ടി.ബി.ലാൽ
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ജീവിതത്തെ 'കാര്യമായിത്തന്നെ' ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രമുഖരായ മലയാളികളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. മൊബൈല്‍ ഉപയോഗിക്കാതിരുന്ന അഞ്ചു പ്രമുഖ മലയാളികളിലേക്ക് അന്വേഷണമെത്തിനിന്നു. അവരോടു നേരിട്ടുസംസാരിച്ചപ്പോള്‍ ഒരു ഘട്ടം കഴിഞ്ഞതോടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കേണ്ടിവന്നു എന്ന മറുപടിയാണു കിട്ടിയത്.
ചലച്ചിത്രതാരം ജഗതി ശ്രീകുമാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തയാളാണ്. പക്ഷെ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന ചിലരുടെ മൊബൈലില്‍ ബന്ധപ്പെട്ട് വിവരം പറഞ്ഞാല്‍ ജഗതി ശ്രീകുമാര്‍ തിരിച്ചുവിളിക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊബൈല്‍ഫോണില്ലാത്തയാളാണ്. പക്ഷെ മുഖ്യമന്ത്രിയുടെ സന്തതസഹചാരികളായ ആര്‍.കെയുടേയും ജിക്കുവിന്റെയും സുരേന്ദ്രന്റെയുമൊക്കെ കൈയില്‍ സെല്‍ഫോണുണ്ട്്്. ഉമ്മന്‍ചാണ്ടിയുടെ ചെവി ഇരുപത്തിനാലു മണിക്കൂറും മൊബൈലില്‍ സംസാരിച്ച് 'കരുവാളിച്ചിരിക്കുന്ന'തായി അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മറിയാമ്മ പരിഭവിക്കുന്നു.സ്വന്തമായി മൊബൈല്‍ ഫോണുണ്ടായിരുന്ന ആളായിരുന്നു നേരത്തെ ഉമ്മന്‍ചാണ്ടി. ''നമ്പര്‍ ആരോടും രഹസ്യമാക്കി വയ്ക്കാനാവില്ല. അങ്ങനെ വിളിയുടെ പരിധിവിട്ടു. അപ്പോള്‍ പലരും പറഞ്ഞു, മൊബൈല്‍ വേണ്ടെന്നുവയ്ക്കാന്‍..''
സാഹിത്യ അക്കാദമി അദ്ധ്യക്ഷനായ പ്രശസ്ത എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍ മൊബൈല്‍ഫോണിന് കൈകൊടുക്കാത്തയാളായിരുന്നു. പക്ഷെ ഈയിടെ പെരുമ്പടവത്തിന്റെയും പോക്കറ്റിലുണ്ട് ഒരു കൊച്ചുമൊബൈല്‍. ''ഭാര്യയുടെ ആരോഗ്യസ്ഥിതി അല്‍പ്പം മോശമായപ്പോള്‍ വീട്ടില്‍നിന്നും പൊതുപരിപാടികള്‍ക്ക് ധൈര്യമായി ഇറങ്ങാനാവില്ലെന്ന അവസ്ഥയുണ്ടായി. ആദ്യമൊക്കെ പരിപാടികളില്‍ നിന്നൊഴിഞ്ഞുനോക്കി. പക്ഷെ മുഴുവന്‍ സമയവും ഞാനില്ല.. ബുദ്ധിമുട്ടാണ് എന്നൊന്നും പറയാനാവില്ലല്ലോ..'' പെരുമ്പടവം പറയുന്നു.
സിപിഎം നേതാവ് സുരേഷ്‌കുറുപ്പ് എം.എല്‍എ മൊബൈല്‍ ഫോണിനെ വേണ്ടത്ര മൈന്‍ഡു ചെയ്തിട്ടില്ല. പക്ഷെ മണ്ഡലത്തിലെ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്്ടിവന്നാല്‍ മൊബൈല്‍ ഓണാക്കാനും മടിക്കാത്തയാളായിരിക്കുന്നു അദ്ദേഹം. ഇടതുചിന്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ദീര്‍ഘനാളത്തെ പിണക്കത്തിനുശേഷം വീണ്ടും മൊബൈലിനോട് സലാം പറഞ്ഞിരിക്കുു.
നാടകകൃത്തായ പിരപ്പന്‍കോട് മുരളി ഇപ്പോഴും മൊബൈലിനോടുള്ള അലര്‍ജി തുടരുന്നു.
മൊബൈലിനെ പൂര്‍ണമായും ഒഴിവാക്കിയ ആളിലേക്കുള്ള അന്വേഷണം ഒടുവില്‍ പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. അച്യുത് ശങ്കറില്‍ എത്തിനിന്നു. കേരള സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ ബയോഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗം മേധാവി. മൊബൈല്‍ഫോണിന് എതിരെ കൊടിപിടിക്കുന്നയാളല്ല ഡോ. അച്യുത് ശങ്കര്‍. മൊബൈല്‍ ഫോണിന്റെ ദുരുപയോഗത്തിനെതിരെയാണ് അദ്ദേഹം നിലകൊള്ളുന്നതെന്നു മാത്രം. ''ഏതൊരു ടെക്‌നോളജിയേയും അത് മനുഷ്യനന്മക്കായി ഉപയോഗപ്പെടുത്തുന്നതിനാണ് പ്രാമുഖ്യം. അത് ദുരുപയോഗം ചെയ്താല്‍ ശാസ്ത്രത്തിന്റെ ആ നൂതനവിദ്യയ്ക്ക് അര്‍ത്ഥം നഷ്ടപ്പെടുന്നു.''
മൊബൈല്‍ഫോണ്‍ നിത്യജീവിതത്തിന് അത്യാന്താപേക്ഷിതമായി നിരവധിപേര്‍ ചൂണ്ടിക്കാട്ടുന്നുവെങ്കിലും ഡോ. അച്യുത്ശങ്കറിന്റെ കാര്യത്തില്‍മാത്രം ഇതു ബാധകമായിട്ടില്ല. ഔദ്യോഗികരംഗത്ത് ഏറെ തിരക്കുകളുള്ളയാളാണ് അദ്ദേഹം. ദേശത്തും വിദേശത്തുമുള്ള സര്‍വ്വകലാശാലകളില്‍ അദ്ധ്യാപനവും ഗവേഷണവും. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷകഗൈഡായി പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഇല്ലാതിരിന്നിട്ടും അദ്ദേഹം ചുമതലകള്‍ ഭംഗിയായി നിറവേറ്റു. ''ഇടയ്ക്കിടെ ചില തമാശകള്‍ ഉണ്ടാകാറുണ്ട് -അദ്ദേഹം പറയുന്നു- ചില സുഹൃത്തുക്കളൊക്കെ വിളിക്കും. അപ്പോള്‍ എന്നെ കിട്ടില്ലേല്ലാ. അപ്പോളവര്‍ നേരെ വീട്ടിലേക്കു വരുന്നത് ഒരു ഹാന്‍ഡ്‌സെറ്റും വാങ്ങിയായിരിക്കും..''
സുഹൃത്തുക്കളുടെ പരാതിക്കും പരിഭവത്തിനുമൊന്നും യാതൊരടിസ്ഥാനവുമില്ലെന്ന്്് ഡോ. അച്യുത്ശങ്കര്‍ പറയുന്നു. ''എന്നെ കിട്ടുന്നില്ല എന്ന പരാതിയില്‍ കഴമ്പൊന്നുമില്ല. ഓഫീസിലായാലും വീട്ടിലായാലും എനിക്ക് ലാന്‍ഡ്‌നമ്പറുണ്ട്്്. അതില്‍വിളിച്ചാല്‍ കിട്ടും. അതില്‍ കിട്ടിയില്ലെങ്കില്‍ ഞാന്‍ യാത്രയിലാണെന്നു കരുതിയാല്‍മതി. യാത്രകളില്‍ അത്യാവശം മാത്രം സംസാരിക്കുന്നതാണ് എനിക്കിഷ്ടം. ഒരിടത്ത് എപ്പോള്‍ ചെന്നു, എപ്പോള്‍ മടങ്ങുന്നു എന്നൊന്നും പറയുന്ന ശീലം പണ്ടുമുതലേയില്ല..''
ബോംബൈയില്‍ എഞ്ചിനീയറിംഗിനു പഠിക്കാന്‍പോയ സന്ദര്‍ഭം ഡോ. അച്യുത് ശങ്കര്‍ ഓര്‍മ്മിക്കുന്നു. ''അന്ന്്്് തിരുവനന്തപുരത്തുനിന്നു കയറിയാല്‍ മൂന്നുനാലുദിവസം വേണം അവിടെയെത്താന്‍. അച്ഛനും അമ്മയുയൊക്കെ എന്നെ വണ്ടി കയറ്റിവിട്ടശേഷമാണ് ഞാനവിടെ സുരക്ഷിതനായി എത്തി എന്നറിയുന്നതു തന്നെ. മാതാപിതാക്കള്‍ക്ക് ആധി കാണുമെങ്കിലും പെട്ടന്ന്്് അറിയിക്കാനുള്ള സംവിധാനങ്ങള്‍ അപര്യാപ്തമായിരുന്നല്ലോ. ഇന്നുപക്ഷെ ഫോണുള്ളതുകൊണ്ട്്് അത്തരം ആശങ്കകള്‍ ഉണ്ടാവേണ്ടതല്ല. പക്ഷെ മകന്‍ അല്ലെങ്കില്‍ മകള്‍ ബസിലോ, ട്രെയിനിലോ കയറിപ്പോകുന്നതുമുതല്‍ തുടങ്ങുകയായി രക്ഷിതാക്കളുടെ ആശങ്ക. കാലം നല്ലതാണെന്ന വിചാരം ഇല്ലാതെയല്ല ഇതു പറയുന്നത്. കുട്ടികള്‍ വണ്്ടി കയറിയാല്‍പ്പിന്നെ മിനിറ്റുകള്‍ വച്ച് വിളിയാണ്. ഇടയ്ക്കിടെയുള്ള ഈ വിളിയുടെ ആവശ്യമില്ല. യാത്ര പുറപ്പെടുമ്പോഴും എത്തിച്ചേരുമ്പോഴുമൊക്കെ ഇന്നതാണ് നിലയെന്നു വീട്ടിലേക്കു
വിളിച്ചറിയിക്കാം. അതേല്ല നല്ല മാര്‍ഗം? ഫോണിന്റെ ഉപയോഗം കാര്യമാത്രപ്രസക്തമാകുന്നതിലൂടെ അത്തരത്തിലുള്ള ഒരു സംസ്‌കാരം തന്നെരൂപപ്പെട്ടുവരണം.
''ഫോണിന്റെ നിര്‍ത്താതെയുള്ള ഉപയോഗവും സംസാരവുമാണ് കണ്ണിനും ചെവിക്കും തലച്ചോറിനുമൊക്കെ ഹാനികരമാകുന്നത്. അതുകൊണ്ടു ബോധപൂര്‍വ്വം തന്നെ മൊബൈല്‍ ഫോണിനെ ഒഴിവാക്കണം. നമ്മുടെ ഫോണിലെ കോള്‍ ലിസ്റ്റെടുത്ത് ഒന്നു
പരിശോധിക്കുകയാണെങ്കില്‍ നാം നിരന്തരമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ഒരു അഞ്ചോ ആറോ പേരെയാണെന്നു കാണാം. ഇവരോടുള്ള സംഭാഷണം അടുത്തതായി ഒന്നവലോകനം ചെയ്തുനോക്കുക. എത്ര പേരോട് നമ്മള്‍ സീരിയസായി സംസാരിക്കുന്നുണ്ട്്് ്? കാര്യമാത്രപ്രസ്‌കമായി സംസാരിക്കുന്നത് ഒന്നോ രണ്ടോ പേര്‍ മാത്രമേ കാണൂ. അവരോട് ഒരിക്കലും
സുദീര്‍ഘമായ സംഭാഷണങ്ങള്‍ നടക്കാറുമില്ല. അപ്പോള്‍ വിളിയുടെ ദൈര്‍ഘ്യം മനസ്സുവച്ചാല്‍ നമുക്കു തന്നെ നിയന്ത്രിക്കാനാകും. മൈബൊല്‍ഫോണിലെ അമിതഭാഷണത്തെപ്പറ്റി നമുക്കുതന്നെ ഒരു ചര്‍ച്ചയ്ക്കു തുടക്കമിടുകയും ചെയ്യാം. ചെറുപ്പക്കാരാണ് ഇന്നു മൊബൈല്‍ഫോണുകളുടെ വര്‍ദ്ധിച്ച ഉപയോക്താക്കള്‍. പക്ഷെ അവര്‍ക്കുതന്നെ ഇക്കാര്യത്തില്‍ ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു.