Skip to main content

തെങ്ങിൻ തോപ്പിലൂടെ പണം കൊയ്യുന്ന കർഷകൻ


സബീന എം. എസ്‌., 
ഒമ്പതാംതരം, എസ്‌.എ.ജി.എച്ച്‌.എസ്‌. കോതമംഗലം

പാരമ്പര്യമായി കൈവന്നുചേർന്ന അരയേക്കർ  തെങ്ങിൻ തോപ്പ്‌ ഇന്ന്‌ മൈതീന്റെ ജീവിതമാർഗ്ഗമാണ്‌. എറണാകുളം ജില്ലയിലെ കോതമംഗലത്ത്‌ നിന്ന്‌ 10 കി. മീ. അകലെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ മീരാന്റെ മകൻ മൈതീൻ തന്റെ കൃഷിയിടം മുഴുവൻ തെങ്ങുകൾ
നട്ടുപിടിപ്പിരിച്ചിരി ക്കുന്നു. വെറും കൗതുകമെന്നതിലുപരി ഈ തോപ്പുകൾ
ഇന്ന്‌ മൈതീന്റെ നിത്യാശ്രയമാണ്‌. മാത്രമല്ല തെങ്ങിന്‌ ഇടവിളയായ
പൈനാപ്പിൾ കൃഷിയിലൂടെ ലഭിക്കുന്ന ആദായവും മൈതീന്റെ അദ്ധ്വാനത്തിന്‌
ഇരട്ടിഫലം നൽകുന്നു. പൈനാപ്പിളിനായി മുടക്കുന്ന അധ്വാനം തെങ്ങിലും
പ്രതിഫലിക്കുന്നുവേന്ന തിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത്‌ നിന്ന്‌
വായിച്ചെടുക്കാം.

   കരിക്കിന്റെയും വെളിച്ചെണ്ണയുടേയും പ്രാധാന്യവും വിലയും
ദിനംപ്രതി വർദ്ധിച്ചുവരുന്ന ഈ അവസരത്തിൽ തെങ്ങിൻ തോപ്പിൽ നിന്ന്‌
കിട്ടുന്ന ആദായം തനിക്ക്‌ കൂടുതൽ താങ്ങും തണലുമാണെന്ന്‌ മൈതീൻ
അഭിപ്രായപ്പെടുന്നു. ജലസേചനത്തിനും വളപ്രയോഗത്തിനു മായി വേണ്ടിവരുന്ന
ചെലവും അധ്വാനവും പരിമിത മായതിനാൽ തെങ്ങ്‌ കൃഷിയിൽ അദ്ദേഹം വളരെ
സംതൃപ്തനാണ്‌. കീടബാധയും വിലക്കുറവും മറ്റുമായ പ്രശ്നങ്ങൾ തന്നെ തെല്ലും
അലട്ടുന്നില്ലെന്നും മൈതീൻ പറയുന്നു.
തെങ്ങിൻ തോപ്പിനെക്കുറിച്ച്‌ പറയുമ്പോൾ മൈതീന്റെ മുഖത്ത്‌ തുളുമ്പുന്ന
സന്തോഷത്തിൽ നിന്നും തെങ്ങ്‌ കൃഷിയിൽ താൻ വളരെ സംതൃപ്ത നാണെന്നതിന്റെ
ധ്വനി പ്രകടമാകുന്നുണ്ടായിരുന്നു.

ഇടവിളയായ പൈനാപ്പിൾ, മഞ്ഞൾ, ഇഞ്ചി എന്നിവയേക്കാൾ ലാഭം കൊയ്യാൻ തന്റെ
തെങ്ങ്‌ കൃഷി സഹായകരമാണെന്ന്‌ മൈതീൻ അവകാശപ്പെടുന്നു.  മറ്റ്‌ കൃഷി
രീതിയേക്കാൾ എന്തുകൊണ്ടും ചെലവ്‌ കുറവും അധ്വാനലാഭവും തെങ്ങിന്‌
തന്നെയെന്നകാര്യം അദ്ദേഹം എടുത്തുപറയുന്നുണ്ടായിരുന്നു. തെങ്ങിന്‌
ഇടവിളയായി പൈനാപ്പിൾ, കുരുമുളക്‌, ഇഞ്ചി, മഞ്ഞൾ, ചേന, വാഴ, ചേമ്പ്‌
എന്നിവയെല്ലാം അനുയോജ്യ മാണെന്നകാര്യം അദ്ദേഹം എന്റെ
ശ്രദ്ധയിൽപ്പെടുത്തി.

തന്റെ പൂർവ്വികരായി തുടർന്നുപോന്ന തെങ്ങുകൃഷി സന്തോഷത്തോടും
സംതൃപ്തിയോടും കൂടി എറ്റെടുത്ത്‌ നടത്തുക എന്നതായിരുന്നു
തെങ്ങുകൃഷിയിലേക്ക്‌ മുന്നിട്ടിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകങ്ങൾ.
മാത്രമല്ല, തെങ്ങിനോളം ലാഭം കൊയ്യാൻ കഴിയുന്ന കൃഷി വേറെയില്ലെന്നും
അദ്ദേഹം അവകാശപ്പെടുന്നു.

തെങ്ങ്കൃഷി നേരിടുന്ന പ്രധാന വെല്ലുവിളി മണ്ഡരി ബാധയാണ്‌. ഒപ്പം
ഉത്പാദനക്ഷമതയുടെ കുറവ്‌, വിലനിലവാരത്തിലെ അനിശ്ചിതാവസ്ഥ, മൂല്യവർദ്ധന
വിലുള്ള പരിമിതികൾ, നാളികേരത്തിനും വെളിച്ചെണ്ണയ്ക്കുമെതിരായ വ്യാപകമായ
പ്രചാരണ ങ്ങൾ ഇതെല്ലാം ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്‌.
എങ്കിലും ഈ പരിമിതി കളെയെല്ലാം മറികടന്ന്‌ കേരകൃഷി ലാഭകരമായ രീതിയിൽ
മൂന്നോട്ടുകൊണ്ടുപോകു വാൻ ഈ കർഷകന്‌ സാധിച്ചു.            


നാളികേരം പാവപ്പെട്ടവന്റെ കൃഷിയാണ്‌. ഈ കർഷകന്‌ 6 മാസത്തിലൊരിക്കൽ തന്റെ
തെങ്ങിൻ തോപ്പിൽ നിന്നും വിളവെടുപ്പ്‌ നടത്താൻ കഴിയുന്നുണ്ട്‌.
ഈർപ്പമുള്ള ഫലപുഷ്ട മായ മണ്ണിൽ വളരുന്നവയിൽ നിന്ന്‌ മികച്ച വിളവ്‌
ലഭ്യമാണെന്നും മൈതീൻ അവകാശപ്പെടുന്നു.  തനിക്കും തന്റെ കുടുംബത്തിനും
ജീവിക്കാനുള്ള വക ഈ തെങ്ങിൻ തോപ്പ്‌ നൽകുന്നു വേന്ന്‌ കർഷകൻ
വ്യക്തമാക്കി. കുടുംബാംഗങ്ങളും കൃഷിപ്പണികളിൽ സഹായിക്കുന്നതു കൊണ്ടാണ്‌
തെങ്ങുകൃഷി ലാഭകരമായി മുന്നോട്ട്‌ കൊണ്ടു പോകുന്നത്‌. വർഷത്തിൽ ചെലവിന്റെ
രണ്ടിരട്ടി ലാഭം ലഭിക്കുന്നുണ്ട്‌.

ലാഭം കൊയ്യുന്ന നാണ്യവിളകളേക്കാൾ മൈതീന്‌ പ്രിയം തന്റെ
തെങ്ങിൻതോപ്പിനോടാണ്‌. നാളികേരത്തിന്‌ ഇന്ന്‌ നല്ലകാലമാണെന്നാണ്‌
പറയപ്പെടുന്നത്‌.  മെച്ചപ്പെട്ട വില നാളികേരത്തിന്‌
ലഭിക്കുന്നുവേന്നതാണ്‌ ഈ അഭിപ്രായ പ്രകടന ത്തിനടിസ്ഥാനം. പക്ഷേ; ഈ
നല്ലകാലത്തെ അവസ്ഥയും നാളികേരകർഷകന്‌ വലിയ പ്രതീക്ഷയ്ക്ക്‌ വക
നൽകുന്നില്ല. വർദ്ധിച്ച്‌ വരുന്ന കൂലിച്ചെലവ്‌, ജീവിതച്ചെലവിന്റെ
ആധിക്യം, ഇതെല്ലാം തന്നെ കർഷകർ നേരിടുന്ന പ്രതിസന്ധികളാണ്‌. ഇപ്പോൾ
ലഭിച്ചുകൊണ്ടിരിക്കുന്ന വിലതന്നെ തുടർന്നും ലഭിക്കുമോ എന്ന ചോദ്യം കർഷകരെ
ആശങ്കയി ലാഴ്ത്തുന്നു. ഈ സാഹചര്യത്തിലും തളരാതെ മുന്നോട്ടുപോകാനുള്ള
ആത്മവിശ്വാസവും ദൃഢനിശ്ച യവും മൊയ്തീനുണ്ട്‌.  മലയാളിയുടെ ജീവിതത്തിൽ
ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നായ കേരവൃക്ഷങ്ങളേയും നാളികേരത്തേയും
ഇനിയും ലാഭകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിലാണ്‌ മൈതീന്‌ താൽപര്യം.--

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…