ഉള്ളുറക്കത്തിൽ കാണുന്ന കനവുകൾഡോ.കെ.ജി.ബാലകൃഷ്ണൻ

                        1.
                      
ഈ നൂലാമാലയില്‍
ഒരു നിലാവിഴത്തുടിപ്പ്,
ഒരു ചിലമ്പൊലിയുടെ ലവം,
പൂത്തുമ്പിച്ചിറകനക്കം,
നിന്‍റെ ഒളിച്ചിരിപ്പിന്ന്
അറുതി.

ഇരുളില്‍,
എവിടെനിന്നൊ
ഒരു തൂവൊളിത്തുള്ളി
ഇറ്റുന്നത്.

 ഇത്തിരിയുടെ
ഈറന്‍ വിഴുപ്പില്‍
തുടക്കമൊടുക്കം
കെട്ടുപിണഞ്ഞ്.

2.
നീളം വീതി ആഴം-
സമയമിഥ്യയുടെ
കാനന്‍ജലത്തില്‍
ഇന്നലെ ഇന്ന് നാളെ
തുടര്‍ച്ചയുടെ ജാലപ്പെരുക്കം;
നിന്‍റെ പുല്ലാംകുഴല്‍ വിളി,
തിര, ഈണം.

3.
കാതിന്ന്
അപ്പുറം, ഇപ്പുറം,
മറുപുറം
അറിയാത്താളം;
ലയത്തില്‍ മിനുമിനുപ്പ്   
എന്‍റെ ഭ്രമം.

4.         
എന്‍റെ കണ്ണ് വെളിച്ചം
കുഞ്ഞുവെട്ടം-
വിധിയുടെ കാവല്‍പ്പുര;
ഇരുളിന്‍റെ ഉറക്കമിളപ്പ്-
കിങ്കരന്‍റെ ജാഗ്രത;
നിമിഷം
വെടീയൊച്ചക്ക്
കാതോര്‍ത്ത്.

5
നാളെ, ഉദയം
അന്യമെന്ന് മനസ്സ്.
എങ്കിലും
ഒരു തുടി കൂടി  
ഒരു മിഴി കൂടി
നീലവാനപ്പൊലിമ
നിറപ്പിറവിയുടെ നേര്‍മ്മ
എനിക്ക് നുകരണം.

5.
ഉള്ളുറക്കത്തില്‍
കാണുന്ന കനവുകള്‍
ഓര്‍ക്കാനാവുന്നില്ല;
അല്ലെങ്കില്‍,
ഞാനത് നിന്‍റെ കാതില്‍,
മന്ത്രിക്കുമായിരുന്നു!

6.
കരിമ്പൂച്ച
എലിയെപ്പിടിക്കാന്‍
അഞ്ചറിവും
ഒരേയൊരൊന്നില്‍
കൂര്‍പ്പിച്ച്.

7.
ഞാനെന്‍റെ ഗതികേടിന്‍റെ
കഥകഴിക്കാന്‍ ഞൊടിപാര്‍ത്ത്.
അളവുകോലിന്‍റെ 
പൊരുളെഴായ്മ,
കാണലിന്‍റെ തൂക്കക്കുറവ്
എന്‍റെ വിമ്മിട്ടം;
ഞാന്‍ ശ്വസിക്കുന്നു
 മലിനവായു

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ