ധര്‍മ്മരാജ് മടപ്പള്ളി
ഇത്രമേല്‍ മൃദുവായ ഒരു ജീവിതത്തെ അഭിസംബോധന ചെയ്യാന്‍ നമുക്ക് കൂട്ടക്ഷരങ്ങളെ ഉപയോഗിക്കേണ്ടിവരുന്നു എന്നതാണ് മലയാളി മനുഷ്യന്റെ ദുരന്തം എന്ന് ഞാന്‍ വ്യാകുലപ്പെടുന്നു. നോക്കൂ.... ഞാന്‍ നിങ്ങളോട് സംവദിക്കാന്‍വേണ്ടി ഉപയോഗിക്കാന്‍ ധൈര്യപ്പെട്ട ഒരു പ്രയോഗം! "വ്യാകുലപ്പെടുന്നു" എന്ന വാക്ക് ഒരു മലയാളി എങ്ങിനെയാണ് സ്വന്തം ജീവിതത്തില്‍ അനുഭവിക്കുന്നത്. (എന്നിട്ടും അതൊരു മലയാള വാക്കുതന്നെയായി നിലനില്‍ക്കുന്നതങ്ങിനെയാണ്) അതു ചിലപ്പോള്‍ നമ്മേ ബൈബിളിലേക്ക് കൂട്ടിക്കൊണ്ട് പോയേക്കാം. ഉപമകളോടുള്ള നമ്മുടെ സത്വരപ്രണയം ഇന്നും ഉപാധികളോടെ അംഗീകരിക്കുന്നുണ്ട് നമ്മുടെ വിശ്വാസപുസ്തകങ്ങള്‍. ഇപ്പോള്‍ എന്റെ മുന്‍പില്‍ വന്നുനിന്നു മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ഒരു രൂപകമുണ്ട്. കഴിഞ്ഞയാഴ്ച മീനങ്ങാടിയില്‍ മരണംവരിച്ച ഒരു കര്‍ഷകന്‍. മരണംവരിച്ചു എന്ന് ഞാന്‍ സ്വരുകൂട്ടി ഉപയോഗിച്ചതുതന്നെയാണ്. ഒരു കര്‍ഷകനുമേല്‍ നാം എങ്ങിനെയാണ് ആത്മഹത്യഎന്ന കുറ്റംചുമത്തുക. ജീവിതത്തിന് അവന്‍ തെരഞ്ഞെടുത്തത് ആത്മഹത്യാപരമായ ഒരു വഴിയാണ്. കൃഷി എന്ന് നാം മലയാളികള്‍ ഗൃഹാതുരമായി അതിനെ വിളിക്കും...
നോക്കൂ എന്തെന്തു വിപ്ലവാത്മകമായ വഴികളിലൂടെയാണ് അവന്‍ കടന്നുവന്നിരിക്കുന്നത്. വിത്ത് സൂക്ഷിക്കാന്‍ ഇടമില്ലാതെ കരുതിയതിലധികവും കാലേക്കൂട്ടി മഴകൊണ്ട് മുളച്ചുപൊങ്ങി, നമുക്കിതിനെ പാഴ് മുള എന്ന് പറയാനാവില്ല. അനുകൂല കാലാവസ്ഥയില്‍ പൊട്ടിമുളക്കുക എന്നതാണ് വിത്തിന്റെ പ്രകൃതിനിയമം. ആ പ്രകൃതിനിയമത്തെ സമയബന്ധിതമയി സാധൂകരിക്കുക എന്നതാണ് ഒരു കര്‍ഷകന്റെ ലക്ഷ്യബോധം. ഇവിടെ കാലംതെറ്റി മുളച്ചവിത്തുപോലെ കര്‍ഷകനും ഇരയാണ്. മാറിമാറി വന്നേക്കാവുന്ന ഉമ്മന്‍ ചാണ്ടി + വി എസ് സര്‍ക്കാരുകള്‍ മലയാളികളെ രൂപീകരിച്ച സംസ്കരസമുച്ചയത്തില്‍ ഇരകളുടെ വവ്വാല്‍ ചിറകടിയൊച്ചകളില്ല..ഇപ്പോഴും പ്രിയ വായനക്കാരാ നീ അത്ഭുതംകൂറും ഇതെന്തൊരു പ്രയോഗമെന്ന്!

" ഇരകളുടെ വവ്വാല്‍ ചിറകടിയൊച്ചകള്‍ "...വവ്വാലുകള്‍ അരൂപികളുടെ പ്രത്യയശാസ്ത്രചിഹ്നമല്ലേ എന്ന്. അതാണ് ഞാന്‍ പറഞ്ഞത്. കുലചിഹ്നങ്ങള്‍ നഷ്ടപ്പെട്ട ജീവിതഭാഷാശാസ്ത്രങ്ങളിലൂടെയാണ് നാം മിനുക്കമാര്‍ന്ന ഒരു ജീവിതം ഷോകേസ്സില്‍ ധ്യാനനിമഗ്നമാക്കി വെക്കുന്നത്. നോക്കൂ ജീസ്സസ്സിന്റെ ആ കുരിശുശില്‍പ്പം എന്ത് മനോഹരം ഒരു സ്പോട്ട് ലൈറ്റ് കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് നാം, അതിഥി വീട്ടില്‍വെച്ച് സഹൃദയനാകും. അന്നേരം ജീസസ് നമുക്ക് വെറുമൊരു ശില്‍പ്പം മാത്രമാണ്. ഒരു ജീവിതമോ, ഒരു ചോരത്തുള്ളിയോ അല്ല. ചോരത്തുള്ളിയില്‍ നിന്നുമാണ് നാം ഒരു സംസ്കാരത്തെ ആലേഖനം ചെയ്യേണ്ടതെന്ന് മറന്നു പോകുന്നു. അപ്പോഴും കൂട്ടക്ഷരങ്ങളുടെ പിന്‍ ബലത്തില്‍ നാം ഒരു ഗൃഹാതുരതയില്‍ അടയിരിക്കുന്നു. ഓര്‍ത്തു നോക്കൂ... ആ കര്‍ഷകന്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിച്ച് അവന്റെ കൃഷിഭൂമിയില്‍ അവസാനമായി വിടവാങ്ങിയത് എന്തെന്തു വേദന കുടിച്ചാവണം... അവന്‍ മുളപ്പിച്ചു പോറ്റിയ ഏലതൈകളോട് അവന്‍ വിടവാങ്ങുന്നതിന്റെ ഭാഷ മലയാളമായിരിക്കുമോ.... സ്വന്തം മക്കളോടും, ഭാര്യയോടും പറയാന്‍ നിരക്കാത്ത എന്ത് സത്യവിശ്വാസമാണ് അവന്‍ അവന്റെ കുരുമുളക് ചെടികളോടും, വാനില പടര്‍പ്പുകളോടും പറഞ്ഞിരിക്കുക. അപ്പോള്‍ അതൊരു ലോകഭാഷയാണ്. ലോകദുരന്തവും.നമുക്ക് കൂട്ടക്ഷരങ്ങളെ വിസ്മരിക്കാന്‍ നേരമാകുന്നു.
ജപ്തിചെയ്യാനുള്ളതൊക്കെയും അധികാരത്തിന്റെ പിന്‍ബലത്തില്‍ നമുക്ക് നഷ്ടമാകുമ്പോള്‍ തൊടിയില്‍ മഞ്ഞുതുള്ളികളില്‍ വിഭ്രമിച്ചു കുരുമുളക് വള്ളികള്‍ അതിന്റെ കര്‍ഷകനെ കിനാവുകണ്ട് സ്വയം ജാഗ്രത്താവുന്നു. ആ ജാഗ്രതയുടെ പിന്ബലത്തിലാണ് നമ്മുടെ പില്‍ക്കാല ജീവിതത്തെ ചരിത്രം രേഖപ്പെടുത്തുക. ചരിത്രത്തില്‍ തിരിച്ചറിഞ്ഞവനും, തിരിച്ചറിയപ്പെടാത്തവനും ഇല്ല...പുറമ്പോക്കില്‍ ഇരയും പിന്നെ രാജധാനിയില്‍ യജമാനനും മാത്രമേ ഉള്ളൂ...
നട്ടുപോറ്റിയ മരക്കൊമ്പുകളില്‍ ജീവിതം ഒരു ഷോകേസിലെന്ന പോലെ തൂക്കിവെച്ചുകൊണ്ട് വയനാട്ടിലെയും പാലക്കാട്ടെയും ഇടുക്കിയിലെയും കര്‍ഷകര്‍ എന്തൊരു കാല്‍പ്പനിക വിടവാങ്ങലാണ് നടത്തിയിരിക്കുന്നത്. ഇതിനിടയിലൂടെയാണ് തിരുമുല്‍പ്പാടിന്റെ ജനസമ്പര്‍ക്ക പരിപാടി എന്ന ജാലവിദ്യയുമായുള്ള പലായനം.
കഴിഞ്ഞ രണ്ട് ദിവസ്സമായി ഞാന്‍ എന്തൊരു ആഹ്ലാദത്തിലാണ് എന്റെ ദിവസങ്ങളെ തള്ളിവിട്ടത്... പ്രതീക്ഷ എന്നത് അവസാനത്തെ നിമിഷത്തിലും നാം പുലര്‍ത്തിപ്പോരേണ്ട ഒന്നാണെന്നാണ് ഹര്‍വിന്ദ ര്‍സിംഗ് എന്ന പഞ്ചാബി നമ്മോടു പറയുന്നത്. അത്രമാത്രം നിരാശയോടെ ആത്മഹത്യചെയ്യാനുള്ള സമയമായില്ലെന്നും അയാള്‍ നമ്മുടെ കര്‍ഷകരോട് പറഞ്ഞു വെക്കുന്നു. ചാവാന്‍ തീരുമാനിക്കുമ്പോള്‍ ഭരിക്കുന്നവന്റെ നെഞ്ചില്‍ ഒരു കത്തിമൂര്‍ച്ച ആഴ്ത്തിവെക്കാനുള്ള സൗകര്യം കേരളത്തില്‍ ലഭ്യമാണ്. അത് വരുന്ന തലമുറയോടുള്ള ഒരു പുണ്ണ്യമാകുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ സെക്യൂരിറ്റി എന്ന ആര്ഭാടമില്ലെങ്കില്‍ നമ്മുടെ എത്ര മന്ത്രിമാര്‍ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. ശരിയായ തീരുമാനങ്ങ ളെടുക്കുന്ന ഒരു മന്ത്രിയെ ആരെങ്കിലും ആക്രമിക്കുമോ? അപ്പോള്‍ തെറ്റായ തീരുമാനമെടുക്കാനുള്ള ലൈസെന്‍സ്സാണോ സെക്യൂരിറ്റി?

ദക്ഷിണാഫ്രിക്കയിലെ ആ തീവണ്ടിമുറിയില്‍ വെച്ചുകിട്ടിയ ആദ്യത്തെ അടിയാണ് ഗാന്ധിയെ രൂപീകരിച്ചത്. ഒരളവോളം ഇന്ത്യയേയും.... പഞ്ചസാര, ഖനി, ഉരുക്ക് മുതലാളിമാര്‍ രൂപികരിക്കുന്ന കോണ്‍ഗ്രസ്സില്‍ നിന്നും നാം തിരുത്തലുകള്‍ പ്രതീക്ഷിക്കുന്നത് അബദ്ധമാണ്. ഈ അടി അവരില്‍ ഉളവാക്കുന്ന മാറ്റം, ഭയക്കാന്‍ പഠിക്കും എന്നത് മാത്രമായിരിക്കും... ഭയം ചിലപ്പോള്‍ നേര്‍വഴിക്കു നടത്താന്‍ ചിലരെ പ്രാപ്തരാക്കിയേക്കാം.പവാറിന് കിട്ടിയ അടിയില്‍ നിന്നും പാഠം പഠിക്കാനല്ല അതിനെ അപലപിക്കാനാണ് നമ്മുടെ സ്വന്തം സി.പി.എം പോലും പത്രക്കുറിപ്പിറക്കിയത്... നാളേ ഈ അടി പിണറായിക്ക് കിട്ടുമ്പോള്‍ ഉമ്മന്‍ അതിനെ തിരിച്ച് അപലപിക്കാനുള്ള ഒരു മുന്‍കൂര്‍ ജാമ്മ്യമാണെന്ന് തിരിച്ചറിഞ്ഞ് അതിനെ തള്ളിക്കളയുക.... കേരളത്തില്‍ ഈ അടി തുടങ്ങേണ്ടത് ആരോഗ്യസ്വാമി അടൂര്‍പ്രകാശില്‍ നിന്നു മാണെന്നാണ് എന്റെ അഭിപ്രായം. നാം വെറും സാധാരണ ജനത ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ ഇവന്മാരെയൊക്കെ തല്ലി.... പിന്നെയും തല്ലി നേരെയക്കുന്നത്. ആ ഒരവസ്സരത്തില്‍ എന്റെ വായനക്കാരാ നീ ആരെയാണ് ആദ്യം തല്ലുക. (പാവം ജയലക്ഷ്മിയെ വെറുതെ വിട്ടേക്കുക, അത് പൂരപ്പറമ്പില്‍ ആനയെകണ്ട് വഴിതെറ്റിപ്പോയ ഒരു അഞ്ചുവയസ്സുകാരിയാണ്. എന്നാലും അതിനേയും എല്ലാരും "മാഡം" എന്നാണ് വിളിക്കുന്നത് )
മുല്ലപ്പെരിയാറാണ് ഇന്നത്തെ നമ്മുടെ താരം.... ഇന്ന് പൊട്ടും നാളേ പൊട്ടും എന്ന് പറഞ്ഞു കൊതിപ്പിക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി. വെള്ള മന്ത്രി ഔസേപ്പിന്റെ എഞ്ചുവടി പ്രകാരം മുപ്പതുലക്ഷം മല്ലൂസ്സാണ് ഇഹലോകവാസം വെടിയാന്‍ പോകുന്നത്. അതോര്‍ത്തിട്ടു ടിയാന് രാത്രിയില്‍ നിമ്മതിയില്ലത്രേ.. മന്ത്രിക്കസേരയേക്കാളും മുക്കിയം ഈ മല്ലൂസിന്റെ ജീവനാണെന്ന് ഇന്നലെ അതിയാന്‍ കാച്ചിക്കളഞ്ഞു. കെ.എം. മാണിക്കുഞ്ഞിനെപ്പോലെ അതു കേട്ടപ്പോള്‍ ഞാനും അന്ധാളിച്ചു. എന്തൊരു ഔസേപ്പാണ് നീ ഔസേപ്പേ എന്ന് നീട്ടി ഒരു പിന്തുണയും, ഇവനെ എത്രയും വേഗം കര്‍ത്താവില്‍ നിദ്രപ്രാപിപ്പിക്കണേ എന്നൊരു സ്തുതിയും ഞാന്‍ വെച്ചു കൊടുത്തു. ( കര്‍ത്താവിനു അങ്ങിനെ തന്നെ വേണം)
മുപ്പതു ലക്ഷം മല്ലൂസ് വടിയാകുമെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം അത്രയും തൊഴിലവസരങ്ങള്‍ കേരളത്തിലുണ്ടാവും എന്നാണ്. അത് ഒരുപക്ഷെ പരോക്ഷമായി ഒരു കോടിവരേയാവാം. വര്‍ഷങ്ങളായി മരുഭൂമികളില്‍ നരകിക്കുന്ന പ്രവാസികള്‍ ഇതിനെ ഒരു നല്ല അവസ്സരമായി കണക്കാക്കണം. മുല്ലപ്പെരിയാര്‍ ഇന്നോ നാളെയോ പൊട്ടുമെന്ന പ്രതീക്ഷയില്‍, ഇതേവരേ നിങ്ങള്‍ അനുഭവിക്കുന്ന മേലധികാരികളുടെ ആ മനുഷത്യരഹിതമായ ഇടപെടലുകളെ ധൈര്യമായി ചോദ്യം ചെയ്യാം. വി. എസ്, പി.ടി തോമസ്, മുതല്‍ പേര്‍ നിരാഹാരമിരുന്നു രക്ഷിച്ചെടുത്തു കൊണ്ട് വരേണ്ട ഒന്നാണോ മുപ്പതുലക്ഷം മലയാളികളുടെ ജീവന്‍ ! അതു നാം ശരികളുടെ ഭാഗത്ത് മാത്രം നില്‍ക്കുമ്പോള്‍... ഈ ദുരന്തം നാം അനുഭവിക്കാന്‍ പോകുന്നത് കേരളത്തെ ഭരിക്കുന്നത് ഇടതായാലും വലതായാലും ദേശീയ പാര്‍ട്ടികളാണെന്നത് കൊണ്ടാണ്. എഴുതിക്കൂട്ടാന്‍ നമ്മള്‍ ചെറിയവര്‍ക്ക് അസാധ്യമായത്ര ഭീകരമായ കളവ് കാണിച്ചിട്ടും ഡി. എം. കെ. അവസാന നിമിഷം വരേ, യു. പി. എ സര്‍ക്കാരിനെ പേടിപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞതിന്റെ ഒരു ശതമാനമെങ്കിലും മുപ്പതുലക്ഷം ജനതയുടെ ജീവിതപ്രസ്നത്തിനുമേല്‍ നമുക്ക് പിടിച്ചു നില്‍ക്കാനാവാത്തതെന്തു കൊണ്ടാണ്? ഉമ്മന്‍, മലയാളിയോടുള്ള പിരിശം കാണിക്കേണ്ടത് ഈ അവസരത്തില്‍ ഇന്ത്യന്‍ കോണ്ഗ്രസ്സില്‍ നിന്നും വേര്‍പെട്ടുകൊണ്ടാണ്. പിണറായി ആത്മാര്‍ത്ഥത കാണിക്കേണ്ടത്, കാരാട്ടില്‍ നിന്നും വേര്‍പെട്ടു കൊണ്ടാണ്. നമുക്ക് ചെറിയ രാഷ്ട്രീയ ബോധത്തിന്റെ ആവശ്യമേയുള്ളൂ. ഭീരുക്കള്‍ ഗള്‍ഫിലേക്ക് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു കൊള്ളും! അവര്‍ കേരളത്തെ പതിവുപോലെ ജീവിപ്പിച്ചുകൊള്ളും. മുപ്പതു ലക്ഷം പേര്‍ മരിച്ചേക്കാവുന്ന ഒരു ദുരന്തത്തെ മുന്നില്‍കണ്ട് നാം എന്തൊക്കെ മുന്കരുതലുകളാണ് ചെയ്തത്. ചാനലുകളില്‍ മറിമാറി നമ്മുടെ നേതാക്കന്മാര്‍ ശര്ദിക്കുന്നതൊഴികെ... മുപ്പതു ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കുക എന്നത് സ്വപ്നത്തില്‍പോലും സാധ്യമല്ല എന്നിരിക്കെ നമുക്ക് പ്രാര്‍ത്ഥിക്കുക എന്നതല്ലാതെ..... അച്യുതം കേശവം രാമനാരയണം... കൃഷ്ണദാമോദരം വാസുദേവം ഭജേ...

ഞാന്‍ പറഞ്ഞു തുടങ്ങിയത് വയനാട്ടിലെ ആത്മഹത്യചെയ്ത കര്‍ഷകനില്‍ നിന്നാണ്. ഇരകള്‍, എഴുതുന്നവനെ എന്നും മത്തുപിടിപ്പിച്ചിട്ടേയുള്ളൂ. എന്നാല്‍ ഈ കുറിപ്പിലെ ഒടുവിലത്തെ ഖണ്ഡികയില്‍ പരാമര്‍ശിക്കപ്പെടാന്‍ മാത്രം എഴുപതുവയസ്സിനുമേലെ ജീവിച്ചിരിക്കുന്ന ഒരാളുണ്ട് ഇന്ത്യയില്‍. പേര് പഞ്ഞാല്‍ നിങ്ങളില്‍ എത്ര പേരറിയുമെന്ന് എനിക്കറിയില്ല. എങ്കിലും ഞാനാവിശുദ്ധ നാമം കുറിക്കുന്നു " മന്‍മോഹന്‍ സിംഗ് ". യുവരാജാവ് പ്രായപൂര്‍ത്തി യാവുമ്പോള്‍ കൊല്ലപ്പെടാനുള്ള ഒരു സസ്യഭുക്ക് ! അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കൂ..... മരണം ഒരു ഭാരത്തിന്റെ ആള്‍മാറാട്ടം നടത്തി മറഞ്ഞിരിക്കുന്നത് കാണാം. പറയുമ്പോള്‍ വാക്കുകള്‍ വിറച്ചുപോകുന്നത് കാണാം. അദ്ദേഹത്തിന്റെ മരണശേഷം, ലാല്‍ ബഹദ്രൂര്‍ ശാസ്ത്രിയുടെതുപോലെ, സുഭാഷ് ചന്ദ്രബോസ്സിന്റെ തുപോലെ, ഒരു അവ്യക്തത ഇന്ത്യന്‍ ചരിത്രം പില്‍ക്കാ ലം പഠിക്കുന്നവനെ പൊതിഞ്ഞു നില്‍ക്കും. പക്ഷെ നമുക്കെല്ലാം അറിയാം.. കാരണം നാം ചരിത്രം പഠിക്കുകയാണെന്ന വ്യാജേന ചരിത്രത്തില്‍ ജീവിക്കു കയാണ്. ക്ലാസ്സ് മുറിയില്‍ ഒരു തവണപോലും നമ്മുടെ ഹാജര്‍ വിളിക്കുന്നില്ലെങ്കില്‍ പോലും !
തകര്‍ന്നു പോകുന്ന കിംഗ്‌ഫിഷര്‍ വിമാനത്തെ രക്ഷിക്കാന്‍ രവിമുതലാളി പുറപ്പെടുവിച്ച കല്‍പ്പന നോക്കൂ... ബാങ്കുകളും, സംസ്ഥാനങ്ങളും വിജയ് മല്യ എന്ന പാവത്തിനെ രക്ഷിക്കാന്‍ ഇളവുകള്‍ അനുവദിക്കണം! കടംപെരുകി അയല്‍പക്കങ്ങള്‍ ആത്മഹത്യ ചെയ്യുമ്പോളാണ് രവി മുതലാളിയുടെ ഈ കട്ടായം. ഒറ്റക്ക് കിട്ടിയാല്‍ പ്രിയവായനക്കാരാ നീ........
ഈ കുത്തുകളെ നിങ്ങള്‍ക്ക് പൂരിപ്പിക്കാം.
ഒരു കേരളാ എയര്‍ വൈസ്സിനെപ്പറ്റി ഉമ്മന്‍ സദാചാര പ്രസംഗം നടത്തിയിരുന്നു പണ്ട്, പ്രവാസ്സികളുടെ കണ്ണില്‍ പൊടിയിടാന്‍. ഇന്ന് അതിന്റെ സ്ഥിതിയെന്താണ്. രവി മുതലാളി വ്യോമയാനം ഭരിക്കു മ്പോള്‍ ലാഭവിഹിതത്തിന്റെ ഒരു പങ്ക് അതിയാനും ഓഫര്‍ ചെയ്‌താല്‍ നേടിയെടുക്കാവുന്നതേയുള്ളൂവല്ലോ ... കൌപീനത്തില്‍ ഉറുമ്പുകയറിയ രാജാവിന് ഇതിനൊ ക്കെ നേരംതികയുമോ ആവോ!
ഒരു കേരളാ എയര്‍ വൈസ്സിനെപ്പറ്റി ഉമ്മന്‍ സദാചാര പ്രസംഗം നടത്തിയിരുന്നു പണ്ട്, പ്രവാസ്സികളുടെ കണ്ണില്‍ പൊടിയിടാന്‍. ഇന്ന് അതിന്റെ സ്ഥിതിയെന്താണ്. രവി മുതലാളി വ്യോമയാനം ഭരിക്കു മ്പോള്‍ ലാഭവിഹിതത്തിന്റെ ഒരു പങ്ക് അതിയാനും ഓഫര്‍ ചെയ്‌താല്‍ നേടിയെടുക്കാവുന്നതേയുള്ളൂവല്ലോ
സമീപകാല വര്‍ത്തമാനത്തില്‍ കൈപ്പത്തിക്ക് ആത്മാര്‍ഥമായി വോട്ട് ചെയ്ത ഒരേഒരാള്‍ ഹര്‍വിന്ദര്‍സിംഗ് മാത്രമാണ്. ഹര്‍വിന്ദര്‍ സിംഗിനെ നാളെ കോടതി എങ്ങിനെ ശിക്ഷിച്ചാലും ഇന്ത്യയിലെ നൂറ്റിമുപ്പതുകോടി ജനങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബ ത്തെ ഏറ്റെടുക്കേണ്ടതുണ്ട്. അതു നമുക്ക് നമ്മോടു ചെയ്യാന്‍ കഴിയാതെപോയ ചില ഉത്തരവാദിത്വങ്ങളുടെ കുമ്പസാരം കൂടിയാവണം. അല്ലെങ്കില്‍ ഇത്രയും മസിലുള്ള ഒരു മനുഷ്യന്‍, ശരത്പവാര്‍ എന്ന തീട്ടത്തിനെ തല്ലേണ്ടതില്ല. അതു സ്വന്തമായി മസ്സിലില്ലാത്ത മലയാളികള്‍ക്ക് കൂടിയുള്ള പിന്തുണയാണ്. ഈ അടിക്കുശേഷം മൈക്കിനു മുന്നില്‍ വന്നു നിന്നു ഗീര്‍വാണം പറഞ്ഞ പ്രണബ് മുഖര്‍ജി ആശങ്കപ്പെട്ടത് രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നാണ്.... "നിങ്ങള്‍ ശിഖണ്ടികളെല്ലാംകൂടി രാജ്യത്തെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് "ഞങ്ങളാണ് ചോദിക്കേണ്ടത്.... കലികാലത്ത് ഇരകളുടെയും വേട്ടക്കരുടെയും ഡയലോഗുകളും പരസ്പരംമാറിപ്പോകുമോ ആവോ?
ഒരുനാള്‍ എന്റെ നാട്ടിലെ ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ നമ്മുടെ രാജാക്കന്മാര്‍ ചേദ്യംചെയ്യപ്പെടും എന്ന് എഴുതിവെച്ച സ്വപ്നജീവിക്ക് നമോവാകം.