കലികാലം


എം.ആർ.മാടപ്പള്ളി

ജനങ്ങൾക്കു വേണ്ടി ജ്ജനം തന്നെയെന്നും
ജനത്തെ ബ്ഭരിക്കും ജനായത്ത രാഷ്ട്രം.
കനത്തോരു സന്തുഷ്ടിയേകുന്ന സ്വപ്നം
മിനക്കെട്ടിരുന്നങ്ങു കാണുന്നു നമ്മൾ

ജനങ്ങൾക്കു സന്തുഷ്ടിയേകുന്നതിനായ്‌
ജനത്തേ വശത്താക്കി നേതാക്കളെല്ലാം
കനക്കും കടങ്ങൾക്കു മീതേ കിടന്നീ-
നനഞ്ഞോരിടം തന്നെയെന്നും കുഴിക്കും

ബലംകൊണ്ടുകാര്യം നടത്താൻ ശ്രമിക്കും
ഖലന്മാർ വസിക്കുന്നിടം തന്നെയെങ്ങും;
കൊലയ്ക്കും പുരസ്ക്കാരമേർപ്പാടു ചെയ്യാൻ
കലാകേന്ദ്രമൊന്നങ്ങരുക്കാം നമുക്കും.

ഭയം വേണ്ടതെല്ലും പിഴച്ചെന്നകാര്യം-
പരസ്യപ്പെടുത്താമുറപ്പുള്ളതെങ്
കിൽ;
കലക്കും ജലത്തിൽ ഝഷത്തേപിടിക്കാൻ
ശ്രമിക്കുന്നു പണ്ടേ മുടിപ്പിന്റെ തത്വം.

ദിനം തോറുമേറുന്ന ദുഃഖങ്ങളാലേ-
മനംവിങ്ങി നീറുന്നു വീഴുന്നു കണ്ണീർ
കിനാവൊക്കെ മങ്ങുന്നു, കാഴ്ചക്കു വേണ്ടും-
മനഃശക്തി നൽകൂ, മുകുന്ദാ മുരാരേ...!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ