്ഥിതി മാതൃകയാണ്‌ വിവിധതലങ്ങളിലെ
സൗരോർജ്ജവും പ്രകൃതിവിഭവങ്ങളും പരമാവധി ഉപയോഗപ്പെടുത്തുന്ന തെങ്ങധിഷ്ഠിത
വിള സമ്പ്രദായം. പലകോണുകളിലെ ശാസ്ത്രീയ അറിവുകൾ ക്രോഡീകരിച്ചാൽ
ആഗോളതാപനത്തിനും ഭക്ഷ്യസുരക്ഷയ്ക്കുമുള്ള ?മറുപടിമരം? തന്നെയല്ലേ
നമുക്ക്‌ പരിചിതമായ കേരവൃക്ഷം! നിത്യവരുമാനം, കൃത്യമായ ഇടവേളകളിൽ
വരുമാനം, വാർഷികമോ ബോണസോ ആയ വരുമാനം, ഇങ്ങനെ തരംതിരിച്ച്‌ വിളകളുടേയും
കാർഷികഘടകങ്ങളേയും തെരഞ്ഞെടുത്ത്‌ യോജിപ്പിച്ച്‌ നമുക്ക്‌
നേടാവുന്നതാണ്‌.


ഇക്കാര്യത്തിൽ പ്രത്യക്ഷ ഉദാഹരണമാണ്‌ ദേവികുളങ്ങര
പഞ്ചായത്തിലെ ശ്രീ. ബാബുവിന്റെ കൃഷിയിടം. ഒരേക്കറിലെ തെങ്ങുകൃഷി യോടൊപ്പം
മത്സ്യക്കുളത്തിന്‌ മീതെ സ്വന്തമായി രൂപകൽപ്പനചെയ്ത താറാവിന്റെ കൂട്‌,
അതിൽ നൂറിലേറെ ചാര, ചെമ്പല്ലി ഇനത്തിലെ താറാവുകൾ, 50ഓളം നല്ല ഇനങ്ങളുടെ
മുട്ടക്കോഴി വളർത്തൽ, ഇടവിളയായി വാഴ, പച്ചക്കറി എന്നിവയ്ക്കൊപ്പം അസോള,
മണ്ണിരകമ്പോസ്റ്റ്‌, ചെറുതേനീച്ച വളർത്തൽ, കരിമീൻ  കുഞ്ഞുങ്ങളുടേയും
മറ്റ്‌ മത്സ്യങ്ങളുടേയും കുഞ്ഞുങ്ങളുടെ ഉൽപാദനവും വിപണനവും, ചിരസ്ഥായി
വിളകളായ കമുക്‌, കുരുമുളക്‌, കുടംപുളി, തടിയാവശ്യത്തിനുള്ള വൃക്ഷങ്ങൾ
എന്നിവയുടെയൊക്കെ സമഗ്രവും സമർത്ഥവുമായ മിശ്രണത്തിലൂടെയും ശാസ്ത്രീയ
അറിവുകളുടെ പിൻബലത്തോടെയും ശരാശരി മൂന്ന്‌ മൂന്നരലക്ഷം രൂപയുടെ
വാർഷികവരുമാനം നേടുന്നു, വിദ്യാ സമ്പന്നനായ ഈ കർഷകൻ.

ഒട്ടൊക്കെ ജൈവരീതികൾ മാത്രം പൈന്തുടരുന്ന കൃഷി രീതിയിൽ മക്കൾ മുതൽ വൃദ്ധയായ അമ്മവരെ കഴിയാവുന്നത്ര ഉത്സാഹപൂർവ്വം പങ്കാളികളാകുന്നുവേന്ന പ്രത്യേകത യുമുണ്ട്‌.
തരിശുപാടങ്ങളിലെ സാമൂഹ്യ ഇടപെടലുകൾ പോലെ തെങ്ങിൻ തോപ്പുകളിലും
കൂട്ടായ്മകൃഷിയിലൂടെ വരുമാനവും അന്തസ്സും കേരകൃഷിയുടെ അഭിവൃദ്ധിയും
നേടാനാകുമെന്ന്‌ നിരവധി ഗ്രൂപ്പുകൾ തെളിയിച്ചിട്ടുണ്ട്‌.

പരിചരണം ഉറപ്പാക്കി കാറ്റുവീഴ്ചയിലും നേടാൻ - തങ്കച്ചൻ ബ്രാൻഡ്​‍്‌
കാറ്റുവീഴ്ച്ച രോഗബാധ തെങ്ങിന്റെ ആരോഗ്യവും വിളവും അതിൽ നിന്നുള്ള
വരുമാനവും കുറയ്ക്കുകയും, കാലക്രമേണ പരിചരണ മാന്ദ്യത്തിലേക്ക്‌ പോവുകയും
ചെയ്യുന്നതായി പഠനങ്ങൾ കാണിക്കുന്നു. എന്നാൽ തെങ്ങുകളുടെ പരിചരണത്തിലുള്ള
ശ്രദ്ധക്കുറവും താൽപര്യമില്ലായ്മയും പ്രധാനകാരണമാണെന്നതിലേക്ക്‌
തെക്കേക്കര പഞ്ചായത്തിലെ ശ്രീ. തങ്കച്ചന്റെ അനുഭവങ്ങൾ ചൂണ്ടുപലകയാകുന്നു.കാറ്റുവീഴ്ച രോഗം കത്തിനിൽക്കുന്ന? ആലപ്പുഴ ജില്ലയിൽ ചുറ്റുപാടുമുള്ള
കാറ്റുവീഴ്ച ബാധിത തെങ്ങുകൾക്കിടയിൽ ഒരു പച്ചത്തുരുത്തായി ഒരേക്കറിലുള്ള
70 തെങ്ങുകൾ നില നിൽക്കുന്നു. വർഷം ഏകദേശം 8000 മുതൽ 9000 വരെ നാളികേരം
വിളവെടുക്കുന്നുണ്ട്‌.  അതായത്‌ ശരാശരി നൂറ്‌ തേങ്ങയിലധികം വിളവ്‌ ഓരോ
തെങ്ങിലും. ഈ പ്രകടനത്തിന്‌ നിദാനമായ ഘടകങ്ങൾ സുപരിചിതങ്ങൾ തന്നെ.
ശ്രദ്ധയോടെ ശാസ്ത്രീയമായി ഉത്പാദിപ്പിച്ച തെങ്ങിൻ തൈകൾ (നാടൻ ഇനം)
നട്ടപ്പോൾ മുതൽ ചിട്ടയായ ശാസ്ത്രീയ പരിപാലനം, മണ്ണ്‌ പരിശോധിച്ച്‌
ശുപാർശയനുരിച്ച്‌ രാസവളപ്രയോഗം, ജലസേചനം വേനലിൽ, സമൃദ്ധമായ ജൈവവളപ്രയോഗം
(ശീമക്കൊന്ന, തെങ്ങിൻ തടങ്ങളിലെ പയർ വളർത്തലും വെട്ടിചേർക്കലും വർഷം
തോറും ചാണകം, വേപ്പിൻ പിണ്ണാക്ക്‌, എല്ലുപൊടി വർഷത്തിലൊരിക്കൽ കുമ്മായം
ചേർക്കൽ, തെങ്ങിൻ മണ്ട വൃത്തിയാക്കലും ഉപ്പുംചാരവും വേപ്പിൻ പിണ്ണാക്കും
പ്രയോഗിക്കലും, കള വളരാത്ത പുരയിടം, ഇടവിളകൾ, മിശ്രവിളകൾ, ജൈവപുതയിട്ട
(തെങ്ങോലകളും മറ്റും) തെങ്ങിൻ തടങ്ങൾ, പിന്നെ ഏറ്റവും പ്രധാനമായി
തെങ്ങ്‌ കൃഷിയോടുള്ള സ്നേഹവായ്പ്‌ - നിറകുലകളുമായി നിൽക്കുന്ന ഈ
തെങ്ങുകൾ കാറ്റുവീഴ്ചബാധിത പ്രദേശങ്ങളിൽ ശാസ്ത്രീയ പരിചരണക്കുറവിലൂടെ
നഷ്ടമാകുന്ന സമ്പത്തിനെയല്ലേ സൂചിപ്പിക്കുന്നത്‌.?

തങ്കച്ചൻ ബ്രാൻഡ്‌? തേങ്ങകൾക്ക്‌ എപ്പോഴും കമ്പോളവിലയേക്കാൾ
രണ്ടുമൂന്ന്‌ രൂപ കൂടുതലാണ്‌ ലഭിക്കുക. അതായത്‌ മികച്ച പരിചരണത്തിലൂടെ
1000 തേങ്ങകൾക്ക്‌ 3000 രൂപയുടെ മൂല്യവർദ്ധനവ്‌! മികച്ച ഗുണമേന്മയുള്ള
ഉൽപന്നത്തിന്റെ പ്രാധാന്യം കേരകർഷകൻ തിരിച്ചറിയേണ്ടത്‌ അത്യാവശ്യമാണ്‌.
?അതിഥി സത്ക്കാരത്തിന്‌ കരിക്കിനോളം ആവില്ല ഒന്നും എന്നാണ്‌ തങ്കച്ചന്റെ
മുദ്രാവാക്യം. ഇതിനായി ഗൗരീഗാത്രവും, കുറിയ പച്ചതെങ്ങും വച്ച്‌
പിടിപ്പിച്ചിട്ടുണ്ട്‌. കൊപ്ര ഡ്രയറിൽ ഉത്​‍്പാടിപ്പിക്കുന്ന ഒന്നാന്തരം
കൊപ്രയുപയോഗിച്ച്‌ വിളവിലൊരുഭാഗം വെളിച്ചെണ്ണ യാക്കിയും തേങ്ങയൊന്നിന്‌
രണ്ട്‌ രൂപയോളം മൂല്യവർദ്ധനവിന്‌ സാധ്യതയൊരുക്കിയിട്ടുണ്ട്‌ ഈ കേരകർഷകൻ.
72 വയസ്സിലും തനിക്ക്‌ ആരോഗ്യവും പൊതുസേവനപ്രവർത്തനങ്ങൾക്കുള്ള ഊർജ്ജവും
നൽകുന്നത്‌ സ്നേഹവും സമ്പത്തും നിറഞ്ഞ കേരവൃക്ഷങ്ങളാണെന്ന കാര്യത്തിൽ
ഇദ്ദേഹത്തിന്‌ സംശയമേയില്ല! അദ്ദേഹത്തിന്റെ വാക്കുകളിൽ ആവേശവും അനുഭവവും
നിറയുന്നുണ്ട്‌ ?നന്നായി നോക്കിയാൽ തെങ്ങുകൾ നമ്മെ താങ്ങിക്കൊള്ളും, അവയെ
സ്നേഹിക്കുക, പരിചരിക്കുക, വിളവെടുക്കുക! തേങ്ങയിടലും
ജൈവവളപ്രയോഗവുമല്ലാതെ മറ്റെല്ലാ പണികളും ഞാൻ തന്നെയാണ്‌ ചെയ്യാറ്‌?
നിറഞ്ഞ മനസ്സോടെ നമുക്കും ഈ വാക്കുകൾ ഏറ്റെടുക്കാം!


തേങ്ങയ്ക്ക്‌ മൂല്യവർദ്ധനവ്‌ - സുധർമ്മയ്ക്കിത്‌ നിയോഗം
കരുവാറ്റ ഗ്രാമപഞ്ചായത്തിലെ ശ്രീ. ബാബുവും സഹധർമ്മിണി ശ്രീമതി സുധർമ്മയും
ഇന്ന്‌ ഒട്ടേറെ കർഷകർക്ക്‌ മാർഗ്ഗദർശികളും പ്രചോദകരുമാണ്‌. ഇവരുടെ രണ്ട്‌
ഏക്കറിലധികമുള്ള തെങ്ങിൻ പുരയിടത്തിൽ പശുവളർത്തൽ, സിഒ-3 പുൽകൃഷി,
ഇടവിളകൾ, മിശ്രവിളകൾ, മത്സ്യകൃഷി, കോഴിവളർത്തൽ എന്നിവ
സമന്വയിപ്പിച്ചിരിക്കുന്നു. പുരയിടകൃഷിയിൽ ജൈവപുനഃചംക്രമണത്തിന്‌
നേർക്കാഴ്ചയാണ്‌ ഈ ?കുടുംബകൃഷിയിടം?. പശുക്കളുടെ ചാണകവും മൂത്രവും
ബയോഗ്യാസ്‌ ഉത്പാദനത്തിനും പുരയിടകൃഷിക്ക്‌ ജൈവവളമായും ഉപയോഗിക്കുന്നു.
കരിയിലകളും മറ്റ്‌ ജൈവവസ്തുക്കളും മൂല്യമാർന്ന മണ്ണിരകമ്പോസ്റ്റായി
മാറ്റുന്നു. ഇവിടെ മാലിന്യത്തിന്റെ ഗന്ധമല്ല, മണ്ണിലെ ജീവന്റെ മണമാണ്‌
അനുഭവിച്ചറിയാനാകുക.


തെങ്ങ്കൃഷിയിലെ മൂല്യവർദ്ധനവ്‌ കൃഷിയിടത്തിൽ കർഷകർക്ക്‌ തന്നെ
മുതലെടുക്കാവുന്ന സാധ്യതകൾ ?കരുവാറ്റ മാതൃക? തന്നെയാക്കി
സംസ്ഥാനമെമ്പാടും സന്ദേശമാക്കാൻ സുധർമ്മയുടെ പ്രവർത്തനങ്ങൾ
തുടക്കമിട്ടുവേന്ന കാര്യത്തിൽ സംശയമില്ല. വെളിച്ചെണ്ണ, വെളിച്ചെണ്ണ
ഉപയോഗിച്ച്‌ വിവിധതരം സോപ്പുകൾ, നാൽപാമര എണ്ണ, ഹെയർ ഓയിൽ. തേങ്ങാപ്പാലിൽ
നിന്നും നേരിട്ട്‌ തയ്യാറാക്കുന്ന ഉരുക്കുവെളിച്ചെണ്ണ (വെർജിൻ
കോക്കനട്ട്‌ ഓയിൽ), തേങ്ങാവെള്ളത്തിൽ നിന്നും പ്രകൃതിദത്ത വിനാഗിരി,
നാളികേര ലഡ്ഡു, ബർഫി, തേങ്ങാപ്പാൽ ചോക്ലേറ്റ്‌, തേങ്ങാമുറുക്ക്‌
എന്നിങ്ങനെ ആണ്ടിൽ ഒരുലക്ഷം രൂപയിലധികം വരുമാനം നേടുന്നു ഉത്സാഹശീലരായ
ദമ്പതിമാർ. ഒരു നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധനവ്‌ പത്ത്‌ രൂപയിലധികം
വരുമെന്ന്‌ ശ്രീമതി. സുധർമ്മ ഉറപ്പിച്ച്‌ പറയുന്നു. തെളിവായി കണക്കുകൾ
കൃത്യമായി നിരത്തുന്നു.


ഈ കർഷകഭവനത്തിലേക്ക്‌ ആരേയും സ്വാഗതം ചെയ്യുന്നത്‌ വെളിച്ചെണ്ണയുടെ
നറുമണവും സ്വാദ്‌ മുറ്റിയ കരിക്ക്‌ ലസ്സിയും, ആത്മവിശ്വാസമുള്ള
കേരകർഷകന്റെ പുഞ്ചിരിയുമാണ്‌. കേരകൃഷിയിൽ ജൈവകൃഷിക്കുള്ള സാധ്യതകൾ വളരെ
വലുതാണെന്ന്‌ അനുഭവത്തിലൂന്നിയ അഭിപ്രായമാണ്‌ ഈ
കേരസുഹൃത്തുക്കൾക്കുള്ളത്‌.  പരീക്ഷണകുതുകിയായ ഈ വീട്ടമ്മ,
വീട്ടുവളപ്പിലെ ഫലവൃക്ഷങ്ങളായ ചക്ക, ചെറി. ചാമ്പയ്ക്ക തുടങ്ങിയവയിൽ
നിന്നൊക്കെ പത്തിലധികം ഭക്ഷ്യോൽപന്നങ്ങൾ തയ്യാറാക്കി വിപണനം ചെയ്യുന്നു.
തേങ്ങാപ്പാൽ എണ്ണയായ ഉരുക്ക്‌ വെളിച്ചെണ്ണ ഉപയോഗിച്ച്‌ തയ്യാറാക്കിയ
ബേബിസോപ്പ്‌ ഒന്നാന്തരമെന്ന്‌ ഉപയോഗിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.


തേങ്ങയും ചക്കയും ചേരുവകളാക്കിയുള്ള മുറുക്ക്‌ കൂട്ടായ്മകൾക്ക്‌
പകർത്താവുന്ന ണല്ലോരുൽപന്നമാണ്‌. ഗ്രാമീണ ചെറുകൂട്ടായ്മകൾക്ക്‌ ലളിതവും
ചെലവ്‌ കുറഞ്ഞതുമായ ലഘുഉപകരണങ്ങൾ വിപണിയിൽ ലഭ്യമല്ല. കൂട്ടായ്മകൾക്ക്‌
വൻപദ്ധതികളിൽ താൽപര്യവുമുണ്ടാവില്ല. ചെറുത്‌ സുന്ദരവും? ചെറുതുകൾ ചേർന്ന
വലുതാകുന്ന തെളിവുകളും ഗ്രാമീണ വ്യവസായ സംരംഭങ്ങളിൽ നിരവധിയുണ്ട്‌. ഈ
വീട്ടമ്മ തേങ്ങാപ്പീരയിൽ നിന്നും തേങ്ങാപ്പാൽ അനായാസം പിഴിഞ്ഞെടുക്കാവുന്ന, 8000 രൂപയോളം മാത്രം വിലമതിക്കുന്ന  ഒരു ലഘുയന്ത്രം രൂപകൽപ്പന ചെയ്തത്‌ നിസ്സാരമല്ല! ആവശ്യം സൃഷ്ടിയുടെ മാതാവാണല്ലോ!

ഇതിനോക്കെപ്പുറമേ സംസ്ഥാനത്തുട നീളം കേരോൽപന്ന നിർമ്മാണത്തിനുള്ള
പരിശീലകയായി ശ്രീമതി സുധർമ്മ ഈ സാമ്പത്തിക ഉപദേശം
ആയിരങ്ങളിലെത്തിച്ചിട്ടുമുണ്ട്‌

.
കേരകൃഷിയിലൂടെ പത്ത്‌ സമ്പത്തുകൾ

കേരകൃഷി  നേരിട്ടും പരോക്ഷമായും മൂല്യവും സമ്പത്തും ഏകുന്ന
വൃക്ഷവിളയാണ്‌. കേരകൃഷിയിൽ നേരിടുന്ന പ്രശ്നങ്ങൾക്ക്‌ കൂട്ടായി പരിഹാര
നടപടികൾ ക്രമീകരിച്ച്‌ മുന്നേറാനുള്ള പരിശ്രമങ്ങൾ
ഇന്നുണ്ടായിക്കൊണ്ടിരിക്കുന്നത്‌ ശുഭോദർക്കമാണ്‌. തെങ്ങ്‌ കൃഷിയിലൂടെ
സമൂഹത്തിന്‌ നേടാവുന്ന സമ്പത്തുകൾ എത്ര വൈവിധ്യവും ഉദാത്തവും
സ്ഥായിയുമാണെന്ന്‌ നമുക്കു നോക്കാം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…