18 Feb 2012

മഹാകവി കുമാരനാശാൻ


ആര്യാട്‌ പി.മോഹനൻ

സൂര്യനാം ഗുരുവിൻ കടാക്ഷമേന്മയാൽ-
വിശ്വവിജ്ഞാന രശ്മിയായ്‌ വന്നു!
പൂർണ്ണ ചന്ദ്രനായ്‌ ധരനിറഞ്ഞൊഴുകിയ-
ചരിത്ര സത്യമാം കുമാരമഹാകവേ!

കവിതക്കാതലാം കവിതൻ ഭാഷാപ്രയോഗം!
ഉത്തേജനരസായന മേന്മയേക്കാൾ-
ഉന്നതനിലവാരമൊ‍ാളിയസമ്പത്തായ്‌-
മനുജ മന അജ്ഞതകളും കഴുകീടുന്നു!

ഒരു വീക്ഷണ ലക്ഷ്യകാവ്യാംബുദ്ധിയായ്‌-
ലോകോത്തര ജനതയ്ക്കു ബോധാശയം തീർത്ത-
ഇരുപതാം നൂറ്റാണ്ടിൻ സംസ്ക്കാരവേദിതൻ-
അത്യുജ്വല മഹത്വമായ്‌ വാഴ്ത്തുന്നു ജനപഥം!

വിശ്വത്തിൽ മനുഷ്യജീവിതത്തെക്കുറിച്ചിത്ര-
ചിന്തിച്ചൊരു മഹാവിശിഷ്ടരത്നസിദ്ധി!
കാവ്യചരിത്രത്തിലൊരിടത്തും കാണുവാൻ-
കഴിയില്ലെന്നോതുന്നു, നിഗമനം, നിസംശയം!

കവതയിൽ മഹാഗിരി തന്നുയരത്തിലെത്തിയ-
കവന യതി കുലപതിയാം കുമാരനാശാൻ-
മരിയ്ക്കില്ലൊരിക്കലും ഒരു തേജപ്രവാഹമായ്‌-
മാനവമനക്ഷേത്ര സ്വർണ്ണധ്വജമെന്നും!

കാളിദാസ, തുഞ്ച, കുഞ്ച ക്കവിതയ്ക്കനുപമം-
ആഴമാർന്നൊഴുകുന്നു ആ ആശയ സമുദ്രവും!
അളന്നു കുറിച്ചർത്ഥവ്യാപ്തിയെ ഗണിയ്ക്കുകിൽ-
തൃപ്തിയാകില്ല നിന്നിടും ബാക്കിയായ്‌ പിന്നെയും!

ഒരു നൂറു ദേശീയ പുരസ്ക്കാരം ലഭിയ്ക്കിലും-
മതിയെന്നു തോന്നില്ലത്രയ്ക്കുശ്രേഷ്ഠമാം ദീർഘദർശനം!
ലോക സാഹിത്യപരമോന്നതയ്ക്കും മുന്നിലായ്‌ -
ആശാൻ സൃഷ്ടികൾ നക്ഷത്ര ജ്വലനങ്ങൾ !

നന്മയ്ക്കു ജന്മംകൊണ്ട മഹാശയ കർമ്മമേ!
വിസ്മയം തന്നെന്നും നിൻ വിശുദ്ധ ചിന്തനം!
ലോകോപകാരത്തിൻ ധർമ്മസാക്ഷിത്വക്ഷേമമേ!
നമിയ്ക്കുന്നു ലോകം നിൻ പാദപത്മത്തിങ്കൽ !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...