14 Jan 2012

നാളികേരത്തിന്റെ മൂല്യവർദ്ധന, ഉൽപന്ന വൈവിധ്യവത്ക്കരണം ഉപോൽപന്നങ്ങളുടെ ഉപയോഗം


കെ. മുരളീധരൻ, ജയശ്രി എ 


തേതങ്ങയിൽ നിന്ന്‌ വാണിജ്യാടിസ്ഥാനത്തിൽ നിരവധി നാളികേരോൽപന്നങ്ങൾ നിർമ്മിക്കാൻ അനന്തസാധ്യതകളാണുള്ളത്‌. പ്രമുഖ ഉൽപന്നങ്ങളെ സംബന്ധിച്ച്‌ മുൻ ലക്കത്തിൽ വിശദീകരിച്ചു കഴിഞ്ഞു. വിപണന സാധ്യത ഏറെയുള്ള മറ്റ്‌ നാളികേരോൽപന്നങ്ങൾ വേറെയുമുണ്ട്‌. പല
നാളികേരോത്പാദക രാജ്യങ്ങളും ഇത്തരം അനവധി ഉൽപന്നങ്ങൾ നിർമ്മിച്ച്‌
കയറ്റുമതി ചെയ്ത്‌ വിദേശനാണ്യം നേടുന്നുണ്ട്‌. അവ ഏതൊക്കെയെന്ന്‌
നോക്കാം.

സ്നോബോൾ കരിക്ക്‌
സ്നോബോൾ കരിക്ക്‌ ചിരട്ടയിൽ നിന്ന്‌ പുറത്തെടുത്ത വെള്ളത്തോടുകൂടിയ
മൃദുവായ കരിക്കാണ്‌. ഇത്‌ വളരെ സ്വാദിഷ്ട മായ ഒരു വിഭവമാണ്‌. വെളുത്ത്‌
പന്ത്‌ പോലെയിരിക്കുന്ന കരിക്കിൽ മാധുര്യമാർന്ന വെള്ളവുമുണ്ട്‌. ഒരു
സ്ട്രോ കടത്തി വെള്ളം കുടിക്കാവുന്നതാണ്‌. എട്ട്‌ മാസം പ്രായമായ
കരിക്കാണ്‌ സ്നോബോൾ ഉണ്ടാക്കുവാൻ കൂടുതൽ അനുയോജ്യം. കാമ്പ്‌
ചിരട്ടയ്ക്കുള്ളിൽ നിന്ന്‌ പുറത്തെടുക്കുന്നതിന്‌ മുമ്പ്‌ ചിരട്ടയിൽ ഒരു
ചാലുണ്ടാക്കി മുടുവായ കാമ്പ്‌ മാത്രമുപയോഗിച്ച്‌ പൊട്ടിപ്പോകാതെ
ഇളക്കിയെടുക്കുന്നു. കാസർഗോഡുള്ള കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം സ്നോബോൾ
കരിക്കിന്റെ സാങ്കേതികവിദ്യയും അതിനാവശ്യമായ യന്ത്രവും
വികസിപ്പിച്ചെടുത്തിട്ടുണ്ട്‌.
കുപ്പിയിലാക്കിയ തേങ്ങവെള്ളം
കുപ്പിയിലാക്കിയ തേങ്ങാവെള്ളത്തിന്‌ പ്രിയം ഏറിവരികയാണ്‌. ഈ
ഉൽപന്നത്തിന്‌ നല്ല വിപണന സാധ്യതയാണുള്ളത്‌. മൂന്നുമാസം വരെ കേട്കൂടാതെ
സൂക്ഷിക്കാവുന്നതാണ്‌. കാർബണീകരിച്ചും ഈ പാനീയം ഉപയോഗിക്കാവുന്നതാണ്‌.
തേങ്ങവെള്ളത്തിൽ നിന്ന്‌ പാനീയം
തിരുവനന്തപുരത്തെ റീജിയണൽ റിസർച്ച്‌ ലബോറട്ടറി തേങ്ങവെള്ളത്തിന്റെ
സ്വാദ്‌ പഞ്ചസാരയും മറ്റും ചേർത്ത്‌ വർദ്ധിപ്പിച്ച്‌ അനുവദനീയമായ
രാസവസ്തുക്കളും ചേർത്ത്‌ പാശ്ചുറൈസ്‌ ചെയ്ത്‌ സൂക്ഷിക്കുന്നതിനുള്ള
സാങ്കേതികവിദ്യ വികസിപ്പി ച്ചെടുത്തിട്ടുണ്ട്‌. ഈ ഉൽപന്നവും
കാർബണീകരിച്ച്‌ വിപണനം നടത്താവുന്നതാണ്‌.
ഗാഢതേങ്ങാവെള്ളം
ജർമ്മനിയിലെ വിന്റർ ഉം വെൽറ്റ്‌ ടെക്നിക്‌ എന്ന സ്ഥാപനമാണ്‌ സ്പ്രേ
ഇവാപൊറേഷൻ സാങ്കേതിക വിദ്യഉപയോഗിച്ച്‌ ഗാഢപഴസത്ത്‌ നിർമ്മിക്കുന്ന
സാങ്കേതിക വിദ്യ വികസിപ്പിച്ചതു. പ്രസ്തുത സാങ്കേതിക വിദ്യയുടെ പ്രത്യേകത
ഉൽപന്നത്തിന്‌ പഴസത്തിന്റെ എല്ലാ മൗലീക സവിശേഷതകളും ഉണ്ടാവും എന്നതാണ്‌.
പെരിന്തൽമണ്ണയിലെ മിറക്കിൾ ഫുഡ്‌ പ്രോസസേഴ്സ്‌ ഇന്റർ നാഷണൽ പ്രൈവറ്റ്‌
ലിമിറ്റഡ്‌ എന്ന സ്ഥാപനം പ്രസ്തുത സാങ്കേതി വിദ്യ ഉപയോഗിച്ച്‌ 6 മാസംമുതൽ
24 മാസംവരെ കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കുന്ന ഗാഢതേങ്ങാവെള്ളം
നിർമ്മിച്ചു. 10 ലിറ്റർ തേങ്ങവെള്ളത്തിൽ നിന്ന്‌ 800 ഗ്രാം
ഗാഢതേങ്ങാവെള്ളം ഉത്​‍്പാടിപ്പിക്കാവുന്നതാണ്‌.
ഫ്രോസൺ തേങ്ങവെള്ളം
തേങ്ങ പൊട്ടിച്ച ഉടൻ തന്നെ ശേഖരിച്ച തേങ്ങവെള്ളം സേൻട്രിഫ്യൂജ്‌ മേഷീനിൽ
കടത്തിവിട്ട്‌ അലേയ ഖര പദാർത്ഥങ്ങളും എണ്ണയും  അകറ്റി ആവശ്യമെങ്കിൽ
ഉപ്പ്‌ രസം കളഞ്ഞ്‌ സാന്ദ്രീകരിച്ച തിനുശേഷം ശീതീകരിച്ച്‌ കട്ടിയാക്കി
സൂക്ഷിക്കുകയോ കാണുകളിൽ പായ്ക്ക്‌ ചെയ്യുകയോ ചെയ്യുന്നു.
നാറ്റാ ഡി കൊക്കോ
തേങ്ങവെള്ളത്തിൽ നിന്ന്‌ അസറ്റോ ബാക്ടർ സിലീനിയം എന്ന ബാക്ടീരിയയുടെ
പ്രവർത്തനഫലമായി ഉണ്ടാക്കുന്ന ജെല്ലി രൂപത്തിലുള്ള ഒരു
ഭക്ഷ്യപദാർത്ഥമാണ്‌ നാറ്റാ ഡി കൊക്കോ. തേങ്ങവെള്ളം, പഞ്ചസാര, അസറ്റിക്‌
ആസിഡ്‌ എന്നിവ ഒരു പ്രത്യേക അനുപാതത്തിൽ ചേർത്ത്‌ തയ്യാറാക്കിയ
മിശ്രിതത്തിൽ അസറ്റോബാക്ടർ സിലിനിയം ചേർക്കുന്നു. ഈ മിശ്രിതം ഒരു ഗ്ലാസ്‌
ജാറിലാക്കി കനം കുറഞ്ഞ തുണികൊണ്ട്‌ മൂടി രണ്ട്‌ - മൂന്നാഴ്ച അനക്കാതെ
സൂക്ഷിക്കുന്നു. ഈ കാലയളവിൽ വെളുത്ത്‌ ജെല്ലി പോലുള്ള പദാർത്ഥം രൂപം
കൊണ്ട്‌ പൊങ്ങിക്കിടക്കും. അത്‌ പുറത്തെടുത്ത്‌ കഷണങ്ങളാക്കി,
ശുദ്ധജലത്തിൽ കഴുകി അമ്ലാംശം പൂർണ്ണമായി കളഞ്ഞതിനുശേഷം ഫ്ലേവർ ചേർത്ത
പഞ്ചസാര സിറപ്പിൽ 12 മണിക്കൂർ മുക്കിവെയ്ക്കുന്നു. അതിനുശേഷം ഗ്ലാസ്‌
ബോട്ടിലുകളിൽ പാക്ക്‌ ചെയ്യുന്നു. ഭക്ഷണശേഷമുള്ള മധുരപലഹാരമായും,
ഐസ്ക്രീം, ഫ്രൂട്ട്‌ സലാഡ്‌, ഫ്രൂട്ട്‌ കോക്ക്ടെയിൽ, ഐസ്ക്രീം
തുടങ്ങിയവയിൽ ഒരു പ്രധാന ചേരുവയായും നാറ്റാ ഡി കൊക്കോ ഉപയോഗിക്കുന്നു.
കോക്കനട്ട്‌ ജെല്ലി
കരിക്കിൻ വെള്ളത്തിൽ നിന്ന്‌ ജെല്ലി നിർമ്മിക്കുന്നതിനുള്ള
സാങ്കേതികവിദ്യ തമിഴ്‌നാട്‌ കാർഷിക സർവ്വകലാശാലയിലെ ഹോം ശയൻസ്‌ കോളേജ്‌
വികസിപ്പിച്ചെടുത്തിട്ടുണ്ട്‌.
നാളികേര വിനാഗിരി
തേങ്ങാവെള്ളത്തിൽ നിന്ന്‌ ?വിനാഗിരി ജനറേറ്റർ? ഉപയോഗിച്ച്‌ വിനാഗിരി
നിർമ്മിക്കാവുന്നതാണ്‌. തേങ്ങവെള്ളത്തിൽ പഞ്ചസാരചേർത്ത്‌ സമ്പുഷ്ടമാക്കി
യതിനുശേഷം യീസ്റ്റും പിന്നീട്‌ മദർ വിനാഗിരിയും ചേർത്ത്‌ പുളിപ്പിച്ച്‌
ഓക്സീകരണവും അമ്ലീകരണവും നടത്തിയാണ്‌ വിനാഗിരി നിർമ്മിക്കുന്നത്‌.
തേങ്ങ ചിപ്സ്‌
തേങ്ങചിപ്സ്‌ 9-10 മാസം പ്രായമുള്ള തേങ്ങയിൽ നിന്ന്‌ നിർമ്മിക്കുന്ന
പാക്കറ്റ്‌ തുറന്ന ഉടൻ തന്നെ ഭക്ഷിക്കാൻ സാധിക്കുന്ന ലഘു ഭക്ഷണമാണ്‌.
തേങ്ങകാമ്പ്‌ പുറന്തോലി കളഞ്ഞ്‌ നേർമ്മയാക്കി മുറിച്ചതിനുശേഷം
പഞ്ചസാരലായിനിയിൽ മുക്കിവെയ്ക്കുക. അപ്പോൾ ഓസ്മോട്ടിക്‌ നിർജ്ജലീകരണം വഴി
ചിപ്സിലെ വെള്ളം പുറത്ത്‌ വരികയും പഞ്ചസാര ലായിനി ചിപ്സിലേക്ക്‌ കയറുകയും
ചെയ്യും. അതിനുശേഷം ചിപ്സ്‌ ഓവനിൽ 60-70 ഡിഗ്രി ഊഷ്മാവിൽ 5-6 മണിക്കൂർ
ഉണക്കുന്നു. ഉണക്കിയ ചിപ്സ്‌ ലാമിനേറ്റ്‌ ചെയ്ത അലുമിനിയം പൗച്ചുകളിൽ
പായ്ക്ക്‌ ചെയ്യാം. കറുമുറെയിരിക്കുന്ന ചിപ്സ്‌ ആറ്‌ മാസംവരെ കേടുകൂടാതെ
സൂക്ഷിക്കാവുന്നതാണ്‌. കാസർഗോഡുള്ള കേന്ദ്ര തോട്ടവിളഗവേഷണ സ്ഥാപനമാണ്‌
ചിപ്സിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്‌.
നാളികേരമാവ്‌
തേങ്ങാപ്പാൽ എടുത്ത ശേഷമുള്ള പീര ഉണക്കിപ്പൊടി ച്ചാണ്‌ നാളികേരമാവ്‌
ഉണ്ടാക്കു ന്നത്‌. ഈ മാവിൽ 7-8 ശതമാനം പ്രോട്ടീനും, 3-5 ശതമാനം ഈർപ്പവും,
17 ശതമാനം എണ്ണയും അടങ്ങിയിരിക്കുന്നു. വളരെയധികം നാര്‌
അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ആഹാരങ്ങളിൽ
ഉപയോഗി ക്കാവുന്നതാണ്‌. തേങ്ങാപ്പാലിലുള്ള പ്രോട്ടീൻ തന്നെ ഇതിലും
അടങ്ങിയിരിക്കുന്നു.
യോഗർട്ട്‌
യോഗർട്ട്‌ ഉണ്ടാക്കാൻ പശുവിൻ പാലിന്‌ പകരം തേങ്ങപ്പാൽ ഉപയോഗിക്കുന്നത്‌
വഴി കുറഞ്ഞ വിലയിൽ പോഷകഗുണമേറിയ ഭക്ഷ്യപദാർത്ഥം നൽകുവാൻ സാധിക്കും.
ഡയറ്ററി ഫൈബർ
ഭക്ഷണത്തിൽ ഡയറ്ററി ഫൈബറിന്റെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചു
വരികയാണ്‌. ബോർഡും മൈസൂറിലെ സേൻട്രൽ ഫുഡ്‌ ടെക്നോളജിക്കൽ റിസർച്ച്‌
ഇൻസ്റ്റിറ്റിയൂട്ടും സംയുക്തമായി തേങ്ങപ്പീരയിൽ നിന്ന്‌ ഡയറ്ററി ഫൈബർ
ഉപയോഗിച്ച്‌ പ്രകൃതിദത്ത ലാക്സേറ്റിവ്‌ വികസിപ്പിക്കുന്ന തിനുള്ള
അദ്ധ്യയനം നടത്തുകയുണ്ടായി. മറ്റ്‌ ഫൈബറുകളെ അപേക്ഷിച്ച്‌ നാളികേര
ഫൈബറിന്‌ ജലാഗീരണശേഷിയും ജലം ഉൾക്കൊള്ളുന്നതിനുള്ള ശേഷിയും
മെച്ചപ്പെട്ടതാണെന്ന്‌ പഠനത്തിൽ തെളിയിക്കപ്പെടുകയുണ്ടായി.
കോക്കനട്ട്‌ ചീസ്‌
സ്കിം മിൽക്ക്‌ നാൽപത്‌ ശതമാനവും തേങ്ങപ്പാൽ 50 ശതമാനവും ചേർത്ത മിശ്രിതം
ഉപയോഗിച്ചാണ്‌ ചീസ്‌ ഉണ്ടാക്കുന്നത്‌. തേങ്ങപ്പാൽ 8 മണിക്കൂറോളം അനങ്ങാതെ
വെച്ചതിന്‌ ശേഷം മുകളിൽ അടിയുന്ന ക്രീം ശേഖരിക്കുന്നു. ശേഷി ക്കുന്ന
കൊഴുപ്പേറിയ പാലിൽ വിനാഗിരി ചേർത്ത്‌ പ്രോട്ടീൻ വേർതിരിക്കുന്നു.
പ്രോട്ടീനിൽ ക്രീമും ഉപ്പും ചേർത്ത്‌ ചീസ്‌ തയ്യാറാക്കുന്നു.
പിനാകൊളാഡ
തേങ്ങാപ്പാലും പൈനാപ്പിൾ സത്തും ചേർത്താണ്‌ പിനാകൊളാഡ നിർമ്മിക്കുന്നത്‌.
ചേരുവകൾ ചേർത്ത്‌ നന്നായി മിശ്രതപ്പെടുത്തി സ്റ്റര്റിലൈസ്‌ ചെയ്ത്‌
തണുപ്പിച്ച്‌ പായ്ക്ക്‌ ചെയ്യുന്നു.

ധുരമുള്ള കൺഡൻസ്ഡ്‌ സ്ക്കിം തേങ്ങാപ്പാൽ
സ്ക്കിം മിൽക്കിൽ നിന്നാണ്‌  മധുരമുള്ള കൺഡൻസ്ഡ്‌ തേങ്ങാപ്പാൽ
നിർമ്മിക്കുന്നത്‌. പാശ്ചുറൈസ്‌ ചെയ്ത പാലിൽ കോൺ ഓയിലും കോക്കനട്ട്‌
ക്രീമും പഞ്ചസാരയും ചേർത്തതിനുശേഷം കോളോയ്ഡ്‌ മില്ലിൽകൂടി
കടത്തിവിട്ടാണ്‌ കൺഡൻസ്ഡ്‌ മിൽക്ക്‌ നിർമ്മിക്കുന്നത്‌. പിന്നീട്‌
സ്റ്റീം ജാക്കറ്റഡ്‌ കെറ്റിലിൽ ചൂടാക്കിയതിനുശേഷം പെട്ടെന്ന്‌
തണുപ്പിച്ചെടുക്കുന്നു.
നാളികേര ക്രീം
വെള്ള നിറത്തിലുള്ള നാളികേര ക്രീം 20 മുതൽ 30 ശതമാനം കൊഴുപ്പടങ്ങിയതും
അണു വിമുക്തമായി പാക്ക്‌ ചെയ്തതുമാണ്‌. കട്ട പിടിക്കാത്തതും നേരിട്ട്‌
ഭക്ഷണമായും മറ്റ്‌ ഭക്ഷ്യോൽപന്നങ്ങളുണ്ടാക്കാൻ ഉപയോഗി ക്കാവുന്നതുമായ
ഉൽപന്നമാണ്‌ നാളികേര ക്രീം
നാളികേര ജാം
മധുരം ചേർത്ത തേങ്ങാപ്പാൽ ചെറുചൂടിൽ കുറുകുന്നത്‌ വരെ ഇളക്കിയാണ്‌ ജാം
തയ്യാറാക്കുന്നത്‌. ബ്രഡ്ഡിൽ തേച്ച്‌ കഴിക്കാൻ ഉത്തമമാണ്‌ നാളികേര ജാം.
കരിക്കിന്റെ കാമ്പ്‌ അരച്ചും ജാം ഉണ്ടാക്കാവുന്നതാണ്‌.
മധുരക്കള്ള്‌
തെങ്ങിന്റെ പൂങ്കുല ചെത്തിയെടുക്കുന്ന മധുരക്കള്ള്‌ ഒരു നല്ല
ആരോഗ്യപാനീയമാണ്‌. മധുരക്കള്ളിൽ ഏകദേശം 16 ശതമാനത്തോളം അന്നജം
അടങ്ങിയിട്ടുണ്ട്‌.  പ്രധാനമായും സൂക്രോസ്‌ 12 മുതൽ 17 ശതമാനം വരെ
അടങ്ങിയി രിക്കുന്നു, കൂടാതെ മധുര ക്കള്ളിൽ വിറ്റാമിൻ എ, ബി, ബി2, സി
എന്നിവയും കുറഞ്ഞ അളവിൽ അടങ്ങി യിട്ടുണ്ട്‌. മധുര ക്കള്ളിൽ 16-ഓളം അമിനോ
അമ്ലങ്ങൾ അടങ്ങിയിട്ടുണ്ട്‌. ഗ്ലൂട്ടാമിക്‌ ആസിഡ്‌, ത്രിയോനെൻ,
അസ്പോർട്ടിക്‌ ആസിഡ്‌ എന്നിവയാണ്‌ അവയിൽ മുഖ്യം. മധുരക്കള്ളിന്‌ ഒട്ടേറെ
ഔഷധഗുണമുള്ളതായി കരുതപ്പെടുന്നു. ചെത്തിയെടുക്കുന്ന മധുരക്കള്ള്‌
വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ പുളിക്കാൻ തുടങ്ങും. പുളിക്കുന്നത്‌
കുറയ്ക്കുന്നതിനായി കള്ള്‌ ശേഖരിക്കുന്ന മൺകുടത്തിൽ ചുണ്ണാമ്പ്‌
തേയ്ക്കുന്നു.
നാളികേര ചക്കര
പുളിക്കാത്ത കള്ള്‌ ശ്രദ്ധാപൂർവ്വം തിളപ്പിച്ചാണ്‌ നാളികേരചക്കര
തയ്യാറാക്കുന്നത്‌. തിളപ്പിച്ച കള്ള്‌ തണുത്ത്‌ കട്ടിയാകുമ്പോൾ ചക്കര
ലഭിക്കുന്നു. തെങ്ങിൻകള്ളിൽ നിന്ന്‌ 12 മുതൽ 15 ശതമാനം വരെ ചക്കര
ലഭിക്കും. പോഷകഗുണം നോക്കുമ്പോൾ നാളികേര ചക്കര സാധാരണ പഞ്ചസാരയേക്കാൾ ഏറെ
ഗുണമേന്മയുള്ളതാണ്‌.  ചക്കരയിൽ 68 ശതമാനത്തോളം പഞ്ചസാര (സൂക്രോസ്‌)
അടങ്ങിയിട്ടുണ്ട്‌.

ട്രിയാക്കിൾ
മധുരക്കള്ള്‌ തിളപ്പിച്ച്‌ തയ്യാറാക്കുന്ന മറ്റൊരു ഉൽപന്നമാണ്‌
ട്രിയാക്കിൾ. ഫ്രൂട്ട്‌ ജാമുകൾക്ക്‌ പകരം ബ്രഡ്ഡിൽ തേച്ചു
കഴിക്കുന്നതിന്‌ ട്രിയാക്കിൾ ഉപയോഗിക്കുന്നു.  അതുപോലെ പ്രാതലിനുള്ള
ഭക്ഷ്യവിഭവങ്ങൾക്ക്‌ മധുരം പകരുന്ന ഘടകമായും ട്രിയാക്കിൾ ഉപയോഗിക്കുന്നു.

കോക്കനട്ട്‌ ഹണി
തേങ്ങപ്പാലിൽ നിന്നുള്ള മറ്റൊരു ഉപയോഗപ്രദമായ ഉൽപന്നമാണിത്‌.
തേങ്ങാപ്പാലിന്റെ 60 ശതമാനം ബ്രൗൺ ഷുഗറും 30 ശതമാനം ഗ്ലൂക്കോസും ചേർത്ത്‌
ആവിയിൽ ചൂടാ ക്കുന്ന കണ്ടെയ്ന റുകളിൽ കുറുകുന്ന തുവരെ തിളപ്പി ക്കുന്നു.
സ്വർണ്ണ നിറത്തിൽ കുറുകിയ രൂപത്തിൽ തേങ്ങയുടെ സ്വാദുള്ള ഉൽപന്നമാണിത്‌.
നാളികേരത്തിന്റെ വൈവിധ്യമാർന്ന ഉപയോഗ ങ്ങൾ ഇനിയും നിരവധി നാളികേരാധിഷ്ഠിത
ഉത്പന്നങ്ങൾ സംസ്കരിച്ചെടുക്കുവാൻ സാധിക്കുന്നതിനുള്ള സാധ്യതകളിലേക്കാണ്‌
വിരൽ ചൂണ്ടുന്നത്‌.  നളികേരോത്പാദക രാജ്യങ്ങൾ തമ്മിൽ നൂതന ഉൽപന്നവികാസം,
സാങ്കേതികവിദ്യ വികസിപ്പിക്കൽ, ഉൽപന്ന വൈവിധ്യവത്ക്കരണം എന്നീ
മേഖലകളിലുള്ള പരസ്പര സഹവർത്തിത്വം ആഗോളാടിസ്ഥാനത്തിൽ നാളികേരത്തിനുള്ള
ഡിമാൻഡ്‌ വർദ്ധിപ്പിക്കാൻ അവസരമൊരുക്കും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...