Skip to main content

തെങ്ങ്‌ ആരോഗ്യദായകം


*റോസ്‌ മേരി വിത്സൻ

കേരം തിങ്ങും കേരളത്തിന്‌ തെങ്ങ്‌ കൽപ്പവൃക്ഷമാണ്‌. തെങ്ങിന്റെ വിവിധ
ഭാഗങ്ങൾ പലവിധത്തിൽ നാം ഉപയോഗിക്കുന്നു. ആഹാരത്തിനായും വിറകിനായും
വീടുണ്ടാക്കാനും, എണ്ണയ്ക്കായും മറ്റും. ഔഷധമായും തെങ്ങ്‌ സമൂലം
ഉപയോഗിക്കുന്നുണ്ട്‌. ഔഷധത്തിനായി തെങ്ങിന്റെ വേര്‌, തൊലി,  മൊരി, ഓല,
പട്ട, ഈർക്കിൽ, കൂമ്പ്‌, കരിക്ക്‌, കരിക്കിൻവെള്ളം, ചകിരി, ചിരട്ട,
ചിരട്ടമൊരി, തേങ്ങ, വെളിച്ചെണ്ണ, പൂക്കുല എന്നീ ഭാഗങ്ങളെല്ലാം
ഉപയോഗപ്പെടുത്തുന്നു. ത്വക്ക്‌ രോഗങ്ങൾ, ഉദരസംബന്ധമായ രോഗങ്ങൾ, സ്ത്രീ
രോഗങ്ങൾ, കുഞ്ഞുങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ, നേത്രരോഗം, വയറിളക്കം, പനി,
ശിരോരോഗങ്ങൾ എന്നിവയ്ക്കെല്ലാം ഇതിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നു.


തെങ്ങിൻവേര്‌
തെങ്ങിൻവേര്‌ ചതച്ച്‌ പിഴിഞ്ഞ്‌ നീരെടുത്ത്‌ വെളിച്ചെണ്ണ കാച്ചി തേച്ച്‌
കുളിക്കുന്നത്‌ വഴി തലവേദനയ്ക്ക്‌ ശമനം ലഭിക്കുന്നു. തെങ്ങിന്റെ വേര്‌
കഴുകി ചതച്ച്‌ വെള്ളത്തിലിട്ട്‌ വെന്തെടുക്കുന്ന കഷായം കുടിച്ചാൽ ഉദരരശൂല
(വയറവേദന), മഹോദരം എന്നിവ ശമിക്കും
തെങ്ങിന്റെ തൊലി
ത്വക്കിലുണ്ടാകുന്ന ചൊറിച്ചിൽ, വരൾച്ചപൊട്ട്‌ തുടങ്ങിയവയ്ക്ക്‌ തൊണ്ട്‌
ചതച്ചിട്ട്‌ വെള്ളം വെന്ത്‌ കഴുകുക
തെങ്ങിൻ മൊരി
തെങ്ങിൻമൊരി ചുരണ്ടിയെടുത്ത്‌ വെയ്ക്കുന്നതുകൊണ്ട്‌ മുറിവിലുണ്ടാകുന്ന
രക്തസ്രാവം തടയുന്നു. പെട്ടെന്ന്‌ രക്തശ്രുതി നിൽക്കുന്നു.
തെങ്ങിന്റെ പട്ട
തെങ്ങിന്റെ പട്ട ചതച്ചിട്ട്‌ വെള്ളം വെന്ത്‌ കുളിക്കുന്നത്‌
നീർപിടുത്തത്തിനും ദേഹവേദന മാറ്റുവാനും സഹായകമാണ്‌. കുഞ്ഞുങ്ങളിൽ
തുടർച്ചയായി ഉണ്ടാകുന്ന പനിയിൽ തെങ്ങിന്റെ പഴുത്ത പട്ട ഇട്ട്‌
വെള്ളംവെന്ത്‌ ആറ്റി കുളിപ്പിക്കുക. തെങ്ങിന്റെ ഓല, പട്ട എന്നിവ ഇട്ട്‌
വെള്ളം വെന്ത്‌ കഴുകുന്നത്‌ ത്വക്ക്‌ രോഗങ്ങളിൽ ചൊറിച്ചിൽ മാറാൻ
സഹായിക്കുന്നു.

തെങ്ങിൻ പൂക്കുല, തെങ്ങിൻ പൂക്കുലയരി,  ചെമ്പരത്തിവേര്‌ എന്നിവ കൊണ്ടുള്ള
കഷായം അസൃഗ്ദ്ധരം എന്ന രോഗത്തെ ശമിപ്പിക്കും. തെങ്ങിന്റെ പൂക്കുല ചതച്ച്‌
പിഴിഞ്ഞ നീര്‌, പഞ്ചസാര ചേർത്ത്‌ സേവിച്ചാൽ രക്തസ്രാവം, സന്ധിവേദന ഇവയെ
ശമിപ്പിക്കും.
തെങ്ങിൻ പൂക്കുലാദിഘൃതം, തെങ്ങിൻ പൂക്കുലാദി രസായനം എന്നിവ അസ്ഥിസ്രാവം,
രക്തസ്രാവം, സന്ധിവേദന ഇവയെ ശമിപ്പിക്കും.
തെങ്ങിന്റെ പച്ച ഈർക്കിൽ കഴുകിച്ചതച്ച്‌ വെയ്ക്കുന്ന കഷായം അതിസാരം, കുടൽ
കരപ്പൻ മുതലായ രോഗങ്ങളെ മാറ്റുന്നു.
തെങ്ങിന്റെ മച്ചിങ്ങ തേങ്ങാപ്പാലിൽ ഉരച്ച്‌ നെറ്റിയിൽ ലേപനം ചെയ്താൽ
പിത്തപ്രധാനമായ തലവേദനയെ കുറയ്ക്കുന്നു.
തേങ്ങ
ആഹാരത്തിലെ ഒരു പ്രധാന ഘടകമാണ്‌ തേങ്ങ. വിളഞ്ഞ തേങ്ങയും ഇളംകരിക്കും
ഔഷധത്തിനായി ഉപയോഗിക്കുന്നു. സ്നിഗ്ദ്ധ ഗുണവും, മധുരരസപ്രധാനവും
ആയതുകൊണ്ട്‌ വാതപിത്ത പ്രധാനരോഗങ്ങളെ ശമിപ്പിക്കുന്നു. വാജീകരണ
ശക്തിയുണ്ട്‌. ശുക്ലവർദ്ധകമാണ്‌. ആർത്തവതടസ്സം തീർക്കുന്നു.
നല്ലപാകം വന്ന നാളികേര കാമ്പ്‌ - നാളികേരവെള്ളത്തിൽ വെന്ത്‌ - മറ്റ്‌
മരുന്നുകളും ചേർത്ത്‌ തയ്യാറാക്കുന്ന നാളികേര ഖണ്ഡം അമ്ലപിത്തം, അരുചി,
പിത്തശൂലം (വേദന) എന്നിവ ശമിപ്പിക്കുന്നു.  വിശിഷ്യ പുഷ്ടി, ബലം, ഓജസ്സ്‌
എന്നിവ ഉണ്ടാക്കും.

നന്നായി വിളഞ്ഞ വരട്ട്‌ തേങ്ങ തുരന്ന്‌ കായം, ഇലവർങ്ങം,  ചുക്ക്‌,
മുളക്‌, ഏലത്തിരി, ജീരകം മുതലായവ പൊടിച്ച്‌ നിറച്ച്‌ സ്ഫുടം
ചെയ്തതിനുശേഷം അതേ തേങ്ങ പൊടിച്ച്‌ ഉണ്ടാക്കുന്ന നാളികേര ലവണം - തേനിലോ
നെയ്യിലോ സേവിച്ചാൽ ഗുന്മശൂല ശമിക്കും.

ഇളനീരുംമിളംതേങ്ങ പഴുത്തതുവരണ്ടതു
കൊട്ടയായും കുരുത്തിട്ടും തേങ്ങയാറുപ്രകാരം
ഇളനീർ ശീതളം ഹൃദ്യം മധുരം പിത്തനാശനം
ദാഹാസ്ഥിസ്രാവ കൃച്ഛാദി രോഗാണാശ്ച വിനാശനം
ഇളം തേങ്ങാ എരിച്ചുള്ളു കൃമി വിഷ്ടംഭകാരിനൽ
പഴുത്ത തേങ്ങ പാലിനും പായസാദിക്കുമുത്തമം
സ്നിഗ്ദ്ധം ബലപ്രദം വസ്തിശോധനം, മാംസവർദ്ധനം
  വാതഘ്നം ജലം പഥ്യമായ്‌ വരും
പ്രസൂതികാലേ നാരീണാമുത്തമം മൂത്രശോധനം
കൊട്ടത്തേങ്ങ ദന്തരോഗം വാതവും വാതശോണിതം
വയറ്റിൽ നോവുമുണ്ടായാൽ ശമിപ്പിക്കും ഹിതംപരം
മുളച്ച തേങ്ങ മധുരം ഗൃരുവാകയുമുണ്ടതു
ദോഷങ്ങളെ പെരുപ്പിക്കുമാകയൊന്നിനുമൊട്ടുമേ?
(സഹസ്രയോഗം)
തേങ്ങ മടൽ വാട്ടിപ്പിഴിഞ്ഞ നീര്‌ ചേർത്ത്‌ കൊടുക്കുന്നതുകൊണ്ട്‌
കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ഉദരരോഗം ശമിപ്പിക്കുന്നു.
ഇളംചകിരിനീര്‌ അഗ്നിദീപ്തിയുണ്ടാക്കും ദാഹം ശമിപ്പിക്കും. ഗ്രഹണി രോഗം മാറ്റുന്നു.
നാളികേരവെള്ളം
തണുപ്പുള്ളതും ദീപനം, വസ്തിശോധനം (മൂത്രളം), തൃഷ്ണ (ദാഹം), പിത്തനിലഹരം
(വാതപിത്തശമനം), മധുരം, ശുക്ലവർദ്ധനം
ഇളനീർ
അതിസാരം, കോളറ എന്നീ രോഗങ്ങളിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോൾ
കരിക്കിൻ വെള്ളം കൊടുക്കുന്നതുകൊണ്ട്‌ ക്ഷീണം മാറ്റിയെടുക്കുന്നു.
നിർജ്ജലീകരണമുണ്ടാകുന്നില്ല. ഹൃദ്രോഗികൾക്ക്‌ ശ്രേഷ്ഠമായ പാനീയം.
ശുക്ലക്ഷയം, ശോഷം, ക്ഷീണം എന്നിവ അകറ്റാൻ പച്ചത്തേങ്ങ പതിവായി
ഉപയോഗിക്കുന്നത്‌ നല്ലതാണ്‌.

തേങ്ങാപ്പാലും പശുവിൻ പാലും സമം വെന്ത്‌ വറ്റിച്ച്‌ സേവിക്കുമ്പോൾ
പിത്തശൂല ശമിക്കുന്നു. ഏലത്തരി ഇളനീരിൽ കഴിയ്ക്കുക- മൂത്രകൃച്ഛം
(മൂത്രതടസ്സം) ശമിക്കും. ഓരില, താമരവേര്‌,  ചെറൂളവേര്‌ എന്നിവ ഇളനീരിൽ
കഴിക്കുക - മൂത്രതടസ്സം മാറുന്നു. ഇളനീരിൽ മലർപ്പൊടി പഞ്ചസാര ചേർത്ത്‌
കുടിക്കുക-അത്യഗ്നി മാറുന്നു.
തേങ്ങാപ്പാൽ വെന്തവെളിച്ചെണ്ണ  ത്വക്ക്‌ പ്രസാദനം, ത്വക്കിലുണ്ടാകുന്ന
ചൊറിച്ചിൽ എന്നിവ മാറ്റുന്നു. സ്വാദിഷ്ടവും കുഞ്ഞുങ്ങൾക്ക്മേൽ പുരട്ടാൻ
ശ്രേഷ്ഠവുമാകുന്നു.
വെളിച്ചെണ്ണ
?നാളികേരോത്ഭവം തൈലം
       ബൃംഹണം ബലവർദ്ധനം
കേശ്യം പിത്താനിലഹരം മധുരം
       ദന്തരോഗജിത്‌
വെളിച്ചെണ്ണ ബലവും കരുത്തും നൽകുന്നു. മുടിക്ക്‌ ഹിതം. വാതപിത്ത രോഗങ്ങളെ
മാറ്റുന്നു. ദന്തരോഗത്തിന്‌ ഹിതം ആകുന്നു.  ചുമ, വായുമുട്ടൽ ഇവ
ശമിപ്പിക്കുന്നു. മുറിവ്‌ കൂട്ടുന്നു. ത്വക്ക്‌ രോഗങ്ങളെ മാറ്റുന്നു.
ബുദ്ധിക്ക്‌ പ്രസാദകരമാണ്‌. മലമൂത്രങ്ങളെ പ്രവർത്തിപ്പിക്കുന്നു.

വെളിച്ചെണ്ണയിൽ പ്രത്യേകമായി സാച്ചുറേറ്റഡ്‌ ഫാറ്റ്‌ അടങ്ങിയിരിക്കുന്നു.
അത്‌ ഹൃദ്രോഗം, പക്ഷാഘാതം മുതലായവ വരാതെ സൂക്ഷിക്കുന്നു. അസ്ഥിസന്ധികളിലെ
തേയ്മാനം തടയുന്നു.  ബാക്ടീരിയ, വൈറസ്‌ , ഫംഗസ്‌ തുടങ്ങിയ ഇൻഫെക്ഷൻ
തടയുന്നു. വെളിച്ചെണ്ണയിൽ ലാറിക്‌ ആസിഡ്‌, കാപ്രിക്‌ ആസിഡ്‌ എന്നിവ
അടങ്ങിയിരിക്കുന്നു. തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കുന്ന അമ്മമാരിൽ
മുലപ്പാലിലെ ലാറിക്‌ ആസിഡിന്റേയും കാപ്രിക്‌ ആസിഡിന്റേയും അളവ്‌
വർദ്ധിക്കുന്നു. ഇത്‌ കുഞ്ഞുങ്ങൾക്ക്‌ വൈറസ്‌ രോഗങ്ങൾ, ബാക്ടീരിയൽ
ഇൻഫെക്ഷൻ തുടങ്ങിയവയിൽ പ്രതിരോധം നൽകുന്നു. വെളിച്ചെണ്ണ ശരീരത്തിന്‌
ആവശ്യമായ പോഷണം നൽകുന്നു. ദഹനത്തെ സഹായിക്കുന്നു. ത്വക്കിനെ മൃദുവം
സ്നിഗ്ദ്ധവുമാക്കുന്നു.  ത്വക്കിന്റെ ചുളിവ്‌ വരാതെ സൂക്ഷിക്കുന്നു.

വെള്ളപ്പാണ്ട്‌, ത്വക്കിലെ കാൻസർ എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നു.
വെളിച്ചെണ്ണ ചേർത്ത്‌ വരുന്ന ധാരാളം ഔഷധയോഗങ്ങൾ ആയുർവേദ ചികിത്സയ്ക്കായി
ഉപയോഗിക്കുന്നു. അസ്ഥിഭംഗം, പൊള്ളൽ, വ്രണം എന്നിവയിൽ ഗുണം ചെയ്യുന്നു.
ചൊറി, ചിരങ്ങ്‌ ഇവയെ ശമിപ്പിക്കുന്നു. കണ്ണിനും മുടിക്കും ഹിതം.
കഫജരോഗങ്ങളെ ഹനിക്കുന്നു.

*ചീഫ്‌ ഫിസിഷ്യൻ,
കണ്ടംകുളത്തി ആയുർവ്വേദ ഹോസ്പിറ്റൽ

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…