18 Feb 2012

കർണ്ണൻ


കോടിക്കുളം സുകുമാരൻ

രണ്ട്‌ സൂര്യന്മാരുദിച്ചോ കുരുക്ഷേത്ര-
മൊന്നുകൺചിമ്മിയുണർന്നുയുദ്ധക്
കളം!
കർണ്ണൻ! മനസ്സിലേക്കർണ്ണികാരംപൂത്ത
വർണ്ണങ്ങൾകൊണ്ട്‌ പ്രഭചൊരിയുന്നവൻ!
ആരൊക്കെയെത്രയപവാദിച്ചീടിലും
നേരിട്ടൊരാൾക്കും ജയിക്കുവാനാവില്ല
എന്നും അനാഥത്വമേറ്റെങ്കിലും-ദാന
മെന്നും സനാഥനായ്തീർത്തതീകർണ്ണനെ!
കർണ്ണാഭരണകവചങ്ങളിന്ദ്രനാൽ
എന്നേക്കുമായ്നഷ്ടമായെന്നിരിക്കിലും
സൂര്യതേജസ്സാൽ ജ്വലിക്കുന്നധീരത
ആരെയും ഭക്തിപരവശരാക്കിടും
തൊട്ടരികത്ത്ശരശയ്യയിൽഭീഷ്മർഞ്ഞെട്ടിയോ!
പാണ്ഡവരല്ലേ ജയിക്കേണ്ടു.
കൃഷ്ണൻപിടിച്ചകടിഞ്ഞാണിലശ്വങ്ങ-
ളൽപംശിരസൺനുയർത്തിമുരണ്ടുവോ!
നിശ്ചലംനിന്നുരണാങ്കണംപോർജയം
നിശ്ചയിക്കാനാവുകില്ലെണ്ണമാതിരി
അച്ഛനെയോർത്തവനമ്മപറഞ്ഞത്‌
സത്യമായ്ത്തീരട്ടെയെന്നാശ്വസിച്ചവൻ
സൂതപുത്രൻഎന്നധിക്ഷേപവാക്കിനാൽ
സൂര്യപുത്രന്നെവിളിച്ചവർമുന്നിലായ്‌
സൂര്യോദയത്തിൻ സമസ്തവർണ്ണങ്ങളും
ചേരുന്നകർണ്ണൻതിളങ്ങിതൻതേരിലായ്‌!
വില്ലെടുത്തുപാർത്ഥനോടുയുദ്ധത്തിനായ്‌
ശല്യരെനീക്കിസ്വയംതേർതെളിച്ചവൻ!
രണ്ടുപേർക്കുംജന്മമേകിയമാതാവ്‌
മിണ്ടാതെത്തൺമിഴിനീരൊഴുക്കുന്നതാ!
ശംഖ്മുഴങ്ങിയോഅസ്ത്രങ്ങളാൽസൂര്യ-
മണ്ഡലം നന്നായ്‌ മറഞ്ഞിതരക്ഷണം
ആന,തേർ,കാലാൾപ്പടകൾതന്നാരവം
ഈവിശ്വമാകെപ്പടരുന്നമാതിരി
വേദനകൊണ്ടുപുളഞ്ഞവർതൻവിളി
ഘോരാന്ധകാരത്തിലെങ്ങുംമുഴങ്ങിയും,
നിന്നുവിറച്ചകബന്ധങ്ങൾതൻരക്ത-
ളെങ്ങുംചെറുചെറുനീർച്ചാലുതീർക്കയും;
രണ്ടുകാർമേഘങ്ങൾതമ്മിലിടഞ്ഞ്‌
ഭൂമണ്ഡലമാകെപ്പിളരുന്നമാതിരി
യുദ്ധവും തേരുമൊന്നിച്ചുശ്രദ്ധിച്ചേറെ
ക്രുദ്ധനായ്‌ നിൽക്കുന്നകർണ്ണനെക്കണ്ടുടൻ
അർജ്ജുനൻ കൃഷ്ണനെനോക്കിസൂര്യാത്മജൻ
ക്രുദ്ധനായ്നിൽപത്കാണ്മതില്ലേ ഭവാൻ!
അക്ഷൗഹിണികൾകളിപ്പന്തുപോലവൻ
തച്ചുതകർത്ത്മുന്നേറുന്നകാൺകനീ!
എത്രദിവ്യസ്ത്രങ്ങളെയ്തവയൊക്കെയും
നിഷ്പ്രഭമാക്കിമുന്നേറുകയാണവൻ!
കൃഷ്ണനറിഞ്ഞുയെളുപ്പമല്ലീജയം;
മുപ്പത്‌ മുക്കോടിദേവഗണങ്ങളും!
ഏഴരനാഴികനേരമായ്കർണ്ണനാ-
ത്തേരതിൽനിന്നുംപൊരുതിമുന്നേറവേ,
തൻരഥചക്രംകുഴിയിൽവീണു-രണ
മൊന്നുനിർത്താനായ്പ്പറഞ്ഞുരാധേയനും
മണ്ണിൽപ്പുതഞ്ഞരഥചക്രമുദ്ധരി-
ച്ചൊന്നുനിവരാൻതുനിഞ്ഞൊരാക്കർണ്ണനെ
ക്കൊന്നുവീഴ്ത്താനുത്തരവേകികൃഷ്ണനും
ചെന്നുപതിച്ചുചതിയുടെസായകം!
ആയിരംസൂര്യനുദിച്ചപോൽനോക്കിയാ-
നേരത്ത്കൃഷ്ണാക്കാർമുകിൽവർണ്ണനെ!
തൻദേഹകാന്തിപോലുള്ളമനസ്സുമായ്‌
മന്ദസ്മിതംതൂകിനിന്നുമുകുന്ദനും
അർജ്ജുനൻപോരിൽജയിച്ചു-ചതികണ്ട്‌
നിഷ്ക്രിയത്വംപൂകിനിന്നുജഗത്രയം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...