ആക്കിടൈപ്പ് എസ്സാർ ശ്രീകുമാർ


കുന്നിക്കുരുപോലൊരാൾ
കുന്നോളമാശയുള്ളവൻ
കയ്യടികൾക്കായി കാതോർക്കില്ല
കാലടിസ്വനപതറിച്ചകൾ-
മാത്രം കാര്യമാക്കും അയ്യപ്പൻ

എല്ലാരുമറിയുന്ന,-
യാരുമില്ലാത്ത
അയ്യനല്ലാത്ത
അണുവിടപോലും
ആശയില്ലാത്തവൻ
2
മേളകൾ കാണുമ്നേരം
മുളകൾ തിമിർക്കുന്നു
ജാടകൾ കൊഴുക്കുമ്പോൾ
മേടയിൽനിന്നോതിടുന്നു
ചടങ്ങിൻ ഭാഗമായി
അടിക്കുക കൈകൾ നിങ്ങൾ
ബോറടിച്ചെന്നാലും
തകർക്കുക ഭുജതാഡനം
3
തണൽപോലും തുണയാക്കാത്തവൻ
ചിന്തയ്ക്കും വർണമില്ലാത്തവൻ
കിടപ്പാടമില്ലാത്തതുകൊണ്ട്
കടപ്പാടുമില്ലാരോടും
ശീർഷ*ങ്ങൾക്കുവേണ്ടി
തല കുമ്പിടാത്തവൻ
ശീതീകരിച്ച മുറികളല്ല
ശിഥിലമായ അറകളായിരുന്നു
കൊയ്തൊഴിഞ്ഞ നിലാവും
പെയ്തൊഴിയാത്ത കനവും
ഇരുളൂതിക്കെടാത്തിടങ്ങളിൽ
ഇമയിടറാതിരുന്നവൻ
അനാർക്കിസ്റ്റല്ലാത്തവൻ
ആൻ ആക്കിടൈപ്പ്

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ