18 Feb 2012

മനസ്സ്


ഷീല പി.ടി

കഴില്ലൊരാൾക്കും മനസ്സിലാക്കാൻ
മറ്റൊരാളെയും പൂർണ്ണമായി ജന്മത്തിൽ,
അതുകൊണ്ടുതന്നെ വിശ്വസിയ്ക്കെല്ലേയീ
ഭൂമിയിൽ മറ്റൊരു ജീവിയേയും

നമ്മെക്കരയിച്ചാ കണ്ണീർ കുടിച്ചു തൻ-
ദാഹം കെടുത്തുവാൻ നോക്കുന്ന തോഴരും,
നമ്മളെ കുറ്റം പഴിച്ചുതൻ കുറ്റവും നമ്മൾ
തൻ തോളിലേയ്ക്കേറ്റുന്നു മറ്റുള്ളോർ

എന്തിനിതേറെപ്പറയുന്നു സ്വന്തം
നിഴൽപോലും നമ്മെച്ചതിച്ചിടുന്നു;
കാലത്തത്തകലത്തു നിൽക്കുന്നു, ഉച്ചയ്ക്കു-
പറ്റിച്ചേർന്നെന്നപോൽ നിന്നിടുന്നു.

സായാഹ്നത്തിൽ വീണ്ടുമകലേയ്ക്കുപോകുന്നു
കഴിയുമോ നമ്മൾക്കു വിശ്വസിക്കാൻ?!
ഒരുപാടിരുട്ടത്ത്‌ തുണവേണ്ട നേരത്ത്‌
അതു നമ്മെ വിട്ടിട്ട്‌ ഓടിപോകും!

അതുപോലെ തന്നെയാ ദൈവവും നമ്മളെ
കൈവെടിയുന്നൊരവസ്ഥ വരാം,
താതനെന്തേയെന്നെ കൈവിട്ടതെന്നന്ന്‌-
ദൈവപുത്രൻ കേണതോർമ്മയില്ലേ?!

വന്നുഭവിച്ചതൊന്നില്ലാതാക്കാനാ-
ദൈവത്തിനുകൂടി സാധ്യമല്ല.
തെറ്റുകൾ നമ്മുടെ മാത്രമാണ്‌ പിന്നെ-
കുറ്റം പറഞ്ഞിട്ടുകാര്യമില്ല.

ഏതു കണക്കിലുമുൾപ്പെടാത്തൊന്നാ-
യീ ഭൂമിയിൽ മർത്യ മനസ്സുമാത്രം
നമ്മുടെ ശത്രുവും മിത്രവുമാകുന്നു
നമ്മുടെ സ്വന്തം മനസ്സു തന്നെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...