ജീവിതം

ബോബൻ ജോസഫ്
അനതിവിദൂര വിശാല വഴിയാം
അകലേക്കുള്ളോരതിക വിശാലത
അതിലേക്കുള്ളൊരു യത്നം ജീവിതം
അതിമോഹന മിഹ സത്യം ജീവിതം

കഠിന കഠോര മുഴു നീളന്‍ വഴി
കാലം നമ്മുടെ ജീവിത യാത്രയില്‍
കാണിക്കുന്നൂ കല്ലോലിനി പോല്‍
കാഴ്ച്ചകള്‍ പക്ഷെ അതിദൂരത്തില്‍

സന്മാര്‍ഗത്തിന്‍ ‍പാതയൊരുക്കാന്‍
സദ്ഗുണ സമ്പത്താര്‍ജിക്കുക നാം
സത്യത്തിന്‍ മുഖമതി കഠിനം ഗുണ
വാന്മാരാകുക ജീവിത വഴിയില്‍

മാനവ ജീവിത സങ്കല്പത്തില്‍
മധുരം നല്‍കുക സ്നേഹത്തില്‍ നാം
മായികമല്ലോ ഇഹ ജീവിതവും
ശാശ്വതമാണഖിലേശന്‍ വഴികള്‍

മുള്ളുകള്‍ നിറയും വഴികള്‍ നീളെ
കുഴികള്‍ നീളെ നിറയും ചുഴിയും
കാണാക്കാഴ്ചകള്‍ കാണും നേരം
കരളിലൊരതിരു കവിഞ്ഞ ദുഃഖം

കാണാച്ചുഴിയില്‍ പെട്ടുഴലുമ്പോള്‍
അനുഭവ, വിവേക മാര്‍ഗത്തില്‍ നാം
കാണുക രക്ഷക്കുള്ളോരതിരുകള്‍
കാണുക ജീവിത ജീവന വഴികള്‍

നെടുനീളന്‍ വഴി കാണുമ്പോള്‍ നാം
നേടുക ധൈരപ്പടവാള്‍ മനസ്സില്‍
ധ്യാനിച്ചീടുക ധൈര്യം നേടാന്‍
കാണും സ്വാസ്ഥ്യം കാഠിന്യത്തില്‍

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ