നിശാഗന്ധി


ജെലിൻ കുമ്പളം

ഇലയറ്റം
കൂമ്പി വളർന്നു
വളഞ്ഞു കിട-
ന്നിതളു വിടർത്തി,
ഇരുളിൻ ഭീതിയി-
ലൊരു സ്വാന്ത്വനമായ്‌,
ചുറ്റും നൂതന
ഗന്ധം വിതറി,
പുഞ്ചിരി തൂകി,
നിശയുടെ രണ്ടാം
യാമാന്ത്യത്തിൽ
പൂർണ്ണതയേന്തി,
വശ്യമനോഹര
രംഗമൊരുക്കി
മാടി വിളിച്ച്‌,
വീണ്ടും മെല്ലെ
കൂമ്പിയടഞ്ഞ്‌,
നിശയുടെ നാലാം
യാമാന്ത്യത്തിൽ
കണ്ണുകൾ പൂട്ടി,
മണ്ണിൽ ചേർന്നു
തളർന്നു കിടക്കും
നിശയുടെ ഗന്ധീ...
നീയീ മാനവ
ജീവിത ക്ഷണികത
ഉള്ളിലുണർത്താ-
നുതകും അത്ഭുത സൂനം.
നിയൊരു വിങ്ങും വേദന!
നിയൊരു ഹർഷോന്മാദം!!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ