18 Feb 2012

മുറിവ്

വിൽസൺ ജോസഫ്‌

ശരത്തിലെ മഞ്ഞയില
ചില്ലയോട്‌ മന്ത്രിച്ചു;
വിരസതമറക്കാനിളം
കാറ്റിനുകാതോർക്കുക
ഒരുചെറുതഴുകളെനിയ്ക്ക്‌
വിടുതലും,നിനക്കൊരു
മുകുളവും നൽകിയേക്കും.
മഴയെത്രപെയ്തുപോയ്‌
മണ്ണറിഞ്ഞത്രയും
മനസ്സിന്റെ ജാലക
വിരിയിൽ വീണൊരുതുള്ളി
മിഴിയെത്ര പെയ്ത്തതിൽ
വിരഹമോ വൈരമോ
ഹൃദയത്തിൻ കതകുൾ
അടഞ്ഞുതാനിപ്പഴും..
മധുവെത്രതൂവിയീ
മലരുകൾ മണ്ണിനായ്‌
മനതാരിൽ ശലഭങ്ങൾ
ഉണർന്നതില്ലൊട്ടുമേ...
മലയെത്രതാണ്ടിയി
മാരുതൻ വന്നുപോൽ
മനസിന്റെ വിരിമെല്ലെ
ഇളകുന്നതുണ്മയോ...
വേദികളറിയാത്ത
കോമാളി ഞാൻ
വഴിയോരത്തു
കോമരമാടിടുന്നു...
വഴിയാത്രക്കാരാ, നിൻ
കുപ്പായത്തിൽ വീണ
കറകളെൻ
കവിതകളായിരിക്കാം...


മുറിവിന്റെ
വെളിപാടുകൾ;
മുൾമുനയിലുറഞ്ഞ
മഞ്ഞുകണികകൾ...
വെയിലിന്റെ
ചില്ലുദലങ്ങൾ പിളർത്തിയ
വജ്രമുകുളങ്ങൾ...
മോഹിച്ചനയനങ്ങൾ
നോവേറ്റ ഹൃദയങ്ങൾ
വെളിവിന്റെയുലപൂത്ത
ഉന്മാദകനലുകൾ...

മുറിവിന്റെ വെളിപാടുകൾ;
വരികളിൽ പിടയുന്ന
വർണ്ണമത്സ്യങ്ങൾ
വരമൊഴിയിൽ ചിതറുന്ന
സ്ഫടികത്തിൻ ചീളുകൾ
പ്രണയമഴതോർന്ന
പുലരിതൻ മുത്തുകൾ
വറുതിയുടെ വഴിതാണ്ടി
പതംവന്ന വിത്തുകൾ...

മുറിവിന്റെ
വെളിപാടുകൾ;
വിതച്ചവൻ പറിക്കാത്ത
വിളവിന്റെ വിരുന്നുകൾ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...