മലയാള സമീക്ഷ വളരെ നന്നാവുന്നു
വളരെ അധികം സൃഷ്ടികള്‍ ഒരുമിച്ച് വാ യിക്കാം എന്നത് നല്ല കാര്യം തന്നെ
ഈ കഴിഞ്ഞ ലക്കം അല്പം വൈകിയാണ് വായിച്ചത് .ആയതിനാല്‍ മുഴുവനാക്കാന്‍ ഇതുവരെ കഴിഞ്ഞില്ല.
കഥകള്‍ മുഴുവന്‍ വായിച്ചു അതില്‍ ഒരു കഥ വളരെ നിലവാരം പുലര്‍ത്തുന്നതായി തോന്നി.
ആയിരത്തൊന്നു രാവുകളിലെ പശ്ചാത്തലത്തില്‍ ഇറാക്കിലെ ഇന്നത്തെ അവസ്ഥ ഭംഗിയായി അവതരിപ്പിച്ച ആ കഥ (ഷഹരസാദയുടെ പകലുകള്‍) നന്നായി ഇത്തരം കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. പക്ഷെ ഈ കഥ വളരെ താഴെ കൊണ്ട് ഇട്ടത് കണ്ടെത്താന്‍ വൈകി. കഥയുടെ സൌന്ദര്യം കാത്തു സൂക്ഷിക്കുന്ന ഇത്തരം കഥകളെ മുമ്പില്‍ പരിചയപ്പെടുത്തണം എന്നും ഒപ്പം കഥാകൃത്തുക്കളുടെ വിവരങ്ങള്‍ ചേര്‍ക്കണമെന്നുംഅഭ്യർത്ഥിക്കുന്നു.
പുതിയ ലക്കം പ്രതീക്ഷിക്കുന്നു.
പഴയത് വായനയില്‍... തുടര്‍ന്നും എഴുതാം... സമീക്ഷയുടെ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍
അബ്ദുള്ള യൂസഫ്
ദുബായ്