18 Feb 2012

കാട്ടുമൃഗത്തെ ആരുംകാണുന്നില്ല


ചാത്തന്നൂർ മോഹൻ

എത്രവേദനാജനകമാണ്‌
പൂവിതളുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന
കാട്ടുമൃഗത്തെ കാണുന്നില്ല എന്നത്‌
എത്ര ജുഗുപ്സാവഹമാണ്‌
ഇരകൾക്കുവേണ്ടി സംസാരിക്കുന്നവരെ
വേട്ടയാടുക എന്നത്‌
എത്രഭയാനകമാണ്‌
നീതിക്കുവേണ്ടി ഉരിയാടുന്നവരെ
കാരാഗൃഹങ്ങളിടലടച്ച്‌
നാവരിയുക എന്നത്‌
സത്യധർമ്മാദികളെയും
സർവ്വസംഗപരിത്യാഗങ്ങളെയും
നിലവറകളിലേക്കാട്ടിപ്പായിച്ച്‌
ശ്വാസംമുട്ടിക്കുന്ന
ഭരണകൂടങ്ങളുടെ
അഴിമതിതാണ്ഡവങ്ങൾക്കിടയിൽ
ഒന്നുറക്കെക്കരയാൾപോലുമാവാതെ
നേരുംനെറിയുമുള്ളവർ
നെഞ്ചിൽനെരിപ്പോടുമേന്തി
ഏകാന്തത്തയുടെ കൂടാരങ്ങളിൽ
അഭയംതേടുകയാണ്‌
നൊന്തുംവെന്തും ചാകുന്നവരുടെ
പടനിലങ്ങളിൽ
കഴുകൻകണ്ണുകളുമായി പറന്നുനടക്കുന്ന
തീവിഴുങ്ങിപ്പക്ഷിയുടെ കൂർത്തനഖരങ്ങളിൽ
കോർത്തുകിടക്കുന്ന ശവങ്ങളൊക്കെയും
ചരിത്രത്തിന്റെ താമ്രപത്രങ്ങൾകൊണ്ട്‌
അവർ മറയ്ക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...